വിവരങ്ങള്‍ കാണിക്കുക

ഒരു അയൽക്കാ​ര​നു​മൊ​ത്തുള്ള സംഭാ​ഷ​ണം

ദൈവം കഷ്ടപ്പാട്‌ അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ദൈവം കഷ്ടപ്പാട്‌ അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ഒരു യഹോ​വ​യു​ടെ സാക്ഷി അയൽക്കാ​രിൽ ഒരാളു​മാ​യി സാധാരണ നടത്താ​റുള്ള സംഭാ​ഷ​ണ​ത്തി​ന്റെ ഒരു മാതൃ​ക​യാണ്‌ ഇവിടെ കാണു​ന്നത്‌. യഹോ​വ​യു​ടെ സാക്ഷി​യായ മിഷേൽ അയൽവാ​സി​യായ സോഫി​യ​യു​ടെ വീട്ടിൽ വന്നിരി​ക്കു​ക​യാ​ണെന്നു സങ്കൽപ്പി​ക്കുക.

നമ്മൾ കഷ്ടപ്പെ​ടു​ന്നതു കാണു​മ്പോൾ ദൈവ​ത്തിന്‌ എന്താണ്‌ തോന്നു​ന്നത്‌?

മിഷേൽ: ഹലോ സോഫിയ, സുഖമാ​യി​രി​ക്കു​ന്നോ?

സോഫിയ: സുഖം.

മിഷേൽ: കഴിഞ്ഞ പ്രാവ​ശ്യം വന്നപ്പോൾ, നമ്മൾ കഷ്ടപ്പെ​ടു​ന്നത്‌ കാണു​മ്പോൾ ദൈവ​ത്തിന്‌ എന്തു തോന്നു​ന്നു എന്നു ചർച്ച ചെയ്‌ത​ല്ലോ. സോഫിയ കുറെ കാലമാ​യി ഇതി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ക​യാ​ണെ​ന്നും പറഞ്ഞു. പ്രത്യേ​കിച്ച്‌ അമ്മ കാറപ​ക​ട​ത്തിൽപ്പെ​ട്ട​തി​നു ശേഷം. ഇപ്പോൾ അമ്മയ്‌ക്ക്‌ എങ്ങനെ​യുണ്ട്‌?

സോഫിയ: ചില ദിവസം കുഴപ്പ​മില്ല. പക്ഷേ ചില​പ്പോൾ വേദന​യും വിഷമ​വും ഒക്കെയാ​യി​രി​ക്കും. ഇന്ന്‌ വലിയ പ്രശ്‌ന​മില്ല.

മിഷേൽ: ആണല്ലേ? ഇങ്ങനെ​യുള്ള സമയങ്ങ​ളിൽ പിടി​ച്ചു​നിൽക്കു​ന്നതു ശരിക്കും ബുദ്ധി​മു​ട്ടു​ത​ന്നെയാ.

സോഫിയ: അതെ. ചില​പ്പോൾ ഞാൻ ഓർക്കും, അമ്മ എത്ര കാലം ഇങ്ങനെ വേദന സഹി​ക്കേ​ണ്ടി​വ​രും എന്ന്‌.

മിഷേൽ: ശരിയാ. നമ്മൾ അങ്ങനെ ചിന്തി​ച്ചു​പോ​കും. സോഫിയ ഓർക്കു​ന്നു​ണ്ടോ, ഇന്ന്‌ ഒരു ചോദ്യ​ത്തി​നുള്ള ഉത്തരം നോക്കാ​മെന്നു കഴിഞ്ഞ ആഴ്‌ച നമ്മൾ പറഞ്ഞത്‌? കഷ്ടപ്പാ​ടു​കൾ മാറ്റാ​നുള്ള ശക്തി ദൈവ​ത്തിന്‌ ഉണ്ടായി​ട്ടും എന്തു​കൊ​ണ്ടാണ്‌ ദൈവം അത്‌ അനുവ​ദി​ക്കു​ന്ന​തെന്ന്‌?

സോഫിയ: ങ്‌ഹാ. ഞാൻ ഓർക്കു​ന്നുണ്ട്‌.

മിഷേൽ: അതിനുള്ള ഉത്തരം ബൈബി​ളിൽനിന്ന്‌ നോക്കു​ന്ന​തി​നു മുമ്പ്‌ നമ്മൾ കഴിഞ്ഞ പ്രാവ​ശ്യം ചർച്ച ചെയ്‌ത ചില കാര്യങ്ങൾ ഓർക്കു​ന്നു​ണ്ടോ എന്നു നോക്കാം.

സോഫിയ: ഓക്കെ.

മിഷേൽ: ഒരു കാര്യം നമ്മൾ കണ്ടത്‌ ഇതാണ്‌, ദൈവം എന്തു​കൊ​ണ്ടാണ്‌ കഷ്ടപ്പാട്‌ അനുവ​ദി​ക്കു​ന്നത്‌ എന്ന്‌ ബൈബിൾക്കാ​ല​ങ്ങ​ളി​ലെ വിശ്വ​സ്‌ത​നായ ഒരു മനുഷ്യൻപോ​ലും ചോദി​ച്ചി​ട്ടുണ്ട്‌. പക്ഷേ അങ്ങനെ ചോദി​ച്ച​തിന്‌ ദൈവം അദ്ദേഹത്തെ ഒരിക്ക​ലും വഴക്കു പറഞ്ഞില്ല. ഇനി, വിശ്വാ​സ​ക്കു​റ​വു​കൊ​ണ്ടാണ്‌ അങ്ങനെ ചിന്തി​ച്ച​തെ​ന്നും ദൈവം പറഞ്ഞില്ല.

സോഫിയ: അതു ഞാൻ ആദ്യമാ​യിട്ട്‌ കേൾക്കു​ക​യാ​യി​രു​ന്നു.

മിഷേൽ: നമ്മൾ കഷ്ടപ്പെ​ടു​ന്നതു കാണാൻ യഹോ​വ​യും ആഗ്രഹി​ക്കു​ന്നില്ല എന്നും നമ്മൾ പഠിച്ചു. ഉദാഹ​ര​ണ​ത്തിന്‌, ബൈബിൾ പറയു​ന്നത്‌ ദൈവ​ത്തി​ന്റെ ജനം വേദന​യി​ലൂ​ടെ കടന്നു​പോ​യ​പ്പോൾ അത്‌ “ദൈവ​ത്തെ​യും വേദനി​പ്പി​ച്ചു” * എന്നാണ്‌. ഇത്‌ നമുക്ക്‌ ഒരു ആശ്വാ​സ​മല്ലേ, നമ്മൾ കഷ്ടപ്പെ​ടു​മ്പോൾ ദൈവ​ത്തി​നും വേദന തോന്നു​ന്നു എന്നുള്ളത്‌?

സോഫിയ: അതെ, ശരിക്കും.

മിഷേൽ: ഇനി, നമ്മുടെ സ്രഷ്ടാവ്‌ അതിശ​ക്ത​നാ​യ​തു​കൊണ്ട്‌ കഷ്ടപ്പാ​ടു​കൾ എപ്പോൾ വേണ​മെ​ങ്കി​ലും അവസാ​നി​പ്പി​ക്കാൻ ദൈവ​ത്തി​നു കഴിയു​മെ​ന്നും നമ്മൾ പഠിച്ചു.

സോഫിയ: എനിക്ക്‌ അതാ മനസ്സി​ലാ​കാ​ത്തത്‌. ഇതൊക്കെ അവസാ​നി​പ്പി​ക്കാ​നുള്ള ശക്തി ഉണ്ടായി​ട്ടും ദൈവം എന്താ അങ്ങനെ ചെയ്യാ​ത്തത്‌?

ആരാണ്‌ സത്യം പറഞ്ഞത്‌?

മിഷേൽ: സോഫി​യ​യു​ടെ ചോദ്യ​ത്തി​നുള്ള ഉത്തരം നമുക്കു ബൈബി​ളിൽനി​ന്നു​തന്നെ നോക്കാം. ഉൽപത്തി പുസ്‌ത​ക​ത്തിൽനിന്ന്‌. ആദാമി​നെ​യും ഹവ്വയെ​യും കുറി​ച്ചും അവരോ​ടു കഴിക്ക​രു​തെന്നു പറഞ്ഞ പഴത്തെ​ക്കു​റി​ച്ചും ബൈബി​ളിൽനി​ന്നും വായി​ച്ച​താ​യി സോഫിയ ഓർക്കു​ന്നു​ണ്ടോ?

