ദിനവൃ​ത്താ​ന്തം ഒന്നാം ഭാഗം 8:1-40

8  ബന്യാമീന്റെ+ മൂത്ത മകനാ​യി​രു​ന്നു ബേല;+ രണ്ടാമൻ അസ്‌ബേൽ;+ മൂന്നാമൻ അഹ്രഹ്‌;  നാലാമൻ നോവ; അഞ്ചാമൻ രഫ.  ബേലയുടെ ആൺമക്കൾ: ആദാർ, ഗേര,+ അബീഹൂ​ദ്‌,  അബീശൂവ, നയമാൻ, അഹോഹ്‌,  ഗേര, ശെഫൂ​ഫാൻ, ഹൂരാം.  മാനഹത്തിലേക്കു ബന്ദിക​ളാ​യി പോ​കേ​ണ്ടി​വന്ന ഗേബയിലെ+ നിവാ​സി​ക​ളു​ടെ പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാ​രായ, ഏഹൂദി​ന്റെ ആൺമക്കൾ ഇവരാണ്‌:  നയമാൻ, അഹീയ, ഗേര. ഗേരയാ​ണ്‌ അവരെ പ്രവാ​സ​ത്തി​ലേക്കു കൊണ്ടു​പോ​യത്‌. ഗേരയു​ടെ ആൺമക്ക​ളാണ്‌ ഉസയും അഹിഹൂ​ദും.  മോവാബുപ്രദേശത്തുള്ളവരെ ഓടി​ച്ചു​ക​ള​ഞ്ഞ​ശേഷം ശഹരയീ​മിന്‌ അവിടെ മക്കൾ ഉണ്ടായി. ശഹരയീ​മി​ന്റെ ഭാര്യ​മാ​രാ​യി​രു​ന്നു ഹൂശീ​മും ബയരയും.*  ഭാര്യയായ ഹോ​ദേ​ശിൽ ശഹരയീ​മി​നു യോബാ​ബ്‌, സിബിയ, മേഷ, മൽക്കാം, 10  യവൂസ്‌, സാഖ്യ, മിർമ എന്നിവർ ജനിച്ചു. ഇവരാ​യി​രു​ന്നു അയാളു​ടെ പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാ​രായ ആൺമക്കൾ. 11  ഹൂശീമിൽ അയാൾക്ക്‌ അബീത്തൂ​ബ്‌, എൽപയൽ എന്നിവർ ജനിച്ചു. 12  എൽപയലിന്റെ ആൺമക്കൾ: ഏബെർ, മിശാം, ശാമെദ്‌ (ശാമെ​ദാണ്‌ ഓനൊയും+ ലോദും+ അതിന്റെ ആശ്രിതപട്ടണങ്ങളും* പണിതത്‌.), 13  ബരീയ, ശേമ. അയ്യാ​ലോ​നിൽ താമസിക്കുന്നവരുടെ+ പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാ​രാ​യി​രു​ന്നു ഇവർ. ഗത്തിൽ താമസി​ക്കു​ന്ന​വരെ ഇവർ ഓടി​ച്ചു​ക​ളഞ്ഞു. 14  അഹ്യൊ, ശാശക്ക്‌, യരേ​മോത്ത്‌, 15  സെബദ്യ, അരാദ്‌, ഏദെർ, 16  മീഖായേൽ, യിശ്‌പ, യോഹ എന്നിവർ ബരീയ​യു​ടെ ആൺമക്കൾ; 17  സെബദ്യ, മെശു​ല്ലാം, ഹിസ്‌കി, ഹേബെർ, 18  യിശ്‌മെരായി, യിസ്ലീയ, യോബാ​ബ്‌ എന്നിവർ എൽപയ​ലി​ന്റെ ആൺമക്കൾ; 19  യാക്കീം, സിക്രി, സബ്ദി, 20  എലിയേനായി, സില്ലെ​ഥാ​യി, എലീയേൽ, 21  അദായ, ബരായ, ശിമ്രാ​ത്ത്‌ എന്നിവർ ശിമെ​യി​യു​ടെ ആൺമക്കൾ; 22  യിശ്‌ഫാൻ, ഏബെർ, എലീയേൽ, 23  അബ്ദോൻ, സിക്രി, ഹാനാൻ, 24  ഹനന്യ, ഏലാം, അന്തോ​ത്തിയ, 25  യിഫ്‌ദേയ, പെനു​വേൽ എന്നിവർ ശാശക്കി​ന്റെ ആൺമക്കൾ; 26  ശംശെരായി, ശെഹര്യ, അഥല്യ, 27  യാരെശ്യ, ഏലിയ, സിക്രി എന്നിവർ യരോ​ഹാ​മി​ന്റെ ആൺമക്കൾ. 28  ഇവരാണു വംശാ​വ​ലി​യ​നു​സ​രിച്ച്‌ പിതൃ​ഭ​വ​ന​ങ്ങ​ളു​ടെ തലവന്മാർ. യരുശ​ലേ​മി​ലാണ്‌ ഇവർ താമസി​ച്ചി​രു​ന്നത്‌. 