വിവരങ്ങള്‍ കാണിക്കുക

യേശു​വി​ന്റെ നാമത്തിൽ പ്രാർഥി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

യേശു​വി​ന്റെ നാമത്തിൽ പ്രാർഥി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ബൈബി​ളി​ന്റെ ഉത്തരം

 നമ്മൾ യേശു​വി​ന്റെ നാമത്തിൽ പ്രാർഥി​ക്ക​ണം. കാരണം നമ്മുടെ പ്രാർഥന ദൈവ​ത്തി​ന്റെ അടുക്കൽ എത്താനുള്ള, ദൈവം അംഗീ​ക​രി​ച്ചി​ട്ടു​ള്ള ഒരേ​യൊ​രു വഴിയാണ്‌ ഇത്‌. “ഞാൻതന്നെയാണു വഴിയും സത്യവും ജീവനും. എന്നിലൂ​ടെ​യ​ല്ലാ​തെ ആരും പിതാ​വി​ന്റെ അടു​ത്തേ​ക്കു വരുന്നില്ല.” (യോഹന്നാൻ 14:6) യേശു വിശ്വ​സ്‌ത​രാ​യ അപ്പോ​സ്‌ത​ല​ന്മാ​രോട്‌ ഇങ്ങനെ പറഞ്ഞു: “സത്യം​സ​ത്യ​മാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: നിങ്ങൾ പിതാ​വി​നോട്‌ എന്തു ചോദി​ച്ചാ​ലും എന്റെ നാമത്തിൽ പിതാവ്‌ അതു നിങ്ങൾക്കു തരും.”—യോഹ​ന്നാൻ 16:23.

യേശു​വി​ന്റെ നാമത്തിൽ പ്രാർഥി​ക്കാ​നു​ള്ള മറ്റു കാരണങ്ങൾ

  •   നമ്മൾ യേശു​വി​നെ​യും യേശു​വി​ന്റെ പിതാ​വാ​യ യഹോ​വ​യെ​യും ആദരി​ക്കു​ന്നു.—ഫിലി​പ്പി​യർ 2:9-11.

  •   നമ്മുടെ രക്ഷയ്‌ക്കാ​യു​ള്ള ദൈവ​ത്തി​ന്റെ കരുത​ലെ​ന്ന​നി​ല​യിൽ യേശു​വി​ന്റെ മരണത്തെ വിലമ​തി​ക്കു​ന്നെന്ന്‌ തെളി​യി​ക്കു​ന്നു.—മത്തായി 20:28; പ്രവൃ​ത്തി​കൾ 4:12.

  •   ദൈവ​ത്തി​നും മനുഷ്യർക്കും ഇടയി​ലു​ള്ള മധ്യസ്ഥൻ എന്ന യേശു​വി​ന്റെ അതുല്യ​മാ​യ സ്ഥാനം നമ്മൾ അംഗീ​ക​രി​ക്കു​ന്നു.—എബ്രായർ 7:25.

  •   ദൈവ​മു​മ്പാ​കെ ഒരു നല്ല നില നേടാൻ സഹായി​ക്കു​ന്ന മഹാപു​രോ​ഹി​ത​നാ​യ യേശു​വി​ന്റെ സേവനം നമ്മൾ വിലമ​തി​ക്കു​ന്നു.—എബ്രായർ 4:14-16.