സോഫിയ: ഉണ്ട്‌, ഞാൻ അതു വേദപാ​ഠ​ക്ലാ​സിൽ പഠിച്ചി​ട്ടുണ്ട്‌. ഒരു പ്രത്യേ​ക​മ​ര​ത്തിൽനിന്ന്‌ കഴിക്ക​രു​തെന്നു ദൈവം അവരോ​ടു പറഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു. പക്ഷേ ദൈവം പറഞ്ഞത്‌ അനുസ​രി​ക്കാ​തെ അവർ അതു കഴിച്ചു.

മിഷേൽ: ശരിയാണ്‌, ഇനി നമുക്ക്‌ ആദാമും ഹവ്വയും ദൈവ​ത്തിന്‌ എതിരെ തെറ്റു ചെയ്യാ​നു​ണ്ടായ സാഹച​ര്യം എന്താ​ണെന്നു നോക്കാം. നമ്മൾ കഷ്ടപ്പാട്‌ അനുഭ​വി​ക്കു​ന്ന​തി​ന്റെ കാരണം അപ്പോൾ മനസ്സി​ലാ​കും. ഉൽപത്തി 3-ാം അധ്യായം 1 മുതൽ 5 വരെയുള്ള വാക്യങ്ങൾ സോഫി​യ​യ്‌ക്ക്‌ ഒന്നു വായി​ക്കാ​മോ?

സോഫിയ: ഓക്കെ. “ദൈവ​മായ യഹോവ ഭൂമി​യിൽ ഉണ്ടാക്കിയ എല്ലാ വന്യജീ​വി​ക​ളി​ലും​വെച്ച്‌ ഏറ്റവും ജാഗ്ര​ത​യു​ള്ള​താ​യി​രു​ന്നു സർപ്പം. അതു സ്‌ത്രീ​യോട്‌, ‘തോട്ട​ത്തി​ലെ എല്ലാ മരങ്ങളിൽനി​ന്നും നിങ്ങൾ തിന്നരു​തെന്നു ദൈവം ശരിക്കും പറഞ്ഞി​ട്ടു​ണ്ടോ’ എന്നു ചോദി​ച്ചു. അതിനു സ്‌ത്രീ സർപ്പ​ത്തോട്‌: ‘തോട്ട​ത്തി​ലെ മരങ്ങളു​ടെ പഴം ഞങ്ങൾക്കു തിന്നാം. എന്നാൽ തോട്ട​ത്തി​നു നടുവി​ലുള്ള മരത്തിലെ പഴത്തെ​ക്കു​റിച്ച്‌ ദൈവം ഇങ്ങനെ പറഞ്ഞി​ട്ടുണ്ട്‌: “നിങ്ങൾ അതിൽനിന്ന്‌ തിന്നരുത്‌, അതു തൊടാൻപോ​ലും പാടില്ല. അങ്ങനെ ചെയ്‌താൽ നിങ്ങൾ മരിക്കും.”’ അപ്പോൾ സർപ്പം സ്‌ത്രീ​യോ​ടു പറഞ്ഞു: ‘നിങ്ങൾ മരിക്കില്ല, ഉറപ്പ്‌! അതിൽനിന്ന്‌ തിന്നുന്ന ആ ദിവസം​തന്നെ നിങ്ങളു​ടെ കണ്ണുകൾ തുറക്കു​മെ​ന്നും നിങ്ങൾ ശരിയും തെറ്റും അറിയു​ന്ന​വ​രാ​യി ദൈവ​ത്തെ​പ്പോ​ലെ​യാ​കു​മെ​ന്നും ദൈവ​ത്തിന്‌ അറിയാം.’”

