JW BROADCASTING
Frequently Asked Questions—JW Broadcasting (Roku)
ശരിയായ പദങ്ങളായിരിക്കില്ല നിങ്ങൾ തിരയാൻ ഉപയോഗിച്ചത്. JW പ്രക്ഷേപണം ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള നിർദേശങ്ങൾ നോക്കുക. നിങ്ങളുടെ ഉപകരണത്തെ നിലവിൽ ഇത് പിന്തുണയ്ക്കുന്നില്ല എന്നതാകാം മറ്റൊരു കാരണം. ഇപ്പോൾ, റോക്കു 1, റോക്കു 2, റോക്കു 3, റോക്കു സ്ട്രീമിംഗ് സ്റ്റിക്ക് എന്നിവയെല്ലാം ഉപയോഗിച്ച് JW പ്രക്ഷേപണം ആസ്വദിക്കാനാകും.
റോക്കുവിൽ ലഭ്യമായ ഭാഷകളുടെ പട്ടിക കാണുക. ഭാഷകൾ മാറ്റാൻ ഹോം സ്ക്രീനിലുള്ള സെറ്റിങ് പരിശോധിക്കുക. തുടർന്ന് ഭാഷകൾ തിരഞ്ഞെടുക്കുക (Select a Language) എന്നതിൽ അമർത്തുക.
JW പ്രക്ഷേപണ ആപ്ലിക്കേഷൻ സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനാകും.
റോക്കു ചാനൽ സ്റ്റോറിൽ ഉള്ളവയെല്ലാം സൗജന്യമായി ലഭിക്കുന്നവയല്ല. അതുകൊണ്ട്, അതിൽ ഒരു അക്കൗണ്ട് തുടങ്ങുന്നതിന് ക്രെഡിറ്റ് കാർഡ് ആവശ്യമാണ്. നിങ്ങൾ എന്തെങ്കിലും വാങ്ങുന്നെങ്കിൽ മാത്രമേ പണം ഈടാക്കുകയുള്ളൂ. സഹായകമായ വിവരങ്ങൾക്ക് റോക്കുവിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.
‘റോക്കു’വിനെക്കുറിച്ചോ JW പ്രക്ഷേപണത്തെക്കുറിച്ചോ അറിയാവുന്ന ഒരു സുഹൃത്തിന് നിങ്ങളെ സഹായിക്കാനായേക്കും. റോക്കു ഉപകരണത്തെക്കുറിച്ചോ റോക്കു അക്കൗണ്ടിനെക്കുറിച്ചോ ആണ് നിങ്ങളുടെ സംശയമെങ്കിൽ സഹായത്തിനായി റോക്കുവിന്റെ വെബ്സൈറ്റ് സന്ദർശിക്കുക. JW പ്രക്ഷേപണ ആപ്ലിക്കേഷനെക്കുറിച്ചാണ് സംശയമെങ്കിൽ ഞങ്ങളുടെ ഓൺലൈൻ സഹായത്തിനായുള്ള അപേക്ഷാഫാറം പൂരിപ്പിച്ച് അയയ്ക്കുക.