വിവരങ്ങള്‍ കാണിക്കുക

ലൈം​ഗി​ക ചൂഷക​രിൽനി​ന്നും മക്കളെ സംരക്ഷി​ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ മാതാ​പി​താ​ക്ക​ളെ​യും കുട്ടി​ക​ളെ​യും ബോധ​വ​ത്‌ക​രി​ക്കു​ന്നു

ലൈം​ഗി​ക ചൂഷക​രിൽനി​ന്നും മക്കളെ സംരക്ഷി​ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ മാതാ​പി​താ​ക്ക​ളെ​യും കുട്ടി​ക​ളെ​യും ബോധ​വ​ത്‌ക​രി​ക്കു​ന്നു

മക്കളെ സ്‌നേ​ഹി​ക്കാ​നും സംരക്ഷി​ക്കാ​നും അവർക്ക്‌ മാർഗ​നിർദേ​ശം നൽകാ​നും, അവരെ ദൈവ​ത്തിൽനി​ന്നു​ള്ള ദാനമാ​യി വീക്ഷി​ക്കാ​നും ബൈബിൾ മാതാ​പി​താ​ക്ക​ളെ ഉപദേ​ശി​ക്കു​ന്നു. (സങ്കീർത്ത​നം 127:3; സദൃശ​വാ​ക്യ​ങ്ങൾ 1:8; എഫെസ്യർ 6:1-4) അവരെ സംരക്ഷി​ക്കേണ്ട മേഖല​ക​ളിൽ ഒന്ന്‌ ലൈം​ഗി​ക ചൂഷണ​മാണ്‌.

പതിറ്റാ​ണ്ടു​ക​ളാ​യി, യഹോ​വ​യു​ടെ സാക്ഷികൾ മെച്ചമായ കുടും​ബ​ബ​ന്ധ​ങ്ങൾ ആസ്വദി​ക്കാൻ സഹായി​ക്കു​ന്ന വിവരങ്ങൾ പ്രസി​ദ്ധീ​ക​രി​ക്കു​ക​യും വിതരണം ചെയ്യു​ക​യും ചെയ്‌തി​ട്ടുണ്ട്‌. അതുകൂ​ടാ​തെ, കുട്ടി​ക​ളെ ലൈം​ഗി​ക ചൂഷണ​ത്തിൽനിന്ന്‌ സംരക്ഷി​ക്കു​ന്ന​തി​നും ലൈം​ഗി​ക ചൂഷക​രെ​ക്കു​റിച്ച്‌ കുട്ടി​ക​ളെ ബോധ​വ​ത്‌ക​രി​ക്കു​ന്ന​തി​നും മാതാ​പി​താ​ക്ക​ളെ സഹായി​ക്കു​ന്ന വിവരങ്ങൾ അവർ പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടുണ്ട്‌. ഇത്തരം വിഷയ​ങ്ങ​ളിൽ ഉചിത​മാ​യ മാർഗ​നിർദേ​ശം നൽകുന്ന, യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ച ഏതാനും ചില ലേഖന​ങ്ങ​ളും മറ്റും ആണ്‌ താഴെ​ക്കൊ​ടു​ത്തി​രി​ക്കു​ന്നത്‌. ഇവ എത്ര ഭാഷക​ളിൽ, എത്ര പ്രതികൾ വീതം പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ടെന്ന്‌ ശ്രദ്ധി​ക്കു​ക. a

ലൈം​ഗി​ക ചൂഷക​രിൽനി​ന്നു​ള്ള ഉപദ്രവം ഒഴിവാ​ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ മാതാ​പി​താ​ക്ക​ളെ​യും കുട്ടി​ക​ളെ​യും ബോധ​വ​ത്‌ക​രി​ക്കു​ന്ന​തിൽ തുടരും.

a പ്രസിദ്ധീകരണത്തീയതി ഇംഗ്ലീഷ്‌ പതിപ്പി​ന്റേ​താണ്‌.