വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ഉള്ളടക്കം

  • 1

    • ഹോ​രേബ്‌ പർവത​ത്തിൽനിന്ന്‌ പുറ​പ്പെ​ടുക (1-8)

    • തലവന്മാ​രെ​യും ന്യായാ​ധി​പ​ന്മാ​രെ​യും നിയമി​ക്കു​ന്നു (9-18)

    • കാദേശ്‌-ബർന്നേ​യ​യിൽവെച്ച്‌ അനുസ​ര​ണ​ക്കേടു കാണി​ക്കു​ന്നു (19-46)

      • ദേശത്ത്‌ കടക്കാൻ ഇസ്രാ​യേ​ല്യർ വിസമ്മ​തി​ക്കു​ന്നു (26-33)

      • കനാൻ കീഴട​ക്കാ​നുള്ള വിഫല​ശ്രമം (41-46)

  • 2

    • വിജന​ഭൂ​മി​യിൽ 38 വർഷം (1-23)

    • ഹെശ്‌ബോൻരാ​ജാ​വായ സീഹോ​നെ തോൽപ്പി​ക്കു​ന്നു (24-37)

  • 3

    • ബാശാൻരാ​ജാ​വായ ഓഗിനെ തോൽപ്പി​ക്കു​ന്നു (1-7)

    • യോർദാ​നു കിഴക്കുള്ള ദേശം വിഭാ​ഗി​ക്കു​ന്നു (8-20)

    • ഭയപ്പെ​ട​രു​തെന്നു യോശു​വ​യോ​ടു പറയുന്നു (21, 22)

    • മോശ ദേശത്ത്‌ കടക്കില്ല (23-29)

  • 4

    • അനുസ​രി​ക്കാ​നുള്ള ആഹ്വാനം (1-14)

      • ദൈവം ചെയ്‌ത കാര്യങ്ങൾ മറക്കരു​ത്‌ (9)

    • യഹോവ സമ്പൂർണ​ഭക്തി ആഗ്രഹി​ക്കു​ന്നു (15-31)

    • യഹോ​വ​യ​ല്ലാ​തെ മറ്റൊരു ദൈവ​മില്ല (32-40)

    • യോർദാ​ന്റെ കിഴക്കുള്ള അഭയന​ഗ​രങ്ങൾ (41-43)

    • നിയമ​ത്തിന്‌ ഒരു ആമുഖം (44-49)

  • 5

    • ഹോ​രേ​ബിൽവെച്ച്‌ യഹോവ ഉടമ്പടി ചെയ്യുന്നു (1-5)

    • പത്തു കല്‌പ​നകൾ ആവർത്തി​ക്കു​ന്നു (6-22)

    • സീനായ്‌ പർവത​ത്തിൽവെച്ച്‌ ജനം പേടി​ച്ചു​പോ​കു​ന്നു (23-33)

  • 6

    • യഹോ​വയെ മുഴു​ഹൃ​ദ​യ​ത്തോ​ടെ സ്‌നേ​ഹി​ക്കുക (1-9)

      • “ഇസ്രാ​യേലേ, കേൾക്കുക ” (4)

      • മാതാ​പി​താ​ക്കൾ മക്കളെ പഠിപ്പി​ക്കണം (6, 7)

    • യഹോ​വയെ മറക്കരു​ത്‌ (10-15)

    • യഹോ​വയെ പരീക്ഷി​ക്ക​രുത്‌ (16-19)

    • അടുത്ത തലമു​റ​യ്‌ക്കു പറഞ്ഞു​കൊ​ടു​ക്കുക (20-25)

  • 7

    • നശിപ്പി​ക്കേണ്ട ഏഴു ജനതകൾ (1-6)

    • ഇസ്രാ​യേ​ലി​നെ തിര​ഞ്ഞെ​ടു​ത്ത​തി​ന്റെ കാരണം (7-11)

    • അനുസ​രി​ച്ചാൽ വിജയി​ക്കാ​നാ​കും (12-26)

  • 8

    • യഹോ​വ​യിൽനി​ന്നുള്ള അനു​ഗ്ര​ഹങ്ങൾ ഓർമി​പ്പി​ക്കു​ന്നു (1-9)

      • ‘അപ്പം​കൊണ്ട്‌ മാത്രമല്ല ജീവി​ക്കു​ന്നത്‌’ (3)

    • യഹോ​വയെ മറക്കരു​ത്‌ (10-20)

