വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 95

വിവാ​ഹ​മോ​ച​ന​ത്തെ​ക്കു​റി​ച്ചും കുട്ടി​കളെ സ്‌നേ​ഹി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും പഠിപ്പി​ക്കു​ന്നു

വിവാ​ഹ​മോ​ച​ന​ത്തെ​ക്കു​റി​ച്ചും കുട്ടി​കളെ സ്‌നേ​ഹി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും പഠിപ്പി​ക്കു​ന്നു

മത്തായി 19:1-15; മർക്കോസ്‌ 10:1-16; ലൂക്കോസ്‌ 18:15-17

  • വിവാ​ഹ​മോ​ച​ന​ത്തെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ വീക്ഷണം

  • ഏകാകി​ത്വ​ത്തി​ന്റെ വരം

  • കുട്ടി​ക​ളെ​പ്പോ​ലെ ആയിരി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

യേശു​വും ശിഷ്യ​ന്മാ​രും ഗലീല​യിൽനിന്ന്‌ യോർദാൻ നദി കടന്ന്‌ പെരി​യ​യി​ലൂ​ടെ തെക്കോ​ട്ടു പോകു​ക​യാണ്‌. കഴിഞ്ഞ പ്രാവ​ശ്യം പെരി​യ​യിൽ ആയിരു​ന്ന​പ്പോൾ വിവാ​ഹ​മോ​ച​ന​ത്തെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ നിലവാ​രം എന്താ​ണെന്ന്‌ യേശു പരീശ​ന്മാ​രോ​ടു സംസാ​രി​ച്ചി​രു​ന്നു. (ലൂക്കോസ്‌ 16:18) എന്നാൽ ഇപ്പോൾ യേശു​വി​നെ പരീക്ഷി​ക്കു​ന്ന​തി​നാ​യി അവർ വീണ്ടും ആ വിഷയം എടുത്തി​ടു​ന്നു.

ഒരു സ്‌ത്രീ​യിൽ “ഉചിത​മ​ല്ലാത്ത എന്തെങ്കി​ലും” കണ്ടാൽ ആ സ്‌ത്രീ​യെ വിവാ​ഹ​മോ​ചനം ചെയ്യാ​നാ​കും എന്നു മോശ എഴുതി​യി​രു​ന്നു. (ആവർത്തനം 24:1) എന്നാൽ ഏതൊക്കെ കാരണ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ വിവാ​ഹ​മോ​ചനം ചെയ്യാ​മെന്ന കാര്യ​ത്തിൽ പലർക്കും വ്യത്യസ്‌ത അഭി​പ്രാ​യ​മാ​ണു​ണ്ടാ​യി​രു​ന്നത്‌. ചെറിയ പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾപോ​ലും വിവാ​ഹ​മോ​ചനം സാധ്യ​മാ​ണെന്നു ചിലർ കരുതി​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ പരീശ​ന്മാർ യേശുവിനോട്‌ ഇങ്ങനെ ചോദി​ക്കു​ന്നു: “ഒരാൾ ഏതു കാരണം പറഞ്ഞും ഭാര്യയെ വിവാ​ഹ​മോ​ചനം ചെയ്യു​ന്നതു ശരിയാ​ണോ?”​—മത്തായി 19:3.

ആളുക​ളു​ടെ അഭി​പ്രാ​യ​ത്തോ​ടു യോജി​ക്കു​ന്ന​തി​നു പകരം യേശു വിവാ​ഹ​ത്തെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ വീക്ഷണം എന്താ​ണെന്നു പറയുന്നു. “ആദിയിൽ അവരെ സൃഷ്ടി​ച്ചവൻ ആണും പെണ്ണും ആയി അവരെ സൃഷ്ടി​ച്ചെ​ന്നും ‘അതു​കൊണ്ട്‌ പുരുഷൻ അപ്പനെ​യും അമ്മയെ​യും വിട്ട്‌ ഭാര്യ​യോ​ടു പറ്റി​ച്ചേ​രും; അവർ രണ്ടു പേരും ഒരു ശരീര​മാ​യി​ത്തീ​രും’ എന്നു പറഞ്ഞെ​ന്നും നിങ്ങൾ വായി​ച്ചി​ട്ടി​ല്ലേ? അതിനാൽ അവർ പിന്നെ രണ്ടല്ല, ഒരു ശരീര​മാണ്‌. അതു​കൊണ്ട്‌ ദൈവം കൂട്ടി​ച്ചേർത്ത​തി​നെ ഒരു മനുഷ്യ​നും വേർപെ​ടു​ത്താ​തി​രി​ക്കട്ടെ.” (മത്തായി 19:4-6) ആദാമി​ന്റെ​യും ഹവ്വയു​ടെ​യും വിവാഹം ഏർപ്പെ​ടു​ത്തി​യ​പ്പോൾ വിവാ​ഹ​മോ​ച​ന​ത്തെ​ക്കു​റിച്ച്‌ ദൈവം അവരോ​ടൊ​ന്നും പറഞ്ഞില്ല.

ഇതു കേട്ട്‌ തൃപ്‌തി വരാത്ത പരീശ​ന്മാർ വീണ്ടും യേശു​വി​നോ​ടു തർക്കി​ക്കു​ന്നു: “പക്ഷേ അങ്ങനെ​യെ​ങ്കിൽ മോച​ന​പ​ത്രം കൊടു​ത്തിട്ട്‌ വിവാ​ഹ​മോ​ചനം ചെയ്‌തു​കൊ​ള്ളാൻ മോശ പറഞ്ഞത്‌ എന്താണ്‌.” (മത്തായി 19:7) അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “നിങ്ങളു​ടെ ഹൃദയ​കാ​ഠി​ന്യം കാരണ​മാ​ണു ഭാര്യയെ വിവാ​ഹ​മോ​ചനം ചെയ്യാൻ മോശ നിങ്ങൾക്ക്‌ അനുവാ​ദം തന്നത്‌. എന്നാൽ ആദിയിൽ അങ്ങനെ​യാ​യി​രു​ന്നില്ല.” (മത്തായി 19:8) ഇവിടെ “ആദിയിൽ” എന്നു പറഞ്ഞ​പ്പോൾ യേശു ഉദ്ദേശി​ച്ചത്‌ മോശ​യു​ടെ കാല​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നില്ല, മറിച്ച്‌ ഏദെനിൽ ദൈവം വിവാഹം ഏർപ്പെ​ടു​ത്തിയ സമയ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു.

അതിനു ശേഷം യേശു വളരെ പ്രധാ​ന​പ്പെട്ട ഒരു കാര്യം പറയുന്നു: “ലൈം​ഗിക അധാർമി​ക​ത​യാ​ണു (ഗ്രീക്കിൽ പോർണിയ.) വിവാ​ഹ​മോ​ച​ന​ത്തി​നുള്ള ഒരേ ഒരു അടിസ്ഥാ​നം. അതല്ലാതെ വേറെ ഏതു കാരണം പറഞ്ഞും ഭാര്യയെ വിവാ​ഹ​മോ​ചനം ചെയ്‌ത്‌ മറ്റൊ​രു​വളെ വിവാഹം കഴിക്കു​ന്നവൻ വ്യഭി​ചാ​രം ചെയ്യുന്നു.” (മത്തായി 19:9) അതു​കൊണ്ട്‌ വിവാ​ഹ​മോ​ച​ന​ത്തി​നുള്ള ഒരേ ഒരു തിരു​വെ​ഴു​ത്ത​ടി​സ്ഥാ​നം ലൈം​ഗിക അധാർമി​ക​ത​യാണ്‌.

ഇതു കേട്ട്‌ ശിഷ്യ​ന്മാർ യേശു​വി​നോട്‌, “ഭാര്യ​യും ഭർത്താ​വും തമ്മിലുള്ള കാര്യം ഇങ്ങനെ​യാ​ണെ​ങ്കിൽ കല്യാണം കഴിക്കാ​ത്ത​താ​ണു നല്ലത്‌” എന്നു പറഞ്ഞു. (മത്തായി 19:10) വിവാ​ഹ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കുന്ന ഒരാൾ വിവാ​ഹത്തെ എന്നേക്കു​മുള്ള ഒരു ബന്ധമായി കാണണം എന്നത്‌ വ്യക്തമാണ്‌.

