വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സുഹൃത്തുക്കളെ ജ്ഞാനപൂർവം തിരഞ്ഞെടുക്കുക

സുഹൃത്തുക്കളെ ജ്ഞാനപൂർവം തിരഞ്ഞെടുക്കുക

രഹസ്യം 4

സുഹൃ​ത്തു​ക്കളെ ജ്ഞാനപൂർവം തിര​ഞ്ഞെ​ടു​ക്കു​ക

ബൈബിൾ പഠിപ്പി​ക്കു​ന്നത്‌ “ജ്ഞാനി​ക​ളോ​ടു​കൂ​ടെ നടക്ക; നീയും ജ്ഞാനി​യാ​കും.”—സദൃശ​വാ​ക്യ​ങ്ങൾ 13:20.

വെല്ലുവിളി ഉള്ളതു​കൊണ്ട്‌ തൃപ്‌തി​പ്പെട്ടു ജീവി​ക്കാ​നുള്ള നമ്മുടെ തീരു​മാ​നത്തെ പിന്താ​ങ്ങാ​നോ നിരു​ത്സാ​ഹ​പ്പെ​ടു​ത്താ​നോ സുഹൃ​ത്തു​ക്കൾക്കു കഴിയും. അവരുടെ മനോ​ഭാ​വ​വും സംസാ​ര​വും ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള നമ്മുടെ കാഴ്‌ച​പ്പാ​ടി​നെ ബാധി​ക്കു​മെ​ന്നു​ള്ളത്‌ തീർച്ച​യാണ്‌.—1 കൊരി​ന്ത്യർ 15:33.

കനാൻദേശം ഒറ്റു​നോ​ക്കാൻ പോയ 12 പുരു​ഷ​ന്മാ​രെ​ക്കു​റി​ച്ചുള്ള ബൈബിൾ വിവരണം അതിന്‌ ഉദാഹ​ര​ണ​മാണ്‌. അവരിൽ പത്തു​പേ​രും തങ്ങൾ ഒറ്റു​നോ​ക്കിയ ആ ദേശ​ത്തെ​ക്കു​റിച്ച്‌ മറ്റ്‌ ഇസ്രാ​യേ​ല്യ​രോട്‌ വളരെ മോശ​മാ​യാണ്‌ സംസാ​രി​ച്ചത്‌. (സംഖ്യാ​പു​സ്‌തകം 13:30–14:9) എന്നാൽ രണ്ടുപേർ അതിനെ, “എത്രയും നല്ല ദേശം” എന്നു വിശേ​ഷി​പ്പി​ച്ചു. നിർഭാ​ഗ്യ​ക​ര​മെന്നു പറയട്ടെ, മറ്റു പത്തു​പേ​രു​ടെ അഭി​പ്രാ​യ​മാണ്‌ ആ ജനത്തെ സ്വാധീ​നി​ച്ചത്‌. “സഭയൊ​ക്കെ​യും ഉറക്കെ നിലവി​ളി​ച്ചു. . . . യിസ്രാ​യേൽമക്കൾ എല്ലാവ​രും . . . പിറു​പി​റു​ത്തു” എന്ന്‌ വിവരണം പറയുന്നു.—സംഖ്യാ​പു​സ്‌തകം 13:30–14:9.

ഇന്നു പലരും അവരെ​പ്പോ​ലെ “പിറു​പി​റു​പ്പു​കാ​രും തങ്ങളുടെ ഗതി​യെ​ക്കു​റിച്ച്‌ ആവലാതി പറയു​ന്ന​വ​രും” ആണ്‌. (യൂദാ 16) സംതൃ​പ്‌ത​ര​ല്ലാത്ത സുഹൃ​ത്തു​ക്ക​ളു​ടെ ഇടയിൽ സംതൃ​പ്‌തി​യോ​ടെ ജീവി​ക്കാൻ ബുദ്ധി​മു​ട്ടാ​യി​രി​ക്കും.

നിങ്ങൾക്കു ചെയ്യാൻ കഴിയു​ന്നത്‌ സുഹൃ​ത്തു​ക്ക​ളു​മാ​യുള്ള നിങ്ങളു​ടെ സംഭാ​ഷ​ണങ്ങൾ ഒന്ന്‌ ഓർത്തെ​ടു​ക്കുക. തങ്ങൾക്കുള്ള കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അവർ പൊങ്ങച്ചം പറയാ​റു​ണ്ടോ? അല്ലെങ്കിൽ തങ്ങൾക്കി​ല്ലാ​ത്ത​വ​യെ​ക്കു​റിച്ച്‌ എപ്പോ​ഴും പരാതി പറയാ​റു​ണ്ടോ? ഇനി, നിങ്ങൾ എങ്ങനെ​യുള്ള ഒരു സുഹൃ​ത്താണ്‌? സുഹൃ​ത്തു​ക്ക​ളിൽ അസൂയ ജനിപ്പി​ക്കാൻ നിങ്ങൾ ശ്രമി​ക്കാ​റു​ണ്ടോ? അതോ ഉള്ളതു​കൊണ്ട്‌ തൃപ്‌തി​പ്പെട്ടു ജീവി​ക്കാ​നാ​ണോ നിങ്ങൾ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌?

ശൗൽ രാജാ​വി​ന്റെ മകനാ​യി​രുന്ന യോനാ​ഥാ​ന്റെ​യും രാജാ​വാ​യി അഭി​ഷേകം ചെയ്യ​പ്പെ​ടാ​നി​രുന്ന ദാവീ​ദി​ന്റെ​യും ദൃഷ്ടാന്തം കാണുക. ദാവീദ്‌ ഒരു നിർജ​ന​പ്ര​ദേ​ശത്ത്‌ അഭയാർഥി​യാ​യി കഴിയു​ക​യാ​യി​രു​ന്നു. ദാവീദ്‌ തനി​ക്കൊ​രു ഭീഷണി​യാ​ണെന്നു കണ്ട ശൗൽ അവനെ എങ്ങനെ​യും വകവരു​ത്താൻ നിശ്ചയി​ച്ചു. എന്നാൽ ശൗലിന്റെ മകനായ യോനാ​ഥാൻ ദാവീ​ദി​ന്റെ ഒരു അടുത്ത സുഹൃ​ത്താ​യി​രു​ന്നു. സിംഹാ​സ​ന​ത്തി​ന്റെ അടുത്ത അവകാശി താനാ​ണെ​ങ്കി​ലും ദൈവം ദാവീ​ദി​നെ​യാണ്‌ അതിനാ​യി തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കിയ യോനാ​ഥാൻ നിറഞ്ഞ മനസ്സോ​ടെ സുഹൃ​ത്തിന്‌ എല്ലാ പിന്തു​ണ​യും നൽകി.—1 ശമൂവേൽ 19:1, 2; 20:30-33; 23:14-18.

ഇങ്ങനെ​യു​ള്ള സുഹൃ​ത്തു​ക്ക​ളെ​യാണ്‌ നമുക്ക്‌ ആവശ്യം—തങ്ങൾക്കുള്ള അനു​ഗ്ര​ഹ​ങ്ങ​ളിൽ സംതൃ​പ്‌ത​രാ​യി​രി​ക്കു​ക​യും നമ്മുടെ ക്ഷേമത്തിൽ ആത്മാർഥ താത്‌പ​ര്യം കാണി​ക്കു​ക​യും ചെയ്യു​ന്ന​വരെ. (സദൃശ​വാ​ക്യ​ങ്ങൾ 17:17) അങ്ങനെ​യുള്ള സുഹൃ​ത്തു​ക്കളെ കിട്ടണ​മെ​ങ്കിൽ ആദ്യം നമ്മൾതന്നെ അത്തരം ഗുണങ്ങൾ ഉള്ളവരാ​യി​രി​ക്കണം.—ഫിലി​പ്പി​യർ 2:3, 4.

[7-ാം പേജിലെ ചിത്രം]

നിങ്ങളുടെ സുഹൃ​ത്തു​ക്കൾ, തൃപ്‌തി​പ്പെട്ടു ജീവി​ക്കാ​നുള്ള നിങ്ങളു​ടെ തീരു​മാ​നത്തെ പിന്താ​ങ്ങു​ന്ന​വ​രാ​ണോ?