വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 158

അതു വൈകില്ല!

അതു വൈകില്ല!

(ഹബക്കൂക്ക്‌ 2:3)

  1. 1. പാരിൻ സൗന്ദര്യം

    ഹാ എന്താശ്ച​ര്യം!

    നിൻ കൈ​വേ​ലകൾ

    നിൻ ജ്ഞാനം ഘോഷി​പ്പൂ.

    വീണ്ടും യൗവ്വനം

    ഭൂവി​നേ​കു​വാൻ

    ഇന്നോളം എല്ലാം

    ക്ഷമിച്ചു​നി​ന്നു നീ.

    (കോറസ്‌)

    പാരിൽ യഹോവേ നിൻ

    പർദീസ കാണു​വാൻ

    ഈ ഞങ്ങൾക്കാ​കാം​ക്ഷ​യായ്‌.

    ഉദയസൂ​ര്യൻ പോൽ

    ഉദിക്കും ഭൂമി​യിൽ

    വൈകാ​തെ നാഥാ നിൻ നാൾ;

    നിൻ സന്തോ​ഷ​നാൾ.

  2. 2. മൺമറഞ്ഞ നിൻ

    പ്രിയ​രെ​യെ​ല്ലാം

    ഉണർത്തീ​ടു​വാൻ

    നിൻ ഉള്ളം വാഞ്‌ഛി​പ്പൂ.

    കാല​മേ​റെ​യായ്‌

    കാത്തി​രു​ന്നു നീ,

    നിൻ ദീർഘക്ഷമ

    ഞങ്ങൾക്കു​മേ​കണേ.

    (കോറസ്‌)

    പാരിൽ യഹോവേ നിൻ

    പർദീസ കാണു​വാൻ

    ഈ ഞങ്ങൾക്കാ​കാം​ക്ഷ​യായ്‌.

    ഉദയസൂ​ര്യൻ പോൽ

    ഉദിക്കും ഭൂമി​യിൽ

    വൈകാ​തെ നാഥാ നിൻ നാൾ;

    നിൻ സന്തോ​ഷ​നാൾ.

  3. 3. ജീവി​താ​ശ​യും

    ജീവസൗ​ഖ്യ​വും

    നരർക്കേ​കു​വാൻ

    എന്താശി​ക്കു​ന്നു നീ.

    ഈ പ്രത്യാ​ശയെ

    ഞങ്ങൾ ഘോഷി​ക്കെ

    നുകർന്നി​ടു​ന്നു

    നിൻ സ്‌നേ​ഹ​മേ​റെ​യായ്‌.

    (കോറസ്‌)

    പാരിൽ യഹോവേ നിൻ

    പർദീസ കാണു​വാൻ

    ഈ ഞങ്ങൾക്കാ​കാം​ക്ഷ​യായ്‌.

    ഉദയസൂ​ര്യൻ പോൽ

    ഉദിക്കും ഭൂമി​യിൽ

    വൈകാ​തെ നാഥാ നിൻ നാൾ;

    നിൻ സന്തോ​ഷ​നാൾ.

    ആസന്നമായ്‌ നിന്റെ നാൾ!

(കൊലോ. 1:11 കൂടെ കാണുക.)