ഏകാകി​ത്വ​ത്തെ​ക്കു​റിച്ച്‌ വിശദീ​ക​രി​ച്ച​പ്പോൾ യേശു പറഞ്ഞത്‌ ചിലർ ഷണ്ഡന്മാ​രാ​യി ജനിക്കു​ന്നു എന്നാണ്‌. അവർക്ക്‌ ലൈം​ഗി​ക​ബന്ധം അസാധ്യ​മാണ്‌. മറ്റു ചിലരെ അവരുടെ ലൈം​ഗി​ക​പ്രാപ്‌തി നശിപ്പിച്ച്‌ ആളുകൾ ഷണ്ഡന്മാ​രാ​ക്കി​യ​താണ്‌. ഇനി ചിലർക്ക്‌, ലൈം​ഗി​ക​ബ​ന്ധങ്ങൾ ആസ്വദി​ക്കു​ന്ന​തി​നുള്ള ആഗ്രഹ​മു​ണ്ടെ​ങ്കി​ലും ദൈവ​രാ​ജ്യ​ത്തോ​ടു ബന്ധപ്പെട്ട കാര്യ​ങ്ങ​ളിൽ കൂടുതൽ ശ്രദ്ധി​ക്കു​ന്ന​തിന്‌ അത്‌ വേണ്ടെന്നു വെക്കു​ന്ന​വ​രാണ്‌. കേട്ടു​നി​ന്ന​വരെ യേശു ഇങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ച്ചു: ‘അങ്ങനെ (ഏകാകി​യാ​യി​രി​ക്കാൻ) കഴിയു​ന്നവൻ അങ്ങനെ ചെയ്യട്ടെ.’​—മത്തായി 19:12.

അങ്ങനെ​യി​രി​ക്കു​മ്പോൾ ആളുകൾ തങ്ങളുടെ കുട്ടി​കളെ യേശു​വി​ന്റെ അടു​ത്തേക്ക്‌ കൊണ്ടു​വ​രു​ന്നു. എന്നാൽ യേശു​വി​നെ ശല്യ​പ്പെ​ടു​ത്തേ​ണ്ടെന്നു കരുതി ശിഷ്യ​ന്മാർ ഇവരെ ശകാരി​ക്കു​ന്നു. ഇതു കണ്ട്‌ അമർഷം തോന്നിയ യേശു അവരോ​ടു പറഞ്ഞു: “കുട്ടി​കളെ എന്റെ അടു​ത്തേക്കു വിടൂ. അവരെ തടയേണ്ടാ. ദൈവ​രാ​ജ്യം ഇങ്ങനെ​യു​ള്ള​വ​രു​ടേ​താണ്‌. ഒരു കുട്ടി​യെ​പ്പോ​ലെ ദൈവ​രാ​ജ്യ​ത്തെ സ്വീക​രി​ക്കാത്ത ആരും ഒരു വിധത്തി​ലും അതിൽ കടക്കില്ല എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു.”—മർക്കോസ്‌ 10:14, 15; ലൂക്കോസ്‌ 18:15.

എത്ര നല്ല പാഠം! ദൈവ​രാ​ജ്യം ലഭിക്ക​ണ​മെ​ങ്കിൽ, നമ്മൾ കുട്ടി​ക​ളെ​പ്പോ​ലെ താഴ്‌മ​യു​ള്ള​വ​രും പഠിക്കാൻ മനസ്സു​ള്ള​വ​രും ആയിരി​ക്കണം. കുട്ടി​കളെ കൈയിൽ എടുത്ത്‌ അവരെ അനു​ഗ്ര​ഹി​ച്ചു​കൊണ്ട്‌ കുട്ടി​ക​ളോ​ടുള്ള തന്റെ സ്‌നേഹം യേശു പ്രകട​മാ​ക്കു​ന്നു. ‘ഒരു കുട്ടി​യെ​പ്പോ​ലെ ദൈവ​രാ​ജ്യ​ത്തെ സ്വീക​രി​ക്കുന്ന’ എല്ലാവ​രോ​ടും യേശു​വിന്‌ ഇതേ സ്‌നേ​ഹ​വാ​ത്സ​ല്യ​മാ​ണു​ള്ളത്‌.—ലൂക്കോസ്‌ 18:17.