സെഫന്യ 1:1-18

1  യഹൂദാ​രാ​ജാ​വായ ആമോന്റെ+ മകൻ യോശിയയുടെ+ കാലത്ത്‌ ഹിസ്‌കി​യ​യു​ടെ മകനായ അമര്യ​യു​ടെ മകനായ ഗദല്യ​യു​ടെ മകനായ കൂശി​യു​ടെ മകനായ സെഫന്യക്ക്‌* യഹോ​വ​യിൽനിന്ന്‌ ലഭിച്ച സന്ദേശം:   “ദേശത്തു​നിന്ന്‌ സകലവും ഞാൻ തൂത്തെ​റി​യും” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.+   “മനുഷ്യ​രെ​യും മൃഗങ്ങ​ളെ​യും ഞാൻ തൂത്തെ​റി​യും. ആകാശ​ത്തി​ലെ പക്ഷിക​ളെ​യും കടലിലെ മത്സ്യങ്ങ​ളെ​യുംഇടറി​ക്കു​ന്ന കല്ലുകളെയും*+ ദുഷ്ടന്മാ​രെ​യും തുടച്ചു​നീ​ക്കും.+ഞാൻ മനുഷ്യ​കു​ലത്തെ ഇവി​ടെ​നിന്ന്‌ നീക്കി​ക്ക​ള​യും” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.   “ഞാൻ യഹൂദ​യ്‌ക്കു നേരെ​യും യരുശ​ലേ​മി​ലു​ള്ള​വർക്കു നേരെ​യും എന്റെ കൈ ഓങ്ങും.ഞാൻ ഈ സ്ഥലത്തു​നിന്ന്‌ ബാലിന്റെ എല്ലാ കണിക​യും നീക്കി​ക്ക​ള​യും;+ഞാൻ പുരോ​ഹി​ത​ന്മാ​രെ ഇല്ലാതാ​ക്കും;അന്യ​ദൈ​വ​ങ്ങ​ളു​ടെ പുരോ​ഹി​ത​ന്മാ​രു​ടെ പേരു​ക​ളും ഞാൻ തുടച്ചു​നീ​ക്കും.+   പുരമുകളിൽനിന്ന്‌ ആകാശ​ത്തി​ലെ സൈന്യ​ത്തെ കുമ്പിടുന്നവരെയും+മൽക്കാ​മി​നോ​ടു കൂറു പ്രഖ്യാപിക്കുമ്പോൾത്തന്നെ+യഹോ​വ​യോ​ടും കൂറു പ്രഖ്യാ​പിച്ച്‌ എന്റെ മുമ്പാകെ കുമ്പിടുന്നവരെയും+   യഹോവയുടെ വഴി വിട്ടുമാറിയവരെയും+യഹോ​വ​യെ അന്വേ​ഷി​ക്കു​ക​യോ ദൈവ​ത്തോട്‌ ഉപദേശം ചോദി​ക്കു​ക​യോ ചെയ്യാ​ത്ത​വ​രെ​യും ഞാൻ ഇല്ലാതാ​ക്കും.”+   യഹോവയുടെ ദിവസം അടുത്ത്‌ എത്തിയി​രി​ക്കു​ന്നു;അതിനാൽ പരമാ​ധി​കാ​രി​യായ യഹോ​വ​യു​ടെ മുന്നിൽ മിണ്ടാ​തി​രി​ക്കുക.+ യഹോവ ഒരു ബലി ഒരുക്കി​യി​രി​ക്കു​ന്നു, താൻ ക്ഷണിച്ച​വരെ വിശു​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്നു.   “യഹോ​വ​യു​ടെ ബലിയു​ടെ ദിവസം ഞാൻ പ്രഭു​ക്ക​ന്മാ​രോ​ടുംരാജകുമാരന്മാരോടും+ വിദേ​ശ​വ​സ്‌ത്രം ധരിച്ചി​രി​ക്കുന്ന സകല​രോ​ടും കണക്കു ചോദി​ക്കും.   വേദിയിൽ* കയറുന്ന എല്ലാവ​രോ​ടും ഞാൻ അന്നു കണക്കു ചോദി​ക്കും;യജമാ​ന​ന്റെ ഭവനം അക്രമ​വും വഞ്ചനയും കൊണ്ട്‌ നിറയ്‌ക്കു​ന്ന​വ​രോ​ടു ഞാൻ കണക്കു ചോദി​ക്കും.” 10  യഹോവ പ്രഖ്യാ​പി​ക്കു​ന്നു:“അന്നു മത്സ്യക​വാ​ട​ത്തിൽനിന്ന്‌ ഒരു നിലവി​ളി കേൾക്കും;+നഗരത്തി​ന്റെ പുതിയ ഭാഗത്തു​നിന്ന്‌ കരച്ചിലും+കുന്നു​ക​ളിൽനിന്ന്‌ ഒരു വലിയ ശബ്ദവും കേൾക്കും. 11  മക്തേശിൽ* താമസി​ക്കു​ന്ന​വരേ, വിലപി​ക്കൂ!വ്യാപാ​രി​ക​ളെ​യെ​ല്ലാം കൊന്നു​ക​ള​ഞ്ഞ​ല്ലോ;*വെള്ളി തൂക്കി​ക്കൊ​ടു​ക്കു​ന്ന​വ​രെ​ല്ലാം ഇല്ലാതാ​യി​രി​ക്കു​ന്നു. 12  അന്നു ഞാൻ വിളക്കു​കൾ കത്തിച്ച്‌ യരുശ​ലേ​മിൽ സൂക്ഷ്‌മ​പ​രി​ശോ​ധന നടത്തും;‘യഹോവ നന്മയൊ​ന്നും ചെയ്യില്ല, തിന്മയും ചെയ്യില്ല’ എന്നു ഹൃദയ​ത്തിൽ പറഞ്ഞ്‌,+ആത്മസം​തൃ​പ്‌തി​യ​ടഞ്ഞ്‌ കഴിയുന്നവരോടു* ഞാൻ കണക്കു ചോദി​ക്കും. 13  ആളുകൾ അവരുടെ സമ്പത്തു കൊള്ള​യ​ടി​ക്കും, വീടുകൾ നശിപ്പി​ക്കും.+ അവർ വീടുകൾ പണിയും, പക്ഷേ അതിൽ താമസി​ക്കില്ല;അവർ മുന്തി​രി​ത്തോ​ട്ടങ്ങൾ ഉണ്ടാക്കും, പക്ഷേ അതിൽനി​ന്ന്‌ വീഞ്ഞു കുടി​ക്കില്ല.+ 14  യഹോവയുടെ ഭയങ്കര​മായ ദിവസം അടുത്ത്‌ എത്തിയി​രി​ക്കു​ന്നു!+ അത്‌ അടുത്ത്‌ എത്തിയി​രി​ക്കു​ന്നു, അത്‌ അതിവേഗം* പാഞ്ഞടു​ക്കു​ന്നു!+ യഹോ​വ​യു​ടെ ദിവസ​ത്തി​ന്റെ ശബ്ദം ഭയാന​കം​തന്നെ.+ അവിടെ ഒരു യോദ്ധാ​വ്‌ അലറി​വി​ളി​ക്കു​ന്നു.+ 15  അത്‌ ഉഗ്ര​കോ​പ​ത്തി​ന്റെ ദിവസം!+അതി​വേ​ദ​ന​യു​ടെ​യും പരി​ഭ്ര​മ​ത്തി​ന്റെ​യും ദിവസം!+കൊടു​ങ്കാ​റ്റി​ന്റെ​യും ശൂന്യ​ത​യു​ടെ​യും ദിവസം!അന്ധകാ​ര​ത്തി​ന്റെ​യും മൂടലി​ന്റെ​യും ദിവസം!+മേഘങ്ങ​ളു​ടെ​യും കനത്ത മൂടലി​ന്റെ​യും ദിവസം!+ 16  കോട്ടമതിലുള്ള നഗരങ്ങൾക്കും അവയുടെ കോണി​ലെ ഉയർന്ന ഗോപു​ര​ങ്ങൾക്കും എതിരെ+കൊമ്പു​വി​ളി​യും പോർവി​ളി​യും മുഴങ്ങുന്ന ദിവസം!+ 17  ഞാൻ മനുഷ്യ​കു​ല​ത്തി​നു കഷ്ടതകൾ വരുത്തും;അവർ അന്ധരെ​പ്പോ​ലെ നടക്കും;+യഹോ​വ​യ്‌ക്കെ​തി​രെ​യാണ്‌ അവർ പാപം ചെയ്‌തി​രി​ക്കു​ന്നത്‌.+ അവരുടെ രക്തം പൊടി​പോ​ലെ​യുംഅവരുടെ മാംസം* കാഷ്‌ഠം​പോ​ലെ​യും തൂകും.+ 18  യഹോവയുടെ ഉഗ്ര​കോ​പ​ത്തി​ന്റെ ദിവസം അവരുടെ വെള്ളി​ക്കോ സ്വർണ​ത്തി​നോ അവരെ രക്ഷിക്കാ​നാ​കില്ല;+കാരണം ദൈവ​ത്തി​ന്റെ തീക്ഷ്‌ണത ഒരു തീപോ​ലെ ഭൂമിയെ ദഹിപ്പി​ക്കും;+അന്നു ദൈവം ഭയാന​ക​മായ ഒരു സംഹാരം നടത്തും, ഭൂമി​യി​ലുള്ള സകല​രെ​യും ഇല്ലാതാ​ക്കും.”+

അടിക്കുറിപ്പുകള്‍

അർഥം: “യഹോവ ഒളിപ്പി​ച്ചി​രി​ക്കു​ന്നു (സൂക്ഷി​ച്ചു​വെ​ച്ചി​രി​ക്കു​ന്നു).”
തെളിവനുസരിച്ച്‌ വിഗ്ര​ഹാ​രാ​ധ​ന​യോ​ടു ബന്ധപ്പെട്ട വസ്‌തു​ക്ക​ളെ​യോ പ്രവർത്ത​ന​ങ്ങ​ളെ​യോ കുറി​ക്കു​ന്നു.
അഥവാ “വാതിൽപ്പ​ടി​യിൽ.” രാജസിം​ഹാ​സ​ന​മുള്ള ഉയർന്ന തറയെ​യാ​യി​രി​ക്കാം പരാമർശി​ക്കു​ന്നത്‌.
യരുശലേമിലെ മത്സ്യക​വാ​ട​ത്തി​ന്‌ അടുത്തുള്ള ഒരു ഭാഗമാ​യി​രി​ക്കാ​നാ​ണു സാധ്യത.
അക്ഷ. “നിശ്ശബ്ദ​രാ​ക്കി​യ​ല്ലോ.”
അക്ഷ. (ഒരു വീഞ്ഞു​ഭ​ര​ണി​യിൽ എന്നപോ​ലെ) “തങ്ങളുടെ മട്ടിന്മേൽ ഉറഞ്ഞു​കൂ​ടി​യ​വ​രോ​ട്‌.”
അഥവാ “ധൃതി​പ്പെട്ട്‌.”
അക്ഷ. “കുടലു​കൾ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം