വിവരങ്ങള്‍ കാണിക്കുക

മിശ്ര​വി​വാ​ഹ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌

മിശ്ര​വി​വാ​ഹ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌

ബൈബി​ളി​ന്റെ ഉത്തരം

 വ്യത്യ​സ്‌ത വർഗങ്ങ​ളിൽപ്പെ​ട്ട​വർ തമ്മിലുള്ള വിവാഹം ദൈവം അംഗീ​ക​രി​ക്കു​ന്നു, കാരണം എല്ലാ വർഗങ്ങ​ളെ​യും ദൈവം തുല്യ​രാ​യി​ട്ടാണ്‌ കാണു​ന്നത്‌. ബൈബിൾ പറയു​ന്നത്‌ ഇതാണ്‌: ‘ഏതു ജനതയിൽപ്പെ​ട്ട​വ​നാ​യാ​ലും, അവിടു​ത്തേ​ക്കു സ്വീകാ​ര്യ​നാണ്‌.’—പ്രവൃ​ത്തി​കൾ 10:34, 35, പി. ഒ. സി.

 വർഗസ​മ​ത്വ​ത്തെ​ക്കു​റി​ച്ചും വിവാ​ഹ​ത്തെ​ക്കു​റി​ച്ചും പറയുന്ന ബൈബിൾത​ത്ത്വ​ങ്ങ​ളിൽ ചിലത്‌ നമുക്ക്‌ നോക്കാം.

എല്ലാ വർഗങ്ങ​ളും ഒരു പൊതു ഉറവിൽനി​ന്നാണ്‌ വന്നിരി​ക്കു​ന്നത്‌

 ആദ്യമ​നു​ഷ്യ​നാ​യ ആദാമിൽനി​ന്നും ഭാര്യ ഹവ്വയിൽനി​ന്നും ആണ്‌ എല്ലാ മനുഷ്യ​രും ഉത്ഭവി​ച്ചി​രി​ക്കു​ന്നത്‌. ഹവ്വയെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്നു: “അവൾ ജീവനു​ള്ള​വർക്കെ​ല്ലാം മാതാ​വ​ല്ലോ.” (ഉൽപത്തി 3:20) ഇക്കാര​ണ​ത്താൽ, ദൈവ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്നു: “അവൻ ഒരു മനുഷ്യ​നിൽനിന്ന്‌ മനുഷ്യ​ജാ​തി​യെ ഒക്കെയും ഉളവാക്കി.” (പ്രവൃ​ത്തി​കൾ 17:26) വർഗവ്യ​ത്യാ​സ​മി​ല്ലാ​തെ, എല്ലാ മനുഷ്യരും ഒരു കുടും​ബ​ത്തി​ന്റെ ഭാഗമാണ്‌. എന്നാൽ, വർഗീ​യ​മുൻവി​ധി​യും വർഗവി​വേ​ച​ന​യും ശക്തമാ​യി​രി​ക്കു​ന്ന ഒരു പ്രദേ​ശ​ത്താണ്‌ നിങ്ങൾ താമസി​ക്കു​ന്ന​തെ​ങ്കി​ലോ?

ജ്ഞാനികൾ ‘ആലോചന കേൾക്കും’

 വ്യത്യസ്‌ത​വർഗ​ത്തിൽപ്പെ​ട്ടവർ തമ്മിലുള്ള വിവാഹം ദൈവം അംഗീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും എല്ലാവ​രും ആ വീക്ഷണം ഉള്ളവരല്ല. (യശയ്യ 55:8, 9) മറ്റൊരു വർഗത്തിൽപ്പെട്ട ആരെ​യെ​ങ്കി​ലും വിവാഹം കഴിക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ നിങ്ങൾ ചിന്തി​ക്കു​ന്നു​ണ്ടെ​ങ്കിൽ പ്രതി​ശ്രു​ത വധുവു​മാ​യി/വരനു​മാ​യി പിൻവ​രു​ന്ന കാര്യങ്ങൾ ചർച്ച ചെയ്യുക:

  •   സമൂഹത്തിൽനിന്നോ കുടും​ബാം​ഗ​ങ്ങ​ളിൽനി​ന്നോ വന്നേക്കാ​വു​ന്ന സമ്മർദ​ങ്ങ​ളെ നിങ്ങൾ എങ്ങനെ കൈകാ​ര്യം ചെയ്യും?

  •   മുൻവിധിയെ മറിക​ട​ക്കാൻ കുട്ടി​ക​ളെ നിങ്ങൾ എങ്ങനെ സഹായി​ക്കും?

 ഈ വിധത്തിൽ ‘ആലോചന കേൾക്കു​ന്നത്‌’ നിങ്ങളു​ടെ വിവാഹം വിജയി​ക്കാൻ സഹായി​ക്കും.—സദൃശ​വാ​ക്യ​ങ്ങൾ 13:10; 21:5.