ഇയ്യോബ്‌ 3:1-26

3  പിന്നെ ഇയ്യോബ്‌ താൻ ജനിച്ച ദിവസത്തെ* ശപിച്ചുകൊണ്ട്‌+  ഇങ്ങനെ പറഞ്ഞു​തു​ടങ്ങി:   “‘ഒരു ആൺകുഞ്ഞ്‌ ഗർഭത്തിൽ ഉരുവാ​യി’ എന്ന്‌ ആരോ പറഞ്ഞ രാത്രി​യുംഞാൻ ജനിച്ച ദിവസ​വും നശിച്ചു​പോ​കട്ടെ!+   ആ ദിവസം ഇരുണ്ടു​പോ​കട്ടെ. മുകളി​ലു​ള്ള ദൈവം ആ ദിവസത്തെ ശ്രദ്ധി​ക്കാ​തി​രി​ക്കട്ടെ,അതിന്മേൽ വെളിച്ചം വീഴാ​തി​രി​ക്കട്ടെ.   കൂരിരുട്ട്‌* അതിനെ തിരികെ വാങ്ങട്ടെ, കാർമേ​ഘം അതിനെ മൂടട്ടെ. പകലിനെ മറയ്‌ക്കുന്ന അന്ധകാരം അതിനെ ഭയപ്പെ​ടു​ത്തട്ടെ.   മൂടൽ ആ രാത്രി​യെ പിടി​കൂ​ടട്ടെ;+വർഷത്തി​ലെ മറ്റു ദിവസ​ങ്ങ​ളോ​ടൊ​പ്പം അത്‌ ആനന്ദി​ക്കാ​തി​രി​ക്കട്ടെ,മാസത്തി​ലെ മറ്റു ദിനങ്ങ​ളോ​ടൊ​പ്പം അതിനെ എണ്ണാതി​രി​ക്കട്ടെ.   അതെ, ആ രാത്രി ഫലശൂ​ന്യ​മാ​കട്ടെ,അതിൽനിന്ന്‌ ആർപ്പു​വി​ളി​ക​ളൊ​ന്നും ഉയരാ​തി​രി​ക്കട്ടെ.   പകലിനെ ശപിക്കു​ന്ന​വ​രുംലിവ്യാഥാനെ*+ ഉണർത്താൻ കഴിവു​ള്ള​വ​രും ആ രാത്രി​യെ ശപിക്കട്ടെ.   ആ സന്ധ്യയി​ലെ നക്ഷത്രങ്ങൾ മങ്ങി​പ്പോ​കട്ടെ,പകൽവെ​ളി​ച്ച​ത്തി​നാ​യുള്ള അതിന്റെ കാത്തി​രി​പ്പു വെറു​തേ​യാ​കട്ടെ,അത്‌ ഉദയസൂ​ര്യ​ന്റെ കിരണങ്ങൾ കാണാ​തി​രി​ക്കട്ടെ. 10  അത്‌ എന്റെ അമ്മയുടെ ഗർഭാ​ശ​യ​വാ​തിൽ അടച്ചി​ല്ല​ല്ലോ;+എന്റെ കൺമു​ന്നിൽനിന്ന്‌ ദുരി​തങ്ങൾ ഒളിപ്പി​ച്ചു​മില്ല. 11  ജനിച്ചപ്പോൾത്തന്നെ ഞാൻ മരിച്ചു​പോ​കാ​ഞ്ഞത്‌ എന്ത്‌? ഗർഭപാ​ത്ര​ത്തിൽനിന്ന്‌ പുറത്ത്‌ വന്നപ്പോൾത്തന്നെ ഞാൻ നശിച്ചു​പോ​കാ​ഞ്ഞത്‌ എന്ത്‌?+ 12  എന്തിന്‌ എന്നെ എടുത്ത്‌ മടിയിൽ കിടത്തി?എന്തിന്‌ എനിക്കു മുലപ്പാൽ തന്നു? 13  അല്ലായിരുന്നെങ്കിൽ ഞാൻ സ്വസ്ഥമാ​യി കിട​ന്നേനേ.+ഞാൻ ഇന്നു വിശ്ര​മി​ച്ചേനേ.+ 14  ഇപ്പോൾ നശിച്ചു​കി​ട​ക്കുന്ന സ്ഥലങ്ങൾ പണിത*ഭൂരാ​ജാ​ക്ക​ന്മാ​രോ​ടും അവരുടെ മന്ത്രി​മാ​രോ​ടും ഒപ്പം ഞാൻ ഇന്ന്‌ ഉറങ്ങി​യേനേ. 