വിവരങ്ങള്‍ കാണിക്കുക

ബൈബി​ളിൽനിന്ന്‌ എനിക്ക്‌ ആശ്വാസം കിട്ടു​മോ?

ബൈബി​ളിൽനിന്ന്‌ എനിക്ക്‌ ആശ്വാസം കിട്ടു​മോ?

ബൈബി​ളി​ന്റെ ഉത്തരം

 കിട്ടും. (റോമർ 15:4) ബുദ്ധി​മു​ട്ടേ​റിയ പല സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ​യും വിഷമ​ങ്ങ​ളി​ലൂ​ടെ​യും കടന്നു​പോ​യി​ട്ടുള്ള പലർക്കും, ആശ്വാസം കൊടുത്ത ചില ബൈബിൾവാ​ക്യ​ങ്ങൾ നമുക്കു നോക്കാം.

ഈ ലേഖന​ത്തിൽ

 പ്രതി​സ​ന്ധി​കൾ

 സങ്കീർത്തനം 23:4: “കൂരി​രുൾത്താ​ഴ്‌വ​ര​യി​ലൂ​ടെ നടക്കു​മ്പോ​ഴും എനി​ക്കൊ​രു പേടി​യു​മില്ല; അങ്ങ്‌ എന്റെകൂ​ടെ​യു​ണ്ട​ല്ലോ.”

 അർഥം: മാർഗ​നിർദേ​ശ​ത്തി​നാ​യി ദൈവ​ത്തോ​ടു പ്രാർഥി​ക്കു​ക​യും ദൈവ​ത്തി​ന്റെ വചനമായ ബൈബി​ളിൽ ആശ്രയി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ പ്രതി​സ​ന്ധി​കളെ നിങ്ങൾക്കു ധൈര്യ​ത്തോ​ടെ നേരി​ടാൻ കഴിയും.

 ഫിലി​പ്പി​യർ 4:13: “എല്ലാം ചെയ്യാ​നുള്ള ശക്തി, എന്നെ ശക്തനാ​ക്കുന്ന ദൈവ​ത്തിൽനിന്ന്‌ എനിക്കു കിട്ടുന്നു.”

 അർഥം: ഏതു പ്രശ്‌ന​ങ്ങ​ളി​ലും പിടി​ച്ചു​നിൽക്കാ​നുള്ള ശക്തി ദൈവം നിങ്ങൾക്കു തരും.

 പ്രിയ​പ്പെ​ട്ട​വ​രു​ടെ മരണം

 സഭാ​പ്ര​സം​ഗകൻ 9:10: “നീ പോകുന്ന ശവക്കു​ഴി​യിൽ പ്രവൃ​ത്തി​യും ആസൂ​ത്ര​ണ​വും അറിവും ജ്ഞാനവും ഒന്നുമില്ല.”

 അർഥം: മരിച്ചവർ കഷ്ടപ്പാ​ടു​കൾ അനുഭ​വി​ക്കു​ന്നില്ല. അവർക്കു നമ്മളെ ഉപദ്ര​വി​ക്കാ​നും കഴിയില്ല. അവർ യാതൊ​ന്നും അറിയു​ന്നില്ല.

 പ്രവൃ​ത്തി​കൾ 24:15: ‘പുനരു​ത്ഥാ​നം ഉണ്ടാകും.’

 അർഥം: നമ്മുടെ മരിച്ചു​പോയ പ്രിയ​പ്പെ​ട്ട​വർക്കു വീണ്ടും ജീവൻ നൽകാൻ ദൈവ​ത്തി​നു കഴിയും.

 അമിത​മായ കുറ്റ​ബോ​ധം

 സങ്കീർത്തനം 86:5: “യഹോവേ, a അങ്ങ്‌ നല്ലവനും ക്ഷമിക്കാൻ സന്നദ്ധനും അല്ലോ; അങ്ങയെ വിളി​ച്ച​പേ​ക്ഷി​ക്കു​ന്ന​വ​രോ​ടെ​ല്ലാം സമൃദ്ധ​മാ​യി അചഞ്ചല​സ്‌നേഹം കാണി​ക്കു​ന്നവൻ.”

 അർഥം: ചെയ്‌തു​പോയ തെറ്റു​ക​ളെ​ക്കു​റിച്ച്‌ ആത്മാർഥ​മാ​യി പശ്ചാത്ത​പി​ക്കു​ക​യും ഇനി ആ തെറ്റ്‌ ആവർത്തി​ക്കി​ല്ലെന്ന്‌ ഉറച്ച തീരു​മാ​നം എടുക്കു​ക​യും ചെയ്യു​ന്ന​വ​രോ​ടു ദൈവം ക്ഷമിക്കും.

 സങ്കീർത്ത​നം 103:12: “സൂര്യോ​ദയം സൂര്യാ​സ്‌ത​മ​യ​ത്തിൽനിന്ന്‌ എത്ര അകലെ​യാ​ണോ അത്ര അകലേക്കു ദൈവം നമ്മുടെ ലംഘന​ങ്ങളെ നമ്മിൽനിന്ന്‌ അകറ്റി​യി​രി​ക്കു​ന്നു.”

 അർഥം: ദൈവം ക്ഷമിക്കു​മ്പോൾ നമുക്കു ചിന്തി​ക്കാൻപോ​ലും പറ്റാത്തത്ര ദൂര​ത്തേക്ക്‌ നമ്മുടെ തെറ്റുകൾ എറിഞ്ഞു​ക​ള​യു​ന്നു. അതു വീണ്ടും​വീ​ണ്ടും നമ്മളെ ഓർമി​പ്പി​ച്ചു​കൊണ്ട്‌ ദൈവം നമ്മളെ കുറ്റ​പ്പെ​ടു​ത്തു​ക​യോ ശിക്ഷി​ക്കു​ക​യോ ചെയ്യു​ന്നില്ല.

 സങ്കടം

 സങ്കീർത്തനം 31:7: “എന്റെ ദുരിതം അങ്ങ്‌ കണ്ടിരി​ക്കു​ന്ന​ല്ലോ, എന്റെ പ്രാണ​സ​ങ്കടം അങ്ങ്‌ അറിയു​ന്ന​ല്ലോ.”

 അർഥം: നിങ്ങൾ അനുഭ​വി​ക്കു​ന്ന​തെ​ല്ലാം ദൈവ​ത്തിന്‌ അറിയാം. മറ്റുള്ള​വർക്കു മനസ്സി​ലാ​ക്കാൻ പറ്റാത്ത, നമ്മുടെ ഉള്ളിന്റെ ഉള്ളിലെ ചിന്തക​ളും വികാ​ര​ങ്ങ​ളും പോലും ദൈവ​ത്തി​നു മനസ്സി​ലാ​കും.

 സങ്കീർത്ത​നം 34:18: “യഹോവ ഹൃദയം തകർന്ന​വ​രു​ടെ അരികി​ലുണ്ട്‌; മനസ്സു തകർന്ന​വരെ ദൈവം രക്ഷിക്കു​ന്നു.”

 അർഥം: നിങ്ങൾക്കു സങ്കടം തോന്നു​മ്പോൾ ദൈവം സഹായി​ക്കാ​മെന്ന്‌ ഉറപ്പു തന്നിട്ടുണ്ട്‌. വിഷമങ്ങൾ സഹിച്ചു​നിൽക്കാൻവേണ്ട ശക്തി നിങ്ങൾക്കു തരാൻ ദൈവ​ത്തി​നാ​കും.

 രോഗം

 സങ്കീർത്തനം 41:3: “രോഗ​ശ​യ്യ​യിൽ യഹോവ അവനെ താങ്ങും.”

 അർഥം: ഗുരു​ത​ര​മായ ഒരു രോഗത്തെ നേരി​ടാൻ ദൈവം നിങ്ങളെ സഹായി​ക്കും. നിങ്ങൾക്കു മനസ്സമാ​ധാ​നം തരും. നിങ്ങൾക്കു​വേണ്ട ശക്തിയും സഹിക്കാ​നുള്ള പ്രാപ്‌തി​യും നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നുള്ള ജ്ഞാനവും ദൈവം നൽകും.

 യശയ്യ 33:24: “‘എനിക്കു രോഗ​മാണ്‌’ എന്നു ദേശത്ത്‌ വസിക്കുന്ന ആരും പറയില്ല.”

 അർഥം: ഭാവി​യിൽ എല്ലാ മനുഷ്യർക്കും നല്ല ആരോ​ഗ്യം ഉണ്ടായി​രി​ക്കു​മെന്നു ദൈവം ഉറപ്പു തന്നിരി​ക്കു​ന്നു.

 വല്ലാത്ത ടെൻഷൻ

 സങ്കീർത്തനം 94:19: “ആകുല​ചി​ന്തകൾ എന്നെ വരിഞ്ഞു​മു​റു​ക്കി​യ​പ്പോൾ അങ്ങ്‌ എന്നെ ആശ്വസി​പ്പി​ച്ചു, എന്നെ സാന്ത്വ​ന​പ്പെ​ടു​ത്തി.”

