ശമുവേൽ ഒന്നാം ഭാഗം 16:1-23

16  പിന്നീട്‌, യഹോവ ശമു​വേ​ലിനോ​ടു പറഞ്ഞു: “ഇസ്രായേ​ലി​ന്റെ രാജസ്ഥാ​ന​ത്തു​നിന്ന്‌ ഞാൻ ശൗലിനെ തള്ളിക്കളഞ്ഞ സ്ഥിതിക്ക്‌+ ശൗലിനെ ഓർത്ത്‌ നീ എത്ര കാലം ഇങ്ങനെ ദുഃഖി​ച്ചി​രി​ക്കും?+ നിന്റെ കൈവ​ശ​മുള്ള കൊമ്പിൽ തൈലം നിറച്ച്‌+ പുറ​പ്പെ​ടുക. ഞാൻ നിന്നെ ബേത്ത്‌ലെഹെ​മ്യ​നായ യിശ്ശാ​യി​യു​ടെ അടു​ത്തേക്ക്‌ അയയ്‌ക്കും.+ യിശ്ശാ​യി​യു​ടെ മക്കളിൽനി​ന്ന്‌ ഞാൻ എനിക്കു​വേണ്ടി ഒരു രാജാ​വി​നെ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു.”+  പക്ഷേ, ശമുവേൽ പറഞ്ഞു: “ഞാൻ എങ്ങനെ പോകും? ഇതെങ്ങാ​നും അറിഞ്ഞാൽ ശൗൽ എന്നെ കൊന്നു​ക​ള​യും.”+ അപ്പോൾ യഹോവ പറഞ്ഞു: “നീ ഒരു പശുക്കി​ടാ​വിനെ​യുംകൊണ്ട്‌ ചെന്ന്‌, ‘ഞാൻ യഹോ​വ​യ്‌ക്കു ബലി അർപ്പി​ക്കാൻ വന്നതാണ്‌’ എന്നു പറയുക.  ബലിയർപ്പണത്തിനു യിശ്ശാ​യിയെ​യും ക്ഷണിക്കുക. നീ എന്തു ചെയ്യണ​മെന്ന്‌ അപ്പോൾ ഞാൻ നിന്നെ അറിയി​ക്കും. ഞാൻ കാണി​ച്ചു​ത​രു​ന്ന​വനെ നീ എനിക്കു​വേണ്ടി അഭി​ഷേകം ചെയ്യണം.”+  യഹോവ പറഞ്ഞതുപോ​ലെ ശമുവേൽ ചെയ്‌തു. ബേത്ത്‌ലെഹെമിൽ+ ചെന്ന ശമു​വേ​ലി​നെ നഗരത്തി​ലെ മൂപ്പന്മാർ പേടി​ച്ചു​വി​റ​ച്ചാണ്‌ എതി​രേ​റ്റത്‌. “അങ്ങയുടെ വരവ്‌ ശുഭസൂ​ച​ക​മാ​ണോ” എന്ന്‌ അവർ ചോദി​ച്ചു.  അപ്പോൾ ശമുവേൽ പറഞ്ഞു: “ശുഭം​തന്നെ. ഞാൻ യഹോ​വ​യ്‌ക്കു ബലി അർപ്പി​ക്കാൻ വന്നതാണ്‌. നിങ്ങ​ളെ​ത്തന്നെ വിശു​ദ്ധീ​ക​രിച്ച്‌ എന്റെകൂ​ടെ ബലിയർപ്പ​ണ​ത്തി​നു വരൂ.” തുടർന്ന്‌, ശമുവേൽ യിശ്ശാ​യിയെ​യും പുത്ര​ന്മാരെ​യും വിശു​ദ്ധീ​ക​രി​ച്ചു. പിന്നെ, ബലിയർപ്പ​ണ​ത്തിന്‌ അവരെ​യും ക്ഷണിച്ചു.  അവർ വന്നപ്പോൾ എലിയാബിനെ+ കണ്ടിട്ട്‌ ശമുവേൽ, “നിശ്ചയ​മാ​യും യഹോ​വ​യു​ടെ അഭിഷി​ക്തൻ ഇതാ ദൈവ​ത്തി​ന്റെ മുന്നിൽ നിൽക്കു​ന്നു” എന്നു പറഞ്ഞു.  പക്ഷേ, യഹോവ ശമു​വേ​ലിനോ​ടു പറഞ്ഞു: “അയാളു​ടെ രൂപഭം​ഗി​യോ പൊക്ക​മോ നോക്ക​രുത്‌.+ കാരണം, ഞാൻ അയാളെ തള്ളിക്ക​ള​ഞ്ഞി​രി​ക്കു​ന്നു. മനുഷ്യൻ കാണു​ന്ന​തുപോലെയല്ല ദൈവം കാണു​ന്നത്‌. കണ്ണിനു കാണാ​നാ​കു​ന്നതു മാത്രം മനുഷ്യൻ കാണുന്നു. യഹോ​വ​യോ ഹൃദയ​ത്തിന്‌ ഉള്ളിലു​ള്ളതു കാണുന്നു.”+  തുടർന്ന്‌, യിശ്ശായി അബീനാദാബിനെ+ ശമു​വേ​ലി​ന്റെ മുന്നി​ലേക്കു പറഞ്ഞു​വി​ട്ടു. പക്ഷേ ശമുവേൽ, “യഹോവ ഇവനെ​യും തിര​ഞ്ഞെ​ടു​ത്തി​ട്ടില്ല” എന്നു പറഞ്ഞു.  അടുത്തതായി യിശ്ശായി ശമ്മയെ+ ഹാജരാ​ക്കി. പക്ഷേ ശമുവേൽ, “യഹോവ ഇവനെ​യും തിര​ഞ്ഞെ​ടു​ത്തി​ട്ടില്ല” എന്നു പറഞ്ഞു. 10  അങ്ങനെ, യിശ്ശായി ഏഴ്‌ ആൺമക്കളെ ശമു​വേ​ലി​ന്റെ മുന്നിൽ കൊണ്ടു​വന്നു. പക്ഷേ, ശമുവേൽ യിശ്ശാ​യിയോട്‌, “യഹോവ ഇവരെ ആരെയും തിര​ഞ്ഞെ​ടു​ത്തി​ട്ടില്ല” എന്നു പറഞ്ഞു. 11  ഒടുവിൽ, ശമുവേൽ യിശ്ശാ​യിയോട്‌, “എല്ലാവ​രു​മാ​യോ” എന്നു ചോദി​ച്ചു. യിശ്ശായി പറഞ്ഞു: “ഏറ്റവും ഇളയ ഒരാൾക്കൂടെ​യുണ്ട്‌.+ ആടുകളെ മേയ്‌ക്കു​ക​യാണ്‌.”+ അപ്പോൾ, ശമുവേൽ യിശ്ശാ​യിയോ​ടു പറഞ്ഞു: “അവനെ വിളി​ച്ചുകൊ​ണ്ടു​വരൂ. കാരണം, അവൻ വന്നിട്ടേ നമ്മൾ ഭക്ഷണത്തി​ന്‌ ഇരിക്കൂ.” 12  യിശ്ശായി മകനെ വിളി​ച്ചു​വ​രു​ത്തി. ഇളയ മകൻ ചുവന്നു​തു​ടു​ത്ത​വ​നും മനോ​ഹ​ര​മായ കണ്ണുക​ളു​ള്ള​വ​നും കാഴ്‌ച​യ്‌ക്കു സുമു​ഖ​നും ആയിരു​ന്നു.+ അപ്പോൾ, യഹോവ പറഞ്ഞു: “എഴു​ന്നേറ്റ്‌ ഇവനെ അഭി​ഷേകം ചെയ്യൂ! ഇതുതന്നെ​യാണ്‌ ആൾ.”+ 13  അങ്ങനെ, ശമുവേൽ തൈല​ക്കൊ​മ്പ്‌ എടുത്ത്‌+ ജ്യേഷ്‌ഠ​ന്മാ​രു​ടെ മുന്നിൽവെച്ച്‌ ഇളയവനെ അഭി​ഷേകം ചെയ്‌തു. അന്നുമു​തൽ യഹോ​വ​യു​ടെ ആത്മാവ്‌ ദാവീ​ദി​നെ ശക്തീക​രി​ക്കാൻ തുടങ്ങി.+ പിന്നീട്‌, ശമുവേൽ എഴു​ന്നേറ്റ്‌ രാമയി​ലേക്കു പോയി.+ 14  യഹോവയുടെ ആത്മാവ്‌ ശൗലിനെ വിട്ട്‌ പോയി​രു​ന്നു.+ യഹോ​വ​യിൽനി​ന്നുള്ള ഒരു ദുരാ​ത്മാവ്‌ ശൗലിനെ പരിഭ്രാന്തനാക്കിയതുകൊണ്ട്‌*+ 15  ശൗലിന്റെ ദാസന്മാർ പറഞ്ഞു: “ദൈവ​ത്തിൽനി​ന്നുള്ള ഒരു ദുരാ​ത്മാവ്‌ അങ്ങയെ പരി​ഭ്രാ​ന്ത​നാ​ക്കു​ന്ന​ല്ലോ. 16  കിന്നരവായനയിൽ വിദഗ്‌ധ​നായ ഒരാളെ കണ്ടെത്താൻ അങ്ങയുടെ സന്നിധി​യി​ലുള്ള ഈ ദാസന്മാരോ​ടു ദയവായി കല്‌പി​ച്ചാ​ലും.+ ദൈവ​ത്തിൽനി​ന്നുള്ള ദുരാ​ത്മാവ്‌ അങ്ങയുടെ മേൽ വരു​മ്പോഴെ​ല്ലാം അയാൾ അതു വായി​ക്കു​ക​യും അങ്ങയ്‌ക്കു സുഖം തോന്നു​ക​യും ചെയ്യും.” 17  അപ്പോൾ, ശൗൽ ദാസന്മാ​രോ​ട്‌, “നന്നായി കിന്നരം വായി​ക്കുന്ന ഒരാളെ കണ്ടെത്തി ദയവായി എന്റെ അടുത്ത്‌ കൊണ്ടു​വരൂ” എന്നു പറഞ്ഞു. 18  അപ്പോൾ പരിചാ​ര​ക​രിൽ ഒരാൾ പറഞ്ഞു: “ബേത്ത്‌ലെഹെ​മ്യ​നായ യിശ്ശാ​യി​യു​ടെ ഒരു മകൻ നന്നായി കിന്നരം വായി​ക്കു​ന്നതു ഞാൻ കണ്ടിട്ടു​ണ്ട്‌. അവൻ ധീരനും ശൂരനും ആയ ഒരു യോദ്ധാ​വാണ്‌.+ വാക്‌ചാ​തു​ര്യ​മു​ള്ള​വ​നും സുമു​ഖ​നും ആണ്‌.+ മാത്രമല്ല, യഹോ​വ​യും അവന്റെ​കൂടെ​യുണ്ട്‌.”+ 19  ശൗൽ അപ്പോൾ യിശ്ശാ​യി​യു​ടെ അടു​ത്തേക്കു ദൂതന്മാ​രെ അയച്ച്‌ ഇങ്ങനെ പറയിച്ചു: “ആടിനെ മേയ്‌ച്ചു​ന​ട​ക്കുന്ന താങ്കളു​ടെ മകൻ ദാവീ​ദി​നെ എന്റെ അടു​ത്തേക്ക്‌ അയയ്‌ക്കുക.”+ 20  അപ്പോൾ, യിശ്ശായി ഒരു കഴുത​യു​ടെ പുറത്ത്‌ അപ്പം, ഒരു തോൽക്കു​ടം നിറയെ വീഞ്ഞ്‌, ഒരു കോലാ​ട്ടിൻകു​ട്ടി എന്നിവ കയറ്റി മകനായ ദാവീ​ദി​ന്റെ കൈവശം ശൗലിനു കൊടു​ത്ത​യച്ചു. 21  അങ്ങനെ, ദാവീദ്‌ ശൗലിനെ സേവി​ച്ചു​തു​ടങ്ങി.+ ശൗലിനു ദാവീ​ദിനോ​ടു വളരെ സ്‌നേഹം തോന്നി. ദാവീദ്‌ ശൗലിന്റെ ആയുധ​വാ​ഹ​ക​നാ​യി. 22  ശൗൽ യിശ്ശാ​യിക്ക്‌ ഇങ്ങനെയൊ​രു സന്ദേശം അയച്ചു: “എന്നെ സേവിച്ച്‌ ഇവി​ടെ​ത്തന്നെ കഴിയാൻ ദയവായി ദാവീ​ദി​നെ അനുവ​ദി​ക്കണം. കാരണം, എനിക്കു ദാവീ​ദിനോ​ടു പ്രീതി തോന്നി​യി​രി​ക്കു​ന്നു.” 23  ദൈവത്തിൽനിന്നുള്ള ദുരാ​ത്മാവ്‌ ശൗലിന്റെ മേൽ വന്നപ്പോഴെ​ല്ലാം ദാവീദ്‌ കിന്നരം എടുത്ത്‌ വായിച്ചു; അപ്പോഴെ​ല്ലാം ശൗലിന്‌ ആശ്വാ​സ​വും സുഖവും തോന്നു​ക​യും ദുരാ​ത്മാവ്‌ ശൗലിനെ വിട്ട്‌ പോകു​ക​യും ചെയ്യു​മാ​യി​രു​ന്നു.+

അടിക്കുറിപ്പുകള്‍

അഥവാ “ശൗലിന്റെ അസ്വസ്ഥ​മായ മനസ്സ്‌ അദ്ദേഹത്തെ പരി​ഭ്രാ​ന്ത​നാ​ക്കാൻ യഹോവ അനുവ​ദി​ച്ച​തു​കൊ​ണ്ട്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം