വിവരങ്ങള്‍ കാണിക്കുക

സത്യമതം എനിക്ക്‌ എങ്ങനെ കണ്ടെത്താം?

സത്യമതം എനിക്ക്‌ എങ്ങനെ കണ്ടെത്താം?

ബൈബി​ളി​ന്റെ ഉത്തരം

 സത്യമതത്തിൽപ്പെട്ടവരും അല്ലാത്ത​വ​രും തമ്മിലുള്ള വ്യത്യാസം, ഒരു ദൃഷ്ടാന്തം ഉപയോ​ഗി​ച്ചു​കൊണ്ട്‌ ബൈബിൾ ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക്‌ അവരെ തിരിച്ചറിയാം. മുൾച്ചെടികളിൽനിന്നു മുന്തി​രി​പ്പ​ഴ​മോ ഞെരിഞ്ഞിലുകളിൽനിന്ന്‌ അത്തിപ്പ​ഴ​മോ പറിക്കാൻ പറ്റുമോ?” (മത്തായി 7:16) ഒരു മുന്തി​രി​ച്ചെ​ടി​യെ​യും മുൾച്ചെടിയെയും അവയുടെ ഫലങ്ങളാൽ വേർതിരിച്ച്‌ അറിയു​ന്ന​തു​പോ​ലെ സത്യമ​ത​ത്തെ വ്യാജമതത്തിൽനിന്നും അവയുടെ ഫലങ്ങളാൽ അല്ലെങ്കിൽ താഴെ​പ്പ​റ​യു​ന്ന ചില സവിശേഷ അടയാളങ്ങളാൽ മനസ്സി​ലാ​ക്കാം.

  1.   സത്യമതം സത്യം പഠിപ്പി​ക്കു​ന്നു. മനുഷ്യ​ത​ത്ത്വ​ചി​ന്ത​ക​ളെ അല്ല ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ള സത്യമാണ്‌ അത്‌. (യോഹന്നാൻ 4:24; 17:17) ആത്മാവി​നെ​ക്കു​റി​ച്ചു​ള്ള സത്യം, പറുദീസാഭൂമിയിൽ എന്നേക്കും ജീവി​ക്കാ​നു​ള്ള പ്രതീക്ഷ എന്നീ കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. (സങ്കീർത്തനം 37:29; യെശയ്യാ​വു 35:5, 6; യെഹെസ്‌കേൽ 18:4) അതു​പോ​ലെ, മതപര​മാ​യ നുണകൾ തുറന്ന്‌ കാണിക്കുന്നതിൽനിന്ന്‌ സത്യമതം മാറി നിൽക്കുന്നുമില്ല.—മത്തായി 15:9; 23:27, 28.

  2.   ദൈവത്തെ അറിയാൻ സത്യമതം ആളുകളെ സഹായി​ക്കു​ന്നു. ദൈവ​ത്തി​ന്റെ പേര്‌ യഹോവ എന്നാ​ണെന്ന്‌ അതു പഠിപ്പി​ക്കു​ന്നു. (സങ്കീർത്തനം 83:18; യെശയ്യാ​വു 42:8; യോഹന്നാൻ 17:3, 6) ദൈവത്തെ നമുക്കു മനസ്സിലാക്കാൻ പറ്റി​ല്ലെ​ന്നോ ദൈവം അകന്നുനിൽക്കുന്ന ഒരുവ​നാ​ണെ​ന്നോ അത്‌ ഒരിക്ക​ലും പഠിപ്പി​ക്കു​ന്നി​ല്ല. പകരം, ആളുകൾ വ്യക്തി​പ​ര​മാ​യി തന്നോടു അടുത്തു​വ​രാൻ ദൈവം ആഗ്രഹി​ക്കു​ന്നെ​ന്നാണ്‌ അതു പഠിപ്പി​ക്കു​ന്നത്‌.—യാക്കോബ്‌ 4:8.

  3.   ദൈവം രക്ഷ നൽകുന്നതു ക്രിസ്‌തു​യേ​ശു​വി​ലൂ​ടെ മാത്ര​മാ​ണെ​ന്നു സത്യമതം എടുത്തു​കാ​ണി​ക്കു​ന്നു. (പ്രവൃത്തികൾ 4:10, 12) സത്യമതം പിന്തുടരുന്നവർ യേശു​വി​ന്റെ കൽപനകൾ അനുസ​രി​ക്കു​ക​യും യേശു​വി​ന്റെ മാതൃക അടുത്ത്‌ പിന്തുടരാൻ കഠിന​മാ​യി ശ്രമി​ക്കു​ക​യും ചെയ്യുന്നു.—യോഹന്നാൻ 13:15; 15:14.

  4.   സത്യമതം ദൈവ​രാ​ജ്യ​ത്തെ മനുഷ്യ​കു​ടും​ബ​ത്തി​ന്റെ ഏകപ്ര​ത്യാ​ശ​യാ​യി ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. അതു പിന്തുടരുന്നവർ തീക്ഷ്‌ണ​ത​യോ​ടെ ആ രാജ്യ​ത്തെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയുന്നു.—മത്തായി 10:7; 24:14.

  5.   സത്യമതം നിസ്സ്വാർഥമായ സ്‌നേ​ഹ​ത്തി​നു പ്രാധാ​ന്യം കൊടു​ക്കു​ന്നു. (യോഹന്നാൻ 13:35) എല്ലാ വംശങ്ങ​ളി​ലു​മു​ള്ള​വ​രെ ബഹുമാ​നി​ക്കാ​നും എല്ലാ വർഗത്തിലും സംസ്‌കാ​ര​ത്തി​ലും ഭാഷയി​ലും പശ്ചാത്ത​ല​ത്തി​ലും ഉള്ള ആളുകളെ സ്വാഗതം ചെയ്യാ​നും അതു പഠിപ്പി​ക്കു​ന്നു. (പ്രവൃത്തികൾ 10:34, 35) സത്യമതം പിന്തുടരുന്നവർ ഒരിക്ക​ലും യുദ്ധങ്ങളിൽ പങ്കെടു​ക്കു​ക​യി​ല്ല, കാരണം അവരെ ഭരിക്കു​ന്ന​തു സ്‌നേ​ഹ​മാണ്‌.—മീഖാ 4:3; 1 യോഹന്നാൻ 3:11, 12.

  6.   സത്യമ​ത​ത്തി​നു ശമ്പളം പറ്റുന്ന പുരോഹിതന്മാർ ഇല്ല. അതിലെ ശുശ്രൂഷകരിൽ ആർക്കും ഉന്നതസ്ഥാ​നം സൂചി​പ്പി​ക്കു​ന്ന പദവി​നാ​മ​ങ്ങ​ളും ഇല്ല.—മത്തായി 23:8-12; 1 പത്രോസ്‌ 5:2, 3.

  7.   സത്യമതം പൂർണമായും രാഷ്‌ട്രീയ കാര്യങ്ങളിൽ നിഷ്‌പ​ക്ഷത പാലി​ക്കു​ന്നു. (യോഹന്നാൻ 17:16; 18:36) അതിനെ പിന്തുടരുന്നവർ അവർ ജീവി​ക്കു​ന്ന രാജ്യത്തെ ഗവണ്മെ​ന്റി​നെ അനുസ​രി​ക്കു​ക​യും ബഹുമാ​നി​ക്കു​ക​യും ചെയ്യുന്നു. ഇതു പിൻവരുന്ന ബൈബിൾകൽപനയ്‌ക്കു ചേർച്ചയിലാണ്‌: “സീസർക്കുള്ളതു (ഗവണ്മെന്റ്‌ അധികാ​രി​ക​ളെ പ്രതി​നി​ധീ​ക​രി​ക്കു​ന്നു) സീസർക്കും ദൈവ​ത്തി​നു​ള്ള​തു ദൈവ​ത്തി​നും കൊടു​ക്കു​ക.”—മർക്കോസ്‌ 12:17; റോമർ 13:1, 2.

  8.   സത്യമതം ഒരു ജീവി​ത​രീ​തി​യാണ്‌, അല്ലാതെ ഒരു കൂട്ടം ആചാര​ങ്ങ​ളോ വെറും പുറ​മോ​ടി​യോ അല്ല. അതിനെ പിന്തുടരുന്നവർ ജീവി​ത​ത്തി​ന്റെ എല്ലാ വശങ്ങളി​ലും ബൈബി​ളി​ന്റെ ഉയർന്ന ധാർമികനിലവാരങ്ങളോടു പറ്റിനിൽക്കുന്നു. (എഫെസ്യർ 5:3-5; 1 യോഹന്നാൻ 3:18) കടും​പി​ടു​ത്ത​ക്കാ​രാ​യി​രി​ക്കു​ന്ന​തി​നു പകരം അവർ “സന്തോ​ഷ​മു​ള്ള ദൈവ”ത്തെ ആരാധിക്കുന്നതിൽ ആനന്ദി​ക്കു​ന്നു.—1 തിമൊ​ഥെ​യൊസ്‌ 1:11.

  9.   സത്യമതം ആചരിക്കുന്നവർ എണ്ണത്തിൽ കുറവാ​യി​രി​ക്കും. (മത്തായി 7:13, 14) ദൈ​വേ​ഷ്ടം ചെയ്യു​ന്ന​തു​കൊണ്ട്‌ അവരെ ആളുകൾ മിക്ക​പ്പോ​ഴും അവജ്ഞ​യോ​ടെ കാണു​ക​യും പരിഹ​സി​ക്കു​ക​യും പീഡി​പ്പി​ക്കു​ക​യും ഒക്കെ ചെയ്യുന്നു.—മത്തായി 5:10-12.

‘എനിക്കു ശരിയാ​ണെ​ന്നു തോന്നുന്ന മതമാണ്‌ സത്യമതം’ എന്ന തെറ്റായ ധാരണ

 നമുക്ക്‌ ഇഷ്ടപ്പെട്ട ഒരു മതം തിരഞ്ഞെടുക്കുന്നതിൽ എന്തെങ്കി​ലും അപകട​മു​ണ്ടോ? ഉണ്ട്‌. ആളുകൾ “അന്ന്‌ അവർ കാതു​കൾക്കു രസിക്കുന്ന കാര്യങ്ങൾ പറയുന്ന (മത) ഉപദേ​ഷ്ടാ​ക്ക​ന്മാ​രെ ഇഷ്ടാനു​സ​ര​ണം അവർക്കു ചുറ്റും വിളി​ച്ചു​കൂ​ട്ടു”ന്ന ഒരു കാല​ത്തെ​ക്കു​റിച്ച്‌ ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്‌. (2 തിമൊ​ഥെ​യൊസ്‌ 4:3) അതു​കൊണ്ട്‌, ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌ “നമ്മുടെ പിതാ​വാ​യ ദൈവ​ത്തി​ന്റെ കണ്ണിൽ ശുദ്ധവും നിർമ​ല​വും ആയ” മതം പിൻപറ്റാനാണ്‌. ആ മതം ജനപ്രീ​തി​യു​ള്ളത്‌ അല്ലെങ്കിൽപ്പോലും.—യാക്കോബ്‌ 1:27; യോഹന്നാൻ 15:18, 19.