വിവരങ്ങള്‍ കാണിക്കുക

ഭൂമി നശിപ്പിക്കപ്പെടുമോ?

ഭൂമി നശിപ്പിക്കപ്പെടുമോ?

ബൈബി​ളി​ന്റെ ഉത്തരം

 ഇല്ല, ഭൂഗ്രഹം ഒരിക്ക​ലും നശിപ്പി​ക്ക​പ്പെ​ടില്ല. അതു കത്തിന​ശി​ക്കു​ക​യോ, അതിനു പകരം മറ്റൊരു ഭൂമി ഉണ്ടാകു​ക​യോ ചെയ്യില്ല. ഭൂമിയെ ദൈവം സൃഷ്ടി​ച്ചത്‌ എന്നേക്കു​മുള്ള ഒരു വാസസ്ഥ​ല​മാ​യി​ട്ടാ​ണെന്നു ബൈബിൾ പഠിപ്പി​ക്കു​ന്നു.

  •   “നീതി​മാ​ന്മാർ ഭൂമി കൈവ​ശ​മാ​ക്കും; അവർ അവിടെ എന്നു​മെ​ന്നേ​ക്കും ജീവി​ക്കും.”—സങ്കീർത്തനം 37:29.

  •   “ദൈവം ഭൂമിയെ അതിന്റെ അടിസ്ഥാ​ന​ത്തി​ന്മേൽ സ്ഥാപിച്ചു; ഒരു കാലത്തും അതു സ്വസ്ഥാ​ന​ത്തു​നിന്ന്‌ ഇളകില്ല.”—സങ്കീർത്തനം 104:5.

  •   “ഭൂമി എന്നും നിലനിൽക്കു​ന്നു.”—സഭാ​പ്ര​സം​ഗകൻ 1:4.

  •   ‘ഭൂമിയെ നിർമിച്ച്‌ സുസ്ഥി​ര​മാ​യി സ്ഥാപിച്ച ദൈവം, ഭൂമിയെ വെറുതേ സൃഷ്ടി​ക്കാ​തെ, മനുഷ്യർക്കു താമസി​ക്കാൻ ഉണ്ടാക്കി.’—യശയ്യ 45:18.

മനുഷ്യർ ഭൂമിയെ നശിപ്പി​ക്കു​മോ?

 മലിനീ​ക​ര​ണ​ത്തി​ലൂ​ടെ​യോ യുദ്ധങ്ങ​ളി​ലൂ​ടെ​യോ മറ്റെങ്ങ​നെ​യെ​ങ്കി​ലു​മോ മനുഷ്യർ ഭൂമിയെ പൂർണ​മാ​യി നശിപ്പി​ക്കാൻ ദൈവം അനുവ​ദി​ക്കില്ല. പകരം ദൈവം ‘ഭൂമിയെ നശിപ്പി​ക്കു​ന്ന​വരെ നശിപ്പി​ക്കും.’ (വെളി​പാട്‌ 11:18) എങ്ങനെ?

 ഭൂമിയെ സംരക്ഷി​ക്കാത്ത മനുഷ്യ​ഗ​വൺമെ​ന്റു​കളെ മാറ്റി​യിട്ട്‌ അതിന്റെ സ്ഥാനത്ത്‌ ദൈവം സ്വർഗീ​യ​രാ​ജ്യം കൊണ്ടു​വ​രും. അത്‌ ഭൂമിയെ സംരക്ഷി​ക്കുന്ന ഒരു ഗവൺമെ​ന്റാ​യി​രി​ക്കും. (ദാനി​യേൽ 2:44; മത്തായി 6:9, 10) ആ രാജ്യം ഭരിക്കു​ന്നത്‌ ദൈവ​പു​ത്ര​നായ യേശു​ക്രി​സ്‌തു​വാ​യി​രി​ക്കും. (യശയ്യ 9:6, 7) ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു പ്രകൃ​തി​ശ​ക്തി​കളെ അത്ഭുത​ക​ര​മാ​യി നിയ​ന്ത്രി​ച്ചു. (മർക്കോസ്‌ 4:35-41) ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വെന്ന നിലയിൽ ഭൂമി​യു​ടെ മേലും അതിലുള്ള എല്ലാത്തി​ന്റെ മേലും യേശു പൂർണ അധികാ​രം പ്രയോ​ഗി​ക്കും. ആവശ്യ​മാ​യവ പുനഃ​സൃ​ഷ്ടി​ക്കു​ക​യോ പുതു​ക്കു​ക​യോ ചെയ്‌തു​കൊണ്ട്‌ ഏദെൻ തോട്ട​ത്തി​ലു​ണ്ടാ​യി​രുന്ന അതേ അവസ്ഥയി​ലേക്കു യേശു ഭൂമിയെ കൊണ്ടു​വ​രും.—മത്തായി 19:28; ലൂക്കോസ്‌ 23:43.

ഭൂമി കത്തിന​ശി​ക്കു​മെന്നു ബൈബിൾ പഠിപ്പി​ക്കു​ന്നി​ല്ലേ?

 ഇല്ല. 2 പത്രോസ്‌ 3:7 കൃത്യ​മാ​യി മനസ്സി​ലാ​ക്കാ​ത്ത​തു​കൊ​ണ്ടാണ്‌ ഇങ്ങനെ​യൊ​രു തെറ്റി​ദ്ധാ​ര​ണ​യു​ണ്ടാ​കു​ന്നത്‌. അവിടെ ഇങ്ങനെ പറയുന്നു: “ഇപ്പോ​ഴത്തെ ആകാശ​വും ഭൂമി​യും . . . തീക്കായി സൂക്ഷി​ച്ചി​രി​ക്കു​ന്നു.” ഈ വാക്കു​ക​ളു​ടെ അർഥം മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന രണ്ടു പ്രധാ​ന​കാ​ര്യ​ങ്ങൾ നോക്കാം:

  1.   ‘ആകാശം,’ ‘ഭൂമി,’ ‘തീ’ എന്നീ പദങ്ങൾ ബൈബി​ളിൽ പല കാര്യ​ങ്ങളെ സൂചി​പ്പി​ക്കാൻ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഉൽപത്തി 11:1 പറയു​ന്നത്‌ ‘ഭൂമി മുഴു​വ​നും ഒരേ ഭാഷയാണ്‌ സംസാ​രി​ച്ചി​രു​ന്നത്‌’ എന്നാണ്‌. ഇവിടെ “ഭൂമി” എന്നതു​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നതു മനുഷ്യ​സ​മൂ​ഹ​ത്തെ​യാണ്‌.

  2.   ഈ വാക്യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന ആകാശം, ഭൂമി, തീ എന്നിവ​യു​ടെ അർഥം എന്താ​ണെന്ന്‌ അതിന്റെ സന്ദർഭ​ത്തിൽനിന്ന്‌ മനസ്സി​ലാ​ക്കാം. 2 പത്രോസ്‌ 3-ന്റെ 5-ഉം 6-ഉം വാക്യ​ങ്ങ​ളിൽ നോഹ​യു​ടെ കാലത്തെ ജലപ്ര​ള​യ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞതി​നു ശേഷമാണ്‌ 7-ാം വാക്യ​ത്തിൽ ഇന്നത്തെ “ഭൂമി”യെക്കു​റിച്ച്‌ പറയു​ന്നത്‌. അന്ന്‌ ജലപ്ര​ള​യ​ത്തിൽ, ഒരു പുരാ​ത​ന​ലോ​കം നശിച്ചു, എന്നാൽ നമ്മുടെ ഗ്രഹം ഇല്ലാതാ​യില്ല. ഒരു ദുഷ്ടസ​മൂ​ഹത്തെ കുറി​ക്കുന്ന “ഭൂമി”യെയാണ്‌ ജലപ്ര​ളയം തുടച്ചു​നീ​ക്കി​യത്‌. (ഉൽപത്തി 6:11) ‘ആകാശ​ത്തെ​യും,’ അതായത്‌ ആ സമൂഹത്തെ ഭരിച്ചി​രു​ന്ന​വ​രെ​യും, അത്‌ നശിപ്പി​ച്ചു. അന്ന്‌ ദുഷ്ടമ​നു​ഷ്യ​രാണ്‌ നശിച്ചത്‌, നമ്മുടെ ഗ്രഹമല്ല. നോഹ​യും കുടും​ബ​വും ആ ലോക​ത്തി​ന്റെ നാശത്തെ അതിജീ​വി​ക്കു​ക​യും ജലപ്ര​ള​യ​ത്തി​നു ശേഷം ഭൂമി​യിൽ ജീവി​ക്കു​ക​യും ചെയ്‌തു.—ഉൽപത്തി 8:15-18.

 പ്രളയ​ജ​ലം​പോ​ലെ, 2 പത്രോസ്‌ 3:7-ൽ പറഞ്ഞി​രി​ക്കുന്ന “തീ” ദുഷ്ടമ​നു​ഷ്യ​രെ​യാ​യി​രി​ക്കും നശിപ്പി​ക്കുക, ഭൂഗ്ര​ഹത്തെ ആയിരി​ക്കില്ല. അതു​കൊ​ണ്ടാണ്‌ ‘നീതി കളിയാ​ടുന്ന പുതിയ ആകാശ​വും പുതിയ ഭൂമി​യും’ ദൈവം വാഗ്‌ദാ​നം ചെയ്യു​ന്നത്‌. (2 പത്രോസ്‌ 3:13) ‘പുതിയ ഭൂമിയെ’ (പുതിയ മനുഷ്യ​സ​മൂ​ഹത്തെ) ‘പുതിയ ആകാശം’ (പുതിയ ഗവൺമെ​ന്റായ ദൈവ​രാ​ജ്യം) ഭരിക്കും. ആ രാജ്യ​ത്തി​ന്റെ ഭരണത്തിൻകീ​ഴിൽ ഭൂമി സമാധാ​ന​പൂർണ​മായ ഒരു പറുദീ​സ​യാ​യി മാറും.—വെളി​പാട്‌ 21:1-4.