വിവരങ്ങള്‍ കാണിക്കുക

ദൈവ​ത്തി​ന്റെ വചനം എന്നത്‌ ആരാണ്‌ അല്ലെങ്കിൽ എന്താണ്‌?

ദൈവ​ത്തി​ന്റെ വചനം എന്നത്‌ ആരാണ്‌ അല്ലെങ്കിൽ എന്താണ്‌?

ബൈബി​ളി​ന്റെ ഉത്തരം

 “ദൈവ​ത്തി​ന്റെ വചനം” എന്ന പദപ്ര​യോ​ഗം മിക്ക​പ്പോ​ഴും ഒരു ദിവ്യ​സ​ന്ദേ​ശ​ത്തെ​യോ അത്തരം സന്ദേശ​ങ്ങ​ളു​ടെ ഒരു കൂട്ട​ത്തെ​യോ ആണ്‌ അർഥമാ​ക്കു​ന്നത്‌. (ലൂക്കോസ്‌ 11:28) ചുരുക്കം ചില ഇടങ്ങളിൽ “ദൈവ​ത്തി​ന്റെ വചനം” അല്ലെങ്കിൽ “വചനം” എന്നത്‌ ഒരു വ്യക്തി​യു​ടെ പേരാ​യും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു.—വെളി​പാട്‌ 19:13; യോഹ​ന്നാൻ 1:14.

 ഒരു ദിവ്യ​സ​ന്ദേ​ശം. തങ്ങൾ പറയുന്ന സന്ദേശങ്ങൾ ദൈവ​ത്തി​ന്റെ വാക്കു​ക​ളാ​ണെന്ന്‌ പ്രവാ​ച​ക​ന്മാർ കൂടെ​ക്കൂ​ടെ പ്രസ്‌താ​വി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, യിരെ​മ്യാവ്‌ തന്റെ പ്രവാചക സന്ദേശം അറിയി​ച്ച​പ്പോൾ “യഹോ​വ​യിൽനിന്ന്‌ സന്ദേശം കിട്ടി” എന്നാണു പറഞ്ഞത്‌. (യിരെമ്യ 1:4, 11, 13; 2:1) അതു​പോ​ലെ ദൈവം ശൗലി​നെ​യാണ്‌ രാജാ​വാ​യി തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നത്‌ എന്ന്‌ അദ്ദേഹത്തെ അറിയി​ക്കു​ന്ന​തി​നു മുമ്പ്‌ “എനിക്കു ദൈവ​ത്തി​ന്റെ സന്ദേശം താങ്കളെ അറിയി​ക്കാ​നുണ്ട്‌” എന്നാണു ശമുവേൽ പ്രവാ​ച​ക​നും പറഞ്ഞത്‌.—1 ശമുവേൽ 9:27.

 ഒരു പേരെന്ന നിലയിൽ. യേശു​ക്രി​സ്‌തു സ്വർഗ​ത്തിൽ ഒരു ആത്മവ്യക്തി ആയിരു​ന്ന​പ്പോ​ഴും ഭൂമി​യിൽ ഒരു മനുഷ്യൻ ആയിരു​ന്ന​പ്പോ​ഴും “വചനം” എന്ന പേരിൽ അറിയ​പ്പെ​ട്ടി​രു​ന്ന​താ​യി ബൈബി​ളിൽ കാണുന്നു. അങ്ങനെ ഒരു നിഗമ​ന​ത്തി​ലെ​ത്താ​നു​ള്ള ചില ന്യായങ്ങൾ കാണുക.

  •   സകല സൃഷ്ടി​ക്കും മുമ്പേ വചനം ജീവി​ച്ചി​രി​പ്പു​ണ്ടാ​യി​രു​ന്നു. “ആരംഭ​ത്തിൽ വചനമു​ണ്ടാ​യി​രു​ന്നു. വചനം ദൈവത്തിന്റെകൂടെയായിരുന്നു.” (യോഹന്നാൻ 1:1, 2) “പുത്രൻ (യേശു) മറ്റെല്ലാ​ത്തി​നും മുമ്പേ ഉള്ളവനാണ്‌. അവയെ​ല്ലാം പുത്ര​നി​ലൂ​ടെ​യാണ്‌ അസ്‌തി​ത്വ​ത്തിൽ വന്നത്‌.”—കൊ​ലോ​സ്യർ 1:13-15, 17.

