വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 3

ചോദ്യ​ങ്ങ​ളു​ടെ ഉപയോ​ഗം

ചോദ്യ​ങ്ങ​ളു​ടെ ഉപയോ​ഗം

മത്തായി 16:13-16

ചുരുക്കം: നയത്തോ​ടെ ചോദ്യ​ങ്ങൾ ചോദി​ക്കു​ന്നത്‌, താത്‌പ​ര്യം ഉണർത്താ​നും അതു നിലനി​റു​ത്താ​നും സഹായി​ക്കും. കാര്യങ്ങൾ ബോധ്യ​പ്പെ​ടു​ത്താ​നും പ്രധാന പോയി​ന്റു​ക​ളി​ലേക്കു ശ്രദ്ധ ക്ഷണിക്കാ​നും ചോദ്യ​ങ്ങൾ ഉപയോ​ഗി​ക്കാ​നാ​കും.

എങ്ങനെ ചെയ്യാം:

  • താത്‌പ​ര്യം ഉണർത്തുക, നിലനി​റു​ത്തുക. ആളുകളെ ചിന്തി​പ്പി​ക്കുന്ന, അവരിൽ ആകാംക്ഷ ജനിപ്പി​ക്കുന്ന ചോദ്യ​ങ്ങൾ ചോദി​ക്കുക.

  • കാര്യം ബോധ്യ​പ്പെ​ടു​ത്തുക. നിങ്ങൾ പറഞ്ഞു​വ​രുന്ന വിഷയ​ത്തി​ലെ പ്രധാ​ന​പ്പെട്ട ആശയം കാര്യ​കാ​ര​ണ​സ​ഹി​തം ബോധ്യ​പ്പെ​ടു​ത്താൻ പലപല ചോദ്യ​ങ്ങൾ ചോദി​ക്കുക.

  • പ്രധാന പോയി​ന്റു​ക​ളി​ലേക്കു ശ്രദ്ധ ക്ഷണിക്കുക. പ്രധാ​ന​പ്പെട്ട ഒരു ആശയത്തി​ലേക്കു ശ്രദ്ധ ക്ഷണിക്കാൻ, ആകാംക്ഷ ഉണർത്തുന്ന ഒരു ചോദ്യം ചോദി​ക്കുക. പ്രധാ​ന​പ്പെട്ട ഒരു പോയിന്റ്‌ വിശദീ​ക​രി​ച്ചു​ക​ഴി​യു​മ്പോ​ഴോ ചർച്ചയു​ടെ ഒടുവി​ലോ, പഠിച്ച കാര്യങ്ങൾ പുനര​വ​ലോ​കനം ചെയ്യാൻ ചോദ്യ​ങ്ങൾ ചോദി​ക്കുക.