15  സ്വർണം സമ്പാദി​ക്കു​ക​യും വെള്ളി​കൊണ്ട്‌ കൊട്ടാ​രങ്ങൾ നിറയ്‌ക്കു​ക​യും ചെയ്‌തപ്രഭു​ക്ക​ന്മാ​രോ​ടൊ​പ്പം ഇന്നു ഞാൻ കിട​ന്നേനേ. 16  ഞാൻ ഒരു ചാപിള്ളയെപ്പോലെയും*വെളിച്ചം കാണാത്ത ഒരു ശിശു​വി​നെ​പ്പോ​ലെ​യും ആകാതി​രു​ന്നത്‌ എന്ത്‌? 17  അവിടെ ദുഷ്ടന്മാർപോ​ലും ശാന്തരാ​യി​രി​ക്കു​ന്നു,ക്ഷീണിച്ച്‌ അവശരാ​യവർ അവിടെ വിശ്ര​മി​ക്കു​ന്നു.+ 18  അവിടെ തടവു​കാ​രെ​ല്ലാം സ്വസ്ഥമാ​യി കഴിയു​ന്നു,പണി​യെ​ടു​പ്പി​ക്കു​ന്ന​വ​രു​ടെ ശബ്ദം അവർക്കു കേൾക്കേ​ണ്ടി​വ​രു​ന്നില്ല. 19  ചെറിയവനും വലിയ​വ​നും എല്ലാം അവിടെ ഒരു​പോ​ലെ!+അടിമ യജമാ​ന​നിൽനിന്ന്‌ സ്വത​ന്ത്ര​നാ​യി കഴിയു​ന്നു. 20  കഷ്ടപ്പെടുന്നവനു ദൈവം പ്രകാ​ശ​വുംദുരി​ത​ത്തി​ന്റെ കയ്‌പു​നീ​രു കുടി​ക്കു​ന്ന​വനു ജീവനും നൽകു​ന്നത്‌ എന്തിന്‌?+ 21  അവർ മരണത്തി​നാ​യി കൊതി​ക്കു​ന്നു, പക്ഷേ അതു വരാത്തത്‌ എന്തേ?+ നിധി തേടു​ന്ന​തി​നെ​ക്കാൾ ഉത്സാഹ​ത്തോ​ടെ അവർ അതിനു​വേണ്ടി കുഴി​ക്കു​ന്നു. 22  ശവക്കുഴി കാണു​മ്പോൾ അവർ സന്തോ​ഷി​ക്കു​ന്നു,അവർ ആഹ്ലാദ​ഭ​രി​ത​രാ​കു​ന്നു. 23  വഴിതെറ്റി അലയു​ന്ന​വനു ദൈവം പ്രകാശം നൽകു​ന്നത്‌ എന്തിന്‌?താൻ വേലി കെട്ടി അടച്ചവനു+ ദൈവം വെളിച്ചം നൽകു​ന്നത്‌ എന്തിന്‌? 24  എനിക്ക്‌ ആഹാര​മില്ല, നെടു​വീർപ്പ്‌ മാത്രം!+എന്റെ ദീനരോദനം+ വെള്ളം​പോ​ലെ ഒഴുകി​ക്കൊ​ണ്ടി​രി​ക്കു​ന്നു. 25  ഞാൻ പേടി​ച്ച​തു​തന്നെ എനിക്കു സംഭവി​ച്ചു,ഞാൻ ഭയന്നതു​തന്നെ എന്റെ മേൽ വന്നു. 26  സമാധാനവും സ്വസ്ഥത​യും ശാന്തത​യും എന്താ​ണെന്നു ഞാൻ അറിഞ്ഞി​ട്ടില്ല,ഒന്നിനു പുറകേ ഒന്നായി പ്രശ്‌നങ്ങൾ മാത്രം.”

അടിക്കുറിപ്പുകള്‍

അക്ഷ. “തന്റെ ദിവസത്തെ.”
അഥവാ “ഇരുട്ടും മരണത്തി​ന്റെ നിഴലും.”
പദാവലി കാണുക.
മറ്റൊരു സാധ്യത “തങ്ങൾക്കാ​യി വിജന​സ്ഥ​ലങ്ങൾ പണിത.”
അഥവാ “ആരും അറിയാ​തെ നശിച്ചു​പോയ ഭ്രൂണം​പോ​ലെ​യും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം