യശയ്യ 61:1-11

61  സൗമ്യ​രോ​ടു സന്തോ​ഷ​വാർത്ത ഘോഷി​ക്കാൻ യഹോവ എന്നെ അഭി​ഷേകം ചെയ്‌തതിനാൽ+പരമാ​ധി​കാ​രി​യാം കർത്താ​വായ യഹോ​വ​യു​ടെ ആത്മാവ്‌ എന്റെ മേലുണ്ട്‌.+ ഹൃദയം തകർന്ന​വരെ സുഖ​പ്പെ​ടു​ത്താൻ ദൈവം എന്നെ അയച്ചി​രി​ക്കു​ന്നു.ബന്ദിക​ളോ​ടു സ്വാത​ന്ത്ര്യം ലഭിക്കു​മെ​ന്നുംതടവു​കാ​രോ​ടു കണ്ണുകൾ വിടർന്നുവരുമെന്നും+ പ്രഖ്യാ​പി​ക്കാൻ അവൻ എന്നോടു കല്‌പി​ച്ചു.   യഹോവയുടെ പ്രസാ​ദ​ത്തി​ന്റെ വർഷ​ത്തെ​യുംനമ്മുടെ ദൈവം പ്രതി​കാ​രം ചെയ്യുന്ന ദിവസ​ത്തെ​യും കുറിച്ച്‌+ പ്രഖ്യാ​പി​ക്കാ​നും,ദുഃഖിച്ച്‌ കരയു​ന്ന​വ​രെ​യെ​ല്ലാം ആശ്വസി​പ്പി​ക്കാ​നും,+   സീയോനെ ഓർത്ത്‌ വിലപി​ക്കു​ന്ന​വർക്ക്‌ചാരത്തി​നു പകരം തലപ്പാ​വുംവിലാ​പ​ത്തി​നു പകരം ആനന്ദ​തൈ​ല​വുംനിരാ​ശ​യ്‌ക്കു പകരം സ്‌തുതി എന്ന മേലങ്കി​യും നൽകാ​നും ദൈവം എന്നെ അയച്ചി​രി​ക്കു​ന്നു. അവർ നീതി​യു​ടെ വൻമരങ്ങൾ എന്നുംയഹോവ തന്റെ മഹത്ത്വത്തിനായി* നട്ട തൈകൾ എന്നും അറിയ​പ്പെ​ടും,+   കാലങ്ങളായി നശിച്ചു​കി​ട​ക്കു​ന്ന​തെ​ല്ലാം അവർ പുതു​ക്കി​പ്പ​ണി​യും.പണ്ടുമു​ത​ലേ വിജന​മാ​യി​ക്കി​ട​ക്കുന്ന സ്ഥലങ്ങൾ പണിതു​യർത്തും.+തകർന്നു​കി​ട​ക്കു​ന്ന നഗരങ്ങൾ അവർ പുനരു​ദ്ധ​രി​ക്കും,+തലമു​റ​ക​ളാ​യി വിജന​മാ​യി​ക്കി​ട​ക്കുന്ന നഗരങ്ങൾ പുനർനിർമി​ക്കും.+   “അപരി​ചി​തർ വന്ന്‌ നിന്റെ ആട്ടിൻപ​റ്റ​ങ്ങളെ മേയ്‌ക്കും,അന്യനാട്ടുകാർ+ നിന്റെ കൃഷി​പ്പ​ണി​ക്കാ​രും മുന്തി​രി​ത്തോ​ട്ട​ക്കാ​രും ആകും.+   എന്നാൽ നിങ്ങൾ യഹോ​വ​യു​ടെ പുരോ​ഹി​ത​ന്മാർ എന്ന്‌ അറിയ​പ്പെ​ടും,+അവർ നിങ്ങളെ നമ്മുടെ ദൈവ​ത്തി​ന്റെ ശുശ്രൂ​ഷകർ എന്നു വിളി​ക്കും. നിങ്ങൾ ജനതക​ളു​ടെ സമ്പത്തു ഭക്ഷിക്കും,+അവരുടെ മഹത്ത്വത്തിൽ* നിങ്ങൾ അഭിമാ​നം​കൊ​ള്ളും.   നിങ്ങൾക്കു നാണ​ക്കേടു സഹി​ക്കേണ്ടി വരില്ല, പകരം ഇരട്ടി ഓഹരി ലഭിക്കും,അവർക്ക്‌ അപമാനം സഹി​ക്കേണ്ടി വരില്ല, പകരം തങ്ങൾക്കു ലഭിച്ച​തി​നെ ഓർത്ത്‌ അവർ സന്തോ​ഷി​ച്ചാർക്കും. അതെ, അവർ ദേശത്ത്‌ ഇരട്ടി ഓഹരി കൈവ​ശ​മാ​ക്കും.+ അവർ എന്നെന്നും ആഹ്ലാദി​ക്കും.+   യഹോവ എന്ന ഞാൻ ന്യായത്തെ സ്‌നേ​ഹി​ക്കു​ന്നു;+കവർച്ച​യും അനീതി​യും ഞാൻ വെറു​ക്കു​ന്നു.+ ഞാൻ വിശ്വ​സ്‌ത​മാ​യി അവർക്കു കൂലി കൊടു​ക്കും,ഞാൻ അവരു​മാ​യി ശാശ്വ​ത​മായ ഒരു ഉടമ്പടി ചെയ്യും.+   അവരുടെ സന്തതി ജനതക​ളു​ടെ ഇടയിൽ പ്രസി​ദ്ധ​രാ​കും,+അവരുടെ വംശജർ ജനങ്ങൾക്കി​ട​യിൽ അറിയ​പ്പെ​ടും. യഹോവ അനുഗ്രഹിച്ച+ സന്തതി​യാണ്‌ അവരെന്ന്‌അവരെ കാണുന്ന എല്ലാവ​രും മനസ്സി​ലാ​ക്കും.” 10  ഞാൻ യഹോ​വ​യിൽ അത്യധി​കം സന്തോ​ഷി​ക്കും, എന്റെ ദേഹി എന്റെ ദൈവ​ത്തിൽ ആഹ്ലാദി​ക്കും.+ പുരോ​ഹി​ത​ന്റേ​തു​പോ​ലുള്ള തലപ്പാവ്‌ അണിഞ്ഞ+ ഒരു മണവാ​ള​നെ​യുംആഭരണങ്ങൾ അണിഞ്ഞ്‌ സുന്ദരി​യായ ഒരു മണവാ​ട്ടി​യെ​യും പോലെ,ദൈവം എന്നെ രക്ഷയുടെ വസ്‌ത്രങ്ങൾ അണിയി​ച്ചി​രി​ക്കു​ന്നു;+എന്നെ നീതി​യു​ടെ മേലങ്കി ധരിപ്പി​ച്ചി​രി​ക്കു​ന്നു. 11  ഭൂമി വിത്തു മുളപ്പി​ക്കു​ന്ന​തു​പോ​ലെ​യുംഒരു തോട്ടം അതിൽ വിതച്ചതു കിളിർപ്പി​ക്കു​ന്ന​തു​പോ​ലെ​യുംപരമാ​ധി​കാ​രി​യായ യഹോവജനതകൾക്കു മുമ്പാകെ നീതിയും+ സ്‌തുതിയും+ മുളപ്പി​ക്കും.

അടിക്കുറിപ്പുകള്‍

അഥവാ “അലങ്കാ​ര​ത്തി​നാ​യി.”
അഥവാ “ധനത്തിൽ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം