സങ്കീർത്ത​നം 36:1-12

സംഗീതസംഘനായകന്‌. യഹോ​വ​യു​ടെ ദാസനായ ദാവീദ്‌ രചിച്ചത്‌. 36  ദുഷ്ടന്റെ ഹൃദയ​ത്തിന്‌ ഉള്ളിലി​രുന്ന്‌ ലംഘനം അവനോ​ടു സംസാ​രി​ക്കു​ന്നു;അവന്റെ കൺമു​ന്നിൽ ഒട്ടും ദൈവ​ഭ​യ​മില്ല.+   തന്റെ ഭാഗം ശരിയാ​ണെന്ന ഭാവം നിമിത്തംഅവനു തന്റെ തെറ്റു തിരി​ച്ച​റി​യാ​നോ അതിനെ വെറു​ക്കാ​നോ കഴിയു​ന്നില്ല.+   അവന്റെ വായിലെ വാക്കുകൾ മുറി​പ്പെ​ടു​ത്തു​ന്ന​തും വഞ്ചകവും ആണ്‌;നല്ലതു ചെയ്യാ​നുള്ള ഉൾക്കാ​ഴ്‌ച അവനില്ല.   കിടക്കയിൽപ്പോലും അവൻ ദ്രോ​ഹ​ക​ര​മായ കുത​ന്ത്രങ്ങൾ മനയുന്നു. നേർവ​ഴി​ക്കല്ല അവന്റെ പോക്ക്‌;മോശ​മാ​യത്‌ അവൻ ഉപേക്ഷി​ക്കു​ന്നില്ല.   യഹോവേ, അങ്ങയുടെ അചഞ്ചല​സ്‌നേഹം ആകാശ​ത്തോ​ളം എത്തുന്നു;+അങ്ങയുടെ വിശ്വ​സ്‌തത മേഘങ്ങ​ളോ​ള​വും.   അങ്ങയുടെ നീതി പ്രൗഢ​ഗം​ഭീ​ര​മായ പർവത​ങ്ങൾപോ​ലെ;*+അങ്ങയുടെ വിധികൾ ആഴമേ​റിയ വിശാ​ല​സ​മു​ദ്രം​പോ​ലെ​യും.+ യഹോവേ, മനുഷ്യ​നെ​യും മൃഗ​ത്തെ​യും അങ്ങ്‌ സംരക്ഷി​ക്കു​ന്നു.*+   ദൈവമേ, അങ്ങയുടെ അചഞ്ചല​സ്‌നേഹം എത്ര അമൂല്യം!+ അങ്ങയുടെ ചിറകിൻനി​ഴ​ലിൽമനുഷ്യ​മ​ക്കൾ അഭയം കണ്ടെത്തു​ന്നു.+   അങ്ങയുടെ ഭവനത്തി​ലെ സമൃദ്ധി​യിൽനിന്ന്‌ അവർ മതിയാ​വോ​ളം കുടി​ക്കു​ന്നു;+അങ്ങയുടെ ആനന്ദന​ദി​യിൽനിന്ന്‌ അങ്ങ്‌ അവരെ കുടി​പ്പി​ക്കു​ന്നു.+   ജീവന്റെ ഉറവ്‌ അങ്ങാണ​ല്ലോ;+അങ്ങയുടെ പ്രകാ​ശ​ത്താൽ ഞങ്ങൾക്കു പ്രകാശം കാണാം.+ 10  അങ്ങയെ അറിയു​ന്ന​വ​രോട്‌ അചഞ്ചല​മായ സ്‌നേഹവും+ഹൃദയ​ശു​ദ്ധി​യു​ള്ള​വ​രോ​ടു നീതി​യും അങ്ങ്‌ തുടർന്നും കാണി​ക്കേ​ണമേ.+ 11  ധാർഷ്ട്യക്കാരന്റെ കാൽ എന്നെ ചവിട്ടാ​നോദുഷ്ടന്റെ കൈ എന്നെ ഓടി​ച്ചു​ക​ള​യാ​നോ സമ്മതി​ക്ക​രു​തേ. 12  ദുഷ്‌പ്രവൃത്തിക്കാർ അതാ, വീണി​രി​ക്കു​ന്നു;അവരെ അടിച്ച്‌ താഴെ​യി​ട്ടി​രി​ക്കു​ന്നു; അവർക്ക്‌ എഴു​ന്നേൽക്കാ​നാ​കു​ന്നില്ല.+

അടിക്കുറിപ്പുകള്‍

അഥവാ “രക്ഷിക്കു​ന്നു.”
അക്ഷ. “ദൈവ​ത്തി​ന്റെ പർവത​ങ്ങൾപോ​ലെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം