വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാനസി​കാ​രോ​ഗ്യം—ലോകം നേരി​ടുന്ന ഒരു പ്രതി​സന്ധി

മാനസി​കാ​രോ​ഗ്യം—ലോകം നേരി​ടുന്ന ഒരു പ്രതി​സന്ധി

“എനിക്ക്‌ എപ്പോ​ഴും ഉത്‌ക​ണ്‌ഠ​യാണ്‌, ഒറ്റയ്‌ക്ക്‌ ഇരിക്കു​മ്പോൾപ്പോ​ലും.”

“ഒരു നിമിഷം ഒരുപാട്‌ സന്തോ​ഷി​ച്ചാൽ അടുത്ത നിമിഷം വല്ലാത്ത വിഷമ​മാ​യി​രി​ക്കും. എന്റെ മനസ്സ്‌ അങ്ങനെ​യാണ്‌.”

“ഓരോ ദിവസ​വും അന്നന്നത്തെ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ മാത്രം ചിന്തി​ക്കാ​നാണ്‌ ഞാൻ ശ്രമി​ക്കു​ന്നത്‌. പക്ഷേ പെട്ടെ​ന്നാ​യി​രി​ക്കും പലപല പ്രശ്‌നങ്ങൾ എന്റെ മനസ്സിനെ വലയ്‌ക്കാൻ തുടങ്ങു​ന്നത്‌.”

മാനസി​കാ​രോ​ഗ്യ പ്രശ്‌നങ്ങൾ നേരി​ടുന്ന ചിലരു​ടെ വാക്കു​ക​ളാ​ണിത്‌. നിങ്ങൾക്ക്‌ എപ്പോ​ഴെ​ങ്കി​ലും ഇങ്ങനെ തോന്നി​യി​ട്ടു​ണ്ടോ? നിങ്ങളോ നിങ്ങളു​ടെ പ്രിയ​പ്പെ​ട്ട​വ​രോ ഇത്തരം പ്രതി​സന്ധി നേരി​ടു​ന്നു​ണ്ടോ?

എങ്കിൽ ഒരു കാര്യ​ത്തിൽ ഉറപ്പു​ണ്ടാ​യി​രി​ക്കുക: നിങ്ങൾ ഒറ്റയ്‌ക്കല്ല. മാനസി​കാ​രോ​ഗ്യ​വു​മാ​യി ബന്ധപ്പെട്ട ബുദ്ധി​മു​ട്ടു​കൾ ഇന്ന്‌ പലരും അനുഭ​വി​ക്കു​ന്നുണ്ട്‌. ചില​പ്പോൾ നമുക്കാ​യി​രി​ക്കാം പ്രശ്‌നങ്ങൾ. അല്ലെങ്കിൽ നമ്മുടെ പ്രിയ​പ്പെ​ട്ട​വർക്കാ​യി​രി​ക്കാം.

നമ്മൾ ജീവി​ക്കുന്ന ഈ ‘അവസാ​ന​കാ​ലത്ത്‌ ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകും.’ മനസ്സിനെ അസ്വസ്ഥ​മാ​ക്കുന്ന പലതും നമ്മൾ അനുഭ​വി​ക്കേ​ണ്ടി​വ​രും. (2 തിമൊ​ഥെ​യൊസ്‌ 3:1) ഒരു റിപ്പോർട്ട്‌ പറയു​ന്ന​ത​നു​സ​രിച്ച്‌, ലോകത്ത്‌ എട്ടു പേരിൽ ഒരാൾ മാനസി​കാ​രോ​ഗ്യ​വു​മാ​യി ബന്ധപ്പെട്ട ഏതെങ്കി​ലും ഒരു പ്രശ്‌നം നേരി​ടു​ന്നുണ്ട്‌. കോവിഡ്‌-19-ന്റെ കാലത്ത്‌ അതു കൂടുതൽ വഷളായി. 2020-ൽ അമിത​മായ ഉത്‌കണ്‌ഠ ബാധി​ച്ച​വ​രു​ടെ എണ്ണം 26 ശതമാ​ന​വും ഗുരു​ത​ര​മായ വിഷാദം ബാധി​ച്ച​വ​രു​ടെ എണ്ണം 28 ശതമാ​ന​വും ഉയർന്നു.

ഈ കണക്കുകൾ അറിയു​ന്നതു പ്രധാ​ന​മാണ്‌. പക്ഷേ കഴിയു​ന്നത്ര മാനസി​കാ​രോ​ഗ്യം നിലനി​റു​ത്തി എങ്ങനെ ജീവി​ക്കാ​മെന്നു മനസ്സി​ലാ​ക്കു​ന്നത്‌ അതി​നെ​ക്കാൾ പ്രധാ​ന​മാണ്‌.

എന്താണ്‌ മാനസി​കാ​രോ​ഗ്യം?

നല്ല മാനസി​കാ​രോ​ഗ്യ​മുള്ള ഒരാളു​ടെ മനസ്സ്‌ സ്വസ്ഥമാ​യി​രി​ക്കും. ആ വ്യക്തിക്ക്‌ കാര്യ​ങ്ങ​ളൊ​ക്കെ നന്നായി ചെയ്യാൻ പറ്റും. ഉത്‌ക​ണ്‌ഠ​കളെ മറിക​ടന്ന്‌ മുന്നോ​ട്ടു​പോ​കാ​നും കാര്യ​ക്ഷ​മ​ത​യോ​ടെ ജോലി​കൾ ചെയ്യാ​നും കഴിയും. മനസ്സിന്‌ എപ്പോ​ഴും സംതൃ​പ്‌തി​യു​ണ്ടാ​യി​രി​ക്കും.

മാനസി​കാ​സ്വാ​സ്ഥ്യം . . .

  • അത്‌ ഒരു വ്യക്തി​യു​ടെ കുഴപ്പം​കൊണ്ട്‌ ഉണ്ടാകു​ന്നതല്ല.

  • ഒരാളു​ടെ മാനസി​ക​നി​ലയെ സാരമാ​യി ബാധി​ക്കുന്ന ഒരു രോഗാ​വ​സ്ഥ​യാണ്‌ അത്‌. സാധാ​ര​ണ​പോ​ലെ ചിന്തി​ക്കാ​നും പ്രവർത്തി​ക്കാ​നും ആ വ്യക്തിക്ക്‌ കഴിയാ​തെ​വ​രും. വികാ​ര​ങ്ങളെ നിയ​ന്ത്രി​ക്കാ​നും ബുദ്ധി​മു​ട്ടാ​യി​രി​ക്കും.

  • അവർക്ക്‌ വ്യക്തി​ബ​ന്ധങ്ങൾ സ്ഥാപി​ക്കു​ന്ന​തും അനുദി​ന​കാ​ര്യ​ങ്ങൾ ചെയ്യു​ന്ന​തും പലപ്പോ​ഴും ബുദ്ധി​മു​ട്ടാ​കു​ന്നു.

  • ആർക്കു വേണ​മെ​ങ്കി​ലും ഇതു വരാം. ഒരാളു​ടെ പ്രായ​മോ സംസ്‌കാ​ര​മോ മതമോ വിദ്യാ​ഭ്യാ​സ​മോ വരുമാ​ന​മോ ഒന്നും ഒരു ഘടകമല്ല.

മാനസി​കാ​രോ​ഗ്യ പ്രശ്‌ന​ങ്ങൾക്ക്‌ സഹായം തേടുക

നിങ്ങളു​ടെ​യോ പ്രിയ​പ്പെ​ട്ട​വ​രു​ടെ​യോ വ്യക്തി​ത്വ​ത്തിൽ കാര്യ​മായ മാറ്റങ്ങൾ വരുന്നു, നന്നായി ഉറങ്ങാൻ പറ്റുന്നില്ല, ചിട്ട​യോ​ടെ ഭക്ഷണം കഴിക്കു​ന്നില്ല, അസ്വസ്ഥ​ത​യോ ഉത്‌ക​ണ്‌ഠ​യോ വിഷമ​മോ ഉണ്ടായാൽ അതു കുറെ സമയ​ത്തേക്കു നീണ്ടു​നിൽക്കു​ന്നു. അങ്ങനെ​യെ​ങ്കിൽ ഇതിന്റെ അടിസ്ഥാ​ന​കാ​ര​ണങ്ങൾ കണ്ടുപി​ടിച്ച്‌ പരിഹ​രി​ക്കു​ന്ന​തിന്‌ നിങ്ങൾക്ക്‌ വിദഗ്‌ധ​സ​ഹാ​യം ആവശ്യ​മാ​യി​രു​ന്നേ​ക്കാം. ശരി, സഹായം തേടി നിങ്ങൾക്ക്‌ എവി​ടേക്കു പോകാം?

ഭൂമി​യിൽ ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും ജ്ഞാനി​യായ വ്യക്തി​യാണ്‌ യേശു​ക്രി​സ്‌തു. യേശു ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “ആരോ​ഗ്യ​മു​ള്ള​വർക്കല്ല, രോഗി​കൾക്കാ​ണു വൈദ്യ​നെ ആവശ്യം.” (മത്തായി 9:12) ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ ഉള്ളവർക്ക്‌ കൃത്യ​മായ ചികി​ത്സ​യോ മരുന്നോ ലഭിക്കു​ക​യാ​ണെ​ങ്കിൽ രോഗ​ത്തി​ന്റെ ബുദ്ധി​മു​ട്ടു​കൾ ഒരു പരിധി​വരെ നിയ​ന്ത്രി​ച്ചു​നി​റു​ത്താ​നാ​കും. ഒരളവു​വരെ സന്തോഷം ആസ്വദി​ക്കാ​നും കാര്യങ്ങൾ നന്നായി ചെയ്യാ​നും പറ്റും. കുറെ നാളായി രോഗ​ല​ക്ഷ​ണങ്ങൾ ഉണ്ടെങ്കി​ലോ അതു ഗുരു​ത​ര​മാ​ണെ​ങ്കി​ലോ ചികിത്സ വൈകി​പ്പി​ക്കാ​തി​രി​ക്കു​ന്ന​താണ്‌ ഏറ്റവും നല്ലത്‌. a

ബൈബിൾ വൈദ്യ​ശാ​സ്‌ത്ര​പ​ര​മായ നിർദേ​ശങ്ങൾ തരുന്ന ഒരു പുസ്‌ത​കമല്ല. പക്ഷേ അതിൽ പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ നമ്മുടെ മാനസി​കാ​രോ​ഗ്യ​ത്തി​നു ഗുണം ചെയ്യും. മാനസി​കാ​രോ​ഗ്യ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ തളർന്നു​പോ​കാ​തി​രി​ക്കാൻ ബൈബിൾ എങ്ങനെ​യാണ്‌ സഹായി​ക്കു​ന്നത്‌? അതു മനസ്സി​ലാ​ക്കാൻ തുടർന്നു​വ​രുന്ന ലേഖനങ്ങൾ വായി​ക്കുക.

a വീക്ഷാഗോപുരം ഏതെങ്കി​ലും ഒരു പ്രത്യേക ചികി​ത്സാ​രീ​തി നിർദേ​ശി​ക്കു​ന്നില്ല. തീരു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു മുമ്പ്‌ ഓരോ വ്യക്തി​യും അവരവ​രു​ടെ സാഹച​ര്യ​ങ്ങൾ ശ്രദ്ധ​യോ​ടെ വിലയി​രു​ത്തണം.