  • 9

    • ഇസ്രാ​യേ​ലി​നു ദേശം കൊടു​ത്ത​തി​ന്റെ കാരണം (1-6)

    • ഇസ്രാ​യേ​ല്യർ യഹോ​വയെ നാലു തവണ പ്രകോ​പി​പ്പി​ക്കു​ന്നു (7-29)

      • സ്വർണ​ക്കാ​ള​ക്കു​ട്ടി (7-14)

      • മോശ ഇടപെ​ടു​ന്നു (15-21, 25-29)

      • മൂന്നു തവണകൂ​ടി പ്രകോ​പി​പ്പി​ക്കു​ന്നു (22)

  • 10

    • കൽപ്പല​കകൾ വീണ്ടും ഉണ്ടാക്കു​ന്നു (1-11)

    • യഹോവ ആവശ്യ​പ്പെ​ടു​ന്നത്‌ (12-22)

      • യഹോ​വയെ ഭയപ്പെ​ടുക, സ്‌നേ​ഹി​ക്കുക (12)

  • 11

    • നിങ്ങൾ യഹോ​വ​യു​ടെ മഹത്ത്വം കണ്ടിരി​ക്കു​ന്നു (1-7)

    • വാഗ്‌ദ​ത്ത​ദേശം (8-12)

    • അനുസ​ര​ണ​ത്തി​നുള്ള പ്രതി​ഫലം (13-17)

    • ദൈവ​ത്തി​ന്റെ വാക്കുകൾ ഹൃദയ​ത്തിൽ പതിപ്പി​ക്കുക (18-25)

    • “അനു​ഗ്ര​ഹ​വും ശാപവും” (26-32)

  • 12

    • ദൈവം തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലത്ത്‌ ആരാധി​ക്കുക (1-14)

    • ഇറച്ചി കഴിക്കാം, രക്തം കഴിക്ക​രുത്‌ (15-28)

    • അന്യ​ദൈ​വ​ങ്ങ​ളു​ടെ കെണി​യി​ല​ക​പ്പെ​ട​രുത്‌ (29-32)

  • 13

    • വിശ്വാ​സ​ത്യാ​ഗി​കളെ എന്തു ചെയ്യണം? (1-18)

  • 14

    • അനുചി​ത​മായ വിലാ​പ​പ്ര​ക​ട​നങ്ങൾ (1, 2)

    • ശുദ്ധവും അശുദ്ധ​വും ആയ ഭക്ഷണം (3-21)

    • പത്തി​ലൊന്ന്‌ യഹോ​വ​യ്‌ക്ക്‌ (22-29)

  • 15

    • ഏഴു വർഷം കൂടു​മ്പോൾ കടം എഴുതി​ത്ത​ള്ളണം (1-6)

    • ദരി​ദ്രരെ സഹായി​ക്കുക (7-11)

    • ഏഴു വർഷം കൂടു​മ്പോൾ അടിമ​കളെ സ്വത​ന്ത്ര​രാ​ക്കുക (12-18)

      • അടിമ​യു​ടെ കാതു സൂചി​കൊണ്ട്‌ കുത്തി​ത്തു​ള​യ്‌ക്കുക (16, 17)

    • കടിഞ്ഞൂ​ലു​കളെ വിശു​ദ്ധീ​ക​രി​ക്കുക (19-23)

  • 16

    • പെസഹ, പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവം (1-8)

    • വാരോ​ത്സവം (9-12)

    • കൂടാ​രോ​ത്സവം (13-17)

    • ന്യായാ​ധി​പ​ന്മാ​രെ നിയമി​ക്കുക (18-20)

    • ആരാധ​നാ​വ​സ്‌തു​ക്കൾ വിലക്കു​ന്നു (21, 22)

  • 17

    • യാഗങ്ങൾ ന്യൂന​ത​യി​ല്ലാ​ത്ത​താ​യി​രി​ക്കണം (1)

    • വിശ്വാ​സ​ത്യാ​ഗം കൈകാ​ര്യം ചെയ്യുക (2-7)

    • ന്യായം വിധി​ക്കാൻ ബുദ്ധി​മു​ട്ടുള്ള പ്രശ്‌നങ്ങൾ (8-13)

    • ഭാവി​രാ​ജാ​ക്ക​ന്മാ​രെ സംബന്ധിച്ച നിർദേ​ശങ്ങൾ (14-20)

