വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 28

യഹോ​വ​യു​ടെ സൗഹൃദം നേടുക

യഹോ​വ​യു​ടെ സൗഹൃദം നേടുക

(സങ്കീർത്തനം 15)

  1. 1. ആർ വസിക്കും യാഹേ,

    പ്രിയ​നായ്‌ നിൻ ചാരെ?

    ആർ നിൻ വിശ്വാ​സം ആർജിച്ചു നിൻ

    സ്‌നേ​ഹി​ത​നാ​യ്‌ത്തീ​രും?

    നിൻ മൊഴി​യിൽ എന്നും

    ആശ്രയ​മർപ്പി​പ്പോൻ,

    നീതി​യു​ള്ളോ​നും, ഭക്തനു​മായ

    നേർവഴി പോകു​ന്നോൻ.

  2. 2. ആർ കവരും യാഹേ,

    നിൻ തിരു​വാ​ത്സ​ല്യം?

    ആർ നിൻ പ്രസാദം നേടി നിന്റെ

    ഉള്ളിലി​ടം നേടും?

    നിൻ മകനെ​പ്പോ​ലെ

    നിൻ മൊഴി പാലി​പ്പോൻ,

    നേരായ്‌ നടന്ന്‌ നിഷ്‌ക​ളങ്കം

    നേരു ചൊല്ലി​ടു​ന്നോൻ.

  3. 3. എൻ ദുഃഖങ്ങൾ എല്ലാം

    നിന്നിൽ നിവേ​ദി​ക്കും.

    സ്‌നേ​ഹി​ത​നാം നിൻ കൈക​ളി​ലെൻ

    മാനസ​മർപ്പി​ക്കും.

    നിൻ സുഹൃ​ത്താ​കാ​നായ്‌

    ഞാനെ​ന്നും വാഞ്‌ഛി​പ്പൂ.

    നിൻ സഖിത്വം​പോൽ വേറി​ല്ലൊ​ന്നും

    എൻ നെഞ്ചി​ലേ​റ്റാ​നായ്‌.

(സങ്കീ. 139:1; 1 പത്രോ. 5:6, 7 കൂടെ കാണുക.)