വിവരങ്ങള്‍ കാണിക്കുക

ബൈബിൾവാക്യങ്ങളുടെ വിശദീ​ക​ര​ണം

വെളി​പാട്‌ 21:1—“ഒരു പുതിയ ആകാശ​വും പുതിയ ഭൂമി​യും”

വെളി​പാട്‌ 21:1—“ഒരു പുതിയ ആകാശ​വും പുതിയ ഭൂമി​യും”

 “പിന്നെ ഞാൻ ഒരു പുതിയ ആകാശ​വും പുതിയ ഭൂമി​യും കണ്ടു. പഴയ ആകാശ​വും പഴയ ഭൂമി​യും നീങ്ങി​പ്പോ​യി​രു​ന്നു. കടലും ഇല്ലാതാ​യി.”—വെളി​പാട്‌ 21:1, പുതിയ ലോക ഭാഷാ​ന്തരം.

 “ഞാൻ പുതിയ ആകാശ​വും പുതിയ ഭൂമി​യും കണ്ടു; ഒന്നാമത്തെ ആകാശ​വും ഒന്നാമത്തെ ഭൂമി​യും ഒഴിഞ്ഞു​പോ​യി; സമു​ദ്ര​വും ഇനി ഇല്ല.”—വെളി​പാട്‌ 21:1, സത്യ​വേ​ദ​പു​സ്‌തകം.

വെളി​പാട്‌ 21:1-ന്റെ അർഥം

 ദൈവ​ത്തി​ന്റെ സ്വർഗീ​യ​രാ​ജ്യം എല്ലാ മനുഷ്യ​ഗ​വൺമെ​ന്റു​ക​ളെ​യും നീക്കി​ക്ക​ള​യു​മെന്ന്‌ ആലങ്കാ​രി​ക​മാ​യി പറയു​ക​യാണ്‌ ഈ വാക്യ​ത്തിൽ. ആ രാജ്യം ദുഷ്ടന്മാ​രെ​യെ​ല്ലാം ഇല്ലാതാ​ക്കും. എന്നിട്ട്‌ അത്‌ ദൈവ​രാ​ജ്യ​ത്തി​ന്റെ അധികാ​ര​ത്തി​നു മനസ്സോ​ടെ കീഴ്‌പെ​ടുന്ന ഒരു പുതിയ മനുഷ്യ​സ​മൂ​ഹ​ത്തി​ന്മേൽ ഭരണം നടത്തും.

 വെളി​പാട്‌ പുസ്‌ത​ക​ത്തിൽ കാര്യങ്ങൾ അവതരി​പ്പി​ച്ചി​രി​ക്കു​ന്നത്‌ ‘അടയാ​ള​ങ്ങ​ളാ​യി​ട്ടാണ്‌,’ അല്ലെങ്കിൽ ആലങ്കാ​രി​ക​മാ​യി​ട്ടാണ്‌. (വെളി​പാട്‌ 1:1) അതു​കൊ​ണ്ടു​തന്നെ ഈ വാക്യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന സ്വർഗ​വും ഭൂമി​യും അക്ഷരീയ അർഥത്തി​ലല്ല, ആലങ്കാ​രിക അർഥത്തി​ലാണ്‌ എടു​ക്കേ​ണ്ടത്‌. മാത്രമല്ല “പുതിയ ആകാശ​വും പുതിയ ഭൂമി​യും” ആലങ്കാ​രിക അർഥത്തിൽ മറ്റു വാക്യ​ങ്ങ​ളി​ലും ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (യശയ്യ 65:17; 66:22; 2 പത്രോസ്‌ 3:13) ഈ വാക്യ​ങ്ങ​ളും ബൈബി​ളി​ലെ മറ്റു വിവര​ണ​ങ്ങ​ളും താരത​മ്യം ചെയ്‌തു​നോ​ക്കി​യാൽ ഈ വാക്കു​ക​ളു​ടെ അർഥം മനസ്സി​ലാ​ക്കാ​നാ​കും.

 ‘പുതിയ ആകാശം.’ ബൈബി​ളിൽ ചില​പ്പോൾ ഭരണകൂ​ട​ത്തെ​യോ ഗവൺമെ​ന്റു​ക​ളെ​യോ ഒക്കെ കുറി​ക്കാൻ ‘ആകാശം’ എന്ന പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (യശയ്യ 14:12-14; ദാനി​യേൽ 4:25, 26) ഇനി, പ്രാവ​ച​നി​ക​ദർശ​ന​ങ്ങ​ളിൽ “ആകാശം എന്ന പദം മിക്ക​പ്പോ​ഴും കുറി​ക്കു​ന്നത്‌ അപ്പോ​ഴുള്ള ഭരണ​ത്തെ​യോ ഗവൺമെ​ന്റി​നെ​യോ ആണ്‌” എന്ന്‌ ഒരു പരാമർശ​ഗ്ര​ന്ഥ​വും പറയുന്നു. a അതു​കൊണ്ട്‌ വെളി​പാട്‌ 21:1-ലെ ‘പുതിയ ആകാശം’ ദൈവ​രാ​ജ്യ​ത്തെ​യാണ്‌ കുറി​ക്കു​ന്നത്‌. ഈ സ്വർഗീ​യ​ഗ​വൺമെ​ന്റി​നെ ചില​പ്പോ​ഴൊ​ക്കെ “സ്വർഗ​രാ​ജ്യം” എന്നു വിളി​ച്ചി​ട്ടുണ്ട്‌. ആ രാജ്യ​ത്തെ​ക്കു​റിച്ച്‌ വെളി​പാട്‌ പുസ്‌ത​ക​ത്തിൽ ഉടനീ​ള​വും ബൈബി​ളി​ന്റെ മറ്റു പുസ്‌ത​ക​ങ്ങ​ളി​ലും കാണാ​നാ​കും. (മത്തായി 4:17; പ്രവൃ​ത്തി​കൾ 19:8; 2 തിമൊ​ഥെ​യൊസ്‌ 4:18; വെളി​പാട്‌ 1:9; 5:10; 11:15; 12:10) യേശു രാജാ​വാ​യി​രി​ക്കുന്ന ദൈവ​രാ​ജ്യം ‘പഴയ ആകാശത്തെ’ അതായത്‌ മനുഷ്യൻ ഉണ്ടാക്കി​യി​രി​ക്കുന്ന എല്ലാ ഗവൺമെ​ന്റു​ക​ളെ​യും നീക്കി​ക്ക​ള​യും.—ദാനി​യേൽ 2:44; ലൂക്കോസ്‌ 1:31-33; വെളി​പാട്‌ 19:11-18.

 ‘പുതിയ ഭൂമി.’ നമ്മൾ ജീവി​ക്കുന്ന ഈ അക്ഷരീയ ഭൂമി ഒരിക്ക​ലും നശിപ്പി​ക്ക​പ്പെ​ടു​ക​യോ അതിനു പകരം മറ്റൊന്നു വരുക​യോ ചെയ്യില്ല എന്ന്‌ ബൈബിൾ പറയുന്നു. (സങ്കീർത്തനം 104:5; സഭാ​പ്ര​സം​ഗകൻ 1:4) അപ്പോൾപ്പി​ന്നെ ഈ വാക്യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന ഭൂമി എന്താണ്‌? ബൈബി​ളിൽ പലപ്പോ​ഴും “ഭൂമി” എന്ന വാക്ക്‌ മനുഷ്യ​കു​ടും​ബത്തെ കുറി​ക്കാൻ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (ഉൽപത്തി 11:1; 1 ദിനവൃ​ത്താ​ന്തം 16:31; സങ്കീർത്തനം 66:4; 96:1) അതു​കൊ​ണ്ടു​തന്നെ ‘പുതിയ ഭൂമി’ എന്നതു​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നത്‌ ദൈവ​ത്തി​ന്റെ സ്വർഗീ​യ​രാ​ജ്യ​ത്തിന്‌ കീഴ്‌പെ​ട്ടി​രി​ക്കുന്ന പുതിയ മനുഷ്യ​സ​മൂ​ഹ​ത്തെ​യാണ്‌. ‘പഴയ ഭൂമി’ എന്നത്‌ ദൈവ​രാ​ജ്യ​ത്തെ എതിർക്കുന്ന മനുഷ്യ​സ​മൂ​ഹ​വു​മാണ്‌. ദൈവ​രാ​ജ്യ​ത്തെ എതിർക്കുന്ന ഈ മനുഷ്യർ നീങ്ങി​പ്പോ​കും.

 “കടലും ഇല്ലാതാ​യി.” വെളി​പാട്‌ 21:1-ന്റെ ബാക്കി ഭാഗം​പോ​ലെ​തന്നെ ‘കടൽ’ എന്നു പറഞ്ഞി​രി​ക്കു​ന്ന​തും ആലങ്കാ​രി​ക​മാ​യി​ട്ടാണ്‌. ഇളകി​മ​റി​യുന്ന, പെട്ടെന്നു പ്രക്ഷു​ബ്ധ​മാ​കുന്ന കടൽ കുറി​ക്കു​ന്നത്‌ ദൈവ​ത്തിൽനിന്ന്‌ അകന്ന, പ്രശ്‌ന​ങ്ങ​ളും കുഴപ്പ​ങ്ങ​ളും ഉണ്ടാക്കുന്ന മനുഷ്യ​വർഗ​ത്തെ​യാണ്‌. (യശയ്യ 17:12, 13; 57:20; വെളി​പാട്‌ 17:1, 15) അങ്ങനെ​യുള്ള മനുഷ്യ​രും ഇല്ലാതാ​കും. സങ്കീർത്തനം 37:10 പറയുന്നു: “കുറച്ച്‌ കാലം​കൂ​ടെ കഴിഞ്ഞാൽ ദുഷ്ടന്മാ​രു​ണ്ടാ​യി​രി​ക്കില്ല. അവർ ഉണ്ടായി​രു​ന്നി​ടത്ത്‌ നീ നോക്കും; പക്ഷേ, അവരെ കാണില്ല.”

വെളി​പാട്‌ 21:1-ന്റെ സന്ദർഭം

 ‘കർത്താവിന്റെ ദിവസ​ത്തിൽ’ സംഭവി​ക്കുന്ന കാര്യ​ങ്ങ​ളാണ്‌ വെളി​പാട്‌ പുസ്‌തകം മുൻകൂ​ട്ടി​പ്പ​റ​യു​ന്നത്‌. (വെളി​പാട്‌ 1:10) ബൈബിൾ പ്രവച​ന​മ​നു​സ​രിച്ച്‌ ആ ദിവസം 1914-ൽ തുടങ്ങി. അന്ന്‌ യേശു ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​യി. b അപ്പോൾത്തന്നെ യേശു ഭൂമി​യു​ടെ ഭരണം മുഴു​വ​നാ​യി ഏറ്റെടു​ക്കു​മാ​യി​രു​ന്നില്ല. ശരിക്കും, മറ്റു പ്രവച​നങ്ങൾ പറയു​ന്ന​ത​നു​സ​രിച്ച്‌ ‘കർത്താ​വി​ന്റെ ദിവസ​ത്തി​ന്റെ’ ആദ്യഭാ​ഗത്ത്‌ ഈ ലോകാ​വ​സ്ഥകൾ വഷളാ​കും. ആ ആദ്യകാ​ല​ഘ​ട്ട​ത്തെ​യാണ്‌ ‘അവസാ​ന​കാ​ലം’ എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌. (2 തിമൊ​ഥെ​യൊസ്‌ 3:1-5, 13; മത്തായി 24:3, 7; വെളി​പാട്‌ 6:1-8; 12:12) പ്രശ്‌ന​ങ്ങ​ളുള്ള, കുഴപ്പങ്ങൾ നിറഞ്ഞ ആ കാലഘ​ട്ട​ത്തി​ന്റെ അവസാ​ന​ത്തിൽ ദൈവ​രാ​ജ്യം ആലങ്കാ​രി​ക​മായ ആകാശ​ത്തെ​യും ഭൂമി​യെ​യും നീക്കി​ക്ക​ള​യും. എന്നിട്ട്‌ സമാധാ​ന​ത്തി​ന്റെ​യും സന്തോ​ഷ​ത്തി​ന്റെ​യും ഒരു പുതിയ അധ്യാ​യ​ത്തിന്‌ തുടക്കം കുറി​ക്കും. അന്ന്‌ ‘പുതിയ ഭൂമി’ അഥവാ ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രജകൾ നല്ല ആരോ​ഗ്യ​ത്തോ​ടെ​യും സന്തോ​ഷ​ത്തോ​ടെ​യും ഇവിടെ ജീവി​ക്കും.—വെളി​പാട്‌ 21:3, 4.

 വെളി​പാട്‌ പുസ്‌ത​ക​ത്തി​ന്റെ ചുരുക്കം മനസ്സി​ലാ​ക്കാൻ ഈ വീഡി​യോ കാണുക.

a മക്ലിന്റോക്കിന്റെയും സ്‌​ട്രോ​ങ്ങി​ന്റെ​യും വിജ്ഞാ​ന​കോ​ശം (1891), വാല്യം 4 (ഇംഗ്ലീഷ്‌), പേജ്‌ 122.