 അർഥം: ടെൻഷൻ തോന്നു​മ്പോൾ ദൈവ​ത്തിൽ ആശ്രയി​ക്കു​ന്നെ​ങ്കിൽ ശാന്തരാ​യി​രി​ക്കാൻ ദൈവം നിങ്ങളെ സഹായി​ക്കും.

 1 പത്രോസ്‌ 5:7: “ദൈവം നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നാ​യ​തു​കൊണ്ട്‌ നിങ്ങളു​ടെ എല്ലാ ഉത്‌ക​ണ്‌ഠ​ക​ളും ദൈവ​ത്തി​ന്റെ മേൽ ഇടുക.”

 അർഥം: ദൈവം നമ്മുടെ കഷ്ടപ്പാ​ടി​നു നേരെ കണ്ണടയ്‌ക്കു​ന്നില്ല. നമ്മുടെ പ്രശ്‌ന​ങ്ങ​ളൊ​ക്കെ പറഞ്ഞ്‌ പ്രാർഥി​ക്കാൻ ദൈവം നമ്മളെ ക്ഷണിക്കു​ന്നു.

 യുദ്ധം

 സങ്കീർത്തനം 46:9: “ദൈവം ഭൂമി​യി​ലെ​ങ്ങും യുദ്ധങ്ങൾ നിറു​ത്ത​ലാ​ക്കു​ന്നു.”

 അർഥം: ദൈവ​രാ​ജ്യം ഉടൻതന്നെ യുദ്ധങ്ങ​ളെ​ല്ലാം ഇല്ലാതാ​ക്കും.

 സങ്കീർത്ത​നം 37:11, 29: “സൗമ്യ​ത​യു​ള്ളവർ ഭൂമി കൈവ​ശ​മാ​ക്കും; സമാധാ​ന​സ​മൃ​ദ്ധി​യിൽ അവർ അത്യധി​കം ആനന്ദി​ക്കും. . . . നീതി​മാ​ന്മാർ ഭൂമി കൈവ​ശ​മാ​ക്കും; അവർ അവിടെ എന്നു​മെ​ന്നേ​ക്കും ജീവി​ക്കും.”

 അർഥം: നല്ലവരായ ആളുകൾ ഭൂമി​യിൽ എന്നെന്നും സമാധാ​ന​ത്തോ​ടെ കഴിയും.

 ഭാവി​യെ​ക്കു​റി​ച്ചുള്ള ആകുലത

 യിരെമ്യ 29:11: “‘ഞാൻ നിങ്ങൾക്കു​വേണ്ടി ചെയ്യാൻപോ​കു​ന്നത്‌ എന്താ​ണെന്ന്‌ എനിക്കു നന്നായി അറിയാം. ഞാൻ ചിന്തി​ക്കു​ന്നതു ദുരന്ത​ത്തെ​ക്കു​റി​ച്ചല്ല, സമാധാ​ന​ത്തെ​ക്കു​റി​ച്ചാണ്‌; നിങ്ങൾക്ക്‌ ഒരു നല്ല ഭാവി​യും പ്രത്യാ​ശ​യും തരുന്ന​തി​നെ​ക്കു​റി​ച്ചാണ്‌’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.”

 അർഥം: ഭാവി​യി​ലേക്ക്‌ പ്രതീ​ക്ഷ​യോ​ടെ നോക്കി​യി​രി​ക്കാൻ കഴിയു​മെന്നു ദൈവം തന്റെ ജനത്തിന്‌ ഉറപ്പ്‌ കൊടു​ക്കു​ന്നു.

 വെളി​പാട്‌ 21:4: “ദൈവം അവരുടെ കണ്ണുക​ളിൽനിന്ന്‌ കണ്ണീ​രെ​ല്ലാം തുടച്ചു​ക​ള​യും. മേലാൽ മരണം ഉണ്ടായി​രി​ക്കില്ല; ദുഃഖ​മോ നിലവി​ളി​യോ വേദന​യോ ഉണ്ടായി​രി​ക്കില്ല. പഴയ​തെ​ല്ലാം കഴിഞ്ഞു​പോ​യി!”

 അർഥം: ഇന്ന്‌ നിങ്ങൾ കാണു​ക​യും അനുഭ​വി​ക്കു​ക​യും ചെയ്യുന്ന എല്ലാ പ്രശ്‌ന​ങ്ങ​ളും ഇല്ലാതാ​ക്കു​മെന്ന്‌ ദൈവം ഉറപ്പു തന്നിരി​ക്കു​ന്നു.

a ദൈവത്തിന്റെ പേരാണ്‌ യഹോവ. (സങ്കീർത്തനം 83:18) “യഹോവ ആരാണ്‌?” എന്ന ലേഖനം കാണുക.