വിവരങ്ങള്‍ കാണിക്കുക

എനിക്ക്‌ എന്തി​നെ​ല്ലാം​വേ​ണ്ടി പ്രാർഥി​ക്കാം?

എനിക്ക്‌ എന്തി​നെ​ല്ലാം​വേ​ണ്ടി പ്രാർഥി​ക്കാം?

ബൈബി​ളി​ന്റെ ഉത്തരം

 ദൈവ​ത്തി​ന്റെ വ്യവസ്ഥ​കൾക്കു ചേർച്ച​യിൽ എന്ത്‌ ആവശ്യ​ങ്ങൾക്കാ​യും നമുക്കു പ്രാർഥി​ക്കാം എന്നു ബൈബിൾ പറയുന്നു. “ദൈവ​ത്തി​ന്റെ ഇഷ്ടത്തിനു ചേർച്ചയിൽ എന്ത്‌ അപേക്ഷി​ച്ചാ​ലും ദൈവം നമ്മുടെ അപേക്ഷ കേൾക്കും.” (1 യോഹ​ന്നാൻ 5:14) നമ്മുടെ വ്യക്തി​പ​ര​മാ​യ ഉത്‌ക​ണ്‌ഠ​ക​ളെ​ക്കു​റിച്ച്‌ നമുക്കു പ്രാർഥി​ക്കാ​മോ? തീർച്ച​യാ​യും. ബൈബിൾ പറയുന്നു: “ദൈവ​ത്തി​നു മുന്നിൽ നിങ്ങളു​ടെ ഹൃദയം പകരൂ!”—സങ്കീർത്ത​നം 62:8.

പ്രാർഥ​ന​യിൽ ഉൾപ്പെ​ടു​ത്താ​വു​ന്ന ചില കാര്യങ്ങൾ

  •   ദൈവ​ത്തി​ലു​ള്ള വിശ്വാ​സം വർധി​പ്പി​ക്കാൻവേ​ണ്ടി.—ലൂക്കോസ്‌ 17:5.

  •   നല്ല കാര്യങ്ങൾ ചെയ്യാൻ സഹായി​ക്കു​ന്ന പരിശു​ദ്ധാ​ത്മാ​വി​നു​വേണ്ടി അഥവാ ദൈവ​ത്തി​ന്റെ ചലനാ​ത്മ​ക​ശ​ക്തി​ക്കു​വേണ്ടി.—ലൂക്കോസ്‌ 11:13.

  •   പ്രശ്‌ന​ങ്ങൾ കൈകാ​ര്യം ചെയ്യാ​നും പ്രലോ​ഭ​നം ചെറു​ക്കാ​നും ഉള്ള ശക്തിക്കു​വേ​ണ്ടി.—ഫിലി​പ്പി​യർ 4:13.

  •   മനസ്സമാ​ധാ​ന​ത്തി​നും ശാന്തത​യ്‌ക്കും വേണ്ടി.—ഫിലി​പ്പി​യർ 4:6, 7.

  •   നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നുള്ള ജ്ഞാനത്തി​നു​വേ​ണ്ടി.—യാക്കോബ്‌ 1:5.

  •   ഓരോ ദിവസ​ത്തെ​യും ആവശ്യ​ങ്ങൾക്കു​വേ​ണ്ടി.—മത്തായി 6:11.

  •   തെറ്റുകൾ ക്ഷമിച്ചു​കി​ട്ടാൻവേ​ണ്ടി.—മത്തായി 6:12.