വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 137

വിശ്വ​സ്‌ത​സ്‌ത്രീ​കൾ, ക്രിസ്‌തീ​യ​സ​ഹോ​ദ​രി​മാർ

വിശ്വ​സ്‌ത​സ്‌ത്രീ​കൾ, ക്രിസ്‌തീ​യ​സ​ഹോ​ദ​രി​മാർ

(റോമർ 16:2)

  1. 1. സാറയും രൂത്തും പോൽ വിശ്വ​സ്‌ത​രാ​യോർ

    ത്യാഗ​നിർഭ​ര​മാം ജീവി​ത​ങ്ങ​ളാൽ,

    ആത്മസമർപ്പ​ണം ചെയ്‌തു യാഹി​ന്നായ്‌.

    ഇന്നു നാമാ​രും പേരറി​യാ​ത്തോ​രായ്‌

    ദൈവ​മാം യാഹിന്നു പ്രിയ​രാ​യ

    സ്‌ത്രീരത്നങ്ങൾ പാരിൽ വസിച്ചി​രു​ന്നേറെ.

  2. 2. ധീരത, സ്‌നേഹം, ദയ, നൻമ എല്ലാം

    ജീവി​ത​വ​ഴി​യിൽ കാത്തു​പോ​ന്നവർ.

    ഇന്നവർ നമുക്കും ദൃഷ്ടാ​ന്ത​ങ്ങ​ളായ്‌.

    അവരെ​പ്പോൽ ക്രിസ്‌തീയ സ്‌ത്രീ​കൾ ഇന്നും

    പുലർത്തും ജീവിത പരിശു​ദ്ധി,

    ജീവി​ത​ത്തിൽ നമ്മൾ അനുക​രി​ച്ചീ​ടാം.

  3. 3. അമ്മമാർ, മക്കൾ, ഭാര്യ​മാ​രാം നിങ്ങൾ

    സൗമ്യ​വി​നീ​ത​രായ്‌ ഭക്തി കാക്കു​മ്പോൾ,

    സൗന്ദര്യം അതിയായ്‌ വർധി​ച്ചീ​ടു​ന്നു.

    ദൈവ​മാം യാഹിൻ പ്രീതി​വാ​ത്സ​ല്യ​ങ്ങൾ

    നുകർന്നീ​ടും നിങ്ങൾ നിറ​വോ​ടെ,

    ദൈവ​ത്തി​ന്റെ പ്രിയ പുത്രി​മാ​രാ​യെ​ന്നും.