മിഷേൽ: നന്നായി വായിച്ചു. നമുക്ക്‌ ഈ വാക്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഒന്ന്‌ ചിന്തി​ക്കാം. ആദ്യം, ഒരു സർപ്പം സ്‌ത്രീ​യോട്‌, അതായത്‌ ഹവ്വയോട്‌, സംസാ​രി​ച്ചു എന്നല്ലേ? ബൈബി​ളി​ന്റെ മറ്റൊരു ഭാഗത്തു​നിന്ന്‌ പിശാ​ചായ സാത്താ​നാ​ണു ശരിക്കും സർപ്പത്തിലൂടെ * സ്‌ത്രീ​യോ​ടു സംസാ​രി​ച്ച​തെന്നു മനസ്സി​ലാ​ക്കാം. കഴിക്ക​രു​തെന്നു പറഞ്ഞ ആ മരത്തെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ കല്‌പന എന്താ​ണെന്നു സാത്താൻ ഹവ്വയോ​ടു ചോദി​ച്ചു. അതിൽനിന്ന്‌ കഴിച്ചാൽ അവർക്ക്‌ എന്തു ശിക്ഷ കിട്ടു​മെ​ന്നാ​ണു ദൈവം പറഞ്ഞത്‌, സോഫിയ ശ്രദ്ധി​ച്ചോ?

സോഫിയ: അവർ മരിക്കു​മെന്ന്‌.

മിഷേൽ: ശരിയാണ്‌. തൊട്ട​ടുത്ത വാക്യ​ത്തിൽ നമ്മൾ കാണു​ന്നത്‌, സാത്താൻ ദൈവ​ത്തിന്‌ എതിരെ വലി​യൊ​രു ആരോ​പണം ഉന്നയിച്ചു എന്നാണ്‌. അവിടെ സാത്താൻ പറഞ്ഞതു ശ്രദ്ധി​ച്ചോ: “നിങ്ങൾ മരിക്കില്ല, ഉറപ്പ്‌!” കണ്ടോ, സാത്താൻ ഇവിടെ ദൈവത്തെ ഒരു നുണയൻ എന്നാണു വിളി​ച്ചത്‌.

സോഫിയ: ഇതൊ​ന്നും ഞാൻ ഇതുവരെ കേട്ടി​ട്ടില്ല.

മിഷേൽ: ദൈവത്തെ ഒരു നുണയൻ എന്നു വിളി​ച്ച​തി​ലൂ​ടെ സാത്താൻ ഒരു വലിയ പ്രശ്‌ന​ത്തി​നു തുടക്ക​മി​ട്ടു. ആ പ്രശ്‌നം പരിഹ​രി​ക്കു​ന്ന​തി​നു സമയ​മെ​ടു​ക്കു​മാ​യി​രു​ന്നു. അത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കും?

സോഫിയ: അത്‌ എനിക്ക്‌ അറിയില്ല.

മിഷേൽ: ശരി, ഇങ്ങനെ​യൊ​ന്നു ചിന്തി​ച്ചു​നോ​ക്കുക. ഒരു ദിവസം ഞാൻ സോഫി​യ​യു​ടെ അടുത്തു​വന്ന്‌ എനിക്കാ​ണു സോഫി​യ​യെ​ക്കാൾ കൂടുതൽ ശക്തി എന്നു പറഞ്ഞാ​ലോ? ഞാൻ പറഞ്ഞത്‌ തെറ്റാ​ണെന്ന്‌ എങ്ങനെ തെളി​യി​ക്കും?

സോഫിയ: അതു തെളി​യി​ക്കാൻ ചില​പ്പോൾ എന്തെങ്കി​ലും പരീക്ഷണം നടത്തി​നോ​ക്കും.

മിഷേൽ: അതെ, ശരിയാണ്‌. ഉദാഹ​ര​ണ​ത്തിന്‌, നമ്മളിൽ ആർക്കാണു വളരെ ഭാരമുള്ള ഒരു വസ്‌തു എടുത്തു​പൊ​ക്കാൻ പറ്റുന്ന​തെന്ന്‌ ഒന്നു പരീക്ഷി​ച്ചു​നോ​ക്കും. അതിലൂ​ടെ ആർക്കാണ്‌ കൂടുതൽ ശക്തി​യെന്നു പെട്ടെന്നു തെളി​യി​ക്കാ​നാ​കും.

സോഫിയ: ഇപ്പോൾ എനിക്കു മനസ്സി​ലാ​യി.

മിഷേൽ: ശക്തിയു​ടെ കാര്യം അങ്ങനെ തെളി​യി​ക്കാം. എന്നാൽ സത്യസ​ന്ധ​ത​യു​ടെ കാര്യ​മാ​ണെ​ങ്കി​ലോ? അതായത്‌, സോഫിയ സത്യസ​ന്ധയല്ല എന്നു ഞാൻ പറഞ്ഞാ​ലോ? അതു തെളി​യി​ക്കാൻ അത്ര എളുപ്പമല്ല, അല്ലേ?