      • രാജാവ്‌ നിയമ​ത്തി​ന്റെ പകർപ്പ്‌ ഉണ്ടാക്കണം (18)

  • 18

    • പുരോ​ഹി​ത​ന്മാ​രു​ടെ​യും ലേവ്യ​രു​ടെ​യും അവകാശം (1-8)

    • മന്ത്രവാ​ദം വിലക്കു​ന്നു (9-14)

    • മോശ​യെ​പ്പോ​ലെ ഒരു പ്രവാ​ചകൻ (15-19)

    • കള്ളപ്ര​വാ​ച​ക​ന്മാ​രെ എങ്ങനെ തിരി​ച്ച​റി​യാം? (20-22)

  • 19

    • രക്തം ചൊരിഞ്ഞ കുറ്റവും അഭയന​ഗ​ര​ങ്ങ​ളും (1-13)

    • അതിർത്തി തത്‌സ്ഥാ​ന​ത്തു​നിന്ന്‌ നീക്കരു​ത്‌ (14)

    • കോട​തി​യി​ലെ സാക്ഷികൾ (15-21)

      • രണ്ടോ മൂന്നോ സാക്ഷികൾ വേണം (15)

  • 20

    • യുദ്ധത്തി​നുള്ള നിയമങ്ങൾ (1-20)

      • സൈനി​ക​സേ​വ​ന​ത്തിൽനിന്ന്‌ ഒഴിവു​ള്ളവർ (5-9)

  • 21

    • തെളി​യി​ക്ക​പ്പെ​ടാത്ത കൊല​പാ​ത​കങ്ങൾ (1-9)

    • ബന്ദിക​ളായ സ്‌ത്രീ​കളെ വിവാഹം കഴിക്കു​ന്ന​തിന്‌ (10-14)

    • മൂത്ത മകന്റെ അവകാശം (15-17)

    • ശാഠ്യ​ക്കാ​ര​നായ മകൻ (18-21)

    • സ്‌തം​ഭ​ത്തിൽ തൂക്ക​പ്പെ​ടു​ന്നവൻ ശപിക്ക​പ്പെ​ട്ടവൻ (22, 23)

  • 22

    • അയൽക്കാ​രന്റെ മൃഗങ്ങ​ളോ​ടുള്ള പരിഗണന (1-4)

    • എതിർലിം​ഗ​ത്തിൽപ്പെ​ട്ട​വ​രു​ടെ വസ്‌ത്രം ധരിക്ക​രുത്‌ (5)

    • മൃഗങ്ങ​ളോ​ടു ദയ കാണി​ക്കുക (6, 7)

    • വീടിന്റെ മുകളി​ലെ കൈമ​തിൽ (8)

    • ഉചിത​മ​ല്ലാത്ത കൂട്ടി​ച്ചേർപ്പു​കൾ (9-11)

    • വസ്‌ത്ര​ത്തി​ന്റെ പൊടി​പ്പ്‌ (12)

    • ലൈം​ഗി​ക​പാ​പം സംബന്ധിച്ച നിയമങ്ങൾ (13-30)

  • 23

    • ദൈവ​ത്തി​ന്റെ സഭയിൽ പ്രവേ​ശ​ന​മി​ല്ലാ​ത്തവർ (1-8)

    • പാളയ​ത്തി​ന്റെ ശുദ്ധി (9-14)

    • രക്ഷപ്പെ​ട്ടു​വ​രുന്ന അടിമ (15, 16)

    • വേശ്യാ​വൃ​ത്തി ചെയ്യരു​ത്‌ (17, 18)

    • പലിശ, നേർച്ച (19-23)

    • വഴിയാ​ത്ര​ക്കാർക്കു പറിച്ചു​തി​ന്നാ​വു​ന്നത്‌ (24, 25)

  • 24

    • വിവാ​ഹ​വും വിവാ​ഹ​മോ​ച​ന​വും (1-5)

    • ജീവ​നോ​ടുള്ള ആദരവ്‌ (6-9)

    • ദരി​ദ്ര​നോ​ടു പരിഗണന കാണി​ക്കുക (10-18)

    • കാലാ പെറു​ക്കു​ന്നതു സംബന്ധിച്ച നിയമം (19-22)

  • 25

    • അടി കൊടു​ക്കു​ന്നതു സംബന്ധിച്ച നിബന്ധന (1-3)

    • മെതി​ക്കുന്ന കാളയു​ടെ വായ്‌ മൂടി​ക്കെ​ട്ട​രുത്‌ (4)

    • ഭർത്തൃ​സ​ഹോ​ദ​ര​ധർമം (5-10)

    • ഭർത്താ​വി​നെ അടിക്കു​ന്ന​വന്റെ ജനനേ​ന്ദ്രി​യ​ത്തിൽ കയറി​പ്പി​ടി​ക്ക​രുത്‌ (11, 12)

    • കൃത്യ​ത​യുള്ള തൂക്കങ്ങ​ളും അളവു​ക​ളും (13-16)

    • അമാ​ലേ​ക്യ​രെ ഇല്ലാതാ​ക്കുക (17-19)

  • 26

    • ആദ്യഫലം സമർപ്പി​ക്കണം (1-11)

    • കൂടു​ത​ലായ ദശാംശം (12-15)

    • ഇസ്രാ​യേൽ—യഹോ​വ​യു​ടെ പ്രത്യേ​ക​സ്വത്ത്‌ (16-19)

  • 27

    • നിയമം കല്ലുക​ളിൽ എഴുതണം (1-10)

    • ഗരിസീം പർവത​ത്തി​ലും ഏബാൽ പർവത​ത്തി​ലും (11-14)

    • ശാപങ്ങൾ ഉച്ചരി​ക്കു​ന്നു (15-26)

  • 28

    • അനുസ​രി​ച്ചാ​ലുള്ള അനു​ഗ്ര​ഹങ്ങൾ (1-14)

    • അനുസ​രി​ക്കാ​തി​രു​ന്നാ​ലുള്ള ശാപങ്ങൾ (15-68)

  • 29

    • മോവാ​ബിൽവെച്ച്‌ ഇസ്രാ​യേ​ലു​മാ​യി ഉടമ്പടി ചെയ്യുന്നു (1-13)

    • അനുസ​ര​ണ​ക്കേടു കാണി​ച്ചാൽ (14-29)

      • മറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ, വെളി​പ്പെ​ടു​ത്തി​ക്കി​ട്ടിയ കാര്യങ്ങൾ (29)

  • 30

    • യഹോ​വ​യി​ലേക്കു തിരി​ഞ്ഞു​വ​രുക (1-10)

    • യഹോ​വ​യു​ടെ കല്‌പ​നകൾ ബുദ്ധി​മു​ട്ടു​ള്ളതല്ല (11-14)

    • ജീവനോ മരണമോ തിര​ഞ്ഞെ​ടു​ക്കുക (15-20)

  • 31

    • മോശ മരണാ​സ​ന്ന​നാ​കു​ന്നു (1-8)

    • നിയമ​ത്തി​ന്റെ പരസ്യ​വാ​യന (9-13)

    • യോശു​വയെ നിയമി​ക്കു​ന്നു (14, 15)

    • ഇസ്രാ​യേ​ല്യ​രു​ടെ ധിക്കാരം മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (16-30)

      • ഇസ്രാ​യേ​ല്യ​രെ പഠിപ്പി​ക്കേണ്ട ഒരു പാട്ട്‌ (19, 22, 30)

  • 32

    • മോശ​യു​ടെ പാട്ട്‌ (1-47)

      • യഹോവ പാറ! (4)

      • ഇസ്രാ​യേൽ അതിന്റെ പാറയെ മറന്നു​ക​ള​യു​ന്നു (18)

      • “പ്രതി​കാ​രം എനിക്കു​ള്ളത്‌” (35)

      • “ജനതകളേ, ദൈവ​ത്തി​ന്റെ ജനത്തോ​ടൊ​പ്പം ആനന്ദി​ക്കു​വിൻ” (43)

    • മോശ​യു​ടെ മരണം നെബോ പർവത​ത്തിൽവെ​ച്ചാ​യി​രി​ക്കും (48-52)

  • 33

    • മോശ ഗോ​ത്ര​ങ്ങളെ അനു​ഗ്ര​ഹി​ക്കു​ന്നു (1-29)

      • യഹോ​വ​യു​ടെ ‘ശാശ്വ​ത​ഭു​ജങ്ങൾ’ (27)

  • 34

    • യഹോവ മോശയെ ദേശം കാണി​ക്കു​ന്നു (1-4)

    • മോശ മരിക്കു​ന്നു (5-12)