വിവരങ്ങള്‍ കാണിക്കുക

ബൈബിൾവാക്യങ്ങളുടെ വിശദീ​ക​ര​ണം

റോമർ 15:13—“പ്രത്യാ​ശ​യു​ടെ ദൈവം . . . സന്തോ​ഷ​വും സമാധാ​ന​വും​കൊ​ണ്ടു നിങ്ങളെ നിറയ്‌ക്കട്ടെ”

റോമർ 15:13—“പ്രത്യാ​ശ​യു​ടെ ദൈവം . . . സന്തോ​ഷ​വും സമാധാ​ന​വും​കൊ​ണ്ടു നിങ്ങളെ നിറയ്‌ക്കട്ടെ”

 “നിങ്ങൾ ദൈവ​ത്തിൽ ആശ്രയി​ക്കു​മ്പോൾ പ്രത്യാശ നൽകുന്ന ആ ദൈവം നിങ്ങളിൽ വലിയ സന്തോ​ഷ​വും സമാധാ​ന​വും നിറയ്‌ക്കട്ടെ. അങ്ങനെ, പരിശു​ദ്ധാ​ത്മാ​വി​ന്റെ ശക്തിയാൽ നിങ്ങളിൽ പ്രത്യാശ നിറഞ്ഞു​ക​വി​യട്ടെ.”—റോമർ 15:13, പുതിയ ലോക ഭാഷാ​ന്തരം.

 “പ്രത്യാ​ശ​യു​ടെ ദൈവം നിങ്ങളു​ടെ വിശ്വാ​സ​ത്താൽ സകല സന്തോ​ഷ​വും സമാധാ​ന​വും​കൊ​ണ്ടു നിങ്ങളെ നിറയ്‌ക്കട്ടെ! അങ്ങനെ, പരിശു​ദ്‌ധാ​ത്‌മാ​വി​ന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാ​ശ​യിൽ സമൃദ്‌ധി പ്രാപി​ക്കു​ക​യും ചെയ്യട്ടെ!”—റോമർ 15:13, പി.ഒ.സി. ബൈബിൾ.

റോമർ 15:13-ന്റെ അർഥം

 തന്റെ സഹക്രി​സ്‌ത്യാ​നി​ക​ളിൽ ദൈവം “സന്തോ​ഷ​വും സമാധാ​ന​വും” നിറയ്‌ക്ക​ണ​മെന്ന ആഗ്രഹ​മാണ്‌ ഈ വാക്കു​ക​ളി​ലൂ​ടെ പൗലോസ്‌ അപ്പോ​സ്‌തലൻ കാണി​ക്കു​ന്നത്‌. ഈ നല്ല ഗുണങ്ങൾക്കു ദൈവം തരുന്ന പ്രത്യാ​ശ​യു​മാ​യും പരിശു​ദ്ധാ​ത്മാ​വി​ന്റെ ശക്തിയു​മാ​യും ബന്ധമുണ്ട്‌.

 ദൈവം തരുന്ന ഈ പ്രത്യാ​ശ​യെ​ക്കു​റിച്ച്‌ ദൈവ​ത്തി​ന്റെ എഴുത​പ്പെട്ട വചനമായ ബൈബി​ളിൽനി​ന്നാണ്‌ നമ്മൾ മനസ്സി​ലാ​ക്കു​ന്നത്‌. റോമർ 15:4 പറയു​ന്ന​ത​നു​സ​രിച്ച്‌ ബൈബി​ളിൽ “മുമ്പ്‌ എഴുതി​യി​ട്ടു​ള്ള​തെ​ല്ലാം നമുക്കു​വേ​ണ്ടി​യാണ്‌. അതായത്‌, നമ്മളെ പഠിപ്പി​ക്കാ​നും അങ്ങനെ നമ്മുടെ സഹനത്താ​ലും തിരു​വെ​ഴു​ത്തു​കൾ നൽകുന്ന ആശ്വാ​സ​ത്താ​ലും നമുക്കു പ്രത്യാശ ഉണ്ടാകാ​നും വേണ്ടി​യാണ്‌.” ഇന്നു നമ്മുടെ ജീവി​ത​ത്തി​ലെ പ്രത്യാ​ശ​യി​ല്ലാ​താ​ക്കുന്ന ദാരി​ദ്ര്യം, അനീതി, രോഗം, മരണം തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​മെ​ന്നുള്ള ദൈവ​ത്തി​ന്റെ ഉറപ്പ്‌ ബൈബി​ളി​ലുണ്ട്‌. (വെളി​പാട്‌ 21:4) യേശു​ക്രി​സ്‌തു​വി​നെ ഉപയോ​ഗി​ച്ചാ​യി​രി​ക്കും ദൈവം ഈ വാഗ്‌ദാ​നങ്ങൾ നിറ​വേ​റ്റു​ന്നത്‌. ഇതു ഭാവി​യെ​ക്കു​റിച്ച്‌ നമുക്കു നല്ലൊരു പ്രത്യാശ തരുന്നു.—റോമർ 15:12.

 ദൈവ​ത്തിൽ ആശ്രയി​ച്ചാൽ മാത്രമേ ദൈവം തരുന്ന ‘പ്രത്യാശ നമ്മളിൽ നിറയൂ.’ ദൈവ​ത്തെ​ക്കു​റിച്ച്‌ കൂടു​തൽക്കൂ​ടു​തൽ പഠിക്കു​മ്പോൾ ദൈവത്തെ പൂർണ​മാ​യി ആശ്രയി​ക്കാം എന്ന നമ്മുടെ ബോധ്യ​വും കൂടി​ക്കൂ​ടി വരും. (യശയ്യ 46:10; തീത്തോസ്‌ 1:2) ദൈവം തരുന്ന ഉറപ്പുള്ള പ്രത്യാ​ശ​യു​ള്ള​തു​കൊണ്ട്‌ ഒരാൾക്കു കഷ്ടതകൾ ഉള്ളപ്പോൾപ്പോ​ലും സന്തോ​ഷ​വും സമാധാ​ന​വും ഉള്ളവനാ​യി​രി​ക്കാ​നാ​കും.—റോമർ 12:12.

 സമാധാ​നം, സന്തോഷം, പ്രത്യാശ എന്നിവ​യ്‌ക്കു ദൈവ​ത്തി​ന്റെ പ്രവർത്ത​ന​നി​ര​ത​മായ ശക്തിയായ ‘പരിശു​ദ്ധാ​ത്മാ​വു​മാ​യും’ ബന്ധമുണ്ട്‌. a തന്റെ വാഗ്‌ദാ​നങ്ങൾ നടപ്പി​ലാ​ക്കാൻ ദൈവം പരിശു​ദ്ധാ​ത്മാ​വി​നെ ഉപയോ​ഗി​ക്കു​ന്നു. അതു നമുക്കു പ്രത്യാശ തരുന്ന ഒരു കാര്യ​മാണ്‌. ആളുക​ളിൽ സന്തോ​ഷ​വും സമാധാ​ന​വും പോലുള്ള നല്ല ഗുണങ്ങൾ വളർത്താ​നും പരിശു​ദ്ധാ​ത്മാവ്‌ സഹായി​ക്കും.—ഗലാത്യർ 5:22.

റോമർ 15:13-ന്റെ സന്ദർഭം

 റോമിൽ ജീവി​ച്ചി​രുന്ന ക്രിസ്‌ത്യാ​നി​കൾക്ക്‌ എഴുതി​യ​താ​ണു റോമർക്കുള്ള ഈ കത്ത്‌. ജൂതപാ​ര​മ്പ​ര്യ​മു​ള്ള​വ​രും അങ്ങനെ​യ​ല്ലാ​ത്ത​വ​രും ആ ക്രിസ്‌ത്യാ​നി​ക​ളു​ടെ കൂട്ടത്തി​ലു​ണ്ടാ​യി​രു​ന്നു. അവരുടെ പശ്ചാത്ത​ല​വും സംസ്‌കാ​ര​വും വ്യത്യ​സ്‌ത​മാ​യി​രു​ന്നെ​ങ്കി​ലും ചിന്തയി​ലും പ്രവൃ​ത്തി​യി​ലും ഐക്യ​മു​ള്ള​വ​രാ​യി​രി​ക്കാൻ പൗലോസ്‌ അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു.—റോമർ 15:6.

 എല്ലാ ജനതക​ളിൽനി​ന്നു​മുള്ള ആളുകൾ ദൈവത്തെ ഐക്യ​ത്തോ​ടെ സേവി​ക്കുന്ന ഒരു സമയം വരു​മെന്നു വളരെ​ക്കാ​ലം മുമ്പു​തന്നെ ദൈവം പറഞ്ഞി​രു​ന്നതു പൗലോസ്‌ റോമി​ലെ ക്രിസ്‌ത്യാ​നി​കളെ ഓർമി​പ്പി​ച്ചു. ഇക്കാര്യം തെളി​യി​ക്കാൻ പൗലോസ്‌ നാലു തവണ എബ്രായതിരുവെഴുത്തുകളിൽനിന്ന്‌ b ഉദ്ധരിച്ചു. (റോമർ 15:9-12) പൗലോസ്‌ ഉദ്ദേശി​ച്ചതു ക്രിസ്‌തു​വി​ന്റെ ശുശ്രൂ​ഷ​യിൽനിന്ന്‌ ജൂതന്മാ​രു​ടെ കൂടെ മറ്റു ജനതക​ളിൽപ്പെ​ട്ട​വർക്കും പ്രയോ​ജനം കിട്ടു​മെ​ന്നാണ്‌. കാരണം രണ്ടു കൂട്ടർക്കും ദൈവം കൊടു​ത്തി​രി​ക്കുന്ന ഒരേ പ്രത്യാ​ശ​യാ​ണു​ള്ളത്‌. അതു​കൊണ്ട്‌ റോമി​ലെ സഭയി​ലുള്ള എല്ലാവ​രും അവരുടെ പശ്ചാത്തലം എന്തായി​രു​ന്നാ​ലും ശരി, ‘അന്യോ​ന്യം സ്വീക​രി​ക്ക​ണ​മാ​യി​രു​ന്നു.’ അതായത്‌ പരസ്‌പരം ദയയും ആതിഥ്യ​വും കാണി​ക്ക​ണ​മാ​യി​രു​ന്നു.—റോമർ 15:7.

a കൂടുതൽ വിവര​ങ്ങൾക്ക്‌ “എന്താണ്‌ പരിശു​ദ്ധാ​ത്മാവ്‌?” എന്ന ലേഖനം വായി​ക്കുക.

b എബ്രായതിരുവെഴുത്തുകളെ ‘പഴയനി​യമം’ എന്നും പറയാ​റുണ്ട്‌.