വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യലേനം | ലോകാസാനം ഇങ്ങെത്തിയോ?

അനേകർ ലോകാസാനത്തെ അതിജീവിക്കും—നിങ്ങൾക്കും അതിനു കഴിയും

അനേകർ ലോകാസാനത്തെ അതിജീവിക്കും—നിങ്ങൾക്കും അതിനു കഴിയും

ലോകാസാനം വിനാമായിരിക്കുമെന്ന് ബൈബിൾ മുന്നറിയിപ്പു നൽകുന്നു: ‘ലോകാരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്ത മഹാകഷ്ടം അന്നുണ്ടാകും. ആ നാളുകൾ ചുരുക്കപ്പെടുന്നില്ലെങ്കിൽ ആരും രക്ഷിക്കപ്പെടുയില്ല.’ (മത്തായി 24:21, 22) എന്നാൽ അനേകം ആളുകൾ അതിൽനിന്ന് രക്ഷപ്പെടുമെന്ന് ബൈബിൾ ഉറപ്പുനൽകുന്നു: ‘ലോകം നീങ്ങിപ്പോകുന്നു. ദൈവേഷ്ടം ചെയ്യുന്നനോ എന്നേക്കും നിലനിൽക്കുന്നു.’—1 യോഹന്നാൻ 2:17.

നീങ്ങിപ്പോകുന്ന ഈ ലോകത്തെ അതിജീവിക്കാനും ‘എന്നേക്കും നിലനിൽക്കാനും’ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങൾ എന്താണ്‌ ചെയ്യേണ്ടത്‌? ആ നാളേക്കുവേണ്ടി അവശ്യസാനങ്ങൾ സംഭരിച്ചുവെക്കുയും സുരക്ഷയ്‌ക്കായി സമാനമായ മറ്റ്‌ തയ്യാറെടുപ്പുകൾ നടത്തുയും ചെയ്യേണ്ടതുണ്ടോ? വേണ്ട. മറ്റ്‌ മുൻഗനകൾ വെക്കാനാണ്‌ ബൈബിൾ ശക്തമായി നമ്മോടു ആവശ്യപ്പെടുന്നത്‌. അത്‌ ഇങ്ങനെ പറയുന്നു: “ഇവയൊക്കെയും ഇങ്ങനെ അഴിഞ്ഞുപോകാനുള്ളതായാൽ യഹോയുടെ ദിവസത്തിന്‍റെ വരവിനായി കാത്തിരുന്നും അതിനെ സദാ മനസ്സിൽക്കണ്ടുംകൊണ്ട് വിശുദ്ധവും ഭക്തിപൂർണവുമായ ജീവിതം നയിക്കുന്നതിൽ നിങ്ങൾ എത്ര ശുഷ്‌കാന്തിയുള്ളവർ ആയിരിക്കണം.” (2 പത്രോസ്‌ 3:10-12) ഈ വാക്യത്തിൽ, “ഇവയൊക്കെയും” എന്ന പദപ്രയോഗം, ഈ ദുഷിച്ച ലോകത്തിലെ ‘ഭരണഘങ്ങളെയും’ ദൈവത്തിന്‍റെ ഭരണത്തിനു പകരം ഈ ലോകത്തിലെ ഭരണം ഇഷ്ടപ്പെടുന്ന എല്ലാ ആളുകളെയും അർഥമാക്കുന്നു. അതുകൊണ്ട്, വ്യക്തമായും നമ്മൾ വസ്‌തുകകൾ ശേഖരിച്ചുവെക്കുന്നതിൽ മുഴുകുന്നത്‌ അത്തരം നാശത്തെ അതിജീവിക്കാൻ സഹായിക്കുന്നില്ല.

യഥാർഥത്തിൽ, അതിജീവിക്കാൻ യഹോയാം ദൈവത്തോടുള്ള ഭക്തി ആവശ്യമാണ്‌. എങ്ങനെയുള്ള ജീവിരീതിയും പ്രവർത്തവും ആണ്‌ ദൈവത്തെ പ്രസാദിപ്പിക്കുന്നതെന്ന് പഠിക്കേണ്ടതുമുണ്ട്. (സെഫന്യാവു 2:3) ഒരു നിർണാമായ കാലഘട്ടത്തിലാണ്‌ ജീവിച്ചുകൊണ്ടിരിക്കുന്നത്‌ എന്നതിന്‍റെ വ്യക്തമായ സൂചനകൾ അവഗണിച്ചുകൊണ്ട് ‘നാട്‌ ഓടുമ്പോൾ നടുവെ ഓടാതെ’ ‘യഹോയുടെ ദിവസത്തിന്‍റെ വരവ്‌ സദാ മനസ്സിൽക്കണ്ടുകൊണ്ട്’ നമ്മൾ ജീവിക്കണം. വരാൻ പോകുന്ന ആ നാൾ എങ്ങനെ അതിജീവിക്കാമെന്ന് യഹോയുടെ സാക്ഷിളിൽ ഒരാൾക്ക് ബൈബിളിൽനിന്ന് നിങ്ങളെ കാണിച്ചുരാൻ കഴിയും. (w15-E 05/01)