യശയ്യ 9:1-21

9  എന്നാൽ ദേശം കഷ്ടത അനുഭ​വിച്ച കാലത്തു​ണ്ടാ​യി​രു​ന്നത്ര മൂടൽ അന്നുണ്ടാ​യി​രി​ക്കില്ല. അതായത്‌, സെബു​ലൂൻ ദേശ​ത്തോ​ടും നഫ്‌താ​ലി ദേശ​ത്തോ​ടും അവജ്ഞ​യോ​ടെ പെരു​മാ​റി​യി​രുന്ന കാലത്തു​ണ്ടാ​യി​രു​ന്നത്ര മൂടൽ അന്ന്‌ അനുഭ​വി​ക്കേ​ണ്ടി​വ​രില്ല.+ എന്നാൽ പിന്നീ​ടൊ​രു സമയത്ത്‌ യോർദാൻ പ്രദേ​ശ​ത്തുള്ള തീര​ദേ​ശ​പാ​ത​യ്‌ക്കും ജനതക​ളു​ടെ ഗലീല​യ്‌ക്കും ബഹുമതി ലഭിക്കാൻ ദൈവം ഇടയാ​ക്കും.   അന്ധകാരത്തിൽ നടന്ന ആളുകൾവലി​യൊ​രു വെളിച്ചം കണ്ടിരി​ക്കു​ന്നു. കൂരി​രു​ട്ടു നിറഞ്ഞ ദേശത്ത്‌ താമസി​ക്കു​ന്ന​വ​രു​ടെ മേൽവെളിച്ചം പ്രകാ​ശി​ച്ചി​രി​ക്കു​ന്നു.+   അങ്ങ്‌ ആ ജനതയെ വർധി​പ്പി​ച്ചി​രി​ക്കു​ന്നു;അങ്ങ്‌ അതിനെ ആനന്ദം​കൊണ്ട്‌ നിറച്ചി​രി​ക്കു​ന്നു. കൊയ്‌ത്തു​കാ​ലത്ത്‌ ജനം സന്തോ​ഷി​ക്കു​ന്ന​തു​പോ​ലെ​യും,കൊള്ള​വ​സ്‌തു​ക്കൾ പങ്കിടു​മ്പോൾ ആളുകൾ ആനന്ദി​ക്കു​ന്ന​തു​പോ​ലെ​യും,അവർ അങ്ങയുടെ മുന്നിൽ ആനന്ദി​ക്കു​ന്നു.   കാരണം, മിദ്യാ​നെ തോൽപ്പിച്ച കാലത്ത്‌+ ചെയ്‌ത​തു​പോ​ലെ,അവരുടെ ചുമലി​ലെ ഭാരമുള്ള നുകങ്ങൾ അങ്ങ്‌ തകർത്തു​ക​ളഞ്ഞു,അവരുടെ തോളി​ലുള്ള കോലും അവരെ​ക്കൊണ്ട്‌ വേല ചെയ്യി​ച്ചി​രു​ന്ന​വ​രു​ടെ വടിയും ഒടിച്ചു​ക​ളഞ്ഞു.   ഭൂമി കുലുക്കി നീങ്ങുന്ന സൈന്യ​ത്തി​ന്റെ ചെരി​പ്പു​ക​ളുംരക്തത്തിൽ കുതിർന്ന വസ്‌ത്ര​ങ്ങ​ളും തീക്കി​ര​യാ​കും.   നമുക്ക്‌ ഒരു കുഞ്ഞു ജനിച്ചി​രി​ക്കു​ന്നു,+നമുക്ക്‌ ഒരു മകനെ കിട്ടി​യി​രി​ക്കു​ന്നു,ഭരണാധിപത്യം* അവന്റെ തോളിൽ ഇരിക്കും.+ അതുല്യ​നാ​യ ഉപദേ​ശകൻ,+ ശക്തനാം ദൈവം,+ നിത്യ​പി​താവ്‌, സമാധാ​ന​പ്രഭു എന്നെല്ലാം അവനു പേരാ​കും.   ദാവീദിന്റെ സിംഹാസനത്തിലും+ രാജ്യ​ത്തി​ലും ഉള്ളഅവന്റെ ഭരണത്തിന്റെ* വളർച്ച​യ്‌ക്കുംസമാധാ​ന​ത്തി​നും അവസാ​ന​മു​ണ്ടാ​കില്ല.+അതിനെ സുസ്ഥിരമാക്കാനും+ നിലനി​റു​ത്താ​നുംഇന്നുമു​തൽ എന്നെന്നുംഅവൻ നീതി​യോ​ടും ന്യായത്തോടും+ കൂടെ ഭരിക്കും. സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ തീക്ഷ്‌ണത അതു സാധ്യ​മാ​ക്കും.   യഹോവ യാക്കോ​ബിന്‌ എതിരെ ഒരു പ്രഖ്യാ​പനം നടത്തി​യി​രി​ക്കു​ന്നു,അത്‌ ഇസ്രാ​യേ​ലി​നു നേരെ വന്നിരി​ക്കു​ന്നു.+   സകല ജനവും—എഫ്രയീ​മും ശമര്യ​നി​വാ​സി​ക​ളും—അത്‌ അറിയും;അവർ ഹൃദയ​ത്തിൽ അഹങ്കരി​ച്ച്‌ ധിക്കാ​ര​ത്തോ​ടെ ഇങ്ങനെ പറയു​ന്ന​ല്ലോ: 10  “ഇഷ്ടികകൾ വീണു​പോ​യി,എന്നാൽ ചെത്തി​യൊ​രു​ക്കിയ കല്ലുകൾകൊ​ണ്ട്‌ ഞങ്ങൾ പണിയും.+ അത്തി മരങ്ങൾ വെട്ടി​ക്ക​ള​ഞ്ഞി​രി​ക്കു​ന്നു,എന്നാൽ അവയ്‌ക്കു പകരം ഞങ്ങൾ ദേവദാ​രു​ക്കൾ നടും.” 11  യഹോവ രസീന്റെ എതിരാ​ളി​കളെ അയാൾക്കെ​തി​രെ എഴു​ന്നേൽപ്പി​ക്കും,അയാളു​ടെ ശത്രു​ക്കളെ അയാൾക്കു നേരെ ഇളക്കി​വി​ടും; 12  കിഴക്കുനിന്ന്‌ സിറി​യ​യും പടിഞ്ഞാറുനിന്ന്‌* ഫെലി​സ്‌ത്യ​രും വരും,+അവർ വായ്‌ തുറന്ന്‌ ഇസ്രാ​യേ​ലി​നെ വിഴു​ങ്ങി​ക്ക​ള​യും.+ ഇവയെ​ല്ലാം കാരണം, ദൈവ​ത്തി​ന്റെ കോപം ഇപ്പോ​ഴും ജ്വലി​ച്ചു​നിൽക്കു​ന്നു;അടിക്കാൻ നീട്ടിയ കൈ ദൈവം ഇപ്പോ​ഴും പിൻവ​ലി​ച്ചി​ട്ടില്ല.+ 13  തങ്ങളെ അടിക്കു​ന്ന​വന്റെ അടു​ത്തേക്കു ജനം മടങ്ങി​വ​ന്നില്ല;അവർ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വയെ അന്വേ​ഷി​ച്ചില്ല.+ 14  ഒറ്റ ദിവസം​കൊണ്ട്‌ യഹോവ ഇസ്രാ​യേ​ലിൽനിന്ന്‌തലയും വാലും തളിരും ഞാങ്ങണയും* മുറി​ച്ചു​ക​ള​യും.+ 15  മൂപ്പനും ആദരണീ​യ​നും ആയ പുരു​ഷ​നാ​ണു തല;തെറ്റായ ഉപദേ​ശങ്ങൾ നൽകുന്ന പ്രവാ​ച​ക​നാ​ണു വാൽ.+ 16  നേതാക്കന്മാർ കാരണം ഈ ജനം അലഞ്ഞു​തി​രി​യു​ന്നു,അവരുടെ വാക്കു കേൾക്കു​ന്നവർ ആശയക്കു​ഴ​പ്പ​ത്തി​ലാ​കു​ന്നു. 17  അതുകൊണ്ട്‌ യഹോവ അവരുടെ ചെറു​പ്പ​ക്കാ​രിൽ സന്തോ​ഷി​ക്കില്ല,അവൻ അവർക്കി​ട​യി​ലെ അനാഥരോടും* വിധവ​മാ​രോ​ടും കരുണ കാണി​ക്കില്ല.അവരെ​ല്ലാം വിശ്വാ​സ​ത്യാ​ഗി​ക​ളും ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രും അല്ലോ;+എല്ലാ വായും വിഡ്‌ഢി​ത്തം വിളി​ച്ചു​പ​റ​യു​ന്നു. ഇവയെ​ല്ലാം കാരണം, ദൈവ​ത്തി​ന്റെ കോപം ഇപ്പോ​ഴും ജ്വലി​ച്ചു​നിൽക്കു​ന്നു;അടിക്കാൻ നീട്ടിയ കൈ ദൈവം ഇപ്പോ​ഴും പിൻവ​ലി​ച്ചി​ട്ടില്ല.+ 18  ദുഷ്ടത തീപോ​ലെ കത്തുന്നു,അതു മുൾച്ചെ​ടി​ക​ളെ​യും കളക​ളെ​യും വിഴു​ങ്ങു​ന്നു. വനത്തിലെ കുറ്റി​ക്കാ​ടു​കൾക്ക്‌ അതു തീ പിടി​പ്പി​ക്കും,അവ പുകച്ചു​രു​ളു​ക​ളാ​യി മുകളി​ലേക്കു പോകും. 19  സൈന്യങ്ങളുടെ അധിപ​നായ യഹോ​വ​യു​ടെ ഉഗ്ര​കോ​പ​ത്തിൽദേശത്തി​നു തീ പിടി​ച്ചി​രി​ക്കു​ന്നു,ജനം അഗ്നിക്കി​ര​യാ​കും, സ്വന്തം സഹോ​ദ​ര​നെ​പ്പോ​ലും ആരും വെറുതേ വിടില്ല. 20  ഒരാൾ തന്റെ വലതു​ഭാ​ഗം വെട്ടി​യെ​ടു​ക്കും,പക്ഷേ അയാളു​ടെ വിശപ്പു മാറില്ല;മറ്റൊ​രാൾ തന്റെ ഇടതു​ഭാ​ഗം തിന്നും,പക്ഷേ അയാൾക്കു തൃപ്‌തി​വ​രില്ല. ഓരോ​രു​ത്ത​രും സ്വന്തം കൈയി​ലെ മാംസം കടിച്ചു​തി​ന്നും. 21  മനശ്ശെ എഫ്രയീ​മി​നെ​യുംഎഫ്രയീം മനശ്ശെ​യെ​യും വിഴു​ങ്ങും. അവർ യഹൂദ​യ്‌ക്കെ​തി​രെ ഒന്നിക്കും.+ ഇവയെ​ല്ലാം കാരണം, ദൈവ​ത്തി​ന്റെ കോപം ഇപ്പോ​ഴും ജ്വലി​ച്ചു​നിൽക്കു​ന്നു;അടിക്കാൻ നീട്ടിയ കൈ ദൈവം ഇപ്പോ​ഴും പിൻവ​ലി​ച്ചി​ട്ടില്ല.+

അടിക്കുറിപ്പുകള്‍

അഥവാ “ഗവൺമെന്റ്‌.”
അഥവാ “ഗവൺമെ​ന്റി​ന്റെ.”
അക്ഷ. “പിന്നിൽനി​ന്ന്‌.”
മറ്റൊരു സാധ്യത “പനയോ​ല​യും ഈറ്റയും.”
അഥവാ “പിതാ​വി​ല്ലാത്ത കുട്ടി​ക​ളോ​ടും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം