വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉണർന്നിരിക്കുക!

റെക്കോർഡ്‌ ചൂടിൽ ഭൂമി വെന്തു​രു​കു​ന്നു—ബൈബി​ളി​നു പറയാ​നു​ള്ളത്‌

റെക്കോർഡ്‌ ചൂടിൽ ഭൂമി വെന്തു​രു​കു​ന്നു—ബൈബി​ളി​നു പറയാ​നു​ള്ളത്‌

 2022 ജൂ​ലൈ​യിൽ ലോക​മെ​ങ്ങും റെക്കോർഡ്‌ താപനി​ല​യാണ്‌ രേഖ​പ്പെ​ടു​ത്തി​യത്‌:

  •   “ചൈന​യിൽ എഴുപ​തോ​ളം നഗരങ്ങ​ളിൽ അതിശ​ക്ത​മായ ചൂട്‌ അനുഭ​വ​പ്പെ​ടു​മെന്ന്‌ അധികാ​രി​കൾ ജനങ്ങൾക്കു മുന്നറി​യിപ്പ്‌ നൽകി. ഈ മാസം​തന്നെ രണ്ടാം തവണയാണ്‌ ഈ ഉഷ്‌ണ​ത​രം​ഗം.”—2022 ജൂലൈ 25, സിഎൻഎൻ വൈർ സർവീസ്‌.

  •   “യൂറോ​പ്പി​ലാ​കെ, ഇതുവരെ ഇല്ലാത്തത്ര ചൂട്‌ കൂടി​യ​തോ​ടെ പലയി​ട​ങ്ങ​ളി​ലും കാട്ടുതീ പടർന്നു​പി​ടി​ക്കു​ന്നു.”—2022 ജൂലൈ 17, ദ ഗാർഡി​യൻ.

  •   “ഐക്യ​നാ​ടു​ക​ളു​ടെ കിഴക്കൻ തീരത്തും തെക്കൻ ഭാഗങ്ങ​ളി​ലും മധ്യപ​ടി​ഞ്ഞാ​റേ ഭാഗങ്ങ​ളി​ലും വേനൽക്കാല ഉഷ്‌ണ​ത​രം​ഗം കനത്ത​തോ​ടെ അസാധാ​ര​ണ​മായ ചൂട്‌ അനുഭ​വ​പ്പെട്ടു. അവി​ടെ​യുള്ള നഗരങ്ങ​ളിൽ എക്കാല​ത്തേ​യും ഏറ്റവും ഉയർന്ന താപനി​ല​യാ​യി​രു​ന്നു ഈ ഞായറാഴ്‌ച രേഖ​പ്പെ​ടു​ത്തി​യത്‌.”—2022 ജൂലൈ 24, ദ ന്യൂ​യോർക്ക്‌ ടൈംസ്‌.

 ഈ സംഭവങ്ങൾ എന്താണ്‌ കാണി​ക്കു​ന്നത്‌? ഭൂമി പതി​യെ​പ്പ​തി​യെ നമുക്ക്‌ താമസി​ക്കാൻ പറ്റാത്ത ഒരു സ്ഥലമാ​യി​ത്തീ​രു​മോ? എന്താണ്‌ ബൈബി​ളി​നു പറയാ​നു​ള്ളത്‌?

ഉഷ്‌ണ​ത​രം​ഗം ബൈബിൾപ്ര​വ​ച​ന​ത്തി​ന്റെ നിവൃ​ത്തി​യോ?

 അതെ. നമ്മുടെ കാലത്ത്‌ നടക്കു​മെന്ന്‌ ബൈബിൾ പറഞ്ഞി​രി​ക്കുന്ന സംഭവ​ങ്ങ​ളു​മാ​യി ഇതു യോജി​ക്കു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ‘പേടി​പ്പി​ക്കുന്ന കാഴ്‌ചകൾ’ അല്ലെങ്കിൽ ‘ഭയങ്കര സംഭവങ്ങൾ’ നമ്മൾ കാണു​മെന്ന്‌ യേശു മുൻകൂ​ട്ടി​പ്പ​റഞ്ഞു. (ലൂക്കോസ്‌ 21:11; ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാ​ന്തരം) ആഗോ​ള​താ​പ​നില ഉയരു​ന്നത്‌ കാണു​മ്പോൾ ഭൂമി നശിച്ചു​പോ​കു​മോ എന്ന്‌ ആളുകൾ പേടി​ക്കു​ന്നു.

ഭൂമി ജീവി​ക്കാൻ പറ്റാത്ത ഒരു സ്ഥലമാ​യി​ത്തീ​രു​മോ?

 ഇല്ല. ദൈവം ഭൂമിയെ സൃഷ്ടി​ച്ചത്‌ മനുഷ്യർ അവിടെ എന്നും ജീവി​ക്കാൻവേ​ണ്ടി​യാണ്‌. (സങ്കീർത്തനം 115:16; സഭാ​പ്ര​സം​ഗകൻ 1:4) ഭൂമിയെ നശിപ്പി​ക്കാൻ ദൈവം ഒരിക്ക​ലും മനുഷ്യ​രെ അനുവ​ദി​ക്കില്ല. പകരം ‘ഭൂമിയെ നശിപ്പി​ക്കു​ന്ന​വരെ നശിപ്പി​ക്കു​മെന്ന്‌’ ദൈവം ഉറപ്പു​ത​ന്നി​ട്ടുണ്ട്‌.—വെളി​പാട്‌ 11:18.

 ഭൂമി​യെ​ക്കു​റിച്ച്‌ മറ്റ്‌ എന്ത്‌ ഉറപ്പാണ്‌ ദൈവം തന്നിരി​ക്കു​ന്നത്‌? രണ്ടു പ്രവച​നങ്ങൾ നോക്കാം:

  •   “വിജന​ഭൂ​മി​യും വരണ്ടു​ണ​ങ്ങിയ ദേശവും സന്തോ​ഷി​ച്ചു​ല്ല​സി​ക്കും, മരു​പ്ര​ദേശം ആനന്ദിച്ച്‌ കുങ്കു​മം​പോ​ലെ പൂക്കും.” (യശയ്യ 35:1) ഭൂമി ജീവി​ക്കാൻ പറ്റാത്ത ഒരു മരുഭൂ​മി​യാ​യി മാറാൻ ദൈവം ഒരിക്ക​ലും അനുവ​ദി​ക്കില്ല. പകരം അതിനു വന്നിരി​ക്കുന്ന കേടു​പാ​ടു​കൾ എല്ലാം ദൈവം പരിഹ​രി​ക്കും.

  •   “അങ്ങ്‌ ഭൂമിയെ പരിപാ​ലി​ക്കു​ന്നു; അതിനെ വളരെ ഫലപു​ഷ്ടി​യു​ള്ള​തും വളക്കൂ​റു​ള്ള​തും ആക്കുന്നു.” (സങ്കീർത്തനം 65:9) ദൈവം ഭൂമിയെ ഒരു പറുദീ​സ​യാ​ക്കി മാറ്റും.

 കാലാവസ്ഥാ വ്യതിയാനം ബൈബിൾപ്ര​വ​ച​ന​ങ്ങ​ളു​ടെ നിവൃ​ത്തി​യാ​യി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്നു കൂടുതൽ മനസ്സി​ലാ​ക്കാൻ “കാലാവസ്ഥാ വ്യതിയാനവും നമ്മുടെ ഭാവിയും—ബൈബിൾ പറയുന്നത്‌” എന്ന ലേഖനം വായി​ക്കുക.

 പരിസ്ഥി​തി​പ്ര​ശ്‌നങ്ങൾ പരിഹ​രി​ക്കു​മെന്ന ബൈബി​ളി​ന്റെ വാഗ്‌ദാ​ന​ത്തെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ “നമ്മുടെ ഭൂമിയെ രക്ഷിക്കാൻ ആർക്കാകും?” എന്ന ലേഖനം കാണുക.