വിവരങ്ങള്‍ കാണിക്കുക

ബെഥേൽ അലക്കു​ശാ​ല: പഴന്തു​ണി​മു​തൽ സിൽക്ക്‌ ടൈവരെ

ബെഥേൽ അലക്കു​ശാ​ല: പഴന്തു​ണി​മു​തൽ സിൽക്ക്‌ ടൈവരെ

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ അമേരി​ക്കൻ ഐക്യ​നാ​ടു​ക​ളി​ലു​ള്ള ബ്രാഞ്ച്‌ ഓഫീ​സി​ന്റെ അലക്കു​ശാ​ല​യിൽ ചുറു​ചു​റു​ക്കു​ള്ള ധാരാളം ചെറു​പ്പ​ക്കാർ ജോലി ചെയ്യു​ന്നുണ്ട്‌. ന്യൂ​യോർക്കി​ലെ ബ്രൂക്‌ലിൻ, പാറ്റേർസൺ, വാൾക്കിൽ എന്നീ മൂന്നു സ്ഥലത്തും​കൂ​ടെ വർഷ​ന്തോ​റും അവർ കഴുകി​യെ​ടു​ക്കു​ന്ന തുണികൾ എത്ര​യെ​ന്നോ? ഏകദേശം 1,800 ടൺ! എന്നാൽ, ഈ അലക്കു​ശാ​ല​ക​ളെ വ്യത്യ​സ്‌ത​മാ​ക്കു​ന്ന ഒരു സവി​ശേ​ഷത അവിടെ അലക്കി​യെ​ടു​ക്കു​ന്ന തുണി​ക​ളു​ടെ വൈവി​ധ്യ​മാണ്‌.

ഓരോ പ്രവൃ​ത്തി​ദി​ന​ത്തി​ലും ഐക്യ​നാ​ടു​ക​ളി​ലെ ബെഥേ​ലിൽ താമസി​ക്കു​ന്ന​വർ 2,300 ഷർട്ട്‌, 650 പാന്റ്‌സ്‌, ധാരാളം അടിവ​സ്‌ത്ര​ങ്ങൾ, സോക്‌സു​കൾ, ടീഷർട്ടു​കൾ എന്നിങ്ങനെ 11,000-ത്തിലധി​കം തുണികൾ അലക്കാൻ കൊടു​ക്കു​ന്നു. ഡ്രൈ​ക്ലീൻ ചെയ്യാ​നാ​യി 900-ത്തോളം തുണികൾ വേറെ​യും.

ഇതിനു പുറമേ, ബെഡ്‌ഷീറ്റ്‌, ടവൽ, പുതപ്പ്‌, വെയ്‌റ്റർമാ​രു​ടെ യൂണി​ഫോം, ശുചീ​ക​ര​ണ​ത്തിന്‌ ഉപയോ​ഗി​ക്കു​ന്ന തുണി​ക്ക​ഷ​ണ​ങ്ങൾ എന്നിവ​യെ​ല്ലാം കുന്നു​ക​ണ​ക്കി​നാ​ണു വരുന്നത്‌. എല്ലാം അലക്കി, ഉണക്കി അതാതു സ്ഥലത്ത്‌ എത്തിച്ചു​കൊ​ടു​ക്ക​ണം. തുടയ്‌ക്കാ​നു​ള്ള തുണികൾ കുറെ എണ്ണം ഒന്നിച്ച്‌ അലക്കാം. എന്നാൽ, സിൽക്ക്‌ ടൈക​ളും ബ്ലൗസു​ക​ളും അങ്ങനെയല്ല, ഓരോ​ന്നും വെവ്വേറെ കൈകാ​ര്യം ചെയ്യണം.

വസ്‌ത്ര​ങ്ങൾ കീറി​യി​ട്ടു​ണ്ടോ ബട്ടൺ പോയി​ട്ടു​ണ്ടോ എന്നൊക്കെ അലക്കു​ശാ​ല​യിൽ അവർ പരി​ശോ​ധി​ക്കും. ബട്ടൺ മാറ്റി വെക്കണ​മെ​ങ്കിൽ ചില​പ്പോൾ മെഷീൻ ഉപയോ​ഗിച്ച്‌ അതു ചെയ്യും; അല്ലെങ്കിൽ കൈ​കൊണ്ട്‌ തയ്‌ക്കും. ഏതെങ്കി​ലും വസ്‌ത്രം നന്നാക്കാ​നോ അവയ്‌ക്ക്‌ അല്ലറചി​ല്ലറ മാറ്റങ്ങൾ വരുത്താ​നോ ഉണ്ടെങ്കിൽ സമർഥ​രാ​യ തയ്യൽക്കാർ അത്‌ ഏറ്റെടു​ക്കും.

അവിടെ കൈകാ​ര്യം ചെയ്യുന്ന ആയിര​ക്ക​ണ​ക്കി​നു വസ്‌ത്ര​ങ്ങൾ ആരു​ടേ​തെ​ല്ലാ​മാ​ണെന്നു തിരി​ച്ച​റി​യു​ന്ന​തിന്‌ അവയിൽ ഓരോ​ന്നി​ലും മെഷീൻ ഉപയോ​ഗിച്ച്‌ ചെറി​യൊ​രു ലേബൽ ഒട്ടിക്കും. ഓരോ ലേബലി​ലും ഒരു ബാർ കോഡുണ്ട്‌. ബാർ കോഡു വായി​ക്കു​ന്ന ഒരു യന്ത്രത്തി​ന്റെ സഹായ​ത്തോ​ടെ ഓട്ടോ​മാ​റ്റി​ക്കാ​യി തുണികൾ തരംതി​രി​ക്കും. അങ്ങനെ, അലക്കി​ത്തേച്ച തുണികൾ ഐക്യ​നാ​ടു​ക​ളി​ലെ ഓരോ ബെഥേൽകു​ടും​ബാം​ഗ​ത്തി​ന്റെ​യും താമസ​സ്ഥ​ലത്ത്‌ കൃത്യ​മാ​യി എത്തിക്കാ​നാ​കു​ന്നു.

അലക്കു​ശാ​ല​യിൽ പുതു​താ​യി ജോലി​ക്കു വരുന്ന​വർക്ക്‌ ഈ ജോലി​യിൽ വൈദ​ഗ്‌ധ്യം നേടി​യി​ട്ടു​ള്ള​വർ പരിശീ​ല​നം കൊടു​ക്കു​ന്നു. അവിടത്തെ 20 തരം ജോലി​കൾ പഠി​ച്ചെ​ടു​ക്കാൻ അവർക്ക്‌ അവസര​മുണ്ട്‌. താരത​മ്യേ​ന എളുപ്പ​മെ​ന്നു തോന്നു​ന്ന​തും അതേസ​മ​യം പഠി​ച്ചെ​ടു​ക്കാൻ ബുദ്ധി​മു​ട്ടു​ള്ള​തും ആയ ഒന്നാണ്‌ വസ്‌ത്ര​ങ്ങ​ളി​ലെ കറ കളയുന്ന പണി. പുതു​താ​യി അവി​ടെ​യെ​ത്തു​ന്ന​വർ, വ്യത്യ​സ്‌ത തരം തുണി​ക​ളു​ടെ പ്രത്യേ​ക​ത​ക​ളും ഓരോ തരം തുണി​യിൽനി​ന്നും കറ കളയു​ന്നത്‌ എങ്ങനെ​യെ​ന്നും നന്നായി പഠി​ക്കേ​ണ്ട​തുണ്ട്‌.

ഒന്നര വർഷമാ​യി അലക്കു​ശാ​ല​യിൽ ജോലി ചെയ്യുന്ന റ്റാഷ്‌, കൂടെ ജോലി ചെയ്യു​ന്ന​വ​രെ​ക്കു​റിച്ച്‌ പറയുന്നു: “ഞങ്ങൾ എല്ലാവ​രും ഉറ്റ ചങ്ങാതി​മാ​രാണ്‌. പല പശ്ചാത്ത​ല​ങ്ങ​ളിൽനി​ന്നു​ള്ള ആളുക​ളോ​ടൊ​പ്പം ജോലി ചെയ്യു​ന്നത്‌ എന്തു രസമാ​ണെ​ന്നോ!” അവിടെ ജോലി ചെയ്യുന്ന ഷെല്ലി പറയുന്നു: “ഞങ്ങളുടെ ബെഥേൽകു​ടും​ബാം​ഗ​ങ്ങളെ വൃത്തി​യും വെടി​പ്പും ഉള്ള വസ്‌ത്ര​ങ്ങൾ ധരിക്കാൻ സഹായി​ക്കു​ന്നത്‌ ഒരു പദവി​യാ​യി ഞാൻ കാണുന്നു.”