വിവരങ്ങള്‍ കാണിക്കുക

ദൈവ​ത്തി​ന്റെ പത്തു കല്‌പ​നകൾ ഏതൊക്കെയാണ്‌?

ദൈവ​ത്തി​ന്റെ പത്തു കല്‌പ​നകൾ ഏതൊക്കെയാണ്‌?

ബൈബി​ളി​ന്റെ ഉത്തരം

 പണ്ടത്തെ ഇസ്രാ​യേൽ ജനതയ്‌ക്കു ദൈവം കൊടുത്ത നിയമ​ങ്ങ​ളാ​ണു പത്തു കല്‌പ​നകൾ. ‘അസെ​രെത്ത്‌ ഹദ്‌വെ​രിം’ എന്ന എബ്രാ​യ​പ​ദ​ത്തിൽനി​ന്നാണ്‌ ഈ പ്രയോ​ഗം വന്നത്‌. ഇതിന്റെ പദാനു​പദ പരിഭാഷ പത്തു വചനങ്ങൾ എന്നാണ്‌. പഞ്ചഗ്ര​ന്ഥങ്ങൾ (തോറ) എന്ന്‌ അറിയ​പ്പെ​ടുന്ന ബൈബി​ളി​ലെ ആദ്യത്തെ അഞ്ചു പുസ്‌ത​ക​ങ്ങ​ളിൽ ഈ പദപ്ര​യോ​ഗം മൂന്നു പ്രാവ​ശ്യം കാണാം. (പുറപ്പാട്‌ 34:28; ആവർത്തനം 4:13; 10:4) ഗ്രീക്കിൽ ഇതിനു തത്തുല്യ​മായ പ്രയോ​ഗം ഡെക്കാ (പത്ത്‌) ലോഗസ്‌ (വചനങ്ങൾ) എന്നാണ്‌.

 സീനായ്‌ പർവത​ത്തിൽവെച്ച്‌ പ്രവാ​ച​ക​നായ മോശ​യ്‌ക്കു ദൈവം രണ്ടു കൽപ്പല​ക​ക​ളിൽ പത്തു കല്‌പ​നകൾ എഴുതി​ക്കൊ​ടു​ത്തു. (പുറപ്പാട്‌ 24:12-18) ഈ പത്തു കല്‌പ​നകൾ പുറപ്പാട്‌ 20:1-17-ലും ആവർത്തനം 5:6-21-ലും കാണാം.

 പത്തു കല്‌പ​ന​കൾ

  1.   ദൈവ​മായ യഹോ​വയെ മാത്രമേ ആരാധി​ക്കാ​വൂ.—പുറപ്പാട്‌ 20:3.

  2.   വിഗ്ര​ഹാ​രാ​ധന പാടില്ല.—പുറപ്പാട്‌ 20:4-6.

  3.   ദൈവ​ത്തി​ന്റെ പേര്‌ വിലയി​ല്ലാത്ത രീതി​യിൽ ഉപയോ​ഗി​ക്ക​രുത്‌.—പുറപ്പാട്‌ 20:7.

  4.   ശബത്ത്‌ ആചരി​ക്കുക.—പുറപ്പാട്‌ 20:8-11.

  5.   മാതാ​പി​താ​ക്കളെ ബഹുമാ​നി​ക്കുക.—പുറപ്പാട്‌ 20:12.

  6.   കൊല ചെയ്യരുത്‌.—പുറപ്പാട്‌ 20:13.

  7.   വ്യഭി​ചാ​രം ചെയ്യരുത്‌.—പുറപ്പാട്‌ 20:14.

  8.   മോഷ്ടി​ക്ക​രുത്‌.—പുറപ്പാട്‌ 20:15.

  9.   കള്ളസാക്ഷി പറയരുത്‌.—പുറപ്പാട്‌ 20:16.

  10.   മോഹി​ക്ക​രുത്‌.—പുറപ്പാട്‌ 20:17.

 പത്തു കല്‌പ​നകൾ വ്യത്യ​സ്‌ത​രീ​തി​യിൽ പട്ടിക​പ്പെ​ടു​ത്തു​ന്നത്‌ എന്തു​കൊണ്ട്‌?

 ഓരോ കല്‌പ​ന​യും എത്രാ​മ​ത്തേ​താ​ണെന്നു ബൈബിൾ പറയു​ന്നില്ല. അതു​കൊ​ണ്ടു​തന്നെ ഈ കല്‌പ​നകൾ എങ്ങനെ പട്ടിക​പ്പെ​ടു​ത്ത​ണ​മെ​ന്ന​തി​നെ​ക്കു​റിച്ച്‌ വ്യത്യസ്‌ത അഭി​പ്രാ​യ​ങ്ങ​ളുണ്ട്‌. പൊതു​വേ ഈ നിയമങ്ങൾ ക്രമ​പ്പെ​ടു​ത്തുന്ന വിധത്തി​ലാ​ണു മുകളിൽ കൊടു​ത്തി​രി​ക്കു​ന്നത്‌. എന്നാൽ ചിലർ പത്തു കല്‌പ​ന​കളെ മറ്റു വിധങ്ങ​ളി​ലും പട്ടിക​പ്പെ​ടു​ത്തു​ന്നുണ്ട്‌. ഒന്നാമ​ത്തെ​യും രണ്ടാമ​ത്തെ​യും അവസാ​ന​ത്തെ​യും കല്‌പ​ന​ക​ളു​ടെ കാര്യ​ത്തി​ലാണ്‌ ഈ വ്യത്യാ​സം കണ്ടുവ​രു​ന്നത്‌. a

 പത്തു കല്‌പ​ന​ക​ളു​ടെ ഉദ്ദേശ്യം എന്താണ്‌?

 പത്തു കല്‌പ​നകൾ മോശ​യു​ടെ നിയമ​ത്തി​ന്റെ ഭാഗമാ​യി​രു​ന്നു. 600-ലധികം കല്‌പ​ന​ക​ളുള്ള ആ നിയമ​സം​ഹിത ദൈവ​വും പുരാതന ഇസ്രാ​യേൽ ജനതയും തമ്മിലുള്ള ഒരു കരാർ അഥവാ ഉടമ്പടി കൂടി​യാ​യി​രു​ന്നു. (പുറപ്പാട്‌ 34:27) മോശ​യു​ടെ നിയമം അനുസ​രി​ച്ചാൽ അഭിവൃ​ദ്ധി​യു​ണ്ടാ​കു​മെന്നു ദൈവം ഇസ്രാ​യേൽ ജനത്തോ​ടു പറഞ്ഞി​രു​ന്നു. (ആവർത്തനം 28:1-14) എങ്കിലും നിയമ​ത്തി​ന്റെ പ്രധാന ഉദ്ദേശ്യം വാഗ്‌ദാ​നം ചെയ്‌തി​രുന്ന മിശി​ഹ​യു​ടെ അഥവാ ക്രിസ്‌തു​വി​ന്റെ വരവി​നാ​യി ഇസ്രാ​യേ​ല്യ​രെ ഒരുക്കുക എന്നതാ​യി​രു​ന്നു.—ഗലാത്യർ 3:24.

 ക്രിസ്‌ത്യാ​നി​കൾ പത്തു കല്‌പ​നകൾ പാലി​ക്ക​ണോ?

 വേണ്ടാ. ദൈവം ഇസ്രാ​യേ​ല്യർക്കു മാത്രം കൊടു​ത്ത​താ​യി​രു​ന്നു പത്തു കല്‌പ​നകൾ ഉൾപ്പെ​ടുന്ന നിയമം. (ആവർത്തനം 5:2, 3; സങ്കീർത്തനം 147:19, 20) ക്രിസ്‌ത്യാ​നി​കൾ മോശ​യു​ടെ നിയമ​ത്തിൻകീ​ഴി​ലല്ല. ജൂത​ക്രി​സ്‌ത്യാ​നി​കൾപോ​ലും ‘നിയമ​ത്തിൽനിന്ന്‌ സ്വത​ന്ത്ര​രാണ്‌.’ (റോമർ 7:6) b “ക്രിസ്‌തു​വി​ന്റെ നിയമം” മോശ​യു​ടെ നിയമത്തെ അസാധു​വാ​ക്കി. തന്റെ അനുഗാ​മി​ക​ളോ​ടു യേശു ചെയ്യാൻ പറഞ്ഞ എല്ലാ കാര്യ​ങ്ങ​ളും ക്രിസ്‌തു​വി​ന്റെ നിയമ​ത്തിൽ വരും.—ഗലാത്യർ 6:2; മത്തായി 28:19, 20.

 പത്തു കല്‌പ​നകൾ ഇന്നു പ്രസക്ത​മാ​ണോ?

 ആണ്‌. കാരണം പത്തു കല്‌പ​നകൾ ദൈവ​ത്തി​ന്റെ ചിന്തയാ​ണു വെളി​പ്പെ​ടു​ത്തു​ന്നത്‌. അതു പഠിക്കു​ന്നതു നമുക്കു പ്രയോ​ജനം ചെയ്യും. (2 തിമൊ​ഥെ​യൊസ്‌ 3:16, 17) ഒരിക്ക​ലും കാലഹ​ര​ണ​പ്പെ​ടാത്ത, ആശ്രയ​യോ​ഗ്യ​മായ തത്ത്വങ്ങ​ളാ​ണു പത്തു കല്‌പ​ന​ക​ളു​ടെ അടിസ്ഥാ​നം. (സങ്കീർത്തനം 111:7, 8) സത്യത്തിൽ, പുതിയ നിയമം എന്നു വിളി​ക്ക​പ്പെ​ടുന്ന ബൈബിൾഭാ​ഗത്ത്‌ കാണുന്ന പഠിപ്പി​ക്ക​ലു​ക​ളു​ടെ അടിസ്ഥാ​നം ആ തത്ത്വങ്ങ​ളാണ്‌.—“ പത്തു കല്‌പ​ന​ക​ളി​ലെ തത്ത്വങ്ങൾ പുതിയ നിയമ​ത്തി​ലും” എന്ന ഭാഗം കാണുക.

 പത്തു കല്‌പ​നകൾ ഉൾപ്പെടെ മോശ​യു​ടെ മുഴു​നി​യ​മ​വും രണ്ടു പ്രധാ​ന​ക​ല്‌പ​ന​ക​ളിൽ അടങ്ങി​യി​രി​ക്കു​ന്നെന്നു യേശു പഠിപ്പി​ച്ചു. യേശു പറഞ്ഞു: “‘നിന്റെ ദൈവ​മായ യഹോ​വയെ നീ നിന്റെ മുഴു​ഹൃ​ദ​യ​ത്തോ​ടും നിന്റെ മുഴു​ദേ​ഹി​യോ​ടും നിന്റെ മുഴു​മ​ന​സ്സോ​ടും കൂടെ സ്‌നേ​ഹി​ക്കണം.’ ഇതാണ്‌ ഏറ്റവും വലിയ​തും ഒന്നാമ​ത്തേ​തും ആയ കല്‌പന. ഇതു​പോ​ലു​ള്ള​താ​ണു രണ്ടാമ​ത്തേ​തും: ‘നിന്നെ​പ്പോ​ലെ​തന്നെ നിന്റെ അയൽക്കാ​ര​നെ​യും സ്‌നേ​ഹി​ക്കണം.’ മുഴു​നി​യ​മ​വും . . . ഈ രണ്ടു കല്‌പ​ന​ക​ളിൽ അധിഷ്‌ഠി​ത​മാണ്‌.” (മത്തായി 22:34-40) ക്രിസ്‌ത്യാ​നി​കൾ മോശ​യു​ടെ നിയമം അനുസ​രി​ക്കേ​ണ്ട​തി​ല്ലെ​ങ്കി​ലും ദൈവ​ത്തെ​യും മനുഷ്യ​നെ​യും സ്‌നേ​ഹി​ക്ക​ണ​മെന്ന്‌ അവരോ​ടു കല്‌പി​ച്ചി​രി​ക്കു​ന്നു.—യോഹ​ന്നാൻ 13:34; 1 യോഹ​ന്നാൻ 4:20, 21.

  പത്തു കല്‌പ​ന​ക​ളി​ലെ തത്ത്വങ്ങൾ പുതിയ നിയമ​ത്തി​ലും

തത്ത്വം

പുതിയ നിയമ​ത്തി​ലെ പരാമർശം

ദൈവ​മാ​യ യഹോ​വയെ മാത്രമേ ആരാധി​ക്കാ​വൂ

വെളി​പാട്‌ 22:8, 9

വിഗ്ര​ഹാ​രാ​ധന പാടില്ല

1 കൊരി​ന്ത്യർ 10:14

ദൈവ​ത്തി​ന്റെ പേരിനെ ആദരി​ക്കു​ക

മത്തായി 6:9

ദൈവത്തെ പതിവാ​യി ആരാധി​ക്കു​ക

എബ്രായർ 10:24, 25

മാതാ​പി​താ​ക്ക​ളെ ബഹുമാ​നി​ക്കു​ക

എഫെസ്യർ 6:1, 2

കൊല ചെയ്യരുത്‌

1 യോഹ​ന്നാൻ 3:15

വ്യഭി​ചാ​രം ചെയ്യരുത്‌

എബ്രായർ 13:4

മോഷ്ടിക്കരുത്‌

എഫെസ്യർ 4:28

കള്ളസാക്ഷി പറയരുത്‌

എഫെസ്യർ 4:25

മോഹിക്കരുത്‌

ലൂക്കോസ്‌ 12:15

a ജൂതന്മാർ പരമ്പരാ​ഗ​ത​മാ​യി “പുറപ്പാട്‌ 20:2 ഒന്നാം ‘വചനമാ​യും’ 3 മുതൽ 6 വരെയുള്ള വാക്യങ്ങൾ ഒറ്റ ‘വചനമാ​യും,’ അതായതു രണ്ടാം ‘വചനമാ​യും’” പട്ടിക​പ്പെ​ടു​ത്തി​പ്പോ​രു​ന്നു. [ജൂതന്മാരുടെ സർവവി​ജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌)] എന്നാൽ കത്തോ​ലി​ക്കർ, പുറപ്പാട്‌ 20:1-6 ഒറ്റ കല്‌പ​ന​യാ​യാ​ണു കണക്കാ​ക്കു​ന്നത്‌. അപ്പോൾ ദൈവ​ത്തി​ന്റെ പേരി​നോട്‌ അനാദ​രവ്‌ കാണി​ക്ക​രുത്‌ എന്നതു രണ്ടാം കല്‌പ​ന​യാ​യി വരും. കല്‌പ​ന​ക​ളു​ടെ എണ്ണം പത്ത്‌ ആക്കി നിലനി​റു​ത്തു​ന്ന​തി​നു​വേണ്ടി പത്തു കല്‌പ​ന​ക​ളു​ടെ അവസാ​ന​ഭാ​ഗത്ത്‌ കാണുന്ന, അയൽക്കാ​രന്റെ ഭാര്യ​യെ​യും വസ്‌തു​വ​ക​ക​ളെ​യും മോഹി​ക്ക​രുത്‌ എന്നതു രണ്ടു കല്‌പ​ന​ക​ളാ​യി അവർ തിരി​ച്ചി​രി​ക്കു​ന്നു.

b റോമർ 7:7 പത്താമത്തെ കല്‌പ​നയെ ‘നിയമ​ത്തി​ലുള്ള’ ഒന്നായി പറയുന്നു. ഇതു പത്തു കല്‌പ​നകൾ മോശ​യു​ടെ നിയമ​ത്തി​ന്റെ ഭാഗമാണ്‌ എന്നതിന്റെ തെളി​വാണ്‌.