സോഫിയ: അതു കുറച്ച്‌ പ്രയാ​സ​മാ​യി​രി​ക്കും.

മിഷേൽ: ഒരു ചെറിയ പരീക്ഷ​ണ​ത്തി​ലൂ​ടെ ശക്തി തെളി​യി​ക്കു​ന്നത്ര എളുപ്പമല്ല സത്യസന്ധത തെളി​യി​ക്കു​ന്നത്‌.

സോഫിയ: അതെ.

മിഷേൽ: ഇങ്ങനെ​യൊ​രു തർക്കം വന്നാൽ ഇതു പരിഹ​രി​ക്കാ​നുള്ള ഒരേ ഒരു മാർഗം മറ്റുള്ള​വർക്കു നമ്മളെ നിരീ​ക്ഷി​ക്കാ​നും നമ്മളിൽ ആരാണു സത്യസന്ധ എന്നു മനസ്സി​ലാ​ക്കാ​നും മതിയായ സമയം അനുവ​ദി​ക്കുക എന്നതാണ്‌.

സോഫിയ: അതു ന്യായ​മാണ്‌.

മിഷേൽ: നമുക്ക്‌ ഇനി, ഉൽപത്തി പുസ്‌ത​ക​ത്തി​ലെ ആ ഭാഗം ഒന്നുകൂ​ടി നോക്കാം. ഇവിടെ സാത്താൻ ദൈവ​ത്തെ​ക്കാൾ ശക്തനാണ്‌ എന്നാണോ അവകാ​ശ​പ്പെ​ട്ടത്‌?

സോഫിയ: അല്ല.

മിഷേൽ: അങ്ങനെ​യെ​ങ്കിൽ സാത്താൻ പറഞ്ഞത്‌ തെറ്റാ​ണെന്നു ദൈവ​ത്തി​നു പെട്ടെന്നു തെളി​യി​ക്കാ​മാ​യി​രു​ന്നു. പക്ഷേ സാത്താൻ ഇവിടെ അവകാ​ശ​പ്പെ​ടു​ന്നത്‌ ദൈവം സത്യസ​ന്ധനല്ല എന്നാണ്‌. ഒരർഥ​ത്തിൽ സാത്താൻ ഹവ്വയോട്‌ ഇങ്ങനെ പറയു​ക​യാ​യി​രു​ന്നു, ‘ദൈവം പറയു​ന്നത്‌ നുണയാണ്‌. ഞാൻ പറയു​ന്ന​താണ്‌ സത്യം.’

സോഫിയ: ഓ, അതു ശരി.

മിഷേൽ: ഈ പ്രശ്‌നം പരിഹ​രി​ക്കാൻ സമയം അനുവ​ദി​ക്കു​ന്ന​താണ്‌ ഏറ്റവും നല്ലതെന്നു ജ്ഞാനി​യായ ദൈവ​ത്തിന്‌ അറിയാ​മാ​യി​രു​ന്നു. അങ്ങനെ സമയം അനുവ​ദി​ക്കു​ന്ന​തി​ലൂ​ടെ ആരാണ്‌ സത്യം പറയു​ന്ന​തെ​ന്നും ആരാണ്‌ നുണ പറയു​ന്ന​തെ​ന്നും വ്യക്തമാ​കു​മാ​യി​രു​ന്നു.

ഒരു വിവാ​ദ​വി​ഷ​യം

സോഫിയ: പക്ഷേ ഹവ്വ മരിച്ച​പ്പോൾ ദൈവം പറഞ്ഞതു സത്യമാ​ണെന്നു തെളി​ഞ്ഞി​ല്ലേ?

മിഷേൽ: ഒരു പരിധി​വരെ തെളിഞ്ഞു. പക്ഷേ സാത്താന്റെ ആരോ​പ​ണ​ത്തിൽ അതു മാത്ര​മാ​യി​രു​ന്നില്ല ഉൾപ്പെ​ട്ടി​രു​ന്നത്‌. 5-ാം വാക്യം ഒന്നു കൂടി നോക്കാം. ഇവിടെ സാത്താൻ ഹവ്വയോട്‌ വേറെ എന്താണ്‌ പറയു​ന്നത്‌ എന്നു ശ്രദ്ധി​ച്ചോ?

സോഫിയ: ആ പഴം കഴിച്ചാൽ ഹവ്വയുടെ കണ്ണു തുറക്കു​മെ​ന്നാ​ണു സാത്താൻ പറഞ്ഞത്‌.

മിഷേൽ: അതെ, “ശരിയും തെറ്റും അറിയു​ന്ന​വ​രാ​യി ദൈവ​ത്തെ​പ്പോ​ലെ​യാ​കു​മെ​ന്നും” സാത്താൻ ഹവ്വയോട്‌ പറഞ്ഞു. അതു​കൊണ്ട്‌ ദൈവം മനുഷ്യ​നിൽനിന്ന്‌ എന്തോ ഒരു നന്മ പിടി​ച്ചു​വെ​ക്കു​ന്നു എന്നു സാത്താൻ ഇവിടെ ആരോ​പി​ക്കു​ക​യാ​യി​രു​ന്നു.

സോഫിയ: ശരിയാ.

മിഷേൽ: അത്‌ ഒരു നിസ്സാ​ര​പ്ര​ശ്‌ന​മാ​യി​രു​ന്നില്ല.

സോഫിയ: എന്നു​വെ​ച്ചാൽ?

മിഷേൽ: സാത്താൻ ഇവിടെ ഉദ്ദേശി​ച്ചത്‌ ഹവ്വയ്‌ക്കു മാത്രമല്ല മനുഷ്യർക്ക്‌ ആർക്കും ദൈവ​ത്തി​ന്റെ ഭരണത്തി​ന്റെ ആവശ്യ​മില്ല എന്നാണ്‌. ഇവി​ടെ​യും, സാത്താന്‌ തന്റെ വാദം തെളി​യി​ക്കാ​നുള്ള അവസരം കൊടു​ക്കുക എന്നതാണ്‌ ഏറ്റവും നല്ലതെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ ഈ ലോകത്തെ ഭരിക്കാൻ ദൈവം സാത്താനെ കുറച്ച്‌ കാല​ത്തേക്ക്‌ അനുവ​ദി​ച്ചി​രി​ക്കു​ന്നു. നമുക്കു ചുറ്റും ഇത്രയ​ധി​കം പ്രശ്‌നങ്ങൾ ഉള്ളതിന്റെ കാരണം ഇപ്പോൾ മനസ്സി​ലാ​യി​ല്ലേ? അതായത്‌, ദൈവമല്ല സാത്താ​നാണ്‌ യഥാർഥ​ത്തിൽ ഈ ലോകത്തെ ഭരിക്കു​ന്നത്‌. * പക്ഷേ ഒരു സന്തോ​ഷ​വാർത്ത ഉണ്ട്‌.

സോഫിയ: അതെന്താ?

മിഷേൽ: ദൈവ​ത്തെ​ക്കു​റിച്ച്‌ രണ്ട്‌ അമൂല്യ​മായ സത്യങ്ങൾ ബൈബിൾ നമ്മളെ പഠിപ്പി​ക്കു​ന്നു. ഒന്ന്‌, ദൈവം നമ്മുടെ കഷ്ടപ്പാ​ടു​കൾ കാണു​ന്നുണ്ട്‌. സങ്കീർത്തനം 31:7-ലെ ദാവീദ്‌ രാജാ​വി​ന്റെ വാക്കുകൾ അതി​നൊ​രു ഉദാഹ​ര​ണ​മാണ്‌. തന്റെ ജീവി​ത​കാ​ല​ത്തു​ട​നീ​ളം ദാവീദ്‌ വളരെ​യ​ധി​കം കഷ്ടതകൾ അനുഭ​വി​ച്ചി​ട്ടുണ്ട്‌. പക്ഷേ ദൈവ​ത്തോ​ടുള്ള തന്റെ പ്രാർഥ​ന​യിൽ ദാവീദ്‌ എന്താണ്‌ പറഞ്ഞത്‌? ആ വാക്യം ഒന്നു വായി​ക്കാ​മോ?

