വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 32

യഹോ​വ​യു​ടെ പക്ഷത്ത്‌ നിൽക്കുക!

യഹോ​വ​യു​ടെ പക്ഷത്ത്‌ നിൽക്കുക!

(പുറപ്പാട്‌ 32:26)

  1. 1. നേരറി​യാ​തെ നടന്നു നമ്മൾ

    നാളു​ക​ളേ​റെ നിരാ​ശി​ത​രായ്‌;

    ഇന്നു നന്ദി നൽകി​ടു​ന്നു നമ്മൾ

    ദൈവ​ത്തിൻ രാജ്യ​ത്തി​ന്നായ്‌.

    (കോറസ്‌)

    യാഹേ, നിന്റെ ചാരെ ചേർന്നീ​ടും ഞങ്ങൾ.

    കൈവി​ടാതെ കാക്കും നീ വാത്സല്യ​വാൻ.

    വാഴും ക്രിസ്‌തു​രാ​ജൻ, ഈ ഭൂവെ​ങ്ങു​മായ്‌.

    ഈ സന്തോ​ഷ​വാർത്ത പോയ്‌ നാം ഘോഷി​ക്കാം.

  2. 2. തോ​ളോ​ടു​തോൾ ചേർന്നു പ്രസം​ഗി​ക്കാം:

    ‘മാറുമീ ഭൂമി പറുദീ​സയായ്‌.’

    ഈ നാളുകൾ തീരും മുമ്പേ നമ്മൾ

    യാഹിന്റെ സ്‌നേഹം നേടാം.

    (കോറസ്‌)

    യാഹേ, നിന്റെ ചാരെ ചേർന്നീ​ടും ഞങ്ങൾ.

    കൈവി​ടാതെ കാക്കും നീ വാത്സല്യ​വാൻ.

    വാഴും ക്രിസ്‌തു​രാ​ജൻ, ഈ ഭൂവെ​ങ്ങു​മായ്‌.

    ഈ സന്തോ​ഷ​വാർത്ത പോയ്‌ നാം ഘോഷി​ക്കാം.

  3. 3. നാമോ ഭയന്നു പിൻമാ​റു​കില്ല.

    പോരാ​ടും നാം ദുഷ്ടദൂ​ത​രോടായ്‌.

    യാഹിൻ കരങ്ങളിലാ​ശ്ര​യി​ച്ചാൽ

    നേടും വിജയം നമ്മൾ.

    (കോറസ്‌)

    യാഹേ, നിന്റെ ചാരെ ചേർന്നീ​ടും ഞങ്ങൾ.

    കൈവി​ടാതെ കാക്കും നീ വാത്സല്യ​വാൻ.

    വാഴും ക്രിസ്‌തു​രാ​ജൻ, ഈ ഭൂവെ​ങ്ങു​മായ്‌.

    ഈ സന്തോ​ഷ​വാർത്ത പോയ്‌ നാം ഘോഷി​ക്കാം.