വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 34

നിഷ്‌ക​ള​ങ്ക​രാ​യി നടക്കാം

നിഷ്‌ക​ള​ങ്ക​രാ​യി നടക്കാം

(സങ്കീർത്തനം 26)

  1. 1. എൻ ദൈവമേ, കാൺമെൻ വിശ്വ​സ്‌തത,

    എൻ നിഷ്‌ക​ളങ്കത, നിന്നിലെ ആശ്രയം.

    വെള്ളി​യെ​പ്പോൽ ശോധന ചെയ്‌തു നീ

    സംശു​ദ്ധ​നാ​ക്കെ​ന്നെ നിൻ പ്രീതി നേടാ​നായ്‌.

    (കോറസ്‌)

    ഞാനോ ഇതാ നിശ്ചയം ചെയ്യുന്നു,

    നിർമ​ല​പാ​ത​യിൽ നിത്യം നടന്നി​ടാൻ.

  2. 2. പോകില്ല ഞാൻ ദുഷ്ടൻമാരോ​ടൊ​പ്പം.

    ചേർക്കില്ല കൂടെ ഞാൻ നിന്ദക​രാ​രെ​യും.

    എൻ പ്രാണൻ നീ രക്ഷിച്ചി​ടേ​ണമേ,

    തിൻമ ചെയ്‌വോർക്കെ​ല്ലാം നാശം വിധി​ക്കു​മ്പോൾ.

    (കോറസ്‌)

    ഞാനോ ഇതാ നിശ്ചയം ചെയ്യുന്നു,

    നിർമ​ല​പാ​ത​യിൽ നിത്യം നടന്നി​ടാൻ.

  3. 3. നിൻ സന്നിധേ നിൽപ്പാൻ ഞാൻ വാഞ്‌ഛി​പ്പൂ.

    നിൻ ശുദ്ധാ​രാ​ധന എന്നു​മെൻ മോദ​മാം.

    നിൻ കീർത്തി ഞാൻ ഘോഷി​ക്കും നന്ദിയാൽ

    നിൻ ഇഷ്ടം ചെയ്‌വ​തെൻ ആനന്ദമാ​ക്കും ഞാൻ.

    (കോറസ്‌)

    ഞാനോ ഇതാ നിശ്ചയം ചെയ്യുന്നു,

    നിർമ​ല​പാ​ത​യിൽ നിത്യം നടന്നി​ടാൻ.

(സങ്കീ. 25:2 കൂടെ കാണുക.)