സോഫിയ: വായി​ക്കാം. “അങ്ങയുടെ അചഞ്ചല​മായ സ്‌നേ​ഹ​ത്തെ​പ്രതി ഞാൻ അത്യന്തം സന്തോ​ഷി​ക്കും. എന്റെ ദുരിതം അങ്ങ്‌ കണ്ടിരി​ക്കു​ന്ന​ല്ലോ, എന്റെ പ്രാണ​സ​ങ്കടം അങ്ങ്‌ അറിയു​ന്ന​ല്ലോ.”

മിഷേൽ: ദാവീദ്‌ ഒരുപാട്‌ കഷ്ടപ്പാ​ടു​ക​ളി​ലൂ​ടെ കടന്നു​പോ​യെ​ങ്കി​ലും യഹോവ അതെല്ലാം കാണു​ന്നുണ്ട്‌ എന്ന്‌ അറിഞ്ഞത്‌ ദാവീ​ദി​നെ ഒരുപാട്‌ ആശ്വസി​പ്പി​ച്ചു. അതു​പോ​ലെ, നമ്മൾ അനുഭ​വി​ക്കുന്ന കഷ്ടപ്പാ​ടു​ക​ളും വേദന​ക​ളും മറ്റുള്ള​വർക്ക്‌ ചില​പ്പോൾ മനസ്സി​ലാ​യി​ല്ലെ​ങ്കി​ലും യഹോവ അതു കാണു​ന്നുണ്ട്‌ എന്ന്‌ അറിയു​മ്പോൾ സോഫി​യ​യ്‌ക്കും ആശ്വാസം തോന്നു​ന്നി​ല്ലേ?

സോഫിയ: അതെ, ശരിക്കും ആശ്വാസം തോന്നു​ന്നു.

മിഷേൽ: ഇനി ദൈവ​ത്തെ​ക്കു​റി​ച്ചുള്ള രണ്ടാമത്തെ സത്യം ഇതാണ്‌, നമ്മൾ എക്കാല​വും ഇങ്ങനെ കഷ്ടപ്പാ​ടും വേദന​യും അനുഭ​വി​ക്കാൻ ദൈവം അനുവ​ദി​ക്കില്ല. സാത്താന്റെ ഈ ദുഷ്ടത നിറഞ്ഞ ഭരണം ദൈവം പെട്ടെ​ന്നു​തന്നെ അവസാ​നി​പ്പി​ക്കു​മെന്നു ബൈബിൾ പഠിപ്പി​ക്കു​ന്നു. എന്നു പറഞ്ഞാൽ സാത്താന്റെ ഭരണത്തി​ലൂ​ടെ ഉണ്ടായ എല്ലാ വേദന​ക​ളും കഷ്ടപ്പാ​ടു​ക​ളും ദൈവം പൂർണ​മാ​യും ഇല്ലാതാ​ക്കും. സോഫി​യ​യും സോഫി​യ​യു​ടെ അമ്മയും അനുഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന വേദനകൾ ഉൾപ്പെടെ. എന്നാൽ നമ്മൾ അനുഭ​വി​ക്കുന്ന കഷ്ടപ്പാ​ടു​ക​ളെ​ല്ലാം പെട്ടെ​ന്നു​തന്നെ ദൈവം ഇല്ലാതാ​ക്കും എന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം? അതിന്റെ ഉത്തരം അടുത്ത ആഴ്‌ച ചർച്ച ചെയ്‌താ​ലോ?

സോഫിയ: അതു കൊള്ളാം.

നിങ്ങൾക്ക്‌ ഉത്തരം കിട്ടാത്ത ഏതെങ്കി​ലും ബൈബിൾവി​ഷ​യ​ങ്ങ​ളു​ണ്ടോ? യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഏതെങ്കി​ലും വിശ്വാ​സ​ങ്ങ​ളെ​ക്കു​റി​ച്ചോ മതപര​മായ നിലപാ​ടു​ക​ളെ​ക്കു​റി​ച്ചോ അറിയാൻ നിങ്ങൾക്ക്‌ ആഗ്രഹ​മു​ണ്ടോ? ഉണ്ടെങ്കിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി സംസാ​രി​ക്കാൻ മടി വിചാ​രി​ക്ക​രുത്‌. നിങ്ങളു​മാ​യി അതെക്കു​റിച്ച്‌ സംസാ​രി​ക്കാൻ ഞങ്ങൾക്ക്‌ സന്തോ​ഷമേ ഉള്ളൂ.