  •   വചനം ഒരു മനുഷ്യ​നാ​യി ഭൂമി​യി​ലേ​ക്കു വന്നു. “വചനം മനുഷ്യ​നാ​യി​ത്തീർന്ന്‌ ഞങ്ങളുടെ ഇടയിൽ കഴിഞ്ഞു.” (യോഹന്നാൻ 1:14) ക്രിസ്‌തു യേശു “തനിക്കു​ള്ള​തെ​ല്ലാം ഉപേക്ഷിച്ച്‌ ഒരു അടിമ​യു​ടെ രൂപം എടുത്ത്‌ മനുഷ്യനായിത്തീർന്നു.”—ഫിലി​പ്പി​യർ 2:5-7.

  •   വചനം ദൈവ​പു​ത്ര​നാണ്‌. ‘വചനം മനുഷ്യ​നാ​യി​ത്തീർന്നു’ എന്നു പറഞ്ഞതി​നു ശേഷം “ഞങ്ങൾ അദ്ദേഹ​ത്തി​ന്റെ തേജസ്സു കണ്ടു; ഒരു അപ്പനിൽനിന്ന്‌ അയാളു​ടെ ഒരേ ഒരു മകനു ലഭിക്കുന്ന തരം തേജസ്സാ​യി​രു​ന്നു അത്‌” എന്ന്‌ അപ്പോ​സ്‌ത​ല​നാ​യ യോഹ​ന്നാൻ കൂട്ടി​ച്ചേർത്തു. (യോഹന്നാൻ 1:14) കൂടാതെ ‘യേശു ദൈവ​പു​ത്ര​നാ​ണെ​ന്നും’ യോഹ​ന്നാൻ എഴുതി.—1 യോഹ​ന്നാൻ 4:15.

  •   ദൈവ​സ​മാ​ന​ഗു​ണ​ങ്ങ​ളാണ്‌ വചനത്തി​നു​ള്ളത്‌. “വചനം ഒരു ദൈവമായിരുന്നു.” (യോഹന്നാൻ 1:1) യേശു “ദൈവ​തേ​ജ​സ്സി​ന്റെ പ്രതി​ഫ​ല​ന​വും ദൈവ​ത്തി​ന്റെ തനിപ്പ​കർപ്പും ആണ്‌.”—എബ്രായർ 1:2, 3.

  •   വചനം രാജാ​വാ​യി ഭരിക്കു​ന്നു. തലയിൽ “അനേകം കിരീ​ട​ങ്ങൾ” ഉള്ളവനാ​യി വചനത്തെ വർണി​ച്ചി​ട്ടുണ്ട്‌. (വെളിപാട്‌ 19:12, 13) “രാജാ​ക്ക​ന്മാ​രു​ടെ രാജാ​വും കർത്താ​ക്ക​ന്മാ​രു​ടെ കർത്താ​വും” എന്നും വചനത്തെ വിളി​ച്ചി​രി​ക്കു​ന്നു. (വെളിപാട്‌ 19:16; 1 തിമൊ​ഥെ​യൊസ്‌ 6:14, 15) അതായത്‌ രാജാ​ക്ക​ന്മാ​രു​ടെ രാജാ​വും കർത്താക്കന്മാരുടെ കർത്താവും ആണ്‌ വചനം.

  •   ദൈവ​ത്തി​ന്റെ വക്താവാ​യും വചനം പ്രവർത്തി​ക്കു​ന്നു. അതായത്‌ വിവര​ങ്ങ​ളും മാർഗ​നിർദേ​ശ​ങ്ങ​ളും പകർന്നു​കൊ​ടു​ക്കാൻ ദൈവം ഉപയോ​ഗി​ക്കു​ന്ന വ്യക്തി​യാണ്‌ “വചനം.” ഈ നിയമനം താൻ നിർവ​ഹി​ച്ച​താ​യി യേശു പറഞ്ഞു: “എന്തു പറയണം, എന്തു സംസാ​രി​ക്ക​ണം എന്ന്‌ എന്നെ അയച്ച പിതാ​വു​ത​ന്നെ എന്നോടു കല്‌പി​ച്ചി​ട്ടുണ്ട്‌.  . . പിതാവ്‌ എന്നോടു പറഞ്ഞി​ട്ടു​ള്ള​തു മാത്ര​മാ​ണു ഞാൻ സംസാ​രി​ക്കു​ന്നത്‌.”—യോഹ​ന്നാൻ 12:49, 50.