മലാഖി 3:1-18

3  “ഇതാ! ഞാൻ എന്റെ സന്ദേശ​വാ​ഹ​കനെ അയയ്‌ക്കു​ന്നു. അവൻ എനിക്ക്‌ ഒരു വഴി തെളി​ക്കും.*+ പെട്ടെ​ന്നു​തന്നെ നിങ്ങൾ അന്വേ​ഷി​ക്കുന്ന കർത്താവ്‌ തന്റെ ആലയത്തി​ലേക്കു വരും.+ നിങ്ങളു​ടെ പ്രിയ​ങ്ക​ര​നായ, ഉടമ്പടി​യു​ടെ സന്ദേശ​വാ​ഹ​ക​നും വരും; അവൻ തീർച്ച​യാ​യും വരും” എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു.  “അവൻ വരുന്ന ദിവസത്തെ അതിജീ​വി​ക്കാൻ ആർക്കു കഴിയും? അവൻ വരു​മ്പോൾ ആരു പിടി​ച്ചു​നിൽക്കും? അവൻ ലോഹം ശുദ്ധീ​ക​രി​ക്കു​ന്ന​വന്റെ തീപോ​ലെ​യും അലക്കു​കാ​രന്റെ ചാരവെള്ളംപോലെയും*+ ആയിരി​ക്കും.  മാലിന്യം നീക്കി വെള്ളി ശുദ്ധീകരിക്കുന്നവനെപ്പോലെ+ അവൻ ഇരുന്ന്‌ ലേവി​പു​ത്ര​ന്മാ​രെ ശുദ്ധീ​ക​രി​ക്കും. അവൻ അവരെ സ്വർണ​വും വെള്ളി​യും എന്നപോ​ലെ ശുദ്ധീ​ക​രി​ക്കും. അവർ യഹോ​വ​യ്‌ക്കു നീതി​യോ​ടെ കാഴ്‌ചകൾ അർപ്പി​ക്കുന്ന ഒരു ജനമാ​കും, തീർച്ച!  കഴിഞ്ഞ കാലത്തും പുരാ​ത​ന​നാ​ളു​ക​ളി​ലും എന്നപോ​ലെ യഹൂദ​യു​ടെ​യും യരുശ​ലേ​മി​ന്റെ​യും കാഴ്‌ചകൾ യഹോ​വയെ സന്തോ​ഷി​പ്പി​ക്കും.*+  “ന്യായം വിധി​ക്കാ​നാ​യി ഞാൻ നിങ്ങളു​ടെ അടുത്ത്‌ വരും; ആഭിചാ​രകർ,*+ വ്യഭി​ചാ​രി​കൾ, കള്ളസത്യം ചെയ്യു​ന്നവർ,+ കൂലിപ്പണിക്കാരെയും+ വിധവ​മാ​രെ​യും അനാഥരെയും* വഞ്ചിക്കു​ന്നവർ,+ വിദേ​ശി​കളെ സഹായി​ക്കാൻ മനസ്സില്ലാത്തവർ+ എന്നിവരെ ഞാൻ ഒട്ടും വൈകാ​തെ കുറ്റം വിധി​ക്കും. അവർക്ക്‌ എന്നെ പേടി​യില്ല” എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു.  “ഞാൻ യഹോ​വ​യാണ്‌, മാറ്റമി​ല്ലാ​ത്തവൻ!*+ നിങ്ങളോ യാക്കോ​ബി​ന്റെ മക്കൾ; നിങ്ങളെ ഇതുവരെ പൂർണ​മാ​യി നശിപ്പി​ച്ചി​ട്ടില്ല.  നിങ്ങളുടെ പൂർവി​ക​രു​ടെ കാലം​മു​തൽ നിങ്ങൾ എന്റെ ചട്ടങ്ങൾ ഉപേക്ഷി​ച്ച്‌ അവ അനുസ​രി​ക്കാ​തെ നടന്നു.+ എന്നാൽ എന്റെ അടു​ത്തേക്കു മടങ്ങി​വരൂ; അപ്പോൾ ഞാൻ നിങ്ങളു​ടെ അടു​ത്തേ​ക്കും മടങ്ങി​വ​രാം”+ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു. എന്നാൽ നിങ്ങൾ, “എങ്ങനെ​യാ​ണു ഞങ്ങൾ മടങ്ങി​വ​രേ​ണ്ടത്‌” എന്നു ചോദി​ക്കു​ന്നു.  “വെറു​മൊ​രു മനുഷ്യ​നു ദൈവത്തെ കൊള്ള​യ​ടി​ക്കാ​നാ​കു​മോ?* എന്നാൽ നിങ്ങൾ എന്നെ കൊള്ള​യ​ടി​ക്കു​ന്നു.” പക്ഷേ, “ഞങ്ങൾ എങ്ങനെ​യാ​ണു കൊള്ള​യ​ടി​ച്ചത്‌” എന്നു നിങ്ങൾ ചോദി​ക്കു​ന്നു. “നിങ്ങളു​ടെ ദശാംശങ്ങളുടെയും* സംഭാ​വ​ന​ക​ളു​ടെ​യും കാര്യ​ത്തി​ലാ​ണു നിങ്ങൾ അങ്ങനെ ചെയ്‌തത്‌.  എന്നെ കവർച്ച ചെയ്യുന്ന നിങ്ങൾ ശപിക്ക​പ്പെ​ട്ട​വ​രാണ്‌.* മുഴു​ജ​ന​ത​യും അങ്ങനെ​തന്നെ ചെയ്യു​ന്ന​ല്ലോ. 10  എന്റെ ഭവനത്തിൽ ആഹാരമുണ്ടായിരിക്കേണ്ടതിനു+ നിങ്ങളു​ടെ ദശാംശം മുഴുവൻ* സംഭര​ണ​ശാ​ല​യി​ലേക്കു കൊണ്ടു​വരൂ.+ ഞാൻ ആകാശ​ത്തി​ന്റെ പ്രളയ​വാ​തി​ലു​കൾ തുറന്ന്‌,+ ഒന്നിനും കുറവി​ല്ലാത്ത വിധം നിങ്ങളു​ടെ മേൽ അനു​ഗ്രഹം ചൊരിയില്ലേ*+ എന്ന്‌ എന്നെ പരീക്ഷി​ച്ചു​നോ​ക്കൂ” എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു. 11  “വിഴുങ്ങിക്കളയുന്നവനെ* ഞാൻ ശാസി​ക്കും, നിങ്ങളു​ടെ ദേശത്തി​ന്റെ വിളകൾ അതു നശിപ്പി​ക്കില്ല. നിങ്ങളു​ടെ മുന്തി​രി​ച്ചെ​ടി​കൾ കായ്‌ക്കാ​തി​രി​ക്കില്ല”+ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു. 12  “നിങ്ങളു​ടെ നാടു സന്തോ​ഷ​മുള്ള ഒരു ദേശമാ​യി​ത്തീ​രും. സകല ജനതക​ളും നിങ്ങളെ സന്തോ​ഷ​മു​ള്ളവർ എന്നു വിളി​ക്കും”+ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു. 13  “എനിക്ക്‌ എതി​രെ​യുള്ള നിങ്ങളു​ടെ വാക്കുകൾ കടുത്ത​താ​യി​രു​ന്നു” എന്ന്‌ യഹോവ പറയുന്നു. എന്നാൽ നിങ്ങളോ, “ഞങ്ങൾ എങ്ങനെ​യാണ്‌ അങ്ങയ്‌ക്കെ​തി​രെ തമ്മിൽത്ത​മ്മിൽ സംസാ​രി​ച്ചത്‌” എന്നു ചോദി​ക്കു​ന്നു.+ 14  “നിങ്ങൾ പറയുന്നു: ‘ദൈവത്തെ സേവി​ക്കു​ന്ന​തു​കൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മില്ല.+ ദൈവ​ത്തോ​ടുള്ള കടമകൾ നിറ​വേ​റ്റി​യിട്ട്‌ എന്തു നേടി? സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ മുമ്പാകെ ദുഃഖി​ച്ച്‌ നടന്നിട്ട്‌ എന്തു ഗുണമാ​ണ്‌ ഉണ്ടായത്‌? 15  ധിക്കാരികളാണ്‌ യഥാർഥ​ത്തിൽ സന്തോ​ഷ​മു​ള്ളവർ എന്ന്‌ ഇപ്പോൾ തോന്നു​ന്നു. ദുഷ്ടന്മാ​രു​ടെ പദ്ധതി​ക​ളെ​ല്ലാം വിജയി​ക്കു​ന്നു.+ ദൈവത്തെ പരീക്ഷി​ക്കാൻപോ​ലും അവർ ധൈര്യ​പ്പെ​ടു​ന്നു, എന്നിട്ടും അവർക്ക്‌ ഒന്നും സംഭവി​ക്കു​ന്നില്ല.’” 16  അപ്പോൾ യഹോ​വയെ ഭയപ്പെ​ടു​ന്നവർ തമ്മിൽത്ത​മ്മിൽ സംസാ​രി​ച്ചു, അവർ ഓരോ​രു​ത്ത​രും തന്റെ കൂട്ടു​കാ​ര​നോ​ടു സംസാ​രി​ക്കു​ന്നത്‌ യഹോവ ശ്രദ്ധ​യോ​ടെ കേട്ടു​കൊ​ണ്ടി​രു​ന്നു. യഹോ​വയെ ഭയപ്പെ​ടു​ന്ന​വ​രു​ടെ​യും ദൈവ​നാ​മ​ത്തെ​ക്കു​റിച്ച്‌ ധ്യാനിക്കുന്നവരുടെയും* പേരുകൾ+ ദൈവ​ത്തി​ന്റെ മുന്നി​ലുള്ള ഒരു ഓർമ​പ്പു​സ്‌ത​ക​ത്തിൽ എഴുതു​ന്നു​ണ്ടാ​യി​രു​ന്നു.+ 17  സൈന്യങ്ങളുടെ അധിപ​നായ യഹോവ പറയുന്നു: “ഞാൻ നടപടി​യെ​ടു​ക്കുന്ന ദിവസം അവർ എന്റെ പ്രത്യേകസ്വത്തായി* മാറും.+ അനുസ​ര​ണ​മുള്ള മകനോ​ട്‌ അനുകമ്പ കാണി​ക്കുന്ന ഒരു അപ്പനെ​പ്പോ​ലെ ഞാൻ അവരോ​ട്‌ അനുകമ്പ കാട്ടും.+ 18  അപ്പോൾ, നീതി​മാ​നും ദുഷ്ടനും+ തമ്മിലും ദൈവത്തെ സേവി​ക്കു​ന്ന​വ​നും സേവി​ക്കാ​ത്ത​വ​നും തമ്മിലും ഉള്ള വ്യത്യാ​സം നിങ്ങൾ വീണ്ടും കാണും.”

അടിക്കുറിപ്പുകള്‍

അഥവാ “ഒരുക്കും.”
അഥവാ “സോപ്പു​പോ​ലെ​യും.”
അഥവാ “തൃപ്‌തി​പ്പെ​ടു​ത്തും.”
അഥവാ “പിതാ​വി​ല്ലാത്ത കുട്ടി​ക​ളെ​യും.”
പദാവലിയിൽ “ആഭിചാ​രം” കാണുക.
അഥവാ “ഞാൻ ഇതുവരെ മാറി​യി​ട്ടില്ല.”
അഥവാ “പത്തി​ലൊ​ന്നി​ന്റെ​യും.”
ഈ പദം, മറ്റൊ​രാൾക്ക്‌ അർഹമാ​യത്‌ അന്യാ​യ​മാ​യി പിടി​ച്ചു​വെ​ക്കു​ന്ന​തി​നെ​യും അർഥമാ​ക്കു​ന്നു.
മറ്റൊരു സാധ്യത “നിങ്ങൾ ശാപവാ​ക്കു​കൾകൊ​ണ്ട്‌ എന്നെ ശപിക്കു​ന്നു.”
അഥവാ “എല്ലാ പത്തി​ലൊ​ന്നും.”
അക്ഷ. “മുഴുവൻ കുടഞ്ഞി​ടി​ല്ലേ.”
പ്രാണികളുടെ ആക്രമ​ണ​മാ​യി​രി​ക്കാ​നാ​ണു സാധ്യത.
അഥവാ “ചിന്തി​ക്കു​ന്ന​വ​രു​ടെ​യും.” മറ്റൊരു സാധ്യത “ദൈവ​നാ​മം അമൂല്യ​മാ​യി കരുതു​ന്ന​വ​രു​ടെ​യും.”
അഥവാ “അമൂല്യ​മായ അവകാ​ശ​മാ​യി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം