വിവരങ്ങള്‍ കാണിക്കുക

പിശാച്‌ എവി​ടെ​യാണ്‌ വസിക്കു​ന്നത്‌?

പിശാച്‌ എവി​ടെ​യാണ്‌ വസിക്കു​ന്നത്‌?

ബൈബി​ളി​ന്റെ ഉത്തരം

 ആത്മവ്യ​ക്തി​യാ​യ​തു​കൊണ്ട്‌ പിശാച്‌ ഒരു അദൃശ്യ​മ​ണ്ഡ​ല​ത്തി​ലാ​ണു ജീവി​ക്കു​ന്നത്‌. എന്നാൽ ഇവി​ടെ​യു​ള്ള ചിത്ര​ത്തിൽ കാണു​ന്ന​തു​പോ​ലെ, ദുഷ്ടന്മാ​രെ ദണ്ഡിപ്പി​ക്കു​ന്ന ഒരു തീനര​ക​മല്ല പിശാച്‌ വസിക്കുന്ന ആ സ്ഥലം.

“സ്വർഗത്തിൽ ഒരു യുദ്ധം”

 കുറെ​ക്കാ​ല​ത്തേക്ക്‌, സ്വർഗ​ത്തിൽ സഞ്ചരി​ക്കാ​നും വിശ്വ​സ്‌ത​രാ​യ ദൈവ​ദൂ​ത​ന്മാ​രോ​ടൊ​പ്പം ദൈവ​മു​മ്പാ​കെ ചെല്ലാ​നും ഉള്ള സ്വാത​ന്ത്ര്യം പിശാ​ചാ​യ സാത്താന്‌ ഉണ്ടായി​രു​ന്നു. (ഇയ്യോബ്‌ 1:6) എന്നാൽ, “സ്വർഗ​ത്തിൽ ഒരു യുദ്ധം” ഉണ്ടാകു​മെ​ന്നും അതിന്റെ ഫലമായി സാത്താനെ സ്വർഗ​ത്തിൽനിന്ന്‌ ‘ഭൂമി​യി​ലേ​ക്കു എറിഞ്ഞു​ക​ള​യു​മെ​ന്നും’ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. (വെളി​പാട്‌ 12:7-9) സ്വർഗ​ത്തിൽ ഈ യുദ്ധം നടന്നു​ക​ഴി​ഞ്ഞ​താ​യി ബൈബി​ളി​ലെ കാലക്ക​ണ​ക്കും ലോക​സം​ഭ​വ​ങ്ങ​ളും തെളി​യി​ക്കു​ന്നു. പിശാച്‌ ഇപ്പോൾ വസിക്കു​ന്നത്‌ ഭൂമിയെ ചുറ്റി​പ്പ​റ്റി​യാണ്‌.

 അതിന്റെ അർഥം ഭൂമി​യിൽ ഒരു പ്രത്യേ​ക​സ്ഥ​ല​ത്താണ്‌ പിശാച്‌ ജീവി​ക്കു​ന്നത്‌ എന്നാണോ? ഉദാഹ​ര​ണ​ത്തിന്‌, പുരാതന നഗരമായ പെർഗ​മൊ​സി​നെ ‘സാത്താന്റെ സിംഹാ​സ​ന​മു​ള്ളി​ടം’ എന്നും ‘സാത്താൻ വസിക്കുന്ന’ നഗര​മെ​ന്നും വിളി​ച്ചി​രി​ക്കു​ന്നു. (വെളി​പാട്‌ 2:13) ആ നഗരത്തിൽ വ്യാപ​ക​മാ​യി​രു​ന്ന സാത്താന്യ ആരാധ​ന​യെ സൂചി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​യി​രി​ക്കാം ഈ പ്രയോ​ഗ​ങ്ങൾ ഉപയോ​ഗി​ച്ചത്‌. ‘ഭൂമി​യി​ലെ എല്ലാ രാജ്യ​ങ്ങ​ളു​ടെ’ മേലും സാത്താൻ ഭരണം നടത്തു​ന്ന​താ​യി ബൈബിൾ പറയുന്നു. അതു സൂചി​പ്പി​ക്കു​ന്നത്‌ സാത്താൻ ഭൂമി​യി​ലെ ഒരു പ്രത്യേ​ക​സ്ഥ​ല​ത്തല്ല വസിക്കു​ന്നത്‌ എന്നാണ്‌. ഭൂമിയെ ചുറ്റി​പ്പ​റ്റി​യാണ്‌ അവന്റെ വാസം.—ലൂക്കോസ്‌ 4:5, 6.