വിവരങ്ങള്‍ കാണിക്കുക

ബൈബിൾ ഒറ്റനോ​ട്ട​ത്തിൽ

ബൈബിൾ ഒറ്റനോ​ട്ട​ത്തിൽ

ചരി​ത്ര​ത്തിൽ ഉടനീളം ഏറ്റവും കൂടുതൽ വിതരണം ചെയ്‌തി​രി​ക്കുന്ന പുസ്‌ത​ക​മാണ്‌ ബൈബിൾ. വളരെ വിലപ്പെട്ട ഒരു പുസ്‌ത​ക​മാ​യാണ്‌ പലരും അതിനെ കാണു​ന്നത്‌. ഇത്ര പ്രശസ്‌ത​മായ ഈ പുസ്‌ത​ക​ത്തി​ന്റെ ഉള്ളടക്കം എന്താ​ണെന്ന്‌ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​ണ്ടാ​കും.

ബൈബിൾ ഒറ്റനോ​ട്ട​ത്തിൽ എന്ന ഈ ഭാഗത്ത്‌ പരിച​യ​പ്പെ​ടു​ത്തുന്ന ബൈബിൾ നൽകുന്ന സന്ദേശം എന്ന പത്രിക ബൈബി​ളി​ന്റെ ഉള്ളടക്കം പെട്ടെന്ന്‌ മനസ്സി​ലാ​ക്കാൻ നിങ്ങളെ സഹായി​ക്കും. അതു വായി​ക്കു​മ്പോൾ ബൈബിൾ എന്ന ഈ വലിയ ഗ്രന്ഥത്തി​ന്റെ കേന്ദ്ര​വി​ഷയം എന്താ​ണെന്ന്‌ മനസ്സി​ലാ​കും. വെറും 32 പേജുള്ള ഈ പത്രിക നിങ്ങളെ കൊണ്ടു​പോ​കു​ന്നത്‌, ദൈവം സൃഷ്ടി​ക്രി​യകൾ നടത്തി​യ​തി​നെ​ക്കു​റിച്ച്‌ പറയുന്ന ഉൽപത്തി പുസ്‌തകം തൊട്ട്‌ മനുഷ്യർക്കുള്ള മഹത്തായ ഭാവി​പ്ര​ത്യാ​ശ​യെ​ക്കു​റിച്ച്‌ പറയുന്ന വെളി​പാട്‌ പുസ്‌തകം വരെ നീണ്ടു​കി​ട​ക്കുന്ന ബൈബിൾവി​വ​ര​ണ​ങ്ങ​ളി​ലൂ​ടെ​യാണ്‌! പ്രധാ​ന​സം​ഭ​വങ്ങൾ നടന്നത്‌ എപ്പോ​ഴാ​ണെന്നു കാണി​ക്കുന്ന ഒരു സമയ​രേ​ഖ​യും ഈ പത്രി​ക​യി​ലുണ്ട്‌. അതു​പോ​ലെ​തന്നെ എടുത്തു​പ​റ​യേ​ണ്ട​താണ്‌ ഇതിലെ മനോ​ഹ​ര​മായ ചിത്ര​ങ്ങ​ളും ചിന്തി​പ്പി​ക്കുന്ന ചോദ്യ​ങ്ങ​ളും.

ബൈബിൾ നൽകുന്ന സന്ദേശം എന്ന പത്രിക ഓൺ​ലൈ​നാ​യി വായി​ക്കുക.