29  ഗിബെയോന്റെ അപ്പനായ യയീയേൽ ഗിബെയോനിലാണു+ താമസി​ച്ചി​രു​ന്നത്‌. മാഖയാ​യി​രു​ന്നു യയീ​യേ​ലി​ന്റെ ഭാര്യ.+ 30  യയീയേലിന്റെ മൂത്ത മകൻ അബ്ദോൻ. പിന്നെ സൂർ, കീശ്‌, ബാൽ, നാദാബ്‌, 31  ഗദോർ, അഹ്യൊ, സേഖെർ. 32  മിക്ലോത്തിനു ശിമയ ജനിച്ചു. അവരെ​ല്ലാം യരുശ​ലേ​മിൽ അവരുടെ സഹോ​ദ​ര​ന്മാർക്ക​രി​കെ അവരുടെ മറ്റു സഹോ​ദ​ര​ന്മാ​രോ​ടൊ​പ്പ​മാ​ണു താമസി​ച്ചി​രു​ന്നത്‌. 33  നേരിനു+ കീശ്‌ ജനിച്ചു; കീശിനു ശൗൽ+ ജനിച്ചു; ശൗലിനു യോനാ​ഥാൻ,+ മൽക്കീ-ശുവ,+ അബീനാ​ദാബ്‌,+ എശ്‌ബാൽ*+ എന്നിവർ ജനിച്ചു. 34  യോനാഥാന്റെ മകനാ​യി​രു​ന്നു മെരീ​ബ്ബാൽ.*+ മെരീ​ബ്ബാ​ലി​നു മീഖ+ ജനിച്ചു. 35  മീഖയുടെ ആൺമക്കൾ: പീഥോൻ, മേലെക്ക്‌, തരേയ, ആഹാസ്‌. 36  ആഹാസിന്‌ യഹോവദ്ദ ജനിച്ചു; യഹോ​വ​ദ്ദ​യ്‌ക്ക്‌ അലെ​മേത്ത്‌, അസ്‌മാ​വെത്ത്‌, സിമ്രി എന്നിവർ ജനിച്ചു; സിമ്രി​ക്കു മോസ ജനിച്ചു. 37  മോസയ്‌ക്കു ബിനയ ജനിച്ചു; അയാളു​ടെ മകൻ രാഫ, അയാളു​ടെ മകൻ എലെയാശ, അയാളു​ടെ മകൻ ആസേൽ. 38  ആസേലിന്റെ ആറ്‌ ആൺമക്കൾ: അസ്രി​ക്കാം, ബോ​ഖെറു, യിശ്‌മാ​യേൽ, ശെയര്യ, ഓബദ്യ, ഹാനാൻ. ഇവരെ​ല്ലാ​മാണ്‌ ആസേലി​ന്റെ ആൺമക്കൾ. 39  അയാളുടെ സഹോ​ദ​ര​നായ ഏശെക്കി​ന്റെ ആൺമക്കൾ: മൂത്ത മകൻ ഊലാം; രണ്ടാമൻ യയൂശ്‌; മൂന്നാമൻ എലീ​ഫേ​ലെത്ത്‌. 40  ഊലാമിന്റെ ആൺമക്കൾ വില്ലാളികളായ* വീര​യോ​ദ്ധാ​ക്ക​ളാ​യി​രു​ന്നു. അവർക്കു കുറെ മക്കളും കൊച്ചു​മ​ക്ക​ളും ഉണ്ടായി​രു​ന്നു—ആകെ 150 പുരു​ഷ​ന്മാർ. ഇവരെ​ല്ലാ​മാ​ണു ബന്യാ​മീ​ന്റെ വംശജർ.

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “ഭാര്യ​മാ​രായ ഹൂശീ​മി​നെ​യും ബയര​യെ​യും പറഞ്ഞയ​ച്ച​ശേഷം ശഹരയീ​മി​നു മോവാ​ബു​പ്ര​ദേ​ശ​ത്തു​വെച്ച്‌ മക്കൾ ഉണ്ടായി.”
അഥവാ “ചുറ്റു​മുള്ള പട്ടണങ്ങ​ളും.”
മറ്റൊരു പേര്‌: ഈശ്‌-ബോ​ശെത്ത്‌.
മറ്റൊരു പേര്‌: മെഫി​ബോ​ശെത്ത്‌.
അക്ഷ. “വില്ലു ചവിട്ടുന്ന.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം