സങ്കീർത്ത​നം 149:1-9

149  യാഹിനെ സ്‌തു​തി​പ്പിൻ!* യഹോവയ്‌ക്ക്‌ ഒരു പുതിയ പാട്ടു പാടു​വിൻ;+വിശ്വസ്‌തരുടെ സഭയിൽ ദൈവത്തെ സ്‌തു​തി​ക്കു​വിൻ!+   ഇസ്രായേൽ അവരുടെ മഹാ​സ്ര​ഷ്ടാ​വിൽ സന്തോ​ഷി​ക്കട്ടെ;+സീയോൻപുത്രന്മാർ അവരുടെ രാജാ​വിൽ സന്തോ​ഷി​ക്കട്ടെ.   അവർ നൃത്തം ചെയ്‌ത്‌ തിരു​നാ​മം സ്‌തു​തി​ക്കട്ടെ,+തപ്പിന്റെയും കിന്നര​ത്തി​ന്റെ​യും അകമ്പടി​യോ​ടെ ദൈവ​ത്തി​നു സ്‌തുതി പാടട്ടെ.*+   കാരണം, യഹോവ തന്റെ ജനത്തിൽ സംപ്രീ​ത​നാണ്‌.+ സൗമ്യരെ ദൈവം രക്ഷയാൽ അലങ്കരി​ക്കു​ന്നു.+   വിശ്വസ്‌തർ മഹിമ​യോ​ടെ സന്തോ​ഷി​ച്ചാർക്കട്ടെ;അവരുടെ കിടക്ക​യിൽ അവർ ആനന്ദി​ച്ചാർപ്പി​ടട്ടെ.+   ദൈവത്തിനുള്ള സ്‌തു​തി​ഗീ​തങ്ങൾ അവരുടെ കണ്‌ഠ​ങ്ങ​ളിൽനിന്ന്‌ ഉയരട്ടെ;ഇരുവായ്‌ത്തലയുള്ള വാൾ അവരുടെ കൈയി​ലു​ണ്ടാ​യി​രി​ക്കട്ടെ;   അങ്ങനെ അവർ, രാഷ്‌ട്ര​ങ്ങ​ളോ​ടു പ്രതി​കാ​രം ചെയ്യട്ടെ;ജനതകൾക്കു ശിക്ഷ നൽകട്ടെ;   അവരുടെ രാജാ​ക്ക​ന്മാ​രെ വിലങ്ങു​കൊ​ണ്ടുംപ്രധാനികളുടെ കാലുകൾ ഇരുമ്പു​വി​ല​ങ്ങു​കൊ​ണ്ടും ബന്ധിക്കട്ടെ;   അങ്ങനെ അവർ, അവർക്കെ​തി​രെ എഴുതി​യി​രി​ക്കുന്ന ന്യായ​വി​ധി​കൾ നടപ്പാ​ക്കട്ടെ.+ ഈ ബഹുമതി ദൈവ​ത്തി​ന്റെ എല്ലാ വിശ്വ​സ്‌തർക്കു​മു​ള്ളത്‌. യാഹിനെ സ്‌തു​തി​പ്പിൻ!*

അടിക്കുറിപ്പുകള്‍

അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”
അഥവാ “സംഗീതം ഉതിർക്കട്ടെ.”
അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം