സുഭാ​ഷി​തങ്ങൾ 9:1-18

9  യഥാർഥ​ജ്ഞാ​നം വീടു പണിതു;അത്‌ അതിന്റെ ഏഴു തൂണുകൾ കൊത്തി​യു​ണ്ടാ​ക്കി.*   അത്‌ ഇറച്ചി തയ്യാറാ​ക്കി;*വീഞ്ഞിൽ കൂട്ടു ചേർത്ത്‌ രുചി വർധി​പ്പി​ച്ചു;അതു മേശ ഒരുക്കി​യി​രി​ക്കു​ന്നു.   നഗരത്തിലെ ഉയർന്ന സ്ഥലങ്ങളിൽ ചെന്ന്‌ഇങ്ങനെ വിളി​ച്ചു​പ​റ​യാൻ അതു ദാസി​മാ​രെ പറഞ്ഞയച്ചു:+   “അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്ത​വ​രെ​ല്ലാം ഇവി​ടേക്കു വരട്ടെ.” സാമാ​ന്യ​ബോ​ധ​മി​ല്ലാ​ത്ത​വ​രോട്‌ അവൾ ഇങ്ങനെ പറയുന്നു:   “വരൂ, വന്ന്‌ എന്റെ അപ്പം തിന്നൂ.ഞാൻ ഉണ്ടാക്കിയ വീഞ്ഞ്‌ എന്നോ​ടൊ​പ്പം കുടിക്കൂ.   നിന്റെ അറിവില്ലായ്‌മ* ഉപേക്ഷി​ക്കുക, എങ്കിൽ നീ ജീവി​ച്ചി​രി​ക്കും;+വകതി​രി​വി​ന്റെ വഴിയേ മുന്നോ​ട്ടു നടക്കുക.”+   പരിഹാസിയെ തിരു​ത്തു​ന്നവൻ അപമാനം ക്ഷണിച്ചു​വ​രു​ത്തു​ന്നു;+ദുഷ്ടനെ ശാസി​ക്കു​ന്ന​വനു മുറി​വേൽക്കും.   പരിഹാസിയെ ശാസി​ക്ക​രുത്‌, അവൻ നിന്നെ വെറു​ക്കും.+ ജ്ഞാനിയെ ശാസി​ക്കുക, അവൻ നിന്നെ സ്‌നേ​ഹി​ക്കും.+   ജ്ഞാനിക്ക്‌ അറിവ്‌ പകർന്നു​കൊ​ടു​ക്കുക, അവൻ കൂടുതൽ ജ്ഞാനി​യാ​കും.+ നീതി​മാ​നെ പഠിപ്പി​ക്കുക, അവൻ പഠിച്ച്‌ അറിവ്‌ വർധി​പ്പി​ക്കും. 10  യഹോവയോടുള്ള ഭയഭക്തി​യാ​ണു ജ്ഞാനത്തി​ന്റെ തുടക്കം;+അതിപ​രി​ശു​ദ്ധ​നെ​ക്കു​റി​ച്ചുള്ള അറിവാണു+ വിവേകം.* 11  ഞാൻ കാരണം നിന്റെ നാളു​ക​ളു​ടെ എണ്ണം വർധി​ക്കും;നിനക്കു ദീർഘാ​യുസ്സ്‌ ഉണ്ടാകും.+ 12  നീ ബുദ്ധി​മാ​നാ​യാൽ നിനക്കു​തന്നെ പ്രയോ​ജനം ഉണ്ടാകും;നീ പരിഹാ​സി​യാ​യാൽ നീതന്നെ അതു സഹി​ക്കേ​ണ്ടി​വ​രും. 13  വിവരദോഷിയായ സ്‌ത്രീ ബഹളം കൂട്ടുന്നു.+ അവൾക്കു ബുദ്ധി​യില്ല, അവൾക്ക്‌ ഒന്നി​നെ​ക്കു​റി​ച്ചും അറിയില്ല. 14  നഗരത്തിലെ ഉയർന്ന സ്ഥലത്തുള്ള ഇരിപ്പി​ട​ത്തിൽ,തന്റെ വീട്ടു​വാ​തിൽക്കൽ, അവൾ ഇരിക്കു​ന്നു.+ 15  അതുവഴി കടന്നു​പോ​കു​ന്ന​വ​രോട്‌,വഴിയേ നേരെ മുന്നോ​ട്ട്‌ നടക്കു​ന്ന​വ​രോട്‌, അവൾ ഇങ്ങനെ വിളി​ച്ചു​പ​റ​യു​ന്നു: 16  “അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്ത​വ​രെ​ല്ലാം ഇവി​ടേക്കു വരട്ടെ.” സാമാ​ന്യ​ബോ​ധ​മി​ല്ലാ​ത്ത​വ​രോട്‌ അവൾ ഇങ്ങനെ പറയുന്നു:+ 17  “മോഷ്ടി​ക്കുന്ന വെള്ളത്തി​നു മധുര​മാണ്‌;ഒളിച്ചി​രുന്ന്‌ കഴിക്കുന്ന ആഹാര​ത്തി​നു നല്ല രുചി​യാണ്‌.”+ 18  എന്നാൽ മരിച്ചവരാണ്‌* അവി​ടെ​യു​ള്ള​തെ​ന്നുംഅവളുടെ അതിഥി​കൾ ശവക്കുഴിയുടെ* ആഴങ്ങളി​ലാ​ണെ​ന്നും അവർക്ക്‌ അറിയില്ല.+

അടിക്കുറിപ്പുകള്‍

അഥവാ “വെട്ടി​യു​ണ്ടാ​ക്കി.”
അക്ഷ. “അറുക്കാ​നു​ള്ള​വയെ അവൾ അറുത്തി​രി​ക്കു​ന്നു.”
അഥവാ “അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്ത​വരെ നീ.”
അഥവാ “വകതി​രി​വ്‌.”
അഥവാ “മരിച്ച്‌ അശക്തരാ​യി​ത്തീർന്ന​വ​രാ​ണ്‌.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം