യശയ്യ 6:1-13

6  ഉസ്സീയ രാജാവ്‌ മരിച്ച വർഷം,+ യഹോവ ഉന്നതമായ, ഉയർന്ന ഒരു സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്നതു ഞാൻ കണ്ടു.+ ദൈവ​ത്തി​ന്റെ വസ്‌ത്രം ആലയത്തിൽ നിറഞ്ഞു​നി​ന്നു.  സാറാഫുകൾ ദൈവ​ത്തി​നു മീതെ നിൽക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഓരോ സാറാ​ഫി​നും ആറു ചിറകു​ണ്ടാ​യി​രു​ന്നു. രണ്ടെണ്ണം​കൊണ്ട്‌ അവർ* മുഖം മറച്ചു; രണ്ടെണ്ണം​കൊണ്ട്‌ കാലുകൾ മറച്ചു; രണ്ടെണ്ണം​കൊണ്ട്‌ പറന്നു.   അവർ പരസ്‌പരം ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പരിശു​ദ്ധൻ, പരിശു​ദ്ധൻ, പരിശു​ദ്ധൻ!+ ഭൂമി മുഴുവൻ ദൈവ​ത്തി​ന്റെ തേജസ്സു നിറഞ്ഞി​രി​ക്കു​ന്നു.”  അവരുടെ ശബ്ദത്തിൽ* വാതി​ലി​ന്റെ കട്ടിള​ക്കാ​ലു​കൾ കുലുങ്ങി; ഭവനം പുക​കൊണ്ട്‌ നിറഞ്ഞു.+   അപ്പോൾ ഞാൻ പറഞ്ഞു: “അയ്യോ, എന്റെ കാര്യം കഷ്ടം! ഞാൻ മരിക്കു​മെന്ന്‌ ഉറപ്പാണ്‌,*ഞാൻ അശുദ്ധ​മായ ചുണ്ടു​ക​ളുള്ള മനുഷ്യ​നാ​ണ​ല്ലോ,അശുദ്ധ​മാ​യ ചുണ്ടു​ക​ളുള്ള ജനത്തോ​ടു​കൂ​ടെ താമസി​ക്കു​ന്നു.+എന്റെ കണ്ണു രാജാ​വി​നെ, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വയെ, കണ്ടു​പോ​യ​ല്ലോ!”  അപ്പോൾ സാറാ​ഫു​ക​ളിൽ ഒരാൾ എന്റെ അടു​ത്തേക്കു പറന്നു​വന്നു. സാറാ​ഫി​ന്റെ കൈയി​ലുള്ള കൊടി​ലിൽ യാഗപീ​ഠ​ത്തിൽനിന്ന്‌ എടുത്ത ജ്വലി​ക്കുന്ന ഒരു കനലു​ണ്ടാ​യി​രു​ന്നു.+  സാറാഫ്‌ അതു കൊണ്ടു​വന്ന്‌ എന്റെ വായിൽ തൊടു​വി​ച്ചിട്ട്‌ ഇങ്ങനെ പറഞ്ഞു: “ഇതാ, ഇതു നിന്റെ ചുണ്ടു​ക​ളിൽ തൊട്ടി​രി​ക്കു​ന്നു. നിന്റെ അപരാധം നീങ്ങി​പ്പോ​യി,നിന്റെ പാപത്തി​നു പരിഹാ​രം ചെയ്‌തി​രി​ക്കു​ന്നു.”  അപ്പോൾ ഞാൻ യഹോ​വ​യു​ടെ സ്വരം കേട്ടു: “ഞാൻ ആരെ അയയ്‌ക്കണം? ആരു ഞങ്ങൾക്കു​വേണ്ടി പോകും?”+ ഞാൻ പറഞ്ഞു: “ഇതാ ഞാൻ, എന്നെ അയച്ചാ​ലും!”+   അപ്പോൾ ദൈവം പറഞ്ഞു: “പോയി ഈ ജനത്തോ​ടു പറയുക: ‘നിങ്ങൾ വീണ്ടും​വീ​ണ്ടും കേൾക്കും,പക്ഷേ ഗ്രഹി​ക്കില്ല.നിങ്ങൾ വീണ്ടും​വീ​ണ്ടും കാണും,പക്ഷേ നിങ്ങൾക്ക്‌ ഒന്നും മനസ്സി​ലാ​കില്ല.’+ 10  അവർ കണ്ണു​കൊണ്ട്‌ കാണാ​തി​രി​ക്കാ​നുംചെവി​കൊണ്ട്‌ കേൾക്കാ​തി​രി​ക്കാ​നുംഹൃദയം​കൊണ്ട്‌ ഗ്രഹി​ക്കു​ക​യോമനംതി​രി​ഞ്ഞു​വന്ന്‌ സുഖ​പ്പെ​ടു​ക​യോ ചെയ്യാ​തി​രി​ക്കാ​നും വേണ്ടിഈ ജനത്തിന്റെ ഹൃദയം കൊട്ടി​യ​ട​യ്‌ക്കുക,*+അവരുടെ ചെവികൾ അടച്ചു​ക​ള​യുക,+അവരുടെ കണ്ണുകൾ മൂടുക.”+ 11  “യഹോവേ, എത്ര നാൾ” എന്നു ഞാൻ ചോദി​ച്ചു. അപ്പോൾ ദൈവം പറഞ്ഞു: “നിവാ​സി​ക​ളി​ല്ലാ​തെ നഗരങ്ങൾ തകർന്നു​വീ​ഴു​ക​യുംവീടുകൾ ആൾത്താ​മ​സ​മി​ല്ലാ​താ​കു​ക​യുംദേശം നശിച്ച്‌ വിജന​മാ​കു​ക​യും ചെയ്യു​ന്ന​തു​വരെ;+ 12  യഹോവ ജനങ്ങളെ ദൂരേക്ക്‌ ഓടിച്ചുകളയുകയും+ഈ ദേശത്ത്‌ ശൂന്യത വ്യാപി​ക്കു​ക​യും ചെയ്യു​ന്ന​തു​വരെ. 13  “എന്നാൽ പത്തി​ലൊ​ന്നു പിന്നെ​യും ബാക്കി​യു​ണ്ടാ​കും. അതിനെ വീണ്ടും തീക്കി​ര​യാ​ക്കും. വൻവൃ​ക്ഷ​ത്തെ​യും ഓക്ക്‌ മരത്തെ​യും വെട്ടി​യി​ടു​മ്പോൾ അവശേ​ഷി​ക്കുന്ന ഒരു കുറ്റി​പോ​ലെ​യാ​കും അത്‌. ഒരു വിശുദ്ധവിത്ത്‌* അതിന്റെ കുറ്റി​യാ​യി​രി​ക്കും.”

അടിക്കുറിപ്പുകള്‍

അക്ഷ. “അവൻ.”
അക്ഷ. “വിളി​ച്ചു​പ​റ​യു​ന്ന​വന്റെ ശബ്ദത്തിൽ.”
അക്ഷ. “എന്നെ നിശ്ശബ്ദ​നാ​ക്കി​യി​രി​ക്കു​ന്നു.”
അഥവാ “തഴമ്പി​ച്ച​താ​ക്കുക.”
അഥവാ “വിശു​ദ്ധ​സ​ന്തതി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം