ലൂക്കോസ്‌ എഴുതിയത്‌ 1:1-80

1  ബഹുമാ​ന​പ്പെട്ട തെയോ​ഫി​ലൊസ്‌ അറിയു​ന്ന​തിന്‌: നടന്ന സംഭവ​ങ്ങ​ളെ​ക്കു​റിച്ച്‌ ഒരു വിവരണം എഴുതാൻ പലരും ശ്രമി​ച്ചി​ട്ടുണ്ട്‌. ആ വിവര​ണ​ങ്ങ​ളെ​ല്ലാം നമ്മുടെ ഇടയിൽ പരക്കെ അംഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​തു​മാണ്‌.+  അതു കൂടാതെ, ആ സംഭവ​ങ്ങൾക്കെ​ല്ലാം തുടക്കം​മു​തൽ ദൃക്‌സാക്ഷികളായവരും+ ദൈവത്തിന്റെ സന്ദേശം പ്രസിദ്ധമാക്കിയവരും+ അക്കാര്യ​ങ്ങൾ നമുക്കു കൈമാ​റി​യി​ട്ടു​മുണ്ട്‌.  ഞാനും തുടക്കം​മു​ത​ലുള്ള എല്ലാ കാര്യ​ങ്ങ​ളും കൃത്യ​ത​യോ​ടെ പരി​ശോ​ധി​ച്ചു. അതു​കൊണ്ട്‌ അങ്ങയ്‌ക്കുവേണ്ടി+ അക്കാര്യ​ങ്ങൾ ചിട്ട​യോ​ടെ എഴുതാൻ ഞാൻ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു.+  അങ്ങനെ വാമൊ​ഴി​യാ​യി അങ്ങയെ പഠിപ്പിച്ച കാര്യങ്ങൾ സത്യമാ​ണെന്ന്‌ അങ്ങയ്‌ക്കു ബോധ്യം വരും.+  യഹൂദ്യ​രാ​ജാ​വായ ഹെരോദിന്റെ+ കാലത്ത്‌ അബീയയുടെ+ പുരോ​ഹി​ത​ഗ​ണ​ത്തിൽ സെഖര്യ എന്നു പേരുള്ള ഒരു പുരോഹിതനുണ്ടായിരുന്നു. അഹരോന്റെ കുലത്തിൽപ്പെ​ട്ട​വ​ളാ​യി​രു​ന്നു സെഖര്യ​യു​ടെ ഭാര്യ. പേര്‌ എലിസബത്ത്‌.  അവർ ഇരുവ​രും യഹോ​വ​യു​ടെ എല്ലാ കല്‌പ​ന​ക​ളും വ്യവസ്ഥ​ക​ളും പാലിച്ച്‌ കുറ്റമി​ല്ലാ​ത്ത​വ​രാ​യി നടന്നു. ദൈവ​മു​മ്പാ​കെ അവർ നീതിയുള്ളവരായിരുന്നു.  എന്നാൽ എലിസ​ബത്ത്‌ വന്ധ്യയാ​യി​രു​ന്ന​തു​കൊണ്ട്‌ അവർക്കു മക്കളി​ല്ലാ​യി​രു​ന്നു. ഇരുവ​രും നന്നേ വൃദ്ധരു​മാ​യി​രു​ന്നു.+  അങ്ങനെ​യി​രി​ക്കെ, സെഖര്യ​യു​ടെ ഗണത്തിനു ദൈവ​സ​ന്നി​ധി​യിൽ പുരോ​ഹി​ത​ശു​ശ്രൂഷ ചെയ്യാ​നുള്ള ഊഴം വന്നു.+  നിലവി​ലു​ണ്ടാ​യി​രുന്ന പൗരോ​ഹി​ത്യ നടപടിക്രമമനുസരിച്ച്‌* യഹോ​വ​യു​ടെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽ കടന്ന്‌ സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കാൻ സെഖര്യ​ക്കു നറുക്കു വീണു.+ 10  സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കുന്ന സമയത്ത്‌ ജനം മുഴുവൻ വെളി​യിൽ പ്രാർഥി​ച്ചു​കൊ​ണ്ടി​രു​ന്നു. 11  അപ്പോൾ യഹോ​വ​യു​ടെ ദൂതൻ സെഖര്യ​ക്കു പ്രത്യക്ഷനായി. ദൂതൻ, സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കുന്ന യാഗപീഠത്തിന്റെ വലതു​വ​ശത്ത്‌ നിന്നു. 12  ഈ കാഴ്‌ച കണ്ട്‌ ഞെട്ടി​പ്പോയ സെഖര്യ ആകെ പേടിച്ച്‌ വല്ലാ​തെ​യാ​യി. 13  എന്നാൽ ദൂതൻ സെഖര്യ​യോ​ടു പറഞ്ഞു: “സെഖര്യാ, പേടി​ക്കേണ്ടാ. നിന്റെ ഉള്ളുരു​കി​യുള്ള പ്രാർഥന ദൈവം കേട്ടി​രി​ക്കു​ന്നു. നിന്റെ ഭാര്യ എലിസ​ബത്ത്‌ നിനക്ക്‌ ഒരു മകനെ പ്രസവി​ക്കും. നീ അവനു യോഹ​ന്നാൻ എന്നു പേരി​ടണം.+ 14  നിനക്കു വളരെ സന്തോ​ഷ​മാ​കും. നീ ഏറെ ആഹ്ലാദി​ക്കും. അവന്റെ ജനനത്തിൽ അനേകം ആളുകൾ ആനന്ദി​ക്കും.+ 15  കാരണം അവൻ യഹോ​വ​യു​ടെ മുമ്പാകെ വലിയവനാകും.+ എന്നാൽ അവൻ വീഞ്ഞോ മറ്റ്‌ ഏതെങ്കി​ലും ലഹരി​പാ​നീ​യ​മോ കുടിക്കരുത്‌.+ ജനിക്കു​ന്ന​തി​നു മുമ്പുതന്നെ* അവൻ പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞവനായിരിക്കും.+ 16  അവൻ ഇസ്രാ​യേൽമ​ക്ക​ളിൽ അനേകരെ അവരുടെ ദൈവ​മായ യഹോ​വ​യി​ലേക്കു തിരികെ കൊണ്ടുവരും.+ 17  അവൻ ഏലിയ​യു​ടെ ആത്മാവും* ശക്തിയും+ ഉള്ളവനാ​യി ദൈവ​ത്തി​നു മുമ്പേ പോകും. അവൻ അപ്പന്മാ​രു​ടെ ഹൃദയ​ങ്ങളെ കുട്ടികളുടേതുപോലെയാക്കും.+ അനുസ​ര​ണം​കെ​ട്ട​വരെ നീതി​മാ​ന്മാ​രു​ടെ വിവേ​ക​ത്തി​ലേക്കു തിരികെ കൊണ്ടുവരും. അങ്ങനെ അവൻ യഹോ​വ​യ്‌ക്കു​വേണ്ടി ഒരു ജനത്തെ ഒരുക്കും.”+ 18  അപ്പോൾ സെഖര്യ ദൂത​നോ​ടു പറഞ്ഞു: “ഞാൻ ഇത്‌ എങ്ങനെ വിശ്വ​സി​ക്കും? എനിക്കു വയസ്സായി. എന്റെ ഭാര്യ​ക്കും നന്നേ പ്രായ​മാ​യി.”+ 19  ദൂതൻ സെഖര്യ​യോ​ടു പറഞ്ഞു: “ഞാൻ ദൈവത്തിന്റെ അടുത്ത്‌ തിരു​സ​ന്നി​ധി​യിൽ നിൽക്കുന്ന+ ഗബ്രി​യേ​ലാണ്‌.+ നിന്നോ​ടു സംസാ​രി​ക്കാ​നും ഈ സന്തോ​ഷ​വാർത്ത അറിയി​ക്കാ​നും ആണ്‌ എന്നെ അയച്ചി​രി​ക്കു​ന്നത്‌. 20  എന്നാൽ, ഇതു സംഭവി​ക്കുന്ന ദിവസം​വരെ നീ ഊമനാ​യി​രി​ക്കും, നിനക്കു സംസാ​രി​ക്കാൻ കഴിയില്ല. കാരണം എന്റെ വാക്കുകൾ നീ വിശ്വ​സി​ച്ചി​ല്ല​ല്ലോ. എന്നാൽ ഞാൻ പറഞ്ഞ​തെ​ല്ലാം കൃത്യസമയത്തുതന്നെ* സംഭവിക്കും.”+ 21  ആ സമയം മുഴുവൻ, ജനം സെഖര്യ​യെ കാത്തു​നിൽക്കു​ക​യാ​യി​രു​ന്നു. സെഖര്യ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽനിന്ന്‌ വരാൻ വൈകു​ന്നത്‌ എന്താ​ണെന്ന്‌ ഓർത്ത്‌ അവർ അത്ഭുത​പ്പെട്ടു. 22  പുറത്ത്‌ വന്നപ്പോൾ സെഖര്യക്ക്‌ അവരോ​ടു സംസാ​രി​ക്കാൻ കഴിഞ്ഞില്ല. വിശു​ദ്ധ​മ​ന്ദി​ര​ത്തിൽവെച്ച്‌ സെഖര്യ അസാധാ​ര​ണ​മായ എന്തോ കണ്ടെന്ന്‌* അവർക്കു മനസ്സിലായി. സംസാ​രി​ക്കാൻ കഴിയാ​ഞ്ഞ​തു​കൊണ്ട്‌ സെഖര്യ ആളുക​ളോട്‌ ആംഗ്യ​ങ്ങ​ളി​ലൂ​ടെ​യാ​ണു സംസാരിച്ചത്‌. 23  വിശുദ്ധസേവനത്തിന്റെ നിയമനം പൂർത്തി​യാ​യ​പ്പോൾ സെഖര്യ വീട്ടി​ലേക്കു തിരി​ച്ചു​പോ​യി. 24  കുറച്ച്‌ ദിവസ​ങ്ങൾക്കു ശേഷം സെഖര്യ​യു​ടെ ഭാര്യ എലിസ​ബത്ത്‌ ഗർഭി​ണി​യാ​യി. എലിസ​ബത്ത്‌ അഞ്ചു മാസം പുറത്ത്‌ ഇറങ്ങാതെ കഴിഞ്ഞു. 25  എലിസ​ബത്ത്‌ പറഞ്ഞു: “യഹോവ എനിക്കു​വേണ്ടി ഇതു ചെയ്‌തല്ലോ. ആളുകൾക്കി​ട​യിൽ എനിക്കു​ണ്ടാ​യി​രുന്ന അപമാനം മാറ്റാൻ ദൈവം ഇപ്പോൾ എന്നെ ഓർത്തു.”+ 26  എലിസബത്തിന്റെ ആറാം മാസത്തിൽ ദൈവം ഗബ്രിയേൽ+ ദൂതനെ ഗലീല​യി​ലെ ഒരു നഗരമായ നസറെ​ത്തി​ലേക്ക്‌ അയച്ചു. 27  ദാവീ​ദു​ഗൃ​ഹ​ത്തി​ലെ യോ​സേഫ്‌ എന്ന പുരു​ഷ​നു​മാ​യി വിവാഹം നിശ്ചയി​ച്ചി​രുന്ന ഒരു കന്യകയുടെ+ അടു​ത്തേ​ക്കാണ്‌ ആ ദൂതനെ അയച്ചത്‌. ആ കന്യക​യു​ടെ പേര്‌ മറിയ എന്നായിരുന്നു.+ 28  ദൂതൻ മറിയ​യു​ടെ അടുത്ത്‌ ചെന്നിട്ട്‌ ഇങ്ങനെ പറഞ്ഞു: “ദൈവത്തിന്റെ പ്രീതി ലഭിച്ച​വളേ, നമസ്‌കാ​രം! യഹോവ നിന്റെകൂടെയുണ്ട്‌.” 29  ഇതു കേട്ട മറിയ ആകെ അന്ധാളി​ച്ചു​പോ​യി. ഇങ്ങനെ​യൊ​രു അഭിവാദനത്തിന്റെ അർഥം എന്തായി​രി​ക്കു​മെന്നു മറിയ ചിന്തിച്ചു. 30  ദൂതൻ മറിയ​യോ​ടു പറഞ്ഞു: “മറിയേ, പേടി​ക്കേണ്ടാ. ദൈവ​ത്തി​നു നിന്നോ​ടു പ്രീതി തോന്നി​യി​രി​ക്കു​ന്നു. 31  നീ ഗർഭി​ണി​യാ​യി ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ക്കും.+ നീ അവന്‌ യേശു എന്നു പേരി​ടണം.+ 32  അവൻ മഹാനാ​കും.+ അത്യുന്നതന്റെ മകൻ+ എന്നു വിളി​ക്ക​പ്പെ​ടും. ദൈവ​മായ യഹോവ അവന്‌, പിതാ​വായ ദാവീദിന്റെ സിംഹാ​സനം കൊടുക്കും.+ 33  അവൻ യാക്കോ​ബു​ഗൃ​ഹ​ത്തി​ന്മേൽ എന്നും രാജാ​വാ​യി ഭരിക്കും. അവന്റെ ഭരണത്തിന്‌ അവസാ​ന​മു​ണ്ടാ​കില്ല.”+ 34  എന്നാൽ മറിയ ദൂത​നോട്‌, “ഞാൻ ഒരു പുരു​ഷ​നു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടാത്ത സ്ഥിതിക്ക്‌ ഇത്‌ എങ്ങനെ സംഭവി​ക്കും”+ എന്നു ചോദി​ച്ചു. 35  അപ്പോൾ ദൂതൻ മറിയ​യോ​ടു പറഞ്ഞു: “പരിശു​ദ്ധാ​ത്മാവ്‌ നിന്റെ മേൽ വരും.+ അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലി​ടും. അക്കാര​ണ​ത്താൽ, ജനിക്കാ​നി​രി​ക്കു​ന്നവൻ വിശു​ദ്ധ​നെന്ന്‌,+ ദൈവത്തിന്റെ മകനെന്ന്‌,+ വിളി​ക്ക​പ്പെ​ടും. 36  നിന്റെ ബന്ധുവായ എലിസ​ബ​ത്തും ഇപ്പോൾ ഗർഭി​ണി​യാണ്‌. വയസ്സായ എലിസ​ബ​ത്തിന്‌ ഒരു മകൻ ജനിക്കാൻപോ​കു​ന്നു. വന്ധ്യ എന്നു പറഞ്ഞി​രു​ന്ന​വൾക്ക്‌ ഇത്‌ ഇപ്പോൾ ആറാം മാസം. 37  ദൈവ​ത്തിന്‌ ഒരു കാര്യ​വും അസാധ്യ​മല്ല.”+ 38  അപ്പോൾ മറിയ പറഞ്ഞു: “ഇതാ, യഹോ​വ​യു​ടെ ദാസി! അങ്ങ്‌ പറഞ്ഞതു​പോ​ലെ എനിക്കു സംഭവിക്കട്ടെ.” അപ്പോൾ ദൂതൻ അവി​ടെ​നിന്ന്‌ പോയി. 39  അങ്ങനെ​യി​രി​ക്കെ ഒരു ദിവസം മറിയ യഹൂദ​യി​ലെ മലനാ​ട്ടി​ലുള്ള ഒരു നഗരത്തി​ലേക്കു തിടു​ക്ക​ത്തിൽ പോയി. 40  മറിയ സെഖര്യ​യു​ടെ വീട്ടിൽ ചെന്ന്‌ എലിസ​ബ​ത്തി​നെ അഭിവാ​ദനം ചെയ്‌തു. 41  മറിയ അഭിവാ​ദനം ചെയ്യു​ന്നത്‌ എലിസ​ബത്ത്‌ കേട്ട ഉടനെ കുഞ്ഞ്‌ എലിസബത്തിന്റെ വയറ്റിൽ കിടന്ന്‌ തുള്ളി. പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞ്‌ എലിസ​ബത്ത്‌ 42  ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “സ്‌ത്രീ​ക​ളിൽ നീ അനുഗൃ​ഹീത! നിന്റെ ഗർഭത്തി​ലെ കുഞ്ഞും അനുഗൃ​ഹീ​തൻ! 43  എന്റെ കർത്താവിന്റെ അമ്മ എന്നെ കാണാൻ വന്നല്ലോ. എത്ര വലിയ ഒരു അനു​ഗ്രഹം! 44  ദേ! നീ അഭിവാ​ദനം ചെയ്യു​ന്നതു കേട്ട ഉടനെ എന്റെ വയറ്റിൽ കിടന്ന്‌ കുഞ്ഞ്‌ സന്തോ​ഷം​കൊണ്ട്‌ തുള്ളി. 45  യഹോവ പറഞ്ഞ കാര്യങ്ങൾ വിശ്വ​സി​ച്ച​വ​ളും അനുഗൃഹീത!* കാരണം അതെല്ലാം അങ്ങനെ​തന്നെ നിറവേറും.” 46  അപ്പോൾ മറിയ പറഞ്ഞു: “എന്റെ ദേഹി യഹോ​വയെ വാഴ്‌ത്തുന്നു.+ 47  എന്റെ ആത്മാവ്‌* എങ്ങനെ എന്റെ രക്ഷകനായ ദൈവ​ത്തിൽ സന്തോഷിച്ചുല്ലസിക്കാതിരിക്കും!+ 48  വെറു​മൊ​രു സാധാ​ര​ണ​ക്കാ​രി​യായ ഈ എളിയ ദാസിയെ ദൈവം അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്ന​ല്ലോ.+ ഇനിമു​തൽ എല്ലാ തലമു​റ​ക​ളും എന്നെ അനുഗൃഹീത* എന്നു വിളിക്കും.+ 49  കാരണം ശക്തനായ ദൈവം എനിക്കു​വേണ്ടി വലിയ കാര്യങ്ങൾ ചെയ്‌തി​രി​ക്കു​ന്നു. ദൈവത്തിന്റെ പേര്‌ പരിശു​ദ്ധ​മാണ്‌.+ 50  തന്നെ ഭയപ്പെ​ടു​ന്ന​വ​രു​ടെ മേൽ ദൈവത്തിന്റെ കരുണ തലമു​റ​ത​ല​മു​റ​യോ​ള​മി​രി​ക്കും.+ 51  ദൈവം തന്റെ കൈ​കൊണ്ട്‌ വലിയ കാര്യങ്ങൾ ചെയ്‌തി​രി​ക്കു​ന്നു.+ ഹൃദയ​ത്തിൽ ധാർഷ്ട്യ​മു​ള്ള​വരെ ചിതറി​ച്ചി​രി​ക്കു​ന്നു.+ 52  അധികാ​ര​ത്തി​ലി​രി​ക്കു​ന്ന​വരെ ദൈവം സിംഹാ​സ​ന​ങ്ങ​ളിൽനിന്ന്‌ താഴെ ഇറക്കുകയും+ സാധു​ക്കളെ ഉയർത്തു​ക​യും ചെയ്‌തി​രി​ക്കു​ന്നു.+ 53  വിശന്നി​രി​ക്കു​ന്ന​വരെ വിശി​ഷ്ട​വ​സ്‌തു​ക്കൾകൊണ്ട്‌ തൃപ്‌ത​രാ​ക്കി,+ സമ്പന്നരെ വെറു​ങ്കൈ​യോ​ടെ പറഞ്ഞയ​ച്ചി​രി​ക്കു​ന്നു. 54  ദൈവം തന്റെ ദാസനായ ഇസ്രായേലിന്റെ സഹായ​ത്തിന്‌ എത്തിയി​രി​ക്കു​ന്നു.+ 55  അബ്രാ​ഹാ​മി​നോ​ടും അബ്രാഹാമിന്റെ സന്തതിയോടും*+ എന്നും കരുണ കാണി​ക്കു​മെന്നു പറഞ്ഞത്‌ ഓർത്താ​ണു ദൈവം അങ്ങനെ ചെയ്‌തത്‌. അതാണ​ല്ലോ നമ്മുടെ പൂർവി​ക​രോ​ടു ദൈവം പറഞ്ഞത്‌.” 56  മറിയ മൂന്നു മാസ​ത്തോ​ളം എലിസബത്തിന്റെകൂടെ താമസി​ച്ചിട്ട്‌ സ്വന്തം വീട്ടി​ലേക്കു തിരി​ച്ചു​പോ​യി. 57  മാസം തികഞ്ഞ​പ്പോൾ എലിസ​ബത്ത്‌ ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ച്ചു. 58  യഹോവ എലിസ​ബ​ത്തി​നോ​ടു മഹാക​രുണ കാണി​ച്ചി​രി​ക്കു​ന്നെന്ന്‌ അയൽക്കാ​രും ബന്ധുക്ക​ളും കേട്ട​പ്പോൾ അവരും എലിസബത്തിന്റെ സന്തോ​ഷ​ത്തിൽ പങ്കുചേർന്നു.+ 59  എട്ടാം ദിവസം അവർ കുഞ്ഞിനെ പരിച്ഛേദന*+ ചെയ്യാൻ കൊണ്ടുപോയി. അവർ അവന്‌ അവന്റെ അപ്പന്റെ പേരു​പോ​ലെ സെഖര്യ എന്നു പേരി​ടാൻ ഒരുങ്ങി. 60  എന്നാൽ അവന്റെ അമ്മ പറഞ്ഞു: “അതു വേണ്ടാ, അവനു യോഹ​ന്നാൻ എന്നു പേരി​ടണം.” 61  അവർ എലിസ​ബ​ത്തി​നോട്‌, “നിങ്ങളു​ടെ ബന്ധുക്ക​ളിൽ ആർക്കും ആ പേരി​ല്ല​ല്ലോ” എന്നു പറഞ്ഞു. 62  അവനെ എന്തു പേര്‌ വിളി​ക്കാ​നാണ്‌ ആഗ്രഹ​മെന്ന്‌ അവർ അവന്റെ അപ്പനോട്‌ ആംഗ്യ​ത്തി​ലൂ​ടെ ചോദി​ച്ചു. 63  സെഖര്യ ഒരു എഴുത്തു​പലക വാങ്ങി “അവന്റെ പേര്‌ യോഹ​ന്നാൻ എന്നാണ്‌”+ എന്ന്‌ എഴുതി​ക്കാ​ണി​ച്ചു. ഇതു കണ്ട്‌ എല്ലാവ​രും അതിശ​യി​ച്ചു​പോ​യി. 64  ആ നിമിഷം സെഖര്യ​യു​ടെ വായ്‌ തുറന്നു, നാവിന്റെ കെട്ട്‌ അഴിഞ്ഞു. സെഖര്യ ദൈവത്തെ വാഴ്‌ത്തി സംസാ​രി​ച്ചു​തു​ടങ്ങി.+ 65  അവരുടെ അയൽവാ​സി​ക​ളെ​ല്ലാം ഭയന്നു​പോ​യി. ഈ വാർത്ത യഹൂദ്യ​മ​ല​നാ​ട്ടി​ലെ​ങ്ങും പരന്നു. 66  ഇതു കേട്ടവ​രെ​ല്ലാം അതു ഹൃദയ​ത്തിൽ കുറി​ച്ചി​ട്ടു. “ഈ കുഞ്ഞ്‌ ആരായി​ത്തീ​രും” എന്ന്‌ അവർ തമ്മിൽത്ത​മ്മിൽ പറഞ്ഞു. യഹോ​വ​യു​ടെ കൈ അവന്റെകൂടെയുണ്ടായിരുന്നു. 67  അവന്റെ അപ്പനായ സെഖര്യ പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞ്‌ ഇങ്ങനെ പ്രവചി​ച്ചു: 68  “ഇസ്രായേലിന്റെ ദൈവ​മായ യഹോവ വാഴ്‌ത്തപ്പെടട്ടെ.+ ദൈവം തന്റെ ജനത്തിനു നേരെ ശ്രദ്ധ തിരിച്ച്‌ അവരെ വിടുവിച്ചല്ലോ.+ 69  ദൈവം തന്റെ ദാസനായ ദാവീദിന്റെ ഭവനത്തിൽ+ നമുക്കാ​യി രക്ഷയുടെ ഒരു കൊമ്പ്‌+ ഉയർത്തിയിരിക്കുന്നു. 70  പണ്ടുപണ്ടേ തന്റെ വിശു​ദ്ധ​പ്ര​വാ​ച​ക​ന്മാ​രി​ലൂ​ടെ,+ 71  നമ്മുടെ ശത്രു​ക്ക​ളിൽനി​ന്നും നമ്മളെ വെറു​ക്കുന്ന എല്ലാവ​രു​ടെ കൈയിൽനി​ന്നും നമ്മളെ രക്ഷിക്കു​മെന്നു ദൈവം പറഞ്ഞി​രു​ന്ന​ല്ലോ.+ 72  നമ്മുടെ പൂർവി​ക​രോ​ടു പറഞ്ഞതു​പോ​ലെ നമ്മളോ​ടു കരുണ കാണി​ക്കാൻവേ​ണ്ടി​യാ​ണു ദൈവം ഇങ്ങനെ ചെയ്‌തത്‌.+ 73  നമ്മുടെ പൂർവി​ക​നായ അബ്രാ​ഹാ​മി​നോട്‌ ആണയിട്ട്‌ ഉറപ്പിച്ച വിശു​ദ്ധ​മായ ഉടമ്പടി ദൈവം ഓർക്കും.+ 74  ആ ഉടമ്പടിയനുസരിച്ച്‌, ശത്രു​ക്ക​ളു​ടെ കൈയിൽനിന്ന്‌ നമ്മളെ വിടു​വി​ച്ച​ശേഷം തിരു​സ​ന്നി​ധി​യിൽ 75  ജീവി​ത​കാ​ലം മുഴുവൻ വിശ്വ​സ്‌ത​ത​യോ​ടും നീതി​യോ​ടും കൂടെ നിർഭയം ദൈവ​ത്തി​നു വിശു​ദ്ധ​സേ​വനം ചെയ്യാൻ നമുക്കു പദവി ലഭിക്കും. 76  നീയോ കുഞ്ഞേ, നീ അത്യുന്നതന്റെ പ്രവാ​ച​ക​നെന്നു വിളി​ക്ക​പ്പെ​ടും. കാരണം നീ മുമ്പേ പോയി യഹോ​വ​യ്‌ക്കു വഴി ഒരുക്കുകയും+ 77  പാപങ്ങൾ ക്ഷമിച്ചു​കി​ട്ടു​ന്ന​തി​ലൂ​ടെ ലഭിക്കുന്ന രക്ഷയെ​ക്കു​റി​ച്ചുള്ള അറിവ്‌ ദൈവ​ജ​ന​ത്തി​നു പകർന്നു​കൊ​ടു​ക്കു​ക​യും ചെയ്യും.+ 78  ഇതെല്ലാം നമ്മുടെ ദൈവത്തിന്റെ ആർദ്രാ​നു​ക​മ്പ​യാണ്‌. ഈ അനുകമ്പ നിമിത്തം, ഉന്നതങ്ങ​ളിൽനിന്ന്‌ പ്രഭാ​ത​കി​ര​ണങ്ങൾ നമ്മുടെ മേൽ പ്രകാ​ശി​ക്കും.+ 79  അതു കൂരി​രു​ട്ടി​ലും മരണത്തിന്റെ നിഴലിലും+ കഴിയു​ന്ന​വർക്കു വെളിച്ചം നൽകും; നമ്മുടെ കാലടി​കളെ സമാധാനത്തിന്റെ വഴിയിൽ നയിക്കും.” 80  കുഞ്ഞു വളർന്ന്‌ വലുതാ​യി. ആത്മാവിൽ* ബലപ്പെട്ടു. ഇസ്രാ​യേ​ലി​നു തന്നെത്തന്നെ വെളി​പ്പെ​ടു​ത്തു​ന്ന​തു​വരെ അദ്ദേഹം മരുഭൂ​മി​യിൽ താമസിച്ചു.

അടിക്കുറിപ്പുകള്‍

അഥവാ “പൗരോ​ഹി​ത്യാ​ചാ​ര​മ​നു​സ​രിച്ച്‌.”
അഥവാ “അമ്മയുടെ ഗർഭപാ​ത്ര​ത്തിൽവെ​ച്ചു​തന്നെ.”
അഥവാ “ഹൃദയ​വും.”
അഥവാ “അതിനു​വേണ്ടി നിശ്ചയിച്ച സമയത്തു​തന്നെ.”
അഥവാ “സെഖര്യ ഒരു ദിവ്യ​ദർശനം കണ്ടെന്ന്‌.”
അഥവാ “സന്തുഷ്ട!”
അഥവാ “ഹൃദയം.”
അഥവാ “സന്തുഷ്ട.”
അക്ഷ. “വിത്തി​നോ​ടും.”
പദാവലിയിൽ “പരിച്ഛേദന” കാണുക.
അതായത്‌, മനോ​ഭാ​വ​വും സ്വഭാ​വ​വും.

പഠനക്കുറിപ്പുകൾ

ലൂക്കോസ്‌: ഈ പേരിന്റെ ഗ്രീക്കു​രൂ​പം ലൂകാസ്‌ എന്നാണ്‌. ഈ സുവി​ശേ​ഷ​വും അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃ​ത്തി​കൾ എന്ന പുസ്‌ത​ക​വും എഴുതി​യതു ലൂക്കോസ്‌ ആണ്‌. അദ്ദേഹം ഒരു വൈദ്യ​നും അപ്പോ​സ്‌ത​ല​നായ പൗലോസിന്റെ വിശ്വ​സ്‌ത​കൂ​ട്ടാ​ളി​യും ആയിരു​ന്നു. (കൊലോ 4:14; “ലൂക്കോസ്‌—ആമുഖം” എന്നതും കാണുക.) ലൂക്കോസിന്റെ ഗ്രീക്കു​പേ​രും രചനാ​ശൈ​ലി​യു​ടെ പ്രത്യേ​ക​ത​യും കാരണം അദ്ദേഹം ഒരു ജൂതന​ല്ലെന്നു ചിലർ വാദി​ച്ചി​ട്ടുണ്ട്‌. മാത്രമല്ല, കൊലോ 4:10-14 വാക്യ​ങ്ങ​ളിൽ പൗലോസ്‌ ‘പരി​ച്ഛേ​ദ​ന​യേ​റ്റ​വ​രെ​ക്കു​റിച്ച്‌’ അഥവാ ജൂതന്മാ​രെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ ലൂക്കോ​സി​ന്റെ കാര്യം പറയാതെ പിന്നീ​ടാണ്‌ അദ്ദേഹ​ത്തി​ന്റെ കാര്യം പറയു​ന്നത്‌. എന്നാൽ ലൂക്കോസ്‌ ഒരു ജൂതന​ല്ലെന്ന നിഗമ​ന​വു​മാ​യി റോമ 3:1, 2 യോജി​ക്കു​ന്നില്ല. കാരണം, അവിടെ പറയു​ന്ന​ത​നു​സ​രിച്ച്‌ “ദൈവത്തിന്റെ വിശു​ദ്ധ​മായ അരുള​പ്പാ​ടു​കൾ . . . ഏൽപ്പി​ച്ചത്‌” ജൂതന്മാ​രെ​യാണ്‌. ഇതിൽ ലൂക്കോ​സും ഉൾപ്പെ​ടു​ന്നു. അതു​കൊണ്ട്‌ ലൂക്കോസ്‌ ഗ്രീക്ക്‌ സംസാ​രി​ച്ചി​രുന്ന, ഗ്രീക്കു​പേ​രുള്ള ഒരു ജൂതനാ​യി​രു​ന്നു എന്ന്‌ അനുമാ​നി​ക്കാം.

ലൂക്കോസ്‌ എഴുതി​യത്‌: തെളി​വ​നു​സ​രിച്ച്‌ മൂലകൃ​തി​ക​ളിൽ “ലൂക്കോസ്‌ എഴുതിയ സുവി​ശേഷം” എന്നതു​പോ​ലുള്ള തലക്കെ​ട്ടു​കൾ ഉണ്ടായി​രു​ന്നില്ല. സുവി​ശേ​ഷങ്ങൾ എഴുതി​യവർ ആരും അവരാണ്‌ അത്‌ എഴുതി​യ​തെന്ന്‌ അതിൽ വെളി​പ്പെ​ടു​ത്തി​യി​ട്ടു​മില്ല. ലൂക്കോസിന്റെ സുവിശേഷത്തിന്റെ ചില കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ “ലൂക്കോസ്‌ എഴുതിയ സുവി​ശേഷം (അഥവാ “സന്തോ​ഷ​വാർത്ത”)” (യുഅംഗേലിഓൻ കറ്റാ ലൂകാൻ) എന്ന തലക്കെ​ട്ടും മറ്റു ചിലതിൽ “ലൂക്കോസ്‌ എഴുതി​യത്‌” (കറ്റാ ലൂകാൻ) എന്ന ചെറിയ തലക്കെ​ട്ടും കാണു​ന്നുണ്ട്‌. അത്തരം തലക്കെ​ട്ടു​കൾ എപ്പോ​ഴാ​ണു കൂട്ടി​ച്ചേർത്ത​തെ​ന്നോ ഉപയോ​ഗി​ച്ചു​തു​ട​ങ്ങി​യ​തെ​ന്നോ വ്യക്തമല്ല. അവ ഉപയോ​ഗി​ച്ചു​തു​ട​ങ്ങി​യത്‌ എ.ഡി. രണ്ടാം നൂറ്റാ​ണ്ടി​ലാണ്‌ എന്നാണു ചിലരു​ടെ അഭി​പ്രാ​യം. കാരണം എ.ഡി. രണ്ടാം നൂറ്റാണ്ടിന്റെ അവസാ​ന​ഭാ​ഗ​ത്തോ മൂന്നാം നൂറ്റാണ്ടിന്റെ തുടക്ക​ത്തി​ലോ എഴുതി​യ​തെന്നു കരുത​പ്പെ​ടുന്ന ചില സുവി​ശേ​ഷ​കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ നീളം കൂടിയ തലക്കെട്ടു കാണു​ന്നുണ്ട്‌. ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളി​ലെ ആദ്യത്തെ നാലു പുസ്‌ത​ക​ങ്ങളെ “സുവി​ശേഷം” (അക്ഷ. “സന്തോ​ഷ​വാർത്ത”) എന്നു വിളി​ക്കാ​നുള്ള കാരണം മർക്കോസിന്റെ പുസ്‌ത​ക​ത്തി​ലെ പ്രാരം​ഭ​വാ​ക്കു​ക​ളാ​യി​രി​ക്കാം (“ദൈവ​പു​ത്ര​നായ യേശു​ക്രി​സ്‌തു​വി​നെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത തുടങ്ങു​ന്നു.”) എന്നു ചില പണ്ഡിത​ന്മാർ പറയുന്നു. എഴുത്തു​കാ​രു​ടെ പേരു​ക​ളോ​ടു​കൂ​ടിയ അത്തരം തലക്കെ​ട്ടു​കൾ പുസ്‌ത​ക​ങ്ങളെ വ്യക്തമാ​യി വേർതി​രി​ച്ച​റി​യാൻ സഹായി​ക്കു​മെന്നു കണ്ടിട്ടാ​യി​രി​ക്കാം അവ ഉപയോ​ഗി​ച്ചു​തു​ട​ങ്ങി​യത്‌.

ബഹുമാ​ന​പ്പെട്ട: “ബഹുമാ​ന​പ്പെട്ട” എന്നതിന്റെ ഗ്രീക്കു​പദം (ക്രാറ്റി​സ്റ്റൊസ്‌) ഉന്നതാ​ധി​കാ​രി​കളെ ഔദ്യോ​ഗി​ക​മാ​യി അഭിസം​ബോ​ധന ചെയ്യാൻ ഉപയോ​ഗി​ച്ചി​രുന്ന ഒരു പദമാണ്‌. (പ്രവൃ 23:26; 24:2; 26:25) ക്രിസ്‌ത്യാ​നി​യാ​കു​ന്ന​തി​നു മുമ്പ്‌ തെയോ​ഫി​ലൊസ്‌ ഒരു ഉന്നതാ​ധി​കാ​രി​യാ​യി​രു​ന്നെന്നു ചില പണ്ഡിത​ന്മാർ അഭി​പ്രാ​യ​പ്പെ​ടു​ന്നത്‌ ഇതു​കൊ​ണ്ടാണ്‌. എന്നാൽ ഈ ഗ്രീക്കു​പദം സൗഹൃ​ദ​മോ മര്യാ​ദ​യോ ആഴമായ ആദരവോ സൂചി​പ്പി​ക്കുന്ന ഒരു അഭിസം​ബോ​ധന മാത്ര​മാ​ണെ​ന്നാ​ണു ചിലരു​ടെ പക്ഷം. സാധ്യ​ത​യ​നു​സ​രിച്ച്‌ തെയോ​ഫി​ലൊസ്‌ അപ്പോൾത്തന്നെ ഒരു ക്രിസ്‌ത്യാ​നി​യാ​യി​രു​ന്നു. കാരണം യേശു​ക്രി​സ്‌തു​വി​നെ​ക്കു​റി​ച്ചും യേശുവിന്റെ ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചും നേര​ത്തേ​തന്നെ അദ്ദേഹത്തെ ‘വാമൊ​ഴി​യാ​യി പഠിപ്പി​ച്ചി​രു​ന്നെന്നു’ നമ്മൾ കാണുന്നു. (ലൂക്ക 1:4) അത്തരത്തിൽ കേട്ടു​പ​ഠിച്ച കാര്യങ്ങൾ സത്യമാ​ണെന്ന്‌ ഒന്നുകൂ​ടി ബോധ്യ​പ്പെ​ടാൻ ലൂക്കോസിന്റെ ലിഖി​ത​രേഖ അദ്ദേഹത്തെ സഹായി​ച്ചി​രി​ക്കണം. എന്നാൽ തെയോ​ഫി​ലൊസ്‌ അപ്പോൾത്തന്നെ ഒരു ക്രിസ്‌ത്യാ​നി​യാ​യി​രു​ന്നു എന്നതി​നോ​ടു ചിലർ യോജി​ക്കു​ന്നില്ല. തെയോ​ഫി​ലൊസ്‌ ആ സമയത്ത്‌ ക്രിസ്‌തുവിന്റെ ഉപദേ​ശ​ങ്ങ​ളിൽ താത്‌പ​ര്യം കാണി​ച്ചി​രു​ന്നെ​ങ്കി​ലും ഒരു ക്രിസ്‌ത്യാ​നി​യാ​യതു പിന്നീ​ടാ​ണെന്ന്‌ അവരിൽ ചിലർ കരുതു​ന്നു. ഇനി, ഇവിടെ തെയോ​ഫി​ലൊസ്‌ (“ദൈവം സ്‌നേ​ഹി​ക്കു​ന്ന​യാൾ; ദൈവത്തിന്റെ സുഹൃത്ത്‌” എന്ന്‌ അർഥം.) എന്നത്‌ ഒരു വ്യക്തി​യു​ടെ പേര​ല്ലെ​ന്നും അതു ക്രിസ്‌ത്യാ​നി​കളെ മൊത്ത​ത്തിൽ അഭിസം​ബോ​ധന ചെയ്യാൻ ഉപയോ​ഗിച്ച ഒരു പദം മാത്ര​മാ​ണെ​ന്നും മറ്റു ചിലർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃ​ത്തി​കൾ എന്ന പുസ്‌തകത്തിന്റെ തുടക്ക​ത്തിൽ തെയോ​ഫി​ലൊ​സി​നെ അഭിസം​ബോ​ധന ചെയ്യു​മ്പോൾ, “ബഹുമാ​ന​പ്പെട്ട” എന്ന പദപ്ര​യോ​ഗം ലൂക്കോസ്‌ ഉപയോ​ഗി​ക്കു​ന്നില്ല.​—പ്രവൃ 1:1.

പരക്കെ അംഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​തു​മാണ്‌: ഇതേ ഗ്രീക്കു​പ​ദ​പ്ര​യോ​ഗത്തെ, “തികച്ചും വിശ്വ​സ​നീ​യ​മാ​യി കണക്കാ​ക്ക​പ്പെ​ടു​ന്ന​തു​മാണ്‌” എന്നും പരിഭാ​ഷ​പ്പെ​ടു​ത്താം. ഈ വാക്യ​ത്തിൽ പരാമർശി​ച്ചി​രി​ക്കുന്ന വിവര​ണ​ങ്ങ​ളി​ലെ വസ്‌തു​ത​ക​ളെ​ല്ലാം നന്നായി പരി​ശോ​ധിച്ച്‌ ഉറപ്പു​വ​രു​ത്തി​യ​താ​ണെ​ന്നാണ്‌ അതു സൂചി​പ്പി​ക്കു​ന്നത്‌. ഇനി, നമ്മുടെ ഇടയിൽ എന്നു പറഞ്ഞി​രി​ക്കു​ന്ന​തോ? ക്രിസ്‌തു​വി​നെ​ക്കു​റിച്ച്‌ മുൻകൂ​ട്ടി​പ്പറഞ്ഞ എല്ലാ കാര്യ​ങ്ങ​ളും സത്യ​മെന്നു തെളി​ഞ്ഞെ​ന്നും ഒരു സംശയ​വും കൂടാതെ അതെല്ലാം അംഗീ​ക​രി​ക്കാ​മെ​ന്നും ഉള്ള പൂർണ​ബോ​ധ്യം അന്നത്തെ ക്രിസ്‌ത്യാ​നി​കൾക്കു​ണ്ടാ​യി​രു​ന്നു എന്നാണ്‌ അതു സൂചി​പ്പി​ക്കു​ന്നത്‌. ഇക്കാര​ണ​ത്താൽത്തന്നെ ചില പരിഭാ​ഷകർ ഈ ഭാഗം പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ “നമ്മളെ​ല്ലാ​വ​രും പൂർണ​മാ​യി വിശ്വ​സി​ക്കു​ന്ന​തു​മാണ്‌” എന്നാണ്‌. മറ്റു ചില ബൈബിൾഭാ​ഗ​ങ്ങ​ളിൽ ഇതേ ഗ്രീക്കു​പ​ദ​ത്തി​ന്റെ രൂപങ്ങളെ ‘പൂർണ​ബോ​ധ്യം’ എന്നും പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.​—റോമ 4:21; 14:5; കൊലോ 4:12.

സന്ദേശം പ്രസി​ദ്ധ​മാ​ക്കി​യവർ: അഥവാ “വചനത്തിന്റെ ദാസന്മാർ.” ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ രണ്ട്‌ എബ്രാ​യ​പ​രി​ഭാ​ഷ​ക​ളിൽ (അനു. സി-യിൽ J18, 22 എന്നു സൂചി​പ്പി​ച്ചി​രി​ക്കു​ന്നു.) ഇവിടെ ദൈവ​നാ​മം (ചതുര​ക്ഷരി) കാണാം. “യഹോ​വ​യു​ടെ വചനത്തിന്റെ ദാസന്മാർ” എന്നാണ്‌ അവിടെ വായി​ക്കു​ന്നത്‌.

പരി​ശോ​ധി​ച്ചു: അഥവാ “ശ്രദ്ധ​യോ​ടെ അന്വേ​ഷണം നടത്തി.” തന്റെ സുവി​ശേ​ഷ​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുള്ള സംഭവ​ങ്ങ​ളൊ​ന്നും ലൂക്കോസ്‌ നേരിട്ട്‌ കണ്ടിട്ടില്ല. അങ്ങനെ​യെ​ങ്കിൽ ആ വിവരണം തയ്യാറാ​ക്കാ​നുള്ള വിവരങ്ങൾ അദ്ദേഹ​ത്തിന്‌ എവി​ടെ​നി​ന്നാ​ണു കിട്ടി​യത്‌? തീർച്ച​യാ​യും പരിശുദ്ധാത്മാവിന്റെ സഹായം ഒരു ഘടകമാ​യി​രു​ന്നു. അതിനു പുറമേ പിൻവ​രുന്ന ഉറവി​ട​ങ്ങ​ളിൽനി​ന്നും അദ്ദേഹ​ത്തി​നു വിവരങ്ങൾ ലഭിച്ചി​രി​ക്കാം: (1) യേശുവിന്റെ വംശാ​വലി തയ്യാറാ​ക്കാൻ ഉപകരിച്ച ലിഖി​ത​രേ​ഖകൾ. (ലൂക്ക 3:23-38) (2) മത്തായി ദൈവ​പ്ര​ചോ​ദി​ത​നാ​യി എഴുതിയ വിവരണം. (3) അനേകം ദൃക്‌സാ​ക്ഷി​ക​ളു​മാ​യി നടത്തിയ അഭിമു​ഖങ്ങൾ (ലൂക്ക 1:2). യേശുവിന്റെ ശിഷ്യ​ന്മാ​രിൽ അപ്പോ​ഴും ജീവി​ച്ചി​രു​ന്ന​വ​രിൽനി​ന്നും സാധ്യ​ത​യ​നു​സ​രിച്ച്‌ യേശുവിന്റെ അമ്മയായ മറിയ​യിൽനി​ന്നും ലൂക്കോസ്‌ ഇത്തരത്തിൽ വിവരങ്ങൾ ശേഖരി​ച്ചി​രി​ക്കാം. ലൂക്കോസിന്റെ സുവി​ശേ​ഷ​ത്തി​ലെ ഏതാണ്ട്‌ 60 ശതമാനം വിവര​ങ്ങ​ളും മറ്റു സുവി​ശേ​ഷ​ങ്ങ​ളിൽ കാണാ​ത്ത​വ​യാണ്‌.​—“ലൂക്കോസ്‌—ആമുഖം” കാണുക.

ചിട്ട​യോ​ടെ: അഥവാ “യുക്തി​സ​ഹ​മായ ക്രമത്തിൽ.” “ചിട്ട​യോ​ടെ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന കതേക്‌സസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തിന്‌ ഒരു പ്രത്യേ​ക​ക്ര​മ​ത്തിൽ കാര്യങ്ങൾ അവതരി​പ്പി​ക്കു​ന്ന​തി​നെ കുറി​ക്കാ​നാ​കും. അത്‌ ഒരുപക്ഷേ സംഭവങ്ങൾ നടന്ന ക്രമത്തി​ലോ വിഷയത്തിന്റെയോ യുക്തി​യു​ടെ​യോ അടിസ്ഥാ​ന​ത്തി​ലോ ആകാം. എന്നു​വെച്ച്‌ സംഭവങ്ങൾ അതു നടന്ന അതേ ക്രമത്തിൽത്തന്നെ എപ്പോ​ഴും അവതരി​പ്പി​ക്ക​ണ​മെന്നു നിർബ​ന്ധ​മില്ല. ലൂക്കോസ്‌ എപ്പോ​ഴും, സംഭവങ്ങൾ അതു നടന്ന അതേ ക്രമത്തി​ലല്ല രേഖ​പ്പെ​ടു​ത്തി​യ​തെന്നു ലൂക്ക 3:18-21 പരി​ശോ​ധി​ച്ചാൽ വ്യക്തമാ​കും. അതു​കൊ​ണ്ടു​തന്നെ യേശുവിന്റെ ജീവി​ത​ത്തോ​ടും ശുശ്രൂ​ഷ​യോ​ടും ബന്ധപ്പെട്ട സംഭവ​ങ്ങ​ളു​ടെ ക്രമം മനസ്സി​ലാ​ക്കാൻ നാലു സുവി​ശേ​ഷ​വി​വ​ര​ണ​ങ്ങ​ളും പരി​ശോ​ധി​ക്കേ​ണ്ടി​വ​രും. ലൂക്കോസ്‌ പൊതു​വേ സംഭവങ്ങൾ വിവരി​ച്ചി​രി​ക്കു​ന്നത്‌ അവ നടന്ന ക്രമത്തിൽത്ത​ന്നെ​യാ​ണെ​ങ്കി​ലും ചില പ്രത്യേ​ക​ഘ​ട​കങ്ങൾ കണക്കി​ലെ​ടുത്ത്‌ അദ്ദേഹം ചില​പ്പോ​ഴൊ​ക്കെ ആ ക്രമത്തി​നു മാറ്റം വരുത്തി​യി​ട്ടു​ണ്ടെന്നു വേണം കരുതാൻ.

സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കാൻ സെഖര്യ​ക്കു നറുക്കു വീണു: സ്വർണ​യാ​ഗ​പീ​ഠ​ത്തിൽ ആദ്യമാ​യി സുഗന്ധ​ക്കൂട്ട്‌ അർപ്പി​ച്ചതു മഹാപു​രോ​ഹി​ത​നായ അഹരോ​നാ​യി​രു​ന്നു. (പുറ 30:7) എന്നാൽ സുഗന്ധക്കൂട്ടിന്റെയും വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലെ മറ്റു വസ്‌തു​ക്ക​ളു​ടെ​യും ചുമതല അഹരോന്റെ പുത്ര​നായ എലെയാ​സ​രി​നാ​യി​രു​ന്നു. (സംഖ 4:16) സെഖര്യ ഒരു മഹാപു​രോ​ഹി​ത​ന​ല്ലാ​യി​രു​ന്നി​ട്ടും സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കു​ന്ന​താ​യി ഇവിടെ പറഞ്ഞി​രി​ക്കു​ന്നു. പാപപ​രി​ഹാ​ര​ദി​വസം ഒഴി​കെ​യുള്ള ദിവസ​ങ്ങ​ളിൽ മഹാപു​രോ​ഹി​ത​ന​ല്ലാത്ത പുരോ​ഹി​ത​ന്മാ​രും ഈ ശുശ്രൂഷ ചെയ്‌തി​രു​ന്ന​താ​യി ഇതിൽനിന്ന്‌ അനുമാ​നി​ക്കാം. ദിവസ​വും ദേവാ​ല​യ​ത്തിൽ ചെയ്‌തി​രുന്ന സേവന​ങ്ങ​ളിൽ ഏറ്റവും ആദരണീ​യ​മാ​യി കണ്ടിരു​ന്നതു സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കു​ന്ന​താ​ണെന്നു കരുത​പ്പെ​ടു​ന്നു. ബലി അർപ്പി​ച്ച​ശേ​ഷ​മാ​യി​രു​ന്നു സാധാ​ര​ണ​യാ​യി ഇതു ചെയ്‌തി​രു​ന്നത്‌. ആ സമയത്ത്‌ വിശു​ദ്ധ​മ​ന്ദി​ര​ത്തി​നു പുറത്ത്‌ ആളുകൾ പ്രാർഥ​ന​യ്‌ക്കാ​യി കൂടി​വ​ന്നി​ട്ടു​ണ്ടാ​കും. റബ്ബിമാ​രു​ടെ പാരമ്പ​ര്യ​രേ​ഖകൾ പറയു​ന്ന​ത​നു​സ​രിച്ച്‌, സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കേണ്ട പുരോ​ഹി​തനെ നറുക്കി​ട്ടാ​ണു തീരു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും അവിടെ സന്നിഹി​ത​രാ​യി​രുന്ന മറ്റെല്ലാ പുരോ​ഹി​ത​ന്മാർക്കും ഒരവസ​ര​മെ​ങ്കി​ലും കിട്ടി​യ​ശേഷം മാത്രമേ അദ്ദേഹ​ത്തി​നു രണ്ടാമത്‌ അവസരം കിട്ടു​മാ​യി​രു​ന്നു​ള്ളൂ. ഇതു സത്യമാ​ണെ​ങ്കിൽ, സാധ്യ​ത​യ​നു​സ​രിച്ച്‌ ഒരു പുരോ​ഹി​തനു ജീവി​ത​കാ​ലത്ത്‌ ഒരിക്കൽ മാത്രം കിട്ടുന്ന പദവി​യാ​യി​രു​ന്നു ഇത്‌.

ഹെരോദ്‌: ഇതു ‘മഹാനായ ഹെരോദ്‌’ ആണ്‌.​—പദാവലി കാണുക.

അബീയ: “യഹോവ എന്റെ പിതാവ്‌” എന്ന്‌ അർഥമുള്ള എബ്രാ​യ​പേ​രിൽനിന്ന്‌ വന്നത്‌.

അബീയ​യു​ടെ . . . ഗണത്തിൽ: അഹരോന്റെ വംശത്തിൽപ്പെട്ട ഒരു പുരോ​ഹി​ത​നാ​യി​രു​ന്നു അബീയ. ദാവീദ്‌ രാജാവിന്റെ കാലത്ത്‌ ഇസ്രാ​യേ​ലി​ലെ പിതൃ​ഭ​വ​ന​ങ്ങ​ളിൽ ഒന്നിന്റെ തലവനാ​യി അബീയയെ അംഗീ​ക​രി​ച്ചി​രു​ന്നു. ദാവീദ്‌ പുരോ​ഹി​ത​ന്മാ​രെ 24 ഗണങ്ങളാ​യി വിഭാ​ഗി​ച്ചു. ആ ഓരോ ഗണവും ആറു മാസം കൂടു​മ്പോൾ ഒരാഴ്‌ച യരുശ​ലേ​മി​ലെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽ സേവി​ക്കു​മാ​യി​രു​ന്നു. അതിൽ എട്ടാമത്തെ ഗണത്തിനു നേതൃ​ത്വ​മെ​ടു​ക്കേ​ണ്ടതു നറുക്ക​നു​സ​രിച്ച്‌ അബീയ​യു​ടെ പിതൃ​ഭ​വ​ന​മാ​യി​രു​ന്നു. (1ദിന 24:3-10) ‘അബീയ​യു​ടെ ഗണത്തിൽപ്പെട്ട’ ആളാ​ണെന്നു കരുതി സെഖര്യ അബീയ​യു​ടെ പിൻത​ല​മു​റ​ക്കാ​ര​നാ​ക​ണ​മെ​ന്നില്ല. സെഖര്യ ഏതു പുരോഹിതഗണത്തിന്റെ ഭാഗമാ​യി​രു​ന്നു എന്നു മാത്ര​മാണ്‌ ഇതു സൂചി​പ്പി​ക്കു​ന്നത്‌.​—ലൂക്ക 1:9-ന്റെ പഠനക്കു​റി​പ്പു കാണുക.

സെഖര്യ: “യഹോവ ഓർത്തി​രി​ക്കു​ന്നു” എന്ന്‌ അർഥമുള്ള എബ്രാ​യ​പേ​രിൽനിന്ന്‌ വന്നത്‌. ചില ബൈബിൾഭാ​ഷാ​ന്ത​ര​ങ്ങ​ളിൽ ഈ പേരിന്റെ ഗ്രീക്കു​രൂ​പ​ത്തോ​ടു സാമ്യ​മുള്ള “സഖറി​യാസ്‌” എന്ന പദമാണു കാണു​ന്നത്‌.

എലിസ​ബത്ത്‌: എലൈ​സ​ബത്ത്‌ എന്ന ഗ്രീക്കു​പേര്‌ വന്നിരി​ക്കു​ന്നത്‌, “സമൃദ്ധ​മായുള്ള​വൻ എന്റെ ദൈവം; സമൃദ്ധി​യു​ടെ ദൈവം” എന്നൊക്കെ അർഥമുള്ള എ്ലീ​ഷെവ (എലീശേബ) എന്ന എബ്രാ​യ​പേ​രിൽനി​ന്നാണ്‌. അഹരോന്റെ കുലത്തിൽപ്പെ​ട്ടവൾ ആയിരു​ന്നു എലിസ​ബത്ത്‌. അതിന്റെ അർഥം, യോഹന്നാന്റെ അപ്പനും അമ്മയും പുരോ​ഹി​ത​വം​ശ​ത്തിൽപ്പെ​ട്ട​വ​രാ​യി​രു​ന്നു എന്നാണ്‌.

യഹോവ: ഈ പരിഭാ​ഷ​യിൽ, ദൈവത്തിന്റെ പേര്‌ ലൂക്കോസിന്റെ സുവി​ശേ​ഷ​ത്തിൽ ആദ്യമാ​യി കാണു​ന്നത്‌ ഇവി​ടെ​യാണ്‌. ഇപ്പോ​ഴുള്ള ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഈ ഭാഗത്ത്‌ കിരി​യോസ്‌ (കർത്താവ്‌) എന്ന പദമാണു കാണു​ന്ന​തെ​ങ്കി​ലും ഇവിടെ ദൈവ​നാ​മം ഉപയോ​ഗി​ക്കാൻ തക്കതായ കാരണ​ങ്ങ​ളുണ്ട്‌. കിരി​യോസ്‌ എന്ന പദം ഇവിടെ ദൈവ​ത്തെ​യാ​ണു കുറി​ക്കു​ന്ന​തെന്നു സന്ദർഭം സൂചി​പ്പി​ക്കു​ന്നു. ലൂക്കോസിന്റെ സുവി​ശേ​ഷ​ത്തി​ലെ ആദ്യത്തെ രണ്ട്‌ അധ്യാ​യ​ങ്ങ​ളിൽ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള അനേകം പദപ്ര​യോ​ഗ​ങ്ങ​ളും തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങ​ളും നേരി​ട്ടോ അല്ലാ​തെ​യോ പരാമർശി​ക്കു​ന്നുണ്ട്‌. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ആ ഭാഗങ്ങ​ളിൽ ദൈവ​നാ​മം കാണാം എന്നതു ശ്രദ്ധേ​യ​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഈ വാക്യ​ത്തിൽ കാണുന്ന കല്‌പ​ന​ക​ളും വ്യവസ്ഥ​ക​ളും എന്ന പദപ്ര​യോ​ഗ​വും നിയമ​പ​ദങ്ങൾ ചേർന്ന സമാന​മായ പദപ്ര​യോ​ഗ​ങ്ങ​ളും എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ സാധാ​ര​ണ​യാ​യി കാണ​പ്പെ​ടു​ന്നതു ദൈവ​നാ​മം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നി​ട​ത്തോ യഹോവ നേരിട്ട്‌ സംസാ​രി​ക്കു​ന്നി​ട​ത്തോ ആണ്‌. (ഉൽ 26:2, 5; സംഖ 36:13; ആവ 4:40; യഹ 36:23, 27) “കല്‌പന,” “വ്യവസ്ഥ” എന്നീ രണ്ടു നിയമ​പ​ദ​ങ്ങ​ളു​ടെ​യും ഗ്രീക്കു​വാ​ക്കു​കൾ സെപ്‌റ്റുവജിന്റിആവ 27:10-ലും കാണാം. ഗ്രീക്ക്‌ സെപ്‌റ്റുവജിന്റിന്റെ ആദ്യകാല പപ്പൈ​റസ്‌ ശകലങ്ങ​ളിൽ ഒന്നിൽ (ഫൗവാദ്‌ പപ്പൈ​റസ്‌ Inv. 266) ഈ വാക്യ​ഭാ​ഗത്ത്‌, ദൈവ​നാ​മം ചതുരാ​കൃ​തി​യി​ലുള്ള എബ്രായ അക്ഷരങ്ങ​ളിൽ എഴുതി​യി​ട്ടുണ്ട്‌. ഈ ശകലം ബി.സി. ഒന്നാം നൂറ്റാ​ണ്ടി​ലേ​താ​ണെന്നു കണക്കാ​ക്ക​പ്പെ​ടു​ന്നു. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ഈ പദപ്ര​യോ​ഗങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു പൊതു​വേ യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളു​മാ​യി ബന്ധപ്പെ​ട്ടാണ്‌. അതു​കൊണ്ട്‌ കിരി​യോസ്‌ എന്ന പദം ലൂക്ക 1:6-ൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു ദൈവ​നാ​മ​ത്തി​നു പകരമാ​യാ​ണെന്നു മനസ്സി​ലാ​ക്കാം. ഇതു ദൈവ​മായ യഹോ​വ​യെ​യാ​ണു കുറി​ക്കു​ന്ന​തെന്നു മറ്റ്‌ അനേകം ബൈബിൾ പരിഭാ​ഷ​ക​ളും സൂചി​പ്പി​ക്കു​ന്നുണ്ട്‌. അതിനാ​യി ആ പരിഭാ​ഷകൾ ഈ വാക്യ​ത്തി​ലോ അതിന്റെ അടിക്കു​റി​പ്പി​ലോ മാർജി​നി​ലെ കുറി​പ്പു​ക​ളി​ലോ യഹോവ, യാഹ്‌വെ, യഹ്‌വെ, יהוה (യ്‌ഹ്‌വ്‌ഹ്‌ എന്ന എബ്രായചതുരക്ഷരി), കർത്താവ്‌ (വല്യക്ഷ​ര​ത്തിൽ LORD), അദോ​നായ്‌ (വല്യക്ഷ​ര​ത്തിൽ ADONAI) എന്നീ പദങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. ആധികാ​രി​ക​മായ പല ഉറവി​ട​ങ്ങ​ളും ഇതിനെ പിന്താ​ങ്ങു​ന്നു​മുണ്ട്‌.​—അനു. സി കാണുക.

ദേവാ​ല​യ​ത്തി​ലേക്ക്‌: ഇവിടെ കാണുന്ന നയോസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തിന്‌, ആലയത്തി​ന്റെ മുറ്റങ്ങൾ ഉൾപ്പെടെ ആലയസ​മു​ച്ച​യത്തെ മുഴുവൻ കുറി​ക്കാ​നാ​കും. അതു ദേവാ​ല​യ​ത്തി​ലെ വിശു​ദ്ധ​മ​ന്ദി​രം​ത​ന്നെ​യാ​ക​ണ​മെ​ന്നില്ല.

വിശു​ദ്ധ​മ​ന്ദി​രം: നയോസ്‌ എന്ന ഗ്രീക്കു​പദം ഇവിടെ ആലയസ​മു​ച്ച​യ​ത്തി​ന്റെ കേന്ദ്ര​ഭാ​ഗ​ത്തുള്ള കെട്ടി​ടത്തെ കുറി​ക്കു​ന്നു. അതിലാ​യി​രു​ന്നു വിശു​ദ്ധ​വും അതിവി​ശു​ദ്ധ​വും.

യഹോവ: ലൂക്ക 1:6-ന്റെ പഠനക്കു​റി​പ്പിൽ കാണു​ന്ന​തു​പോ​ലെ, എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ദൈവ​നാ​മം കാണ​പ്പെ​ടുന്ന അനേകം പദപ്ര​യോ​ഗ​ങ്ങ​ളും തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങ​ളും ലൂക്കോസിന്റെ സുവി​ശേ​ഷ​ത്തി​ലെ ആദ്യത്തെ രണ്ട്‌ അധ്യാ​യ​ങ്ങ​ളിൽ നേരി​ട്ടോ അല്ലാ​തെ​യോ പലവട്ടം പരാമർശി​ക്കു​ന്നുണ്ട്‌. ഇപ്പോ​ഴുള്ള ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഈ വാക്യ​ഭാ​ഗത്ത്‌ കിരി​യോസ്‌ (കർത്താവ്‌) എന്ന പദമാണു കാണു​ന്ന​തെ​ങ്കി​ലും ഇവിടെ ദൈവ​നാ​മം ഉപയോ​ഗി​ക്കാൻ തക്കതായ കാരണ​ങ്ങ​ളുണ്ട്‌. ഈ വാക്യ​ത്തിൽ കാണുന്ന ‘യഹോ​വ​യു​ടെ വിശു​ദ്ധ​മ​ന്ദി​രം (ആലയം)’ എന്നതി​നോ​ടു സമാന​ത​യുള്ള പദപ്ര​യോ​ഗങ്ങൾ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ വരുന്നി​ടത്ത്‌ മിക്ക​പ്പോ​ഴും ദൈവ​നാ​മം നാല്‌ എബ്രാ​യാ​ക്ഷ​ര​ങ്ങ​ളിൽ കൊടു​ത്തി​രി​ക്കു​ന്നതു കാണാം. (സംഖ 19:20; 2രാജ 18:16; 23:4; 24:13; 2ദിന 26:16; 27:2; യിര 24:1; യഹ 8:16; ഹഗ്ഗ 2:15) എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ കാണുന്ന ഈ പദപ്ര​യോ​ഗ​രീ​തി കണക്കി​ലെ​ടു​ക്കു​മ്പോൾ, കിരി​യോസ്‌ എന്ന പദം ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു ദൈവ​നാ​മ​ത്തി​നു പകരമാ​യാ​ണെന്നു മനസ്സി​ലാ​ക്കാം. ഇതു ദൈവ​മായ യഹോ​വ​യെ​യാ​ണു കുറി​ക്കു​ന്ന​തെന്നു മറ്റ്‌ അനേകം ബൈബിൾ പരിഭാ​ഷ​ക​ളും സൂചി​പ്പി​ക്കു​ന്നുണ്ട്‌. അതിനാ​യി ആ പരിഭാ​ഷകൾ ഈ വാക്യ​ത്തി​ലോ അതിന്റെ അടിക്കു​റി​പ്പി​ലോ മാർജി​നി​ലെ കുറി​പ്പു​ക​ളി​ലോ യഹോവ, യാഹ്‌വെ, യഹ്‌വെ, יהוה (യ്‌ഹ്‌വ്‌ഹ്‌ എന്ന എബ്രായചതുരക്ഷരി), കർത്താവ്‌ (വല്യക്ഷ​ര​ത്തിൽ LORD), അദോ​നായ്‌ (വല്യക്ഷ​ര​ത്തിൽ ADONAI) എന്നീ പദങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. ആധികാ​രി​ക​മായ പല ഉറവി​ട​ങ്ങ​ളും ഇതിനെ പിന്താ​ങ്ങു​ന്നു​മുണ്ട്‌.​—അനു. സി കാണുക.

വിശു​ദ്ധ​മ​ന്ദി​രം: നയോസ്‌ എന്ന ഗ്രീക്കു​പദം ഇവിടെ ദേവാലയത്തിന്റെ കേന്ദ്ര​ഭാ​ഗ​ത്തുള്ള കെട്ടി​ടത്തെ കുറി​ക്കു​ന്നു. ‘സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കാ​നുള്ള’ ഊഴം വന്ന സെഖര്യ അത്‌ അർപ്പി​ക്കാൻ വിശുദ്ധമന്ദിരത്തിന്റെ ആദ്യത്തെ മുറി​യായ വിശു​ദ്ധ​ത്തിൽ പ്രവേ​ശി​ക്ക​ണ​മാ​യി​രു​ന്നു. കാരണം അവി​ടെ​യാ​യി​രു​ന്നു സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കാ​നുള്ള യാഗപീ​ഠം.​—മത്ത 27:5; 27:51 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും അനു. ബി11-ഉം കാണുക.

സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കാൻ സെഖര്യ​ക്കു നറുക്കു വീണു: സ്വർണ​യാ​ഗ​പീ​ഠ​ത്തിൽ ആദ്യമാ​യി സുഗന്ധ​ക്കൂട്ട്‌ അർപ്പി​ച്ചതു മഹാപു​രോ​ഹി​ത​നായ അഹരോ​നാ​യി​രു​ന്നു. (പുറ 30:7) എന്നാൽ സുഗന്ധക്കൂട്ടിന്റെയും വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലെ മറ്റു വസ്‌തു​ക്ക​ളു​ടെ​യും ചുമതല അഹരോന്റെ പുത്ര​നായ എലെയാ​സ​രി​നാ​യി​രു​ന്നു. (സംഖ 4:16) സെഖര്യ ഒരു മഹാപു​രോ​ഹി​ത​ന​ല്ലാ​യി​രു​ന്നി​ട്ടും സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കു​ന്ന​താ​യി ഇവിടെ പറഞ്ഞി​രി​ക്കു​ന്നു. പാപപ​രി​ഹാ​ര​ദി​വസം ഒഴി​കെ​യുള്ള ദിവസ​ങ്ങ​ളിൽ മഹാപു​രോ​ഹി​ത​ന​ല്ലാത്ത പുരോ​ഹി​ത​ന്മാ​രും ഈ ശുശ്രൂഷ ചെയ്‌തി​രു​ന്ന​താ​യി ഇതിൽനിന്ന്‌ അനുമാ​നി​ക്കാം. ദിവസ​വും ദേവാ​ല​യ​ത്തിൽ ചെയ്‌തി​രുന്ന സേവന​ങ്ങ​ളിൽ ഏറ്റവും ആദരണീ​യ​മാ​യി കണ്ടിരു​ന്നതു സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കു​ന്ന​താ​ണെന്നു കരുത​പ്പെ​ടു​ന്നു. ബലി അർപ്പി​ച്ച​ശേ​ഷ​മാ​യി​രു​ന്നു സാധാ​ര​ണ​യാ​യി ഇതു ചെയ്‌തി​രു​ന്നത്‌. ആ സമയത്ത്‌ വിശു​ദ്ധ​മ​ന്ദി​ര​ത്തി​നു പുറത്ത്‌ ആളുകൾ പ്രാർഥ​ന​യ്‌ക്കാ​യി കൂടി​വ​ന്നി​ട്ടു​ണ്ടാ​കും. റബ്ബിമാ​രു​ടെ പാരമ്പ​ര്യ​രേ​ഖകൾ പറയു​ന്ന​ത​നു​സ​രിച്ച്‌, സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കേണ്ട പുരോ​ഹി​തനെ നറുക്കി​ട്ടാ​ണു തീരു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും അവിടെ സന്നിഹി​ത​രാ​യി​രുന്ന മറ്റെല്ലാ പുരോ​ഹി​ത​ന്മാർക്കും ഒരവസ​ര​മെ​ങ്കി​ലും കിട്ടി​യ​ശേഷം മാത്രമേ അദ്ദേഹ​ത്തി​നു രണ്ടാമത്‌ അവസരം കിട്ടു​മാ​യി​രു​ന്നു​ള്ളൂ. ഇതു സത്യമാ​ണെ​ങ്കിൽ, സാധ്യ​ത​യ​നു​സ​രിച്ച്‌ ഒരു പുരോ​ഹി​തനു ജീവി​ത​കാ​ലത്ത്‌ ഒരിക്കൽ മാത്രം കിട്ടുന്ന പദവി​യാ​യി​രു​ന്നു ഇത്‌.

യഹോ​വ​യു​ടെ ദൂതൻ: എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ പല തവണ ഉപയോ​ഗി​ച്ചി​ട്ടുള്ള ഈ പ്രയോ​ഗം ഉൽപ 16:7-ലാണ്‌ ആദ്യമാ​യി കാണു​ന്നത്‌. സെപ്‌റ്റുവജിന്റിന്റെ ആദ്യകാല പ്രതി​ക​ളിൽ ഈ പ്രയോ​ഗം വരുന്നി​ടത്ത്‌ ആൻഗ​ലൊസ്‌ (ദൈവ​ദൂ​തൻ; സന്ദേശ​വാ​ഹകൻ) എന്ന ഗ്രീക്കു​വാ​ക്കി​നോ​ടൊ​പ്പം എബ്രാ​യാ​ക്ഷ​ര​ങ്ങ​ളിൽ ദൈവ​നാ​മ​വും കാണാം. ഉദാഹ​ര​ണ​ത്തിന്‌, ഇസ്രാ​യേ​ലി​ലെ യഹൂദ്യ മരുഭൂ​മി​യി​ലുള്ള നഹൽ ഹെവറി​ലെ ഒരു ഗുഹയിൽനിന്ന്‌ കണ്ടെടുത്ത സെപ്‌റ്റുവജിന്റിന്റെ ഒരു പ്രതി​യിൽ, (ബി.സി. 50-നും എ.ഡി. 50-നും ഇടയ്‌ക്കു​ള്ള​തെന്നു കരുത​പ്പെ​ടുന്ന ഒരു ശകലം.) സെഖ 3:5, 6 വാക്യ​ങ്ങ​ളിൽ ഈ പ്രയോ​ഗം കാണ​പ്പെ​ടു​ന്നത്‌ അങ്ങനെ​യാണ്‌. ഇനി, ഗ്രീക്ക്‌ സെപ്‌റ്റു​വ​ജി​ന്റി​ന്റെ പിൽക്കാ​ല​പ്ര​തി​ക​ളിൽ ദൈവ​നാ​മ​ത്തി​നു പകരം കിരി​യോസ്‌ എന്ന പദം ഉപയോ​ഗിച്ച ഈ വാക്യ​ത്തി​ലും മറ്റ്‌ അനേകം വാക്യ​ങ്ങ​ളി​ലും, വ്യാക​ര​ണ​നി​യ​മ​മ​നു​സ​രിച്ച്‌ ഈ പദത്തോ​ടൊ​പ്പം കാണാൻ പ്രതീ​ക്ഷി​ക്കുന്ന നിശ്ചായക ഉപപദം (definite article) കാണു​ന്നില്ല. ഈ ഭാഗങ്ങ​ളിൽ ദൈവ​നാ​മ​ത്തി​നു പകരമാ​യി​ട്ടാ​ണു കിരി​യോസ്‌ എന്ന പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തെന്ന്‌ ഇതും സൂചി​പ്പി​ക്കു​ന്നു. ഈ വാക്യ​ത്തി​ലെ “യഹോ​വ​യു​ടെ ദൂതൻ” എന്ന പ്രയോ​ഗ​ത്തിൽ കാണുന്ന ദൈവ​നാ​മം പല ബൈബിൾപ​രി​ഭാ​ഷ​ക​ളും വിട്ടു​ക​ള​ഞ്ഞി​ട്ടില്ല എന്നതും ശ്രദ്ധേ​യ​മാണ്‌.​—അനു. സി കാണുക.

യോഹ​ന്നാൻ: യഹോ​ഹാ​നാൻ അഥവാ യോഹാ​നാൻ എന്ന എബ്രാ​യ​പേ​രി​ന്റെ മലയാ​ള​രൂ​പം. അർഥം: “യഹോവ പ്രീതി കാണി​ച്ചി​രി​ക്കു​ന്നു; യഹോവ കൃപ കാണി​ച്ചി​രി​ക്കു​ന്നു.”

യഹോവ: ഈ പരിഭാ​ഷ​യിൽ, ദൈവത്തിന്റെ പേര്‌ ലൂക്കോസിന്റെ സുവി​ശേ​ഷ​ത്തിൽ ആദ്യമാ​യി കാണു​ന്നത്‌ ഇവി​ടെ​യാണ്‌. ഇപ്പോ​ഴുള്ള ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഈ ഭാഗത്ത്‌ കിരി​യോസ്‌ (കർത്താവ്‌) എന്ന പദമാണു കാണു​ന്ന​തെ​ങ്കി​ലും ഇവിടെ ദൈവ​നാ​മം ഉപയോ​ഗി​ക്കാൻ തക്കതായ കാരണ​ങ്ങ​ളുണ്ട്‌. കിരി​യോസ്‌ എന്ന പദം ഇവിടെ ദൈവ​ത്തെ​യാ​ണു കുറി​ക്കു​ന്ന​തെന്നു സന്ദർഭം സൂചി​പ്പി​ക്കു​ന്നു. ലൂക്കോസിന്റെ സുവി​ശേ​ഷ​ത്തി​ലെ ആദ്യത്തെ രണ്ട്‌ അധ്യാ​യ​ങ്ങ​ളിൽ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള അനേകം പദപ്ര​യോ​ഗ​ങ്ങ​ളും തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങ​ളും നേരി​ട്ടോ അല്ലാ​തെ​യോ പരാമർശി​ക്കു​ന്നുണ്ട്‌. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ആ ഭാഗങ്ങ​ളിൽ ദൈവ​നാ​മം കാണാം എന്നതു ശ്രദ്ധേ​യ​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഈ വാക്യ​ത്തിൽ കാണുന്ന കല്‌പ​ന​ക​ളും വ്യവസ്ഥ​ക​ളും എന്ന പദപ്ര​യോ​ഗ​വും നിയമ​പ​ദങ്ങൾ ചേർന്ന സമാന​മായ പദപ്ര​യോ​ഗ​ങ്ങ​ളും എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ സാധാ​ര​ണ​യാ​യി കാണ​പ്പെ​ടു​ന്നതു ദൈവ​നാ​മം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നി​ട​ത്തോ യഹോവ നേരിട്ട്‌ സംസാ​രി​ക്കു​ന്നി​ട​ത്തോ ആണ്‌. (ഉൽ 26:2, 5; സംഖ 36:13; ആവ 4:40; യഹ 36:23, 27) “കല്‌പന,” “വ്യവസ്ഥ” എന്നീ രണ്ടു നിയമ​പ​ദ​ങ്ങ​ളു​ടെ​യും ഗ്രീക്കു​വാ​ക്കു​കൾ സെപ്‌റ്റുവജിന്റിആവ 27:10-ലും കാണാം. ഗ്രീക്ക്‌ സെപ്‌റ്റുവജിന്റിന്റെ ആദ്യകാല പപ്പൈ​റസ്‌ ശകലങ്ങ​ളിൽ ഒന്നിൽ (ഫൗവാദ്‌ പപ്പൈ​റസ്‌ Inv. 266) ഈ വാക്യ​ഭാ​ഗത്ത്‌, ദൈവ​നാ​മം ചതുരാ​കൃ​തി​യി​ലുള്ള എബ്രായ അക്ഷരങ്ങ​ളിൽ എഴുതി​യി​ട്ടുണ്ട്‌. ഈ ശകലം ബി.സി. ഒന്നാം നൂറ്റാ​ണ്ടി​ലേ​താ​ണെന്നു കണക്കാ​ക്ക​പ്പെ​ടു​ന്നു. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ഈ പദപ്ര​യോ​ഗങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു പൊതു​വേ യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളു​മാ​യി ബന്ധപ്പെ​ട്ടാണ്‌. അതു​കൊണ്ട്‌ കിരി​യോസ്‌ എന്ന പദം ലൂക്ക 1:6-ൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു ദൈവ​നാ​മ​ത്തി​നു പകരമാ​യാ​ണെന്നു മനസ്സി​ലാ​ക്കാം. ഇതു ദൈവ​മായ യഹോ​വ​യെ​യാ​ണു കുറി​ക്കു​ന്ന​തെന്നു മറ്റ്‌ അനേകം ബൈബിൾ പരിഭാ​ഷ​ക​ളും സൂചി​പ്പി​ക്കു​ന്നുണ്ട്‌. അതിനാ​യി ആ പരിഭാ​ഷകൾ ഈ വാക്യ​ത്തി​ലോ അതിന്റെ അടിക്കു​റി​പ്പി​ലോ മാർജി​നി​ലെ കുറി​പ്പു​ക​ളി​ലോ യഹോവ, യാഹ്‌വെ, യഹ്‌വെ, יהוה (യ്‌ഹ്‌വ്‌ഹ്‌ എന്ന എബ്രായചതുരക്ഷരി), കർത്താവ്‌ (വല്യക്ഷ​ര​ത്തിൽ LORD), അദോ​നായ്‌ (വല്യക്ഷ​ര​ത്തിൽ ADONAI) എന്നീ പദങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. ആധികാ​രി​ക​മായ പല ഉറവി​ട​ങ്ങ​ളും ഇതിനെ പിന്താ​ങ്ങു​ന്നു​മുണ്ട്‌.​—അനു. സി കാണുക.

യഹോ​വ​യു​ടെ മുമ്പാകെ: ലൂക്ക 1:6-ന്റെ പഠനക്കു​റി​പ്പിൽ കാണു​ന്ന​തു​പോ​ലെ, എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ദൈവ​നാ​മം കാണ​പ്പെ​ടുന്ന അനേകം പദപ്ര​യോ​ഗ​ങ്ങ​ളും തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങ​ളും ലൂക്കോസിന്റെ സുവി​ശേ​ഷ​ത്തി​ലെ ആദ്യത്തെ രണ്ട്‌ അധ്യാ​യ​ങ്ങ​ളിൽ നേരി​ട്ടോ അല്ലാ​തെ​യോ പലവട്ടം പരാമർശി​ക്കു​ന്നുണ്ട്‌. ഇപ്പോൾ ലഭ്യമായ ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഈ വാക്യ​ഭാ​ഗത്ത്‌ കിരി​യോസ്‌ (കർത്താവ്‌) എന്ന പദമാണു കാണു​ന്ന​തെ​ങ്കി​ലും ഇവിടെ ദൈവ​നാ​മം ഉപയോ​ഗി​ക്കാൻ തക്കതായ കാരണ​ങ്ങ​ളുണ്ട്‌. ഒന്നാമ​താ​യി, കിരി​യോസ്‌ എന്ന പദം ഇവിടെ ദൈവ​ത്തെ​യാ​ണു കുറി​ക്കു​ന്ന​തെന്നു വാക്യ​സ​ന്ദർഭം സൂചി​പ്പി​ക്കു​ന്നു. ഇനി, ഇവിടെ കാണുന്ന ഇനോ​പി​യോൻ കിരി​യോ [അക്ഷ. “കർത്താവിന്റെ മുമ്പാകെ (ദൃഷ്ടി​യിൽ)”] എന്ന ഗ്രീക്കു​പ​ദ​പ്ര​യോ​ഗ​ത്തി​ന്റെ എബ്രാ​യ​വേ​രു​ക​ളും ഇവിടെ ദൈവ​നാ​മം ഉപയോ​ഗി​ക്കു​ന്ന​തി​നെ പിന്താ​ങ്ങു​ന്നു. കാരണം സെപ്‌റ്റുവജിന്റിന്റെ ഇപ്പോ​ഴുള്ള പ്രതി​ക​ളിൽ ഈ പദപ്ര​യോ​ഗം കാണു​ന്നി​ട​ത്തെ​ല്ലാം (100-ലധികം സ്ഥലങ്ങളിൽ) മൂല എബ്രാ​യ​പാ​ഠ​ത്തിൽ ദൈവ​നാ​മം (ചതുര​ക്ഷരി) ഉണ്ട്‌. (ന്യായ 11:11; 1ശമു 10:19; 2ശമു 5:3; 6:5) ചുരു​ക്ക​ത്തിൽ, ഈ പദപ്ര​യോ​ഗം എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ഉപയോഗിച്ചിരിക്കുന്നതിന്റെ പശ്ചാത്തലം കണക്കി​ലെ​ടു​ക്കു​മ്പോ​ഴും, കിരി​യോസ്‌ എന്ന പദം ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു ദൈവ​നാ​മ​ത്തി​നു പകരമാ​യാ​ണെന്നു മനസ്സി​ലാ​ക്കാം. ഇനി, ഇതു ദൈവ​മായ യഹോ​വ​യെ​യാ​ണു കുറി​ക്കു​ന്ന​തെന്നു മറ്റ്‌ അനേകം ബൈബിൾ പരിഭാ​ഷ​ക​ളും സൂചി​പ്പി​ക്കു​ന്നുണ്ട്‌. അതിനാ​യി ആ പരിഭാ​ഷകൾ ഈ വാക്യ​ത്തി​ലോ അതിന്റെ അടിക്കു​റി​പ്പി​ലോ മാർജി​നി​ലെ കുറി​പ്പു​ക​ളി​ലോ യഹോവ, യാഹ്‌വെ, യഹ്‌വെ, יהוה (യ്‌ഹ്‌വ്‌ഹ്‌ എന്ന എബ്രായചതുരക്ഷരി), കർത്താവ്‌ (വല്യക്ഷ​ര​ത്തിൽ LORD), അദോ​നായ്‌ (വല്യക്ഷ​ര​ത്തിൽ ADONAI) എന്നീ പദങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. ആധികാ​രി​ക​മായ പല ഉറവി​ട​ങ്ങ​ളും ഇതിനെ പിന്താ​ങ്ങു​ന്നു​മുണ്ട്‌.​—അനു. സി കാണുക.

പരിശു​ദ്ധാ​ത്മാവ്‌: അഥവാ “ചലനാ​ത്മ​ക​മായ പരിശു​ദ്ധ​ശക്തി.”—പദാവ​ലി​യിൽ “ആത്മാവ്‌”; “പരിശു​ദ്ധാ​ത്മാവ്‌”എന്നിവ കാണുക.

യഹോവ: ഇപ്പോ​ഴുള്ള ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഇവിടെ കിരി​യോസ്‌ (കർത്താവ്‌) എന്ന പദമാണു കാണു​ന്ന​തെ​ങ്കി​ലും ആ സ്ഥാനത്ത്‌ ദൈവ​നാ​മം ഉപയോ​ഗി​ക്കാൻ തക്കതായ കാരണ​ങ്ങ​ളുണ്ട്‌. ഒന്നാമ​താ​യി, സെഖര്യ​യോ​ടുള്ള ദൂതന്റെ വാക്കു​ക​ളിൽ (13-17 വാക്യങ്ങൾ) എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ ഭാഷാ​ശൈലി വളരെ പ്രകട​മാണ്‌. അതിന്‌ ഉദാഹ​ര​ണ​മാണ്‌, ഈ വാക്യ​ത്തിൽ കാണുന്ന അവരുടെ ദൈവ​മായ യഹോവ എന്ന പദപ്ര​യോ​ഗം. ഈ പദപ്ര​യോ​ഗം കാണു​ന്നി​ടത്ത്‌ ഗ്രീക്കിൽ കിരി​യോസ്‌ (കർത്താവ്‌), തെയോസ്‌ (ദൈവം) എന്നീ പദങ്ങളും വ്യക്തി​കളെ കുറി​ക്കുന്ന ഒരു സർവനാ​മ​വും (അവർ) ഒന്നിച്ച്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​താ​യി കാണാം. ഈ മൂന്നു പദങ്ങളും ഇത്തരത്തിൽ ഒന്നിച്ച്‌ ഉപയോ​ഗി​ക്കു​ന്നത്‌ പൊതു​വേ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള ഉദ്ധരണി​ക​ളി​ലെ ഒരു ശൈലി​യാണ്‌. (ലൂക്ക 4:8, 12; 10:27 എന്നീ വാക്യ​ങ്ങ​ളിൽ കാണുന്ന “നിന്റെ ദൈവ​മായ യഹോവ” എന്ന പദപ്ര​യോ​ഗം താരത​മ്യം ചെയ്യുക.) എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലാ​കട്ടെ, “അവരുടെ ദൈവ​മായ യഹോവ” എന്ന പദപ്ര​യോ​ഗം 30-ലധികം തവണ കാണു​ന്നു​ണ്ടെ​ങ്കി​ലും “അവരുടെ ദൈവ​മായ കർത്താവ്‌” എന്ന പദപ്ര​യോ​ഗം ഒരിക്കൽപ്പോ​ലും കാണു​ന്നില്ല. ഇനി, ഈ വാക്യ​ത്തിൽ കാണുന്ന ഇസ്രാ​യേൽമക്കൾ എന്ന പദപ്ര​യോ​ഗ​വും എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ പല പ്രാവ​ശ്യം കാണുന്ന ഒരു എബ്രാ​യ​ശൈ​ലി​യിൽനിന്ന്‌ വന്നതാണ്‌. (ഉൽ 32:32) രണ്ടാമ​താ​യി, ഈ വാക്യ​ത്തിൽ കാണുന്ന “യഹോ​വ​യി​ലേക്കു തിരികെ കൊണ്ടു​വ​രും” എന്ന പദപ്ര​യോ​ഗ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. അതിന്റെ ഗ്രീക്കു​പ​ദ​പ്ര​യോ​ഗ​ത്തോ​ടു സമാന​മായ ഒരു പദപ്ര​യോ​ഗം 2ദിന 19:4-ന്റെ സെപ്‌റ്റുവജിന്റ്‌ പരിഭാ​ഷ​യിൽ കാണാം. ആ വാക്യ​ത്തി​ന്റെ മൂല എബ്രാ​യ​പാ​ഠ​ത്തി​ലും “യഹോ​വ​യി​ലേക്കു മടക്കി​വ​രു​ത്താൻ” എന്നാണു കാണു​ന്നത്‌.​—അനു. സി കാണുക.

ഏലിയ: “എന്റെ ദൈവം യഹോ​വ​യാണ്‌” എന്ന്‌ അർഥമുള്ള ഒരു എബ്രാ​യ​പേ​രിൽനിന്ന്‌ വന്നത്‌.

അപ്പന്മാ​രു​ടെ ഹൃദയ​ങ്ങളെ കുട്ടി​ക​ളു​ടേ​തു​പോ​ലെ​യാ​ക്കും: മല 4:6-ലെ പ്രവച​ന​ത്തിൽനി​ന്നാണ്‌ ഈ ഭാഗം ഉദ്ധരി​ച്ചി​രി​ക്കു​ന്നത്‌. യോഹന്നാന്റെ സന്ദേശം കേട്ട്‌ പശ്ചാത്ത​പി​ക്കുന്ന അപ്പന്മാ​രു​ടെ കഠിന​ഹൃ​ദയം അനുസ​ര​ണ​മുള്ള കുട്ടി​ക​ളു​ടേ​തു​പോ​ലെ താഴ്‌മ​യു​ള്ള​താ​കു​മെ​ന്നും അവർ മറ്റുള്ള​വ​രിൽനിന്ന്‌ പഠിക്കാൻ മനസ്സ്‌ കാണി​ക്കു​മെ​ന്നും ആണ്‌ ആ വാക്കുകൾ സൂചി​പ്പി​ച്ചത്‌. ചിലർ ദൈവത്തിന്റെ മക്കളും ആകുമാ​യി​രു​ന്നു. ഇനി, കുട്ടി​ക​ളു​ടെ ഹൃദയം അപ്പന്മാ​രു​ടേ​തു​പോ​ലെ​യാ​ക്കും എന്നും മലാഖി പറഞ്ഞതോ? പശ്ചാത്ത​പി​ക്കു​ന്നവർ അവരുടെ പൂർവി​ക​രായ അബ്രാ​ഹാം, യിസ്‌ഹാക്ക്‌, യാക്കോബ്‌ എന്നിവ​രെ​പ്പോ​ലെ വിശ്വ​സ്‌ത​രായി​ത്തീരും എന്നായി​രു​ന്നു അതിന്റെ അർഥം.

യഹോവ: സെഖര്യ​യോ​ടു സംസാ​രിച്ച ദൈവ​ദൂ​തന്റെ വാക്കുകൾ (13-17 വാക്യങ്ങൾ) മല 3:1; 4:5, 6; യശ 40:3 എന്നീ തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണു വിരൽ ചൂണ്ടു​ന്നത്‌. ആ വാക്യ​ങ്ങ​ളിൽ ദൈവ​നാ​മം കാണാം. (ലൂക്ക 1:15, 16 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.) ഇപ്പോ​ഴുള്ള ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഈ വാക്യ​ത്തിൽ കിരി​യോസ്‌ (കർത്താവ്‌) എന്ന പദമാണു കാണു​ന്ന​തെ​ങ്കി​ലും എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ ആ വാക്യങ്ങൾ കണക്കി​ലെ​ടു​ക്കു​മ്പോൾ ഇവിടെ ദൈവ​നാ​മം ഉപയോ​ഗി​ക്കാൻ തക്കതായ കാരണ​ങ്ങ​ളുണ്ട്‌. ഇനി ഈ വാക്യ​ത്തി​ലെ, ഒരു ജനത്തെ ഒരുക്കും എന്നതിന്റെ ഗ്രീക്കു​പ​ദ​പ്ര​യോ​ഗ​ത്തോ​ടു സാമ്യ​മുള്ള ഒരു പദപ്ര​യോ​ഗം 2ശമു 7:24-ന്റെ സെപ്‌റ്റുവജിന്റ്‌ പരിഭാ​ഷ​യിൽ കാണാം. അതിന്റെ എബ്രാ​യ​പാ​ഠ​ത്തിൽ കാണു​ന്ന​താ​കട്ടെ, “അങ്ങയുടെ . . . ജനമാ​യി​രി​ക്കാൻ ഇസ്രാ​യേ​ലി​നെ അങ്ങു തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു . . . യഹോവേ” എന്നാണ്‌.​—അനു. സി കാണുക.

സന്തോ​ഷ​വാർത്ത: യുഅം​ഗേ​ലി​ഓൻ എന്ന ഗ്രീക്കു​പദം ആദ്യമാ​യി കാണു​ന്നി​ടം. ചില ബൈബി​ളു​കൾ ഇതിനെ “സുവി​ശേഷം” എന്നു വിവർത്തനം ചെയ്‌തി​ട്ടുണ്ട്‌. ഇതി​നോ​ടു ബന്ധമുള്ള യുഅം​ഗ​ലി​സ്റ്റേസ്‌ എന്ന ഗ്രീക്കു പദപ്ര​യോ​ഗം പരിഭാഷ ചെയ്‌തി​രി​ക്കു​ന്നത്‌ ‘സുവി​ശേ​ഷകൻ’ എന്നാണ്‌. ‘സന്തോ​ഷ​വാർത്ത ഘോഷി​ക്കു​ന്നവൻ’ എന്നാണ്‌ അതിന്റെ അർഥം.​—പ്രവൃ 21:8; എഫ 4:11, അടിക്കു​റിപ്പ്‌; 2തിമ 4:5, അടിക്കു​റിപ്പ്‌.

ഈ സന്തോ​ഷ​വാർത്ത: ഗ്രീക്കു​പദം യുഅം​ഗേ​ലി​ഓൻ. “നല്ലത്‌” എന്ന്‌ അർഥമുള്ള യു എന്ന പദവും “വാർത്ത​യു​മാ​യി വരുന്നവൻ; പ്രസി​ദ്ധ​മാ​ക്കു​ന്നവൻ (പ്രഖ്യാ​പി​ക്കു​ന്നവൻ)” എന്ന്‌ അർഥമുള്ള ആൻഗ​ലൊസ്‌ എന്ന പദവും ചേർന്ന​താണ്‌ ഇത്‌. (പദാവലിയിൽ “സന്തോഷവാർത്ത” കാണുക.) ചില ബൈബി​ളു​ക​ളിൽ അതിനെ “സുവി​ശേഷം” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. അതി​നോ​ടു ബന്ധമുള്ള “സുവി​ശേ​ഷകൻ” (യുഅം​ഗ​ലി​സ്റ്റേസ്‌) എന്ന പദത്തിന്റെ അർഥം “സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നവൻ” എന്നാണ്‌.​—പ്രവൃ 21:8; എഫ 4:11, അടിക്കു​റിപ്പ്‌; 2തിമ 4:5, അടിക്കുറിപ്പ്‌.

ലോകത്ത്‌ എവിടെ . . . പ്രസം​ഗി​ച്ചാ​ലും: മത്ത 24:14-ലെ തന്റെ പ്രവച​നം​പോ​ലെ​തന്നെ സന്തോ​ഷ​വാർത്ത ലോക​മെ​ങ്ങും ഘോഷി​ക്ക​പ്പെ​ടു​മെന്നു മുൻകൂ​ട്ടി​പ്പ​റ​യു​ക​യാ​യി​രു​ന്നു യേശു. ഈ സ്‌ത്രീ​യു​ടെ ഭക്തിപൂർണ​മായ പ്രവൃ​ത്തി​യും അതിന്റെ ഭാഗമാ​കു​മെ​ന്നാ​ണു യേശു സൂചി​പ്പി​ച്ചത്‌. ആ സംഭവം രേഖ​പ്പെ​ടു​ത്താൻ മൂന്നു സുവി​ശേ​ഷ​യെ​ഴു​ത്തു​കാ​രെ ദൈവം പ്രചോ​ദി​പ്പി​ച്ചു.​—മർ 14:8, 9; യോഹ 12:7; മത്ത 24:14-ന്റെ പഠനക്കു​റി​പ്പു കാണുക.

ഗബ്രി​യേൽ: “ദൈവത്തിന്റെ ശക്തന്മാ​രിൽ ഒരാൾ” എന്ന്‌ അർഥമുള്ള ഒരു എബ്രാ​യ​പേ​രിൽനിന്ന്‌ വന്നത്‌. (ദാനി 8:15, 16) മീഖാ​യേ​ലി​നു പുറമേ ബൈബി​ളിൽ പേരെ​ടുത്ത്‌ പറഞ്ഞി​രി​ക്കുന്ന ഒരേ ഒരു ദൈവ​ദൂ​ത​നാ​ണു ഗബ്രി​യേൽ. മനുഷ്യ​ശ​രീ​രം സ്വീക​രിച്ച ദൂതന്മാ​രിൽ ഗബ്രി​യേൽ മാത്ര​മാ​ണു സ്വന്തം പേര്‌ വെളി​പ്പെ​ടു​ത്തി​യി​ട്ടു​ള്ളത്‌.

ഈ സന്തോ​ഷ​വാർത്ത അറിയി​ക്കാൻ: ഇവിടെ കാണുന്ന യുഅം​ഗേ​ലി​സൊ​മായ്‌ എന്ന ഗ്രീക്കു​ക്രി​യ​യു​മാ​യി ബന്ധമുള്ള യുഅം​ഗേ​ലി​ഓൻ എന്ന നാമപദത്തിന്റെ അർഥം “സന്തോ​ഷ​വാർത്ത” എന്നാണ്‌. ഗബ്രി​യേൽ ദൂതൻ ഇവിടെ ഒരു സുവി​ശേ​ഷ​ക​നാ​യി പ്രവർത്തി​ക്കു​ക​യാ​യി​രു​ന്നു.​—മത്ത 4:23; 24:14; 26:13 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

വിശു​ദ്ധ​സേ​വനം: അഥവാ “പൊതു​ജ​ന​സേ​വനം.” ഇവിടെ കാണുന്ന ലെയറ്റുർഗീയ എന്ന ഗ്രീക്കു​പ​ദ​വും അതി​നോ​ടു ബന്ധമുള്ള ലെയറ്റുർഗീ​യോ (പൊതു​ജ​ന​സേ​വനം ചെയ്യുക), ലെയറ്റുർഗൊസ്‌ (പൊതു​ജ​ന​സേ​വകൻ, പൊതു​പ്ര​വർത്തകൻ) എന്നീ പദങ്ങളും പുരാതന ഗ്രീക്കു​കാ​രും റോമാ​ക്കാ​രും ഉപയോ​ഗി​ച്ചി​രു​ന്നത്‌, ഗവൺമെൻറിനോ ഗവൺമെൻറ്‌ അധികാ​രി​കൾക്കോ വേണ്ടി പൊതു​ജ​ന​താ​ത്‌പ​ര്യാർഥം ചെയ്യുന്ന സേവന​ങ്ങ​ളെ​യോ ജോലി​ക​ളെ​യോ കുറി​ക്കാ​നാണ്‌. ഉദാഹ​ര​ണ​ത്തിന്‌, റോമ 13:6-ൽ ലൗകി​കാ​ധി​കാ​രി​കളെ, ദൈവ​ത്തി​നു​വേണ്ടി ‘പൊതു​ജ​ന​സേ​വനം ചെയ്യു​ന്നവർ’ (ലെയറ്റുർഗൊസ്‌ എന്നതിന്റെ ബഹുവ​ച​ന​രൂ​പം) എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌ അവർ ജനങ്ങൾക്ക്‌ ഉപകാ​ര​പ്ര​ദ​മായ സേവനങ്ങൾ ചെയ്യുന്നു എന്ന അർഥത്തി​ലാണ്‌. എന്നാൽ ലൂക്കോസ്‌ ഇവിടെ ഈ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു സെപ്‌റ്റുവജിന്റിൽ അത്‌ ഉപയോ​ഗി​ച്ചി​രി​ക്കുന്ന അതേ അർഥത്തി​ലാണ്‌. അവി​ടെ​യാ​കട്ടെ ഈ പദപ്രയോഗത്തിന്റെ ക്രിയാ​രൂ​പ​വും നാമരൂ​പ​വും മിക്ക​പ്പോ​ഴും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു പുരോ​ഹി​ത​ന്മാ​രു​ടെ​യും ലേവ്യ​രു​ടെ​യും ആലയ​സേ​വ​നത്തെ കുറി​ക്കാ​നാണ്‌. (പുറ 28:35; സംഖ 8:22) ആലയ​സേ​വനം ഒരർഥ​ത്തിൽ ആളുക​ളു​ടെ പ്രയോ​ജ​ന​ത്തി​നാ​യി ചെയ്‌തി​രുന്ന പൊതു​ജ​ന​സേ​വ​ന​മാ​യി​രു​ന്നെ​ങ്കി​ലും അതു വിശു​ദ്ധ​മായ സേവന​വും ആയിരു​ന്നു. കാരണം ലേവ്യ​പു​രോ​ഹി​ത​ന്മാർ പഠിപ്പി​ച്ചി​രു​ന്നതു ദൈവത്തിന്റെ നിയമ​മാണ്‌; അവർ അർപ്പി​ച്ചി​രുന്ന ബലിക​ളാ​കട്ടെ ആളുക​ളു​ടെ പാപങ്ങളെ മറയ്‌ക്കു​ക​യും ചെയ്‌തു.​—2ദിന 15:3; മല 2:7.

യഹോവ: ഗ്രീക്ക്‌ കൈയെഴുത്തുപ്രതികളിൽ ഈ ഭാഗത്ത്‌ കിരിയോസ്‌ (കർത്താവ്‌) എന്ന പദമാണു കാണുന്നതെങ്കിലും ഇവിടെ ദൈവനാമം ഉപയോഗിക്കാൻ തക്കതായ കാരണങ്ങളുണ്ട്‌. കിരിയോസ്‌ എന്ന പദം ദൈവത്തെയാണു കുറിക്കുന്നതെന്നു സന്ദർഭം സൂചിപ്പിക്കുന്നു. സൗഖ്യമായ ആളോട്‌, ആ അത്ഭുതം ചെയ്‌തതു താനല്ല തന്റെ സ്വർഗീയപിതാവാണെന്നു പറയുകയായിരുന്നു യേശു. ഇതേ സംഭവം ലൂക്കോസ്‌ വിവരിക്കുമ്പോൾ തെയോസ്‌ (ദൈവം) എന്ന ഗ്രീക്കുപദം ഉപയോഗിച്ചത്‌ ഈ നിഗമനത്തെ ശരിവെക്കുന്നു. (ലൂക്ക 8:39) ഇതു ദൈവമായ യഹോവയെയാണു കുറിക്കുന്നതെന്നു മറ്റനേകം ബൈബിൾ പരിഭാഷകളും സൂചിപ്പിക്കുന്നുണ്ട്‌. അതിനായി ആ പരിഭാഷകൾ ഈ വാക്യത്തിലോ അതിന്റെ അടിക്കുറിപ്പുകളിലോ മാർജിനിലെ കുറിപ്പുകളിലോ യഹോവ, യാഹ്‌വെ, יהוה (യ്‌ഹ്‌വ്‌ഹ്‌ എന്ന എബ്രായചതുരക്ഷരി), കർത്താവ്‌ (വല്യക്ഷരത്തിൽ LORD), അദോനായ്‌ (വല്യക്ഷരത്തിൽ ADONAI) എന്നീ പദങ്ങൾ ഉപയോഗിച്ചിട്ടുണ്ട്‌. അനേകം ആധികാരികഗ്രന്ഥങ്ങൾ ഇതിനെ പിന്താങ്ങുന്നുമുണ്ട്‌. (അനു. സി കാണുക.) കൂടാതെ, ‘നിനക്കു ചെയ്‌തുതന്ന കാര്യങ്ങൾ,’ “നിന്നോടു കാണിച്ച കരുണ” എന്നീ പദപ്രയോഗങ്ങളും ഇവിടെ പ്രസക്തമാണ്‌. കാരണം എബ്രായതിരുവെഴുത്തുകളിൽ മനുഷ്യരോടുള്ള യഹോവയുടെ ഇടപെടലുകളെക്കുറിച്ച്‌ വിവരിക്കുന്നിടത്ത്‌ ഇവയുടെ എബ്രായക്രിയാരൂപങ്ങൾ മിക്കപ്പോഴും ദൈവനാമത്തോടൊപ്പമാണു കാണുന്നത്‌.​—ഉൽ 21:1; പുറ 13:8; ആവ 4:34; 13:17; 30:3; 1ശമു 12:7; 25:30; 2രാജ 13:23.

യഹോവ എനിക്കു​വേണ്ടി ഇതു ചെയ്‌ത​ല്ലോ: ഇപ്പോ​ഴുള്ള ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഈ ഭാഗത്ത്‌ കിരി​യോസ്‌ (കർത്താവ്‌) എന്ന പദമാണു കാണു​ന്ന​തെ​ങ്കി​ലും ഇവിടെ ദൈവ​നാ​മം ഉപയോ​ഗി​ക്കാൻ തക്കതായ കാരണ​ങ്ങ​ളുണ്ട്‌. എലിസ​ബത്ത്‌ ദൈവ​ത്തോ​ടു നന്ദി പറയുന്ന ഈ ഭാഗം വായി​ക്കു​മ്പോൾ നമ്മുടെ മനസ്സി​ലേക്കു വരുന്നത്‌ ഉൽ 21:1-ലെ സാറയു​ടെ അനുഭ​വ​മാ​യി​രി​ക്കാം; അതു വിവരി​ക്കു​ന്നി​ടത്ത്‌ ദൈവ​നാ​മം കാണു​ന്നുണ്ട്‌. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ, മനുഷ്യ​രോ​ടുള്ള ദൈവത്തിന്റെ ഇടപെ​ട​ലു​ക​ളെ​ക്കു​റിച്ച്‌ വിവരി​ക്കുന്ന മിക്കയി​ട​ങ്ങ​ളി​ലും “എനിക്കു​വേണ്ടി ചെയ്‌ത” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രാ​യ​ക്രി​യ​യോ​ടൊ​പ്പം ദൈവ​ത്തി​ന്റെ പേര്‌ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (പുറ 13:8; ആവ 4:34; 1ശമു 12:7; 25:30) ഇനി, വ്യാക​ര​ണ​നി​യ​മ​മ​നു​സ​രിച്ച്‌ കിരി​യോസ്‌ എന്ന പദത്തോ​ടൊ​പ്പം കാണാൻ പ്രതീ​ക്ഷി​ക്കുന്ന ഗ്രീക്ക്‌ നിശ്ചായക ഉപപദം (definite article) ഇവിടെ കാണു​ന്നില്ല. അതു സൂചി​പ്പി​ക്കു​ന്നത്‌, കിരി​യോസ്‌ എന്ന പദത്തിന്റെ സ്ഥാനത്ത്‌ മൂലപാ​ഠ​ത്തിൽ ഒരു പേരു​ണ്ടാ​യി​രു​ന്നു എന്നാണ്‌. (ദൈവ​നാ​മം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തി​നെ​ക്കുറി​ച്ചുള്ള കൂടു​ത​ലായ വിശദാം​ശ​ങ്ങൾക്ക്‌ അനു. സി കാണുക; മർ 5:19-ന്റെ പഠനക്കു​റി​പ്പും കാണുക.) കുട്ടികളില്ലാത്തതിന്റെ പേരി​ലുള്ള അപമാനം മാറി​യ​തി​നെ​ക്കു​റിച്ച്‌ എലിസ​ബത്ത്‌ പറഞ്ഞ വാക്കുകൾ, ഉൽ 30:23-ലെ റാഹേലിന്റെ വാക്കു​ക​ളാ​ണു നമ്മുടെ ഓർമ​യി​ലേക്കു കൊണ്ടു​വ​രു​ന്നത്‌.

എലിസബത്തിന്റെ ആറാം മാസത്തിൽ: അക്ഷ. “ആറാം മാസത്തിൽ.” അതായത്‌, എലിസ​ബത്ത്‌ ആറു മാസം ഗർഭി​ണി​യാ​യി​രു​ന്ന​പ്പോൾ. 24, 25 വാക്യങ്ങൾ ഇതു വ്യക്തമാ​ക്കു​ന്നു.

വിവാ​ഹ​നി​ശ്ചയം കഴിഞ്ഞ: എബ്രാ​യ​രു​ടെ ഇടയിൽ “വിവാ​ഹ​നി​ശ്ചയം” എന്ന ക്രമീ​ക​രണം നിസ്സാ​ര​മാ​യി കാണേണ്ട ഒന്നായി​രു​ന്നില്ല. വിവാ​ഹ​നി​ശ്ചയം കഴിഞ്ഞ ഒരു സ്‌ത്രീ​യും പുരു​ഷ​നും വിവാ​ഹ​ച്ച​ട​ങ്ങു​കൾ കഴിയു​ന്ന​തു​വരെ ഭാര്യാ​ഭർത്താ​ക്ക​ന്മാ​രാ​യി ഒരുമിച്ച്‌ താമസി​ക്കി​ല്ലാ​യി​രു​ന്നെ​ങ്കി​ലും അവരെ വിവാ​ഹി​ത​രെ​പ്പോ​ലെ​ത​ന്നെ​യാ​ണു കണക്കാ​ക്കി​യി​രു​ന്നത്‌.

വിവാഹം നിശ്ചയി​ച്ചി​രുന്ന: മത്ത 1:18-ന്റെ പഠനക്കു​റി​പ്പു കാണുക.

മറിയ: “മിര്യാം” എന്ന എബ്രായപേരിന്റെ തത്തുല്യ​മായ രൂപം. ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ആറു മറിയ​മാ​രെ​ക്കു​റിച്ച്‌ പറയു​ന്നുണ്ട്‌: (1) യേശുവിന്റെ അമ്മ മറിയ, (2) മഗ്‌ദ​ല​ക്കാ​രി മറിയ (മത്ത 27:56; ലൂക്ക 8:2; 24:10), (3) യാക്കോബിന്റെയും യോ​സെ​യു​ടെ​യും അമ്മ മറിയ (മത്ത 27:56; ലൂക്ക 24:10), (4) മാർത്തയുടെയും ലാസറിന്റെയും സഹോ​ദരി മറിയ (ലൂക്ക 10:39; യോഹ 11:1), (5) യോഹന്നാൻ മർക്കോസിന്റെ അമ്മ മറിയ (പ്രവൃ 12:12), (6) റോമി​ലു​ണ്ടാ​യി​രുന്ന മറിയ (റോമ 16:6). മറിയ എന്നതു യേശുവിന്റെ നാളിൽ സ്‌ത്രീ​ക​ളു​ടെ സർവസാ​ധാ​ര​ണ​മായ ഒരു പേരാ​യി​രു​ന്നു.

യഹോവ നിന്റെകൂടെയുണ്ട്‌: ദൈവ​നാ​മം അടങ്ങിയ ഈ പദപ്ര​യോ​ഗ​വും സമാന​മായ പദപ്ര​യോ​ഗ​ങ്ങ​ളും എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ധാരാ​ള​മാ​യി കാണു​ന്നുണ്ട്‌. (രൂത്ത്‌ 2:4; 2ശമു 7:3; 2ദിന 15:2; യിര 1:19) മറിയ​യോ​ടു ദൈവ​ദൂ​തൻ പറഞ്ഞ ഈ വാക്കു​കൾക്ക്‌, ഗിദെ​യോ​നെ അഭിസം​ബോ​ധന ചെയ്‌ത ദൈവദൂതന്റെ വാക്കു​ക​ളോ​ടു സമാന​ത​യുണ്ട്‌. ന്യായ 6:12-ൽ ആ വാക്കുകൾ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ “വീരനായ യോദ്ധാ​വേ, യഹോവ നിന്റെകൂടെയുണ്ട്‌” എന്നാണ്‌. ഇപ്പോ​ഴുള്ള ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ, ഈ വാക്യ​ത്തി​ലെ “യഹോവ നിന്റെകൂടെയുണ്ട്‌” എന്ന ഭാഗത്ത്‌ കിരി​യോസ്‌ (കർത്താവ്‌) എന്നാണു കാണു​ന്ന​തെ​ങ്കി​ലും ഇതേ പദപ്ര​യോ​ഗം എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ഉപയോഗിച്ചിരിക്കുന്നതിന്റെ പശ്ചാത്തലം കണക്കി​ലെ​ടു​ക്കു​മ്പോൾ കിരി​യോസ്‌ എന്ന പദം ഇവിടെ ദൈവ​നാ​മ​ത്തി​നു പകരമാ​യാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കാം. ഇതു ദൈവ​മായ യഹോ​വ​യെ​യാ​ണു കുറി​ക്കു​ന്ന​തെന്നു മറ്റ്‌ അനേകം ബൈബിൾപ​രി​ഭാ​ഷ​ക​ളും സൂചി​പ്പി​ക്കു​ന്നുണ്ട്‌. അതിനാ​യി ആ പരിഭാ​ഷകൾ ഈ വാക്യ​ത്തി​ലോ അതിന്റെ അടിക്കു​റി​പ്പി​ലോ മാർജി​നി​ലെ കുറി​പ്പു​ക​ളി​ലോ യഹോവ, യാഹ്‌വെ, യഹ്‌വെ, יהוה (യ്‌ഹ്‌വ്‌ഹ്‌ എന്ന എബ്രായചതുരക്ഷരി), കർത്താവ്‌ (വല്യക്ഷ​ര​ത്തിൽ LORD), അദോ​നായ്‌ (വല്യക്ഷ​ര​ത്തിൽ ADONAI) എന്നീ പദങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. ആധികാ​രി​ക​മായ പല ഉറവി​ട​ങ്ങ​ളും ഇതിനെ പിന്താ​ങ്ങു​ന്നു​മുണ്ട്‌.​—അനു. സി കാണുക.

യേശു: “യഹോവ രക്ഷയാണ്‌” എന്ന്‌ അർഥമുള്ള എബ്രാ​യ​പേ​രു​ക​ളായ യേശുവ അഥവാ യോശുവ (യഹോ​ശുവ എന്നതിന്റെ ഹ്രസ്വ​രൂ​പങ്ങൾ) എന്നതിനു തുല്യ​മായ പേര്‌.

യഹോവ: ഈ പരിഭാ​ഷ​യിൽ, ദൈവത്തിന്റെ പേര്‌ ലൂക്കോസിന്റെ സുവി​ശേ​ഷ​ത്തിൽ ആദ്യമാ​യി കാണു​ന്നത്‌ ഇവി​ടെ​യാണ്‌. ഇപ്പോ​ഴുള്ള ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഈ ഭാഗത്ത്‌ കിരി​യോസ്‌ (കർത്താവ്‌) എന്ന പദമാണു കാണു​ന്ന​തെ​ങ്കി​ലും ഇവിടെ ദൈവ​നാ​മം ഉപയോ​ഗി​ക്കാൻ തക്കതായ കാരണ​ങ്ങ​ളുണ്ട്‌. കിരി​യോസ്‌ എന്ന പദം ഇവിടെ ദൈവ​ത്തെ​യാ​ണു കുറി​ക്കു​ന്ന​തെന്നു സന്ദർഭം സൂചി​പ്പി​ക്കു​ന്നു. ലൂക്കോസിന്റെ സുവി​ശേ​ഷ​ത്തി​ലെ ആദ്യത്തെ രണ്ട്‌ അധ്യാ​യ​ങ്ങ​ളിൽ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള അനേകം പദപ്ര​യോ​ഗ​ങ്ങ​ളും തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങ​ളും നേരി​ട്ടോ അല്ലാ​തെ​യോ പരാമർശി​ക്കു​ന്നുണ്ട്‌. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ആ ഭാഗങ്ങ​ളിൽ ദൈവ​നാ​മം കാണാം എന്നതു ശ്രദ്ധേ​യ​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഈ വാക്യ​ത്തിൽ കാണുന്ന കല്‌പ​ന​ക​ളും വ്യവസ്ഥ​ക​ളും എന്ന പദപ്ര​യോ​ഗ​വും നിയമ​പ​ദങ്ങൾ ചേർന്ന സമാന​മായ പദപ്ര​യോ​ഗ​ങ്ങ​ളും എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ സാധാ​ര​ണ​യാ​യി കാണ​പ്പെ​ടു​ന്നതു ദൈവ​നാ​മം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നി​ട​ത്തോ യഹോവ നേരിട്ട്‌ സംസാ​രി​ക്കു​ന്നി​ട​ത്തോ ആണ്‌. (ഉൽ 26:2, 5; സംഖ 36:13; ആവ 4:40; യഹ 36:23, 27) “കല്‌പന,” “വ്യവസ്ഥ” എന്നീ രണ്ടു നിയമ​പ​ദ​ങ്ങ​ളു​ടെ​യും ഗ്രീക്കു​വാ​ക്കു​കൾ സെപ്‌റ്റുവജിന്റിആവ 27:10-ലും കാണാം. ഗ്രീക്ക്‌ സെപ്‌റ്റുവജിന്റിന്റെ ആദ്യകാല പപ്പൈ​റസ്‌ ശകലങ്ങ​ളിൽ ഒന്നിൽ (ഫൗവാദ്‌ പപ്പൈ​റസ്‌ Inv. 266) ഈ വാക്യ​ഭാ​ഗത്ത്‌, ദൈവ​നാ​മം ചതുരാ​കൃ​തി​യി​ലുള്ള എബ്രായ അക്ഷരങ്ങ​ളിൽ എഴുതി​യി​ട്ടുണ്ട്‌. ഈ ശകലം ബി.സി. ഒന്നാം നൂറ്റാ​ണ്ടി​ലേ​താ​ണെന്നു കണക്കാ​ക്ക​പ്പെ​ടു​ന്നു. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ഈ പദപ്ര​യോ​ഗങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു പൊതു​വേ യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളു​മാ​യി ബന്ധപ്പെ​ട്ടാണ്‌. അതു​കൊണ്ട്‌ കിരി​യോസ്‌ എന്ന പദം ലൂക്ക 1:6-ൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു ദൈവ​നാ​മ​ത്തി​നു പകരമാ​യാ​ണെന്നു മനസ്സി​ലാ​ക്കാം. ഇതു ദൈവ​മായ യഹോ​വ​യെ​യാ​ണു കുറി​ക്കു​ന്ന​തെന്നു മറ്റ്‌ അനേകം ബൈബിൾ പരിഭാ​ഷ​ക​ളും സൂചി​പ്പി​ക്കു​ന്നുണ്ട്‌. അതിനാ​യി ആ പരിഭാ​ഷകൾ ഈ വാക്യ​ത്തി​ലോ അതിന്റെ അടിക്കു​റി​പ്പി​ലോ മാർജി​നി​ലെ കുറി​പ്പു​ക​ളി​ലോ യഹോവ, യാഹ്‌വെ, യഹ്‌വെ, יהוה (യ്‌ഹ്‌വ്‌ഹ്‌ എന്ന എബ്രായചതുരക്ഷരി), കർത്താവ്‌ (വല്യക്ഷ​ര​ത്തിൽ LORD), അദോ​നായ്‌ (വല്യക്ഷ​ര​ത്തിൽ ADONAI) എന്നീ പദങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. ആധികാ​രി​ക​മായ പല ഉറവി​ട​ങ്ങ​ളും ഇതിനെ പിന്താ​ങ്ങു​ന്നു​മുണ്ട്‌.​—അനു. സി കാണുക.

യഹോവ: ഇപ്പോ​ഴുള്ള ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഇവിടെ കിരി​യോസ്‌ (കർത്താവ്‌) എന്ന പദമാണു കാണു​ന്ന​തെ​ങ്കി​ലും ആ സ്ഥാനത്ത്‌ ദൈവ​നാ​മം ഉപയോ​ഗി​ക്കാൻ തക്കതായ കാരണ​ങ്ങ​ളുണ്ട്‌. ഒന്നാമ​താ​യി, സെഖര്യ​യോ​ടുള്ള ദൂതന്റെ വാക്കു​ക​ളിൽ (13-17 വാക്യങ്ങൾ) എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ ഭാഷാ​ശൈലി വളരെ പ്രകട​മാണ്‌. അതിന്‌ ഉദാഹ​ര​ണ​മാണ്‌, ഈ വാക്യ​ത്തിൽ കാണുന്ന അവരുടെ ദൈവ​മായ യഹോവ എന്ന പദപ്ര​യോ​ഗം. ഈ പദപ്ര​യോ​ഗം കാണു​ന്നി​ടത്ത്‌ ഗ്രീക്കിൽ കിരി​യോസ്‌ (കർത്താവ്‌), തെയോസ്‌ (ദൈവം) എന്നീ പദങ്ങളും വ്യക്തി​കളെ കുറി​ക്കുന്ന ഒരു സർവനാ​മ​വും (അവർ) ഒന്നിച്ച്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​താ​യി കാണാം. ഈ മൂന്നു പദങ്ങളും ഇത്തരത്തിൽ ഒന്നിച്ച്‌ ഉപയോ​ഗി​ക്കു​ന്നത്‌ പൊതു​വേ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള ഉദ്ധരണി​ക​ളി​ലെ ഒരു ശൈലി​യാണ്‌. (ലൂക്ക 4:8, 12; 10:27 എന്നീ വാക്യ​ങ്ങ​ളിൽ കാണുന്ന “നിന്റെ ദൈവ​മായ യഹോവ” എന്ന പദപ്ര​യോ​ഗം താരത​മ്യം ചെയ്യുക.) എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലാ​കട്ടെ, “അവരുടെ ദൈവ​മായ യഹോവ” എന്ന പദപ്ര​യോ​ഗം 30-ലധികം തവണ കാണു​ന്നു​ണ്ടെ​ങ്കി​ലും “അവരുടെ ദൈവ​മായ കർത്താവ്‌” എന്ന പദപ്ര​യോ​ഗം ഒരിക്കൽപ്പോ​ലും കാണു​ന്നില്ല. ഇനി, ഈ വാക്യ​ത്തിൽ കാണുന്ന ഇസ്രാ​യേൽമക്കൾ എന്ന പദപ്ര​യോ​ഗ​വും എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ പല പ്രാവ​ശ്യം കാണുന്ന ഒരു എബ്രാ​യ​ശൈ​ലി​യിൽനിന്ന്‌ വന്നതാണ്‌. (ഉൽ 32:32) രണ്ടാമ​താ​യി, ഈ വാക്യ​ത്തിൽ കാണുന്ന “യഹോ​വ​യി​ലേക്കു തിരികെ കൊണ്ടു​വ​രും” എന്ന പദപ്ര​യോ​ഗ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. അതിന്റെ ഗ്രീക്കു​പ​ദ​പ്ര​യോ​ഗ​ത്തോ​ടു സമാന​മായ ഒരു പദപ്ര​യോ​ഗം 2ദിന 19:4-ന്റെ സെപ്‌റ്റുവജിന്റ്‌ പരിഭാ​ഷ​യിൽ കാണാം. ആ വാക്യ​ത്തി​ന്റെ മൂല എബ്രാ​യ​പാ​ഠ​ത്തി​ലും “യഹോ​വ​യി​ലേക്കു മടക്കി​വ​രു​ത്താൻ” എന്നാണു കാണു​ന്നത്‌.​—അനു. സി കാണുക.

ദൈവ​മായ യഹോവ: ലൂക്ക 1:6-ന്റെ പഠനക്കു​റി​പ്പിൽ കാണു​ന്ന​തു​പോ​ലെ, എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ദൈവ​നാ​മം കാണ​പ്പെ​ടുന്ന അനേകം പദപ്ര​യോ​ഗ​ങ്ങ​ളും തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങ​ളും ലൂക്കോസിന്റെ സുവി​ശേ​ഷ​ത്തി​ലെ ആദ്യത്തെ രണ്ട്‌ അധ്യാ​യ​ങ്ങ​ളിൽ നേരി​ട്ടോ അല്ലാ​തെ​യോ പലവട്ടം പരാമർശി​ക്കു​ന്നുണ്ട്‌. ഇപ്പോ​ഴുള്ള ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഈ വാക്യ​ഭാ​ഗത്ത്‌ കിരി​യോസ്‌ ഹോ തെയോസ്‌ (അക്ഷ. “കർത്താവ്‌ എന്ന ദൈവം”) എന്ന പദപ്ര​യോ​ഗ​മാ​ണു കാണു​ന്ന​തെ​ങ്കി​ലും ഇവിടെ ദൈവ​നാ​മം ഉപയോ​ഗി​ക്കാൻ തക്കതായ കാരണ​ങ്ങ​ളുണ്ട്‌. ദാവീദിന്റെ സിംഹാ​സ​ന​ത്തെ​ക്കു​റി​ച്ചുള്ള ദൈവദൂതന്റെ വാക്കുകൾ, 2ശമു 7:12, 13, 16-ൽ യഹോവ നാഥാൻ പ്രവാ​ച​ക​നി​ലൂ​ടെ ദാവീ​ദി​നു നൽകിയ വാഗ്‌ദാ​ന​മാ​ണു നമ്മുടെ ഓർമ​യി​ലേക്കു കൊണ്ടു​വ​രു​ന്നത്‌. ആ വാക്യ​ങ്ങ​ളോ​ടു ചേർന്നുള്ള തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങ​ളിൽ ദൈവ​നാ​മം അനേകം പ്രാവ​ശ്യം കാണാം എന്നതു ശ്രദ്ധേ​യ​മാണ്‌. (2ശമു 7:4-16) ഇവിടെ “ദൈവ​മായ യഹോവ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പദപ്ര​യോ​ഗ​വും സമാന​മായ പദപ്ര​യോ​ഗ​ങ്ങ​ളും ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ പ്രധാ​ന​മാ​യും കാണു​ന്നത്‌ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള ഉദ്ധരണി​ക​ളി​ലോ എബ്രാ​യ​ഭാ​ഷാ​ശൈ​ലി​യു​ടെ സ്വാധീ​ന​മുള്ള തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങ​ളി​ലോ ആണ്‌. (ലൂക്ക 1:16-ന്റെ പഠനക്കു​റി​പ്പു കാണുക.) എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ പൊതു​വേ കാണു​ന്നത്‌ “ദൈവ​മായ യഹോവ” എന്ന പദപ്ര​യോ​ഗ​മാണ്‌, അല്ലാതെ “ദൈവ​മായ കർത്താവ്‌” എന്നല്ല. “ദൈവ​മായ യഹോവ” എന്ന ഈ പദപ്ര​യോ​ഗ​മാ​കട്ടെ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ 800-ലധികം തവണ കാണു​ന്നുണ്ട്‌. എന്നാൽ സെപ്‌റ്റുവജിന്റിന്റെ പിൽക്കാ​ല​പ്ര​തി​ക​ളിൽ “ദൈവ​മായ യഹോവ” എന്നതിന്റെ എബ്രാ​യ​പ​ദ​പ്ര​യോ​ഗം പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു കിരി​യോസ്‌ ഹോ തെയോസ്‌ (“കർത്താവ്‌ എന്ന ദൈവം”) എന്നാണ്‌. പക്ഷേ ഉൽപത്തി​യു​ടെ സെപ്‌റ്റുവജിന്റ്‌ പരിഭാ​ഷ​യു​ടെ (പപ്പൈ​റസ്‌ ഓക്‌സി​റി​ങ്കസ്‌ vii. 1007) ഒരു ഭാഗം അടങ്ങിയ ചർമപ​ത്ര​ത്തിൽ (ബി.സി. 3-ാം നൂറ്റാ​ണ്ടി​ലേത്‌.) ഉൽ 2:8, 18-ലെ “ദൈവ​മായ യഹോവ” എന്ന പദപ്ര​യോ​ഗ​ത്തി​ലെ ദൈവ​നാ​മം പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു കിരി​യോസ്‌ എന്ന പദം ഉപയോ​ഗി​ച്ചല്ല, പകരം ദൈവനാമത്തിന്റെ (ചതുര​ക്ഷ​രി​യു​ടെ) ഹ്രസ്വ​രൂ​പം ഉപയോ​ഗി​ച്ചാണ്‌. അതിനാ​യി അവിടെ യോദ്‌ എന്ന എബ്രായ അക്ഷരം ഇരട്ടി​പ്പിച്ച്‌ () എഴുതി​യി​രി​ക്കു​ന്നു. ഇനി, സെപ്‌റ്റുവജിന്റിന്റെ ഒരു ആദ്യകാ​ല​ശ​ക​ല​ത്തിൽ (ഫൗവാദ്‌ പപ്പൈ​റസ്‌ Inv. 266) ആവ 18:5, 7 വാക്യ​ങ്ങ​ളിൽ “ദൈവ​മായ യഹോവ” എന്നു വരുന്നി​ടത്ത്‌ ദൈവ​നാ​മം ഗ്രീക്കു​പ​ദ​ങ്ങൾക്കി​ട​യിൽ ചതുരാ​കൃ​തി​യി​ലുള്ള എബ്രായ അക്ഷരങ്ങൾ ഉപയോ​ഗിച്ച്‌ എഴുതി​യി​രി​ക്കു​ന്ന​തും ശ്രദ്ധേ​യ​മാണ്‌. ഈ ശകലം ബി.സി. ഒന്നാം നൂറ്റാ​ണ്ടി​ലേ​താ​ണെന്നു കരുത​പ്പെ​ടു​ന്നു. ചുരു​ക്ക​ത്തിൽ, ഈ പദപ്ര​യോ​ഗം എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ഉപയോഗിച്ചിരിക്കുന്നതിന്റെ പശ്ചാത്തലം കണക്കി​ലെ​ടു​ത്താണ്‌ ഈ വാക്യ​ത്തിൽ ദൈവ​നാ​മം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.​—അനു. സി കാണുക.

നിന്റെ ബന്ധു: ഇവിടെ കാണുന്ന ഗ്രീക്കുപദത്തിന്റെ രൂപം (സിജെ​നിസ്‌) ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഒരു പ്രാവ​ശ്യ​മേ കാണു​ന്നു​ള്ളൂ. മറ്റു വാക്യ​ങ്ങ​ളിൽ ഇതേ പദം അല്‌പം വ്യത്യാ​സ​ത്തോ​ടെ​യാ​ണു (സിജെ​നെസ്‌) കാണു​ന്നത്‌. (ലൂക്ക 1:58; 21:16; പ്രവൃ 10:24; റോമ 9:3) രണ്ടു പദത്തിന്റെയും അർഥം “ബന്ധു” എന്നുത​ന്നെ​യാണ്‌. ഒരേ കുടും​ബ​ത്തി​ലോ വംശത്തി​ലോ പെട്ട അകന്ന ബന്ധുക്ക​ളെ​യും ഇതിനു കുറി​ക്കാ​നാ​കും. മറിയ​യും എലിസ​ബ​ത്തും ബന്ധുക്ക​ളാ​യി​രു​ന്നെ​ങ്കി​ലും അവർ തമ്മിലുള്ള ബന്ധം എന്താ​ണെന്നു തിരു​വെ​ഴു​ത്തു​കൾ കൃത്യ​മാ​യി പറയു​ന്നില്ല. സെഖര്യ​യും എലിസ​ബ​ത്തും ലേവി​ഗോ​ത്ര​ത്തിൽപ്പെ​ട്ട​വ​രാ​യി​രു​ന്നു. എന്നാൽ യോ​സേ​ഫും മറിയ​യും യഹൂദാ​ഗോ​ത്ര​ക്കാ​രാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ മറിയ​യും എലിസ​ബ​ത്തും അടുത്ത ബന്ധുക്ക​ളാ​യി​രു​ന്നി​രി​ക്കാൻ സാധ്യ​ത​യില്ല.

ദൈവ​ത്തിന്‌ ഒരു കാര്യ​വും അസാധ്യ​മല്ല: മറ്റൊരു സാധ്യത “താൻ പ്രഖ്യാ​പിച്ച കാര്യം നടപ്പാ​ക്കു​ക​യെ​ന്നതു ദൈവ​ത്തിന്‌ അസാധ്യ​മല്ല; ദൈവത്തിന്റെ വാക്കു​ക​ളൊ​ന്നും ഒരിക്ക​ലും പരാജ​യ​പ്പെ​ടില്ല.” ഇവിടെ “കാര്യം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന റീമ എന്ന ഗ്രീക്കു​പ​ദ​ത്തിന്‌ “ഒരു കാര്യം; എന്തി​നെ​ക്കു​റിച്ച്‌ പറഞ്ഞോ അത്‌” എന്നൊക്കെ അർഥം വരാം. അത്‌ ഒരു സംഭവ​മോ പ്രവൃ​ത്തി​യോ പറഞ്ഞ കാര്യത്തിന്റെ നിവൃ​ത്തി​യോ ആകാം. ഇനി അതേ പദത്തിന്‌ “ഒരു വാക്ക്‌, ഒരു ചൊല്ല്‌, ഒരു പ്രഖ്യാ​പനം” എന്നൊ​ക്കെ​യും അർഥം വരാം. ഈ തിരു​വെ​ഴു​ത്തു​ഭാ​ഗം പല രീതി​യിൽ പരിഭാ​ഷ​പ്പെ​ടു​ത്താ​മെ​ങ്കി​ലും എല്ലാത്തിന്റെയും ആശയം ഒന്നുത​ന്നെ​യാണ്‌: ദൈവ​ത്തിന്‌ ഒരു കാര്യ​വും അസാധ്യ​മല്ല, അഥവാ ദൈവ​ത്തി​നു തന്റെ വാഗ്‌ദാ​നം നിറ​വേ​റ്റു​ന്നത്‌ അസാധ്യ​മല്ല. ഇതി​നോ​ടു സമാന​മായ പദങ്ങൾ ഉൽ 18:14-ന്റെ സെപ്‌റ്റുവജിന്റ്‌ ഭാഷാ​ന്ത​ര​ത്തി​ലും കാണാം. നന്നേ പ്രായം ചെന്നെ​ങ്കി​ലും സാറ യിസ്‌ഹാ​ക്കി​നു ജന്മം നൽകും എന്ന്‌ യഹോവ അബ്രാ​ഹാ​മിന്‌ ഉറപ്പു കൊടു​ക്കുന്ന ഭാഗമാണ്‌ അത്‌.

ഇതാ, യഹോ​വ​യു​ടെ ദാസി!: മറിയ​യു​ടെ ഈ വാക്കു​കൾക്ക്‌, എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ പറഞ്ഞി​രി​ക്കുന്ന മറ്റു ദൈവ​ദാ​സ​രു​ടെ വാക്കു​ക​ളു​മാ​യി സമാന​ത​യുണ്ട്‌. 1ശമു 1:11-ലെ ഹന്നയുടെ വാക്കുകൾ അതിന്‌ ഉദാഹ​ര​ണ​മാണ്‌. അവിടെ, “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവേ, അങ്ങയുടെ ദാസി​യായ എന്റെ വിഷമം കണ്ട്‌. . .” എന്ന്‌ ഹന്ന പ്രാർഥി​ക്കു​ന്ന​താ​യി കാണാം. 1ശമു 1:11-ൽ “ദാസി” എന്നതിനു സെപ്‌റ്റുവജിന്റിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന അതേ ഗ്രീക്കു​പ​ദ​മാ​ണു ലൂക്കോസിന്റെ വിവര​ണ​ത്തി​ലും കാണു​ന്നത്‌. ഇപ്പോ​ഴുള്ള ഗ്രീക്കു കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ, ലൂക്ക 1:38-ൽ കിരി​യോസ്‌ (കർത്താവ്‌) എന്ന പദമാണു കാണു​ന്ന​തെ​ങ്കി​ലും വാക്യത്തിന്റെ സന്ദർഭ​വും (കിരി​യോസ്‌ ദൈവ​ത്തെ​യാ​ണു കുറി​ക്കു​ന്ന​തെന്നു സന്ദർഭം വ്യക്തമാ​ക്കു​ന്നു.) എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ഈ പദപ്ര​യോ​ഗം ഉപയോഗിച്ചിരിക്കുന്നതിന്റെ പശ്ചാത്ത​ല​വും കണക്കി​ലെ​ടു​ത്താണ്‌ ഇവിടെ ദൈവ​നാ​മം ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. ഇനി വ്യാക​ര​ണ​നി​യ​മ​മ​നു​സ​രിച്ച്‌ കിരി​യോസ്‌ എന്ന പദത്തോ​ടൊ​പ്പം കാണാൻ പ്രതീ​ക്ഷി​ക്കുന്ന, ഗ്രീക്ക്‌ നിശ്ചായക ഉപപദം (definite article) ഇവിടെ കാണു​ന്നില്ല എന്നും പണ്ഡിത​ന്മാർ പറയുന്നു. അതിന്റെ അർഥം, കിരി​യോസ്‌ എന്ന പദത്തിന്റെ സ്ഥാനത്ത്‌ മൂലപാ​ഠ​ത്തിൽ ഒരു പേരു​ണ്ടാ​യി​രു​ന്നു എന്നാണ്‌. ഈ വാക്യ​ത്തിൽ ദൈവ​നാ​മ​ത്തി​നു പകരമാ​യാ​ണു കിരി​യോസ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തെന്ന്‌ ഇതും സൂചി​പ്പി​ക്കു​ന്നു.​—അനു. സി കാണുക.

മലനാ​ട്ടി​ലുള്ള ഒരു നഗരത്തി​ലേക്കു . . . പോയി: യഹൂദ്യ​മ​ല​നാ​ട്ടിൽ സെഖര്യ​യും എലിസ​ബ​ത്തും താമസി​ച്ചി​രുന്ന ആ നഗരം കൃത്യ​മാ​യി എവി​ടെ​യാ​ണെന്നു നമുക്ക്‌ അറിയില്ല. നസറെ​ത്തി​ലെ മറിയ​യു​ടെ വീട്ടിൽനിന്ന്‌ 100 കിലോ​മീ​റ്റ​റോ അതില​ധി​ക​മോ ദൂരെ​യുള്ള ആ സ്ഥലത്തെ​ത്താൻ മൂന്നോ നാലോ ദിവസം എടുത്തു​കാ​ണും.

യഹോവ പറഞ്ഞ: മറിയ​യോ​ടു ദൂതൻ പറഞ്ഞ കാര്യങ്ങൾ യഹോ​വ​യിൽനി​ന്നുള്ള വാക്കു​ക​ളാ​യി​രു​ന്നു. ഈ വാക്യ​ത്തി​ന്റെ ഗ്രീക്കു​പാ​ഠ​ത്തിൽ കാണുന്ന പാരാ കിരി​യോ എന്ന പദപ്ര​യോ​ഗം സെപ്‌റ്റുവജിന്റിന്റെ ഇപ്പോ​ഴുള്ള പ്രതി​ക​ളിൽ പലയി​ട​ങ്ങ​ളി​ലും കാണാം. അതിന്റെ എബ്രാ​യ​പാ​ഠ​ത്തിൽ ആ ഭാഗങ്ങ​ളി​ലെ​ല്ലാം ദൈവ​നാ​മ​മുണ്ട്‌ എന്നതു ശ്രദ്ധേ​യ​മാണ്‌. (ഉൽ 24:50; ന്യായ 14:4; 1ശമു 1:20; യശ 21:10; യിര 11:1; 18:1; 21:1) ലൂക്കോസ്‌ 1-ാം അധ്യാ​യ​ത്തിൽ കിരി​യോസ്‌ (കർത്താവ്‌) എന്ന പദം കാണുന്ന മറ്റു ഭാഗങ്ങൾപോ​ലെ​തന്നെ ഇവി​ടെ​യും, വ്യാക​ര​ണ​നി​യ​മ​മ​നു​സ​രിച്ച്‌ കിരി​യോസ്‌ എന്ന പദത്തോ​ടൊ​പ്പം കാണാൻ പ്രതീ​ക്ഷി​ക്കുന്ന ഗ്രീക്ക്‌ നിശ്ചായക ഉപപദം (definite article) കാണു​ന്നില്ല എന്നും പണ്ഡിത​ന്മാർ പറയുന്നു. അതു സൂചി​പ്പി​ക്കു​ന്നത്‌, കിരി​യോസ്‌ എന്ന പദത്തിന്റെ സ്ഥാനത്ത്‌ മൂലപാ​ഠ​ത്തിൽ ഒരു പേരു​ണ്ടാ​യി​രു​ന്നു എന്നാണ്‌. ഇനി, ഈ ഗ്രീക്കു​പ​ദ​പ്ര​യോ​ഗ​ത്തി​നു തത്തുല്യ​മാ​യൊ​രു പദപ്ര​യോ​ഗം ഗ്രീക്ക്‌ സെപ്‌റ്റുവജിന്റിന്റെ ഒരു ആദ്യകാ​ല​ശ​ക​ല​ത്തിൽ (ഫൗവാദ്‌ പപ്പൈ​റസ്‌ Inv. 266) ആവ 18:16 എന്ന തിരു​വെ​ഴു​ത്തു​ഭാ​ഗത്ത്‌ കാണാം. അവിടെ ദൈവ​നാ​മം ഗ്രീക്കു​പ​ദ​ങ്ങൾക്കി​ട​യിൽ ചതുരാ​കൃ​തി​യി​ലുള്ള എബ്രാ​യാ​ക്ഷ​രങ്ങൾ ഉപയോ​ഗിച്ച്‌ എഴുതി​യി​ട്ടുണ്ട്‌. ഈ ശകലം ബി.സി. ഒന്നാം നൂറ്റാ​ണ്ടി​ലേ​താ​ണെന്നു കണക്കാ​ക്ക​പ്പെ​ടു​ന്നു. ലൂക്കോസിന്റെ സുവിശേഷത്തിന്റെ ഇപ്പോ​ഴുള്ള കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഇവിടെ കിരി​യോസ്‌ എന്ന പദമാണു കാണു​ന്ന​തെ​ങ്കി​ലും വാക്യ​സ​ന്ദർഭ​വും ഈ പദപ്ര​യോ​ഗം എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ഉപയോഗിച്ചിരിക്കുന്നതിന്റെ പശ്ചാത്ത​ല​വും കണക്കി​ലെ​ടു​ത്താണ്‌ ഈ വാക്യ​ത്തിൽ ദൈവ​നാ​മം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.

യഹോവ: ഈ പരിഭാ​ഷ​യിൽ, ദൈവത്തിന്റെ പേര്‌ ലൂക്കോസിന്റെ സുവി​ശേ​ഷ​ത്തിൽ ആദ്യമാ​യി കാണു​ന്നത്‌ ഇവി​ടെ​യാണ്‌. ഇപ്പോ​ഴുള്ള ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഈ ഭാഗത്ത്‌ കിരി​യോസ്‌ (കർത്താവ്‌) എന്ന പദമാണു കാണു​ന്ന​തെ​ങ്കി​ലും ഇവിടെ ദൈവ​നാ​മം ഉപയോ​ഗി​ക്കാൻ തക്കതായ കാരണ​ങ്ങ​ളുണ്ട്‌. കിരി​യോസ്‌ എന്ന പദം ഇവിടെ ദൈവ​ത്തെ​യാ​ണു കുറി​ക്കു​ന്ന​തെന്നു സന്ദർഭം സൂചി​പ്പി​ക്കു​ന്നു. ലൂക്കോസിന്റെ സുവി​ശേ​ഷ​ത്തി​ലെ ആദ്യത്തെ രണ്ട്‌ അധ്യാ​യ​ങ്ങ​ളിൽ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള അനേകം പദപ്ര​യോ​ഗ​ങ്ങ​ളും തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങ​ളും നേരി​ട്ടോ അല്ലാ​തെ​യോ പരാമർശി​ക്കു​ന്നുണ്ട്‌. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ആ ഭാഗങ്ങ​ളിൽ ദൈവ​നാ​മം കാണാം എന്നതു ശ്രദ്ധേ​യ​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഈ വാക്യ​ത്തിൽ കാണുന്ന കല്‌പ​ന​ക​ളും വ്യവസ്ഥ​ക​ളും എന്ന പദപ്ര​യോ​ഗ​വും നിയമ​പ​ദങ്ങൾ ചേർന്ന സമാന​മായ പദപ്ര​യോ​ഗ​ങ്ങ​ളും എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ സാധാ​ര​ണ​യാ​യി കാണ​പ്പെ​ടു​ന്നതു ദൈവ​നാ​മം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നി​ട​ത്തോ യഹോവ നേരിട്ട്‌ സംസാ​രി​ക്കു​ന്നി​ട​ത്തോ ആണ്‌. (ഉൽ 26:2, 5; സംഖ 36:13; ആവ 4:40; യഹ 36:23, 27) “കല്‌പന,” “വ്യവസ്ഥ” എന്നീ രണ്ടു നിയമ​പ​ദ​ങ്ങ​ളു​ടെ​യും ഗ്രീക്കു​വാ​ക്കു​കൾ സെപ്‌റ്റുവജിന്റിആവ 27:10-ലും കാണാം. ഗ്രീക്ക്‌ സെപ്‌റ്റുവജിന്റിന്റെ ആദ്യകാല പപ്പൈ​റസ്‌ ശകലങ്ങ​ളിൽ ഒന്നിൽ (ഫൗവാദ്‌ പപ്പൈ​റസ്‌ Inv. 266) ഈ വാക്യ​ഭാ​ഗത്ത്‌, ദൈവ​നാ​മം ചതുരാ​കൃ​തി​യി​ലുള്ള എബ്രായ അക്ഷരങ്ങ​ളിൽ എഴുതി​യി​ട്ടുണ്ട്‌. ഈ ശകലം ബി.സി. ഒന്നാം നൂറ്റാ​ണ്ടി​ലേ​താ​ണെന്നു കണക്കാ​ക്ക​പ്പെ​ടു​ന്നു. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ഈ പദപ്ര​യോ​ഗങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു പൊതു​വേ യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളു​മാ​യി ബന്ധപ്പെ​ട്ടാണ്‌. അതു​കൊണ്ട്‌ കിരി​യോസ്‌ എന്ന പദം ലൂക്ക 1:6-ൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു ദൈവ​നാ​മ​ത്തി​നു പകരമാ​യാ​ണെന്നു മനസ്സി​ലാ​ക്കാം. ഇതു ദൈവ​മായ യഹോ​വ​യെ​യാ​ണു കുറി​ക്കു​ന്ന​തെന്നു മറ്റ്‌ അനേകം ബൈബിൾ പരിഭാ​ഷ​ക​ളും സൂചി​പ്പി​ക്കു​ന്നുണ്ട്‌. അതിനാ​യി ആ പരിഭാ​ഷകൾ ഈ വാക്യ​ത്തി​ലോ അതിന്റെ അടിക്കു​റി​പ്പി​ലോ മാർജി​നി​ലെ കുറി​പ്പു​ക​ളി​ലോ യഹോവ, യാഹ്‌വെ, യഹ്‌വെ, יהוה (യ്‌ഹ്‌വ്‌ഹ്‌ എന്ന എബ്രായചതുരക്ഷരി), കർത്താവ്‌ (വല്യക്ഷ​ര​ത്തിൽ LORD), അദോ​നായ്‌ (വല്യക്ഷ​ര​ത്തിൽ ADONAI) എന്നീ പദങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. ആധികാ​രി​ക​മായ പല ഉറവി​ട​ങ്ങ​ളും ഇതിനെ പിന്താ​ങ്ങു​ന്നു​മുണ്ട്‌.​—അനു. സി കാണുക.

യഹോവ എനിക്കു​വേണ്ടി ഇതു ചെയ്‌ത​ല്ലോ: ഇപ്പോ​ഴുള്ള ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഈ ഭാഗത്ത്‌ കിരി​യോസ്‌ (കർത്താവ്‌) എന്ന പദമാണു കാണു​ന്ന​തെ​ങ്കി​ലും ഇവിടെ ദൈവ​നാ​മം ഉപയോ​ഗി​ക്കാൻ തക്കതായ കാരണ​ങ്ങ​ളുണ്ട്‌. എലിസ​ബത്ത്‌ ദൈവ​ത്തോ​ടു നന്ദി പറയുന്ന ഈ ഭാഗം വായി​ക്കു​മ്പോൾ നമ്മുടെ മനസ്സി​ലേക്കു വരുന്നത്‌ ഉൽ 21:1-ലെ സാറയു​ടെ അനുഭ​വ​മാ​യി​രി​ക്കാം; അതു വിവരി​ക്കു​ന്നി​ടത്ത്‌ ദൈവ​നാ​മം കാണു​ന്നുണ്ട്‌. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ, മനുഷ്യ​രോ​ടുള്ള ദൈവത്തിന്റെ ഇടപെ​ട​ലു​ക​ളെ​ക്കു​റിച്ച്‌ വിവരി​ക്കുന്ന മിക്കയി​ട​ങ്ങ​ളി​ലും “എനിക്കു​വേണ്ടി ചെയ്‌ത” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രാ​യ​ക്രി​യ​യോ​ടൊ​പ്പം ദൈവ​ത്തി​ന്റെ പേര്‌ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (പുറ 13:8; ആവ 4:34; 1ശമു 12:7; 25:30) ഇനി, വ്യാക​ര​ണ​നി​യ​മ​മ​നു​സ​രിച്ച്‌ കിരി​യോസ്‌ എന്ന പദത്തോ​ടൊ​പ്പം കാണാൻ പ്രതീ​ക്ഷി​ക്കുന്ന ഗ്രീക്ക്‌ നിശ്ചായക ഉപപദം (definite article) ഇവിടെ കാണു​ന്നില്ല. അതു സൂചി​പ്പി​ക്കു​ന്നത്‌, കിരി​യോസ്‌ എന്ന പദത്തിന്റെ സ്ഥാനത്ത്‌ മൂലപാ​ഠ​ത്തിൽ ഒരു പേരു​ണ്ടാ​യി​രു​ന്നു എന്നാണ്‌. (ദൈവ​നാ​മം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തി​നെ​ക്കുറി​ച്ചുള്ള കൂടു​ത​ലായ വിശദാം​ശ​ങ്ങൾക്ക്‌ അനു. സി കാണുക; മർ 5:19-ന്റെ പഠനക്കു​റി​പ്പും കാണുക.) കുട്ടികളില്ലാത്തതിന്റെ പേരി​ലുള്ള അപമാനം മാറി​യ​തി​നെ​ക്കു​റിച്ച്‌ എലിസ​ബത്ത്‌ പറഞ്ഞ വാക്കുകൾ, ഉൽ 30:23-ലെ റാഹേലിന്റെ വാക്കു​ക​ളാ​ണു നമ്മുടെ ഓർമ​യി​ലേക്കു കൊണ്ടു​വ​രു​ന്നത്‌.

ഇതാ, യഹോ​വ​യു​ടെ ദാസി!: മറിയ​യു​ടെ ഈ വാക്കു​കൾക്ക്‌, എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ പറഞ്ഞി​രി​ക്കുന്ന മറ്റു ദൈവ​ദാ​സ​രു​ടെ വാക്കു​ക​ളു​മാ​യി സമാന​ത​യുണ്ട്‌. 1ശമു 1:11-ലെ ഹന്നയുടെ വാക്കുകൾ അതിന്‌ ഉദാഹ​ര​ണ​മാണ്‌. അവിടെ, “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവേ, അങ്ങയുടെ ദാസി​യായ എന്റെ വിഷമം കണ്ട്‌. . .” എന്ന്‌ ഹന്ന പ്രാർഥി​ക്കു​ന്ന​താ​യി കാണാം. 1ശമു 1:11-ൽ “ദാസി” എന്നതിനു സെപ്‌റ്റുവജിന്റിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന അതേ ഗ്രീക്കു​പ​ദ​മാ​ണു ലൂക്കോസിന്റെ വിവര​ണ​ത്തി​ലും കാണു​ന്നത്‌. ഇപ്പോ​ഴുള്ള ഗ്രീക്കു കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ, ലൂക്ക 1:38-ൽ കിരി​യോസ്‌ (കർത്താവ്‌) എന്ന പദമാണു കാണു​ന്ന​തെ​ങ്കി​ലും വാക്യത്തിന്റെ സന്ദർഭ​വും (കിരി​യോസ്‌ ദൈവ​ത്തെ​യാ​ണു കുറി​ക്കു​ന്ന​തെന്നു സന്ദർഭം വ്യക്തമാ​ക്കു​ന്നു.) എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ഈ പദപ്ര​യോ​ഗം ഉപയോഗിച്ചിരിക്കുന്നതിന്റെ പശ്ചാത്ത​ല​വും കണക്കി​ലെ​ടു​ത്താണ്‌ ഇവിടെ ദൈവ​നാ​മം ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. ഇനി വ്യാക​ര​ണ​നി​യ​മ​മ​നു​സ​രിച്ച്‌ കിരി​യോസ്‌ എന്ന പദത്തോ​ടൊ​പ്പം കാണാൻ പ്രതീ​ക്ഷി​ക്കുന്ന, ഗ്രീക്ക്‌ നിശ്ചായക ഉപപദം (definite article) ഇവിടെ കാണു​ന്നില്ല എന്നും പണ്ഡിത​ന്മാർ പറയുന്നു. അതിന്റെ അർഥം, കിരി​യോസ്‌ എന്ന പദത്തിന്റെ സ്ഥാനത്ത്‌ മൂലപാ​ഠ​ത്തിൽ ഒരു പേരു​ണ്ടാ​യി​രു​ന്നു എന്നാണ്‌. ഈ വാക്യ​ത്തിൽ ദൈവ​നാ​മ​ത്തി​നു പകരമാ​യാ​ണു കിരി​യോസ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തെന്ന്‌ ഇതും സൂചി​പ്പി​ക്കു​ന്നു.​—അനു. സി കാണുക.

അപ്പോൾ മറിയ പറഞ്ഞു: 46-55 വാക്യ​ങ്ങ​ളിൽ മറിയ ദൈവത്തെ സ്‌തു​തി​ച്ചു​കൊണ്ട്‌ പറയുന്ന വാക്കുകൾ പരി​ശോ​ധി​ച്ചാൽ, എബ്രാ​യ​തി​രു​വെ​ഴു​ത്തു​കൾ 20-ലധികം തവണ നേരി​ട്ടോ അല്ലാ​തെ​യോ പരാമർശി​ക്കു​ന്ന​താ​യി കാണാം. മറിയ​യു​ടെ വാക്കു​ക​ളിൽ പലതി​നും ശമുവേലിന്റെ അമ്മയായ ഹന്നയുടെ പ്രാർഥ​ന​യു​മാ​യി സാമ്യ​മുണ്ട്‌. ഒരു കുഞ്ഞിനു ജന്മം നൽകു​ന്ന​തു​മാ​യി ബന്ധപ്പെട്ട്‌ മറിയ​യെ​പ്പോ​ലെ​തന്നെ യഹോ​വ​യിൽനിന്ന്‌ അനു​ഗ്രഹം ലഭിച്ച​വ​ളാ​യി​രു​ന്നു ഹന്നയും. (1ശമു 2:1-10) മറിയ നേരി​ട്ടോ അല്ലാ​തെ​യോ പരാമർശിച്ച മറ്റു ചില തിരു​വെ​ഴു​ത്തു​ഭാ​ഗങ്ങൾ ഇവയാണ്‌: സങ്ക 35:9; ഹബ 3:18; യശ 61:10 (47-ാം വാക്യം); ഉൽ 30:13; മല 3:12 (48-ാം വാക്യം); ആവ 10:21; സങ്ക 111:9 (49-ാം വാക്യം); ഇയ്യ 12:19 (52-ാം വാക്യം); സങ്ക 107:9 (53-ാം വാക്യം); യശ 41:8, 9; സങ്ക 98:3 (54-ാം വാക്യം); മീഖ 7:20; യശ 41:8; 2ശമു 22:51(55-ാം വാക്യം). മറിയ​യു​ടെ ആത്മീയ​ത​യും തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റി​ച്ചുള്ള അറിവും വെളി​പ്പെ​ടു​ത്തുന്ന ആ വാക്കു​ക​ളിൽ വിലമ​തി​പ്പും നിറഞ്ഞു​നി​ന്നി​രു​ന്നു. ഇനി, യഹോവ ധാർഷ്ട്യ​മു​ള്ള​വ​രെ​യും ശക്തരെ​യും താഴ്‌ത്തു​ന്ന​വ​നാ​ണെ​ന്നും തന്നെ സേവി​ക്കാൻ ആഗ്രഹി​ക്കുന്ന സാധു​ക്ക​ളെ​യും പാവ​പ്പെ​ട്ട​വ​രെ​യും സഹായി​ക്കു​ന്ന​വ​നാ​ണെ​ന്നും വർണി​ച്ചതു മറിയ​യു​ടെ വിശ്വാസത്തിന്റെ ആഴമാണു വെളി​പ്പെ​ടു​ത്തു​ന്നത്‌.

എന്റെ ദേഹി: കാലങ്ങ​ളാ​യി “ദേഹി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുള്ള സൈക്കി എന്ന ഗ്രീക്കു​പദം ഇവിടെ മുഴു​വ്യ​ക്തി​യെ​യും കുറി​ക്കു​ന്നു. ഇവിടെ, “എന്റെ ദേഹി” എന്ന പദപ്ര​യോ​ഗത്തെ “ഞാൻ” എന്നും പരിഭാ​ഷ​പ്പെ​ടു​ത്താം.​—പദാവ​ലി​യിൽ “ദേഹി” കാണുക.

എന്റെ ദേഹി യഹോ​വയെ വാഴ്‌ത്തു​ന്നു: അഥവാ, “എന്റെ ദേഹി യഹോ​വ​യു​ടെ മഹത്ത്വത്തെ വാഴ്‌ത്തു​ന്നു (പ്രസി​ദ്ധ​മാ​ക്കു​ന്നു).” മറിയ​യു​ടെ ഈ വാക്കുകൾ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ സങ്ക 34:3; 69:30 എന്നതു​പോ​ലുള്ള വാക്യങ്ങൾ നമ്മുടെ മനസ്സി​ലേക്കു കൊണ്ടു​വ​ന്നേ​ക്കാം. അതേ വാക്യ​ത്തി​ലോ തൊട്ടു​ചേർന്നുള്ള വാക്യ​ത്തി​ലോ (സങ്ക 69:31) ദൈവ​നാ​മം ഉപയോ​ഗി​ച്ചി​ട്ടുള്ള ബൈബിൾഭാ​ഗ​ങ്ങ​ളാണ്‌ ഇവ. ലൂക്ക 1:46-ലെ “വാഴ്‌ത്തു​ന്നു” എന്നതിന്റെ അതേ ഗ്രീക്കു​പ​ദ​മാണ്‌ (മെഗാ​ലി​നോ) സങ്കീർത്ത​ന​ങ്ങ​ളി​ലെ ആ വാക്യ​ങ്ങ​ളു​ടെ സെപ്‌റ്റുവജിന്റ്‌ പരിഭാ​ഷ​യി​ലും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. സിമാക്കസിന്റെ ഗ്രീക്കു​പ​രി​ഭാഷ അടങ്ങിയ തുകൽച്ചുരുളിന്റെ ഒരു ശകലത്തിൽ (പപ്പൈ​റസ്‌ വിൻഡോ​ബോ​നെൻസിസ്‌ ഗ്രീക്ക്‌ 39777, എ.ഡി. മൂന്നാം നൂറ്റാ​ണ്ടി​ലെ​യോ നാലാം നൂറ്റാ​ണ്ടി​ലെ​യോ.) സങ്ക 69-ന്റെ (സെപ്‌റ്റുവജിന്റിൽ 68) ഒരു ഭാഗം കാണാം. ഈ ശകലത്തി​ലെ സങ്ക 69:13, 30, 31 വാക്യ​ങ്ങ​ളിൽ ദൈവ​നാ​മം കിരി​യോസ്‌ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടില്ല, പകരം ദൈവ​നാ​മ​ത്തി​ലെ നാല്‌ അക്ഷരങ്ങൾ പുരാതന എബ്രാ​യ​ലി​പി​യിൽ ( അല്ലെങ്കിൽ ) കൊടു​ക്കു​ക​യാ​ണു ചെയ്‌തി​ട്ടു​ള്ളത്‌. ഈ തെളി​വും എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ഈ പദപ്ര​യോ​ഗം ഉപയോ​ഗി​ച്ചി​രി​ക്കുന്ന പശ്ചാത്ത​ല​വും കണക്കി​ലെ​ടു​ത്താ​ണു ലൂക്ക 1:46-ൽ ദൈവ​നാ​മം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.​—ഈ വാക്യ​ത്തി​ലെ അപ്പോൾ മറിയ പറഞ്ഞു എന്നതിന്റെ പഠനക്കു​റി​പ്പും ലൂക്ക 1:6, 25, 38 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും അനു. സി-യും കാണുക.

യഹോവ: ഈ പരിഭാ​ഷ​യിൽ, ദൈവത്തിന്റെ പേര്‌ ലൂക്കോസിന്റെ സുവി​ശേ​ഷ​ത്തിൽ ആദ്യമാ​യി കാണു​ന്നത്‌ ഇവി​ടെ​യാണ്‌. ഇപ്പോ​ഴുള്ള ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഈ ഭാഗത്ത്‌ കിരി​യോസ്‌ (കർത്താവ്‌) എന്ന പദമാണു കാണു​ന്ന​തെ​ങ്കി​ലും ഇവിടെ ദൈവ​നാ​മം ഉപയോ​ഗി​ക്കാൻ തക്കതായ കാരണ​ങ്ങ​ളുണ്ട്‌. കിരി​യോസ്‌ എന്ന പദം ഇവിടെ ദൈവ​ത്തെ​യാ​ണു കുറി​ക്കു​ന്ന​തെന്നു സന്ദർഭം സൂചി​പ്പി​ക്കു​ന്നു. ലൂക്കോസിന്റെ സുവി​ശേ​ഷ​ത്തി​ലെ ആദ്യത്തെ രണ്ട്‌ അധ്യാ​യ​ങ്ങ​ളിൽ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള അനേകം പദപ്ര​യോ​ഗ​ങ്ങ​ളും തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങ​ളും നേരി​ട്ടോ അല്ലാ​തെ​യോ പരാമർശി​ക്കു​ന്നുണ്ട്‌. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ആ ഭാഗങ്ങ​ളിൽ ദൈവ​നാ​മം കാണാം എന്നതു ശ്രദ്ധേ​യ​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഈ വാക്യ​ത്തിൽ കാണുന്ന കല്‌പ​ന​ക​ളും വ്യവസ്ഥ​ക​ളും എന്ന പദപ്ര​യോ​ഗ​വും നിയമ​പ​ദങ്ങൾ ചേർന്ന സമാന​മായ പദപ്ര​യോ​ഗ​ങ്ങ​ളും എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ സാധാ​ര​ണ​യാ​യി കാണ​പ്പെ​ടു​ന്നതു ദൈവ​നാ​മം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നി​ട​ത്തോ യഹോവ നേരിട്ട്‌ സംസാ​രി​ക്കു​ന്നി​ട​ത്തോ ആണ്‌. (ഉൽ 26:2, 5; സംഖ 36:13; ആവ 4:40; യഹ 36:23, 27) “കല്‌പന,” “വ്യവസ്ഥ” എന്നീ രണ്ടു നിയമ​പ​ദ​ങ്ങ​ളു​ടെ​യും ഗ്രീക്കു​വാ​ക്കു​കൾ സെപ്‌റ്റുവജിന്റിആവ 27:10-ലും കാണാം. ഗ്രീക്ക്‌ സെപ്‌റ്റുവജിന്റിന്റെ ആദ്യകാല പപ്പൈ​റസ്‌ ശകലങ്ങ​ളിൽ ഒന്നിൽ (ഫൗവാദ്‌ പപ്പൈ​റസ്‌ Inv. 266) ഈ വാക്യ​ഭാ​ഗത്ത്‌, ദൈവ​നാ​മം ചതുരാ​കൃ​തി​യി​ലുള്ള എബ്രായ അക്ഷരങ്ങ​ളിൽ എഴുതി​യി​ട്ടുണ്ട്‌. ഈ ശകലം ബി.സി. ഒന്നാം നൂറ്റാ​ണ്ടി​ലേ​താ​ണെന്നു കണക്കാ​ക്ക​പ്പെ​ടു​ന്നു. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ഈ പദപ്ര​യോ​ഗങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു പൊതു​വേ യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളു​മാ​യി ബന്ധപ്പെ​ട്ടാണ്‌. അതു​കൊണ്ട്‌ കിരി​യോസ്‌ എന്ന പദം ലൂക്ക 1:6-ൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു ദൈവ​നാ​മ​ത്തി​നു പകരമാ​യാ​ണെന്നു മനസ്സി​ലാ​ക്കാം. ഇതു ദൈവ​മായ യഹോ​വ​യെ​യാ​ണു കുറി​ക്കു​ന്ന​തെന്നു മറ്റ്‌ അനേകം ബൈബിൾ പരിഭാ​ഷ​ക​ളും സൂചി​പ്പി​ക്കു​ന്നുണ്ട്‌. അതിനാ​യി ആ പരിഭാ​ഷകൾ ഈ വാക്യ​ത്തി​ലോ അതിന്റെ അടിക്കു​റി​പ്പി​ലോ മാർജി​നി​ലെ കുറി​പ്പു​ക​ളി​ലോ യഹോവ, യാഹ്‌വെ, യഹ്‌വെ, יהוה (യ്‌ഹ്‌വ്‌ഹ്‌ എന്ന എബ്രായചതുരക്ഷരി), കർത്താവ്‌ (വല്യക്ഷ​ര​ത്തിൽ LORD), അദോ​നായ്‌ (വല്യക്ഷ​ര​ത്തിൽ ADONAI) എന്നീ പദങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. ആധികാ​രി​ക​മായ പല ഉറവി​ട​ങ്ങ​ളും ഇതിനെ പിന്താ​ങ്ങു​ന്നു​മുണ്ട്‌.​—അനു. സി കാണുക.

യഹോവ: ലൂക്ക 1:6-ന്റെ പഠനക്കു​റി​പ്പിൽ കാണു​ന്ന​തു​പോ​ലെ, എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ദൈവ​നാ​മം കാണ​പ്പെ​ടുന്ന അനേകം പദപ്ര​യോ​ഗ​ങ്ങ​ളും തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങ​ളും ലൂക്കോസിന്റെ സുവി​ശേ​ഷ​ത്തി​ലെ ആദ്യത്തെ രണ്ട്‌ അധ്യാ​യ​ങ്ങ​ളിൽ നേരി​ട്ടോ അല്ലാ​തെ​യോ പലവട്ടം പരാമർശി​ക്കു​ന്നുണ്ട്‌. ഇപ്പോ​ഴുള്ള ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഈ വാക്യ​ഭാ​ഗത്ത്‌ കിരി​യോസ്‌ (കർത്താവ്‌) എന്ന പദമാണു കാണു​ന്ന​തെ​ങ്കി​ലും ഇവിടെ ദൈവ​നാ​മം ഉപയോ​ഗി​ക്കാൻ തക്കതായ കാരണ​ങ്ങ​ളുണ്ട്‌. ഈ വാക്യ​ത്തിൽ കാണുന്ന ‘യഹോ​വ​യു​ടെ വിശു​ദ്ധ​മ​ന്ദി​രം (ആലയം)’ എന്നതി​നോ​ടു സമാന​ത​യുള്ള പദപ്ര​യോ​ഗങ്ങൾ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ വരുന്നി​ടത്ത്‌ മിക്ക​പ്പോ​ഴും ദൈവ​നാ​മം നാല്‌ എബ്രാ​യാ​ക്ഷ​ര​ങ്ങ​ളിൽ കൊടു​ത്തി​രി​ക്കു​ന്നതു കാണാം. (സംഖ 19:20; 2രാജ 18:16; 23:4; 24:13; 2ദിന 26:16; 27:2; യിര 24:1; യഹ 8:16; ഹഗ്ഗ 2:15) എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ കാണുന്ന ഈ പദപ്ര​യോ​ഗ​രീ​തി കണക്കി​ലെ​ടു​ക്കു​മ്പോൾ, കിരി​യോസ്‌ എന്ന പദം ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു ദൈവ​നാ​മ​ത്തി​നു പകരമാ​യാ​ണെന്നു മനസ്സി​ലാ​ക്കാം. ഇതു ദൈവ​മായ യഹോ​വ​യെ​യാ​ണു കുറി​ക്കു​ന്ന​തെന്നു മറ്റ്‌ അനേകം ബൈബിൾ പരിഭാ​ഷ​ക​ളും സൂചി​പ്പി​ക്കു​ന്നുണ്ട്‌. അതിനാ​യി ആ പരിഭാ​ഷകൾ ഈ വാക്യ​ത്തി​ലോ അതിന്റെ അടിക്കു​റി​പ്പി​ലോ മാർജി​നി​ലെ കുറി​പ്പു​ക​ളി​ലോ യഹോവ, യാഹ്‌വെ, യഹ്‌വെ, יהוה (യ്‌ഹ്‌വ്‌ഹ്‌ എന്ന എബ്രായചതുരക്ഷരി), കർത്താവ്‌ (വല്യക്ഷ​ര​ത്തിൽ LORD), അദോ​നായ്‌ (വല്യക്ഷ​ര​ത്തിൽ ADONAI) എന്നീ പദങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. ആധികാ​രി​ക​മായ പല ഉറവി​ട​ങ്ങ​ളും ഇതിനെ പിന്താ​ങ്ങു​ന്നു​മുണ്ട്‌.​—അനു. സി കാണുക.

യഹോ​വ​യു​ടെ ദൂതൻ: എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ പല തവണ ഉപയോ​ഗി​ച്ചി​ട്ടുള്ള ഈ പ്രയോ​ഗം ഉൽപ 16:7-ലാണ്‌ ആദ്യമാ​യി കാണു​ന്നത്‌. സെപ്‌റ്റുവജിന്റിന്റെ ആദ്യകാല പ്രതി​ക​ളിൽ ഈ പ്രയോ​ഗം വരുന്നി​ടത്ത്‌ ആൻഗ​ലൊസ്‌ (ദൈവ​ദൂ​തൻ; സന്ദേശ​വാ​ഹകൻ) എന്ന ഗ്രീക്കു​വാ​ക്കി​നോ​ടൊ​പ്പം എബ്രാ​യാ​ക്ഷ​ര​ങ്ങ​ളിൽ ദൈവ​നാ​മ​വും കാണാം. ഉദാഹ​ര​ണ​ത്തിന്‌, ഇസ്രാ​യേ​ലി​ലെ യഹൂദ്യ മരുഭൂ​മി​യി​ലുള്ള നഹൽ ഹെവറി​ലെ ഒരു ഗുഹയിൽനിന്ന്‌ കണ്ടെടുത്ത സെപ്‌റ്റുവജിന്റിന്റെ ഒരു പ്രതി​യിൽ, (ബി.സി. 50-നും എ.ഡി. 50-നും ഇടയ്‌ക്കു​ള്ള​തെന്നു കരുത​പ്പെ​ടുന്ന ഒരു ശകലം.) സെഖ 3:5, 6 വാക്യ​ങ്ങ​ളിൽ ഈ പ്രയോ​ഗം കാണ​പ്പെ​ടു​ന്നത്‌ അങ്ങനെ​യാണ്‌. ഇനി, ഗ്രീക്ക്‌ സെപ്‌റ്റു​വ​ജി​ന്റി​ന്റെ പിൽക്കാ​ല​പ്ര​തി​ക​ളിൽ ദൈവ​നാ​മ​ത്തി​നു പകരം കിരി​യോസ്‌ എന്ന പദം ഉപയോ​ഗിച്ച ഈ വാക്യ​ത്തി​ലും മറ്റ്‌ അനേകം വാക്യ​ങ്ങ​ളി​ലും, വ്യാക​ര​ണ​നി​യ​മ​മ​നു​സ​രിച്ച്‌ ഈ പദത്തോ​ടൊ​പ്പം കാണാൻ പ്രതീ​ക്ഷി​ക്കുന്ന നിശ്ചായക ഉപപദം (definite article) കാണു​ന്നില്ല. ഈ ഭാഗങ്ങ​ളിൽ ദൈവ​നാ​മ​ത്തി​നു പകരമാ​യി​ട്ടാ​ണു കിരി​യോസ്‌ എന്ന പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തെന്ന്‌ ഇതും സൂചി​പ്പി​ക്കു​ന്നു. ഈ വാക്യ​ത്തി​ലെ “യഹോ​വ​യു​ടെ ദൂതൻ” എന്ന പ്രയോ​ഗ​ത്തിൽ കാണുന്ന ദൈവ​നാ​മം പല ബൈബിൾപ​രി​ഭാ​ഷ​ക​ളും വിട്ടു​ക​ള​ഞ്ഞി​ട്ടില്ല എന്നതും ശ്രദ്ധേ​യ​മാണ്‌.​—അനു. സി കാണുക.

യഹോ​വ​യു​ടെ മുമ്പാകെ: ലൂക്ക 1:6-ന്റെ പഠനക്കു​റി​പ്പിൽ കാണു​ന്ന​തു​പോ​ലെ, എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ദൈവ​നാ​മം കാണ​പ്പെ​ടുന്ന അനേകം പദപ്ര​യോ​ഗ​ങ്ങ​ളും തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങ​ളും ലൂക്കോസിന്റെ സുവി​ശേ​ഷ​ത്തി​ലെ ആദ്യത്തെ രണ്ട്‌ അധ്യാ​യ​ങ്ങ​ളിൽ നേരി​ട്ടോ അല്ലാ​തെ​യോ പലവട്ടം പരാമർശി​ക്കു​ന്നുണ്ട്‌. ഇപ്പോൾ ലഭ്യമായ ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഈ വാക്യ​ഭാ​ഗത്ത്‌ കിരി​യോസ്‌ (കർത്താവ്‌) എന്ന പദമാണു കാണു​ന്ന​തെ​ങ്കി​ലും ഇവിടെ ദൈവ​നാ​മം ഉപയോ​ഗി​ക്കാൻ തക്കതായ കാരണ​ങ്ങ​ളുണ്ട്‌. ഒന്നാമ​താ​യി, കിരി​യോസ്‌ എന്ന പദം ഇവിടെ ദൈവ​ത്തെ​യാ​ണു കുറി​ക്കു​ന്ന​തെന്നു വാക്യ​സ​ന്ദർഭം സൂചി​പ്പി​ക്കു​ന്നു. ഇനി, ഇവിടെ കാണുന്ന ഇനോ​പി​യോൻ കിരി​യോ [അക്ഷ. “കർത്താവിന്റെ മുമ്പാകെ (ദൃഷ്ടി​യിൽ)”] എന്ന ഗ്രീക്കു​പ​ദ​പ്ര​യോ​ഗ​ത്തി​ന്റെ എബ്രാ​യ​വേ​രു​ക​ളും ഇവിടെ ദൈവ​നാ​മം ഉപയോ​ഗി​ക്കു​ന്ന​തി​നെ പിന്താ​ങ്ങു​ന്നു. കാരണം സെപ്‌റ്റുവജിന്റിന്റെ ഇപ്പോ​ഴുള്ള പ്രതി​ക​ളിൽ ഈ പദപ്ര​യോ​ഗം കാണു​ന്നി​ട​ത്തെ​ല്ലാം (100-ലധികം സ്ഥലങ്ങളിൽ) മൂല എബ്രാ​യ​പാ​ഠ​ത്തിൽ ദൈവ​നാ​മം (ചതുര​ക്ഷരി) ഉണ്ട്‌. (ന്യായ 11:11; 1ശമു 10:19; 2ശമു 5:3; 6:5) ചുരു​ക്ക​ത്തിൽ, ഈ പദപ്ര​യോ​ഗം എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ഉപയോഗിച്ചിരിക്കുന്നതിന്റെ പശ്ചാത്തലം കണക്കി​ലെ​ടു​ക്കു​മ്പോ​ഴും, കിരി​യോസ്‌ എന്ന പദം ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു ദൈവ​നാ​മ​ത്തി​നു പകരമാ​യാ​ണെന്നു മനസ്സി​ലാ​ക്കാം. ഇനി, ഇതു ദൈവ​മായ യഹോ​വ​യെ​യാ​ണു കുറി​ക്കു​ന്ന​തെന്നു മറ്റ്‌ അനേകം ബൈബിൾ പരിഭാ​ഷ​ക​ളും സൂചി​പ്പി​ക്കു​ന്നുണ്ട്‌. അതിനാ​യി ആ പരിഭാ​ഷകൾ ഈ വാക്യ​ത്തി​ലോ അതിന്റെ അടിക്കു​റി​പ്പി​ലോ മാർജി​നി​ലെ കുറി​പ്പു​ക​ളി​ലോ യഹോവ, യാഹ്‌വെ, യഹ്‌വെ, יהוה (യ്‌ഹ്‌വ്‌ഹ്‌ എന്ന എബ്രായചതുരക്ഷരി), കർത്താവ്‌ (വല്യക്ഷ​ര​ത്തിൽ LORD), അദോ​നായ്‌ (വല്യക്ഷ​ര​ത്തിൽ ADONAI) എന്നീ പദങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. ആധികാ​രി​ക​മായ പല ഉറവി​ട​ങ്ങ​ളും ഇതിനെ പിന്താ​ങ്ങു​ന്നു​മുണ്ട്‌.​—അനു. സി കാണുക.

യഹോവ: ഇപ്പോ​ഴുള്ള ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഇവിടെ കിരി​യോസ്‌ (കർത്താവ്‌) എന്ന പദമാണു കാണു​ന്ന​തെ​ങ്കി​ലും ആ സ്ഥാനത്ത്‌ ദൈവ​നാ​മം ഉപയോ​ഗി​ക്കാൻ തക്കതായ കാരണ​ങ്ങ​ളുണ്ട്‌. ഒന്നാമ​താ​യി, സെഖര്യ​യോ​ടുള്ള ദൂതന്റെ വാക്കു​ക​ളിൽ (13-17 വാക്യങ്ങൾ) എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ ഭാഷാ​ശൈലി വളരെ പ്രകട​മാണ്‌. അതിന്‌ ഉദാഹ​ര​ണ​മാണ്‌, ഈ വാക്യ​ത്തിൽ കാണുന്ന അവരുടെ ദൈവ​മായ യഹോവ എന്ന പദപ്ര​യോ​ഗം. ഈ പദപ്ര​യോ​ഗം കാണു​ന്നി​ടത്ത്‌ ഗ്രീക്കിൽ കിരി​യോസ്‌ (കർത്താവ്‌), തെയോസ്‌ (ദൈവം) എന്നീ പദങ്ങളും വ്യക്തി​കളെ കുറി​ക്കുന്ന ഒരു സർവനാ​മ​വും (അവർ) ഒന്നിച്ച്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​താ​യി കാണാം. ഈ മൂന്നു പദങ്ങളും ഇത്തരത്തിൽ ഒന്നിച്ച്‌ ഉപയോ​ഗി​ക്കു​ന്നത്‌ പൊതു​വേ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള ഉദ്ധരണി​ക​ളി​ലെ ഒരു ശൈലി​യാണ്‌. (ലൂക്ക 4:8, 12; 10:27 എന്നീ വാക്യ​ങ്ങ​ളിൽ കാണുന്ന “നിന്റെ ദൈവ​മായ യഹോവ” എന്ന പദപ്ര​യോ​ഗം താരത​മ്യം ചെയ്യുക.) എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലാ​കട്ടെ, “അവരുടെ ദൈവ​മായ യഹോവ” എന്ന പദപ്ര​യോ​ഗം 30-ലധികം തവണ കാണു​ന്നു​ണ്ടെ​ങ്കി​ലും “അവരുടെ ദൈവ​മായ കർത്താവ്‌” എന്ന പദപ്ര​യോ​ഗം ഒരിക്കൽപ്പോ​ലും കാണു​ന്നില്ല. ഇനി, ഈ വാക്യ​ത്തിൽ കാണുന്ന ഇസ്രാ​യേൽമക്കൾ എന്ന പദപ്ര​യോ​ഗ​വും എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ പല പ്രാവ​ശ്യം കാണുന്ന ഒരു എബ്രാ​യ​ശൈ​ലി​യിൽനിന്ന്‌ വന്നതാണ്‌. (ഉൽ 32:32) രണ്ടാമ​താ​യി, ഈ വാക്യ​ത്തിൽ കാണുന്ന “യഹോ​വ​യി​ലേക്കു തിരികെ കൊണ്ടു​വ​രും” എന്ന പദപ്ര​യോ​ഗ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. അതിന്റെ ഗ്രീക്കു​പ​ദ​പ്ര​യോ​ഗ​ത്തോ​ടു സമാന​മായ ഒരു പദപ്ര​യോ​ഗം 2ദിന 19:4-ന്റെ സെപ്‌റ്റുവജിന്റ്‌ പരിഭാ​ഷ​യിൽ കാണാം. ആ വാക്യ​ത്തി​ന്റെ മൂല എബ്രാ​യ​പാ​ഠ​ത്തി​ലും “യഹോ​വ​യി​ലേക്കു മടക്കി​വ​രു​ത്താൻ” എന്നാണു കാണു​ന്നത്‌.​—അനു. സി കാണുക.

യഹോവ: സെഖര്യ​യോ​ടു സംസാ​രിച്ച ദൈവ​ദൂ​തന്റെ വാക്കുകൾ (13-17 വാക്യങ്ങൾ) മല 3:1; 4:5, 6; യശ 40:3 എന്നീ തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണു വിരൽ ചൂണ്ടു​ന്നത്‌. ആ വാക്യ​ങ്ങ​ളിൽ ദൈവ​നാ​മം കാണാം. (ലൂക്ക 1:15, 16 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.) ഇപ്പോ​ഴുള്ള ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഈ വാക്യ​ത്തിൽ കിരി​യോസ്‌ (കർത്താവ്‌) എന്ന പദമാണു കാണു​ന്ന​തെ​ങ്കി​ലും എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ ആ വാക്യങ്ങൾ കണക്കി​ലെ​ടു​ക്കു​മ്പോൾ ഇവിടെ ദൈവ​നാ​മം ഉപയോ​ഗി​ക്കാൻ തക്കതായ കാരണ​ങ്ങ​ളുണ്ട്‌. ഇനി ഈ വാക്യ​ത്തി​ലെ, ഒരു ജനത്തെ ഒരുക്കും എന്നതിന്റെ ഗ്രീക്കു​പ​ദ​പ്ര​യോ​ഗ​ത്തോ​ടു സാമ്യ​മുള്ള ഒരു പദപ്ര​യോ​ഗം 2ശമു 7:24-ന്റെ സെപ്‌റ്റുവജിന്റ്‌ പരിഭാ​ഷ​യിൽ കാണാം. അതിന്റെ എബ്രാ​യ​പാ​ഠ​ത്തിൽ കാണു​ന്ന​താ​കട്ടെ, “അങ്ങയുടെ . . . ജനമാ​യി​രി​ക്കാൻ ഇസ്രാ​യേ​ലി​നെ അങ്ങു തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു . . . യഹോവേ” എന്നാണ്‌.​—അനു. സി കാണുക.

യഹോവ എനിക്കു​വേണ്ടി ഇതു ചെയ്‌ത​ല്ലോ: ഇപ്പോ​ഴുള്ള ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഈ ഭാഗത്ത്‌ കിരി​യോസ്‌ (കർത്താവ്‌) എന്ന പദമാണു കാണു​ന്ന​തെ​ങ്കി​ലും ഇവിടെ ദൈവ​നാ​മം ഉപയോ​ഗി​ക്കാൻ തക്കതായ കാരണ​ങ്ങ​ളുണ്ട്‌. എലിസ​ബത്ത്‌ ദൈവ​ത്തോ​ടു നന്ദി പറയുന്ന ഈ ഭാഗം വായി​ക്കു​മ്പോൾ നമ്മുടെ മനസ്സി​ലേക്കു വരുന്നത്‌ ഉൽ 21:1-ലെ സാറയു​ടെ അനുഭ​വ​മാ​യി​രി​ക്കാം; അതു വിവരി​ക്കു​ന്നി​ടത്ത്‌ ദൈവ​നാ​മം കാണു​ന്നുണ്ട്‌. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ, മനുഷ്യ​രോ​ടുള്ള ദൈവത്തിന്റെ ഇടപെ​ട​ലു​ക​ളെ​ക്കു​റിച്ച്‌ വിവരി​ക്കുന്ന മിക്കയി​ട​ങ്ങ​ളി​ലും “എനിക്കു​വേണ്ടി ചെയ്‌ത” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രാ​യ​ക്രി​യ​യോ​ടൊ​പ്പം ദൈവ​ത്തി​ന്റെ പേര്‌ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (പുറ 13:8; ആവ 4:34; 1ശമു 12:7; 25:30) ഇനി, വ്യാക​ര​ണ​നി​യ​മ​മ​നു​സ​രിച്ച്‌ കിരി​യോസ്‌ എന്ന പദത്തോ​ടൊ​പ്പം കാണാൻ പ്രതീ​ക്ഷി​ക്കുന്ന ഗ്രീക്ക്‌ നിശ്ചായക ഉപപദം (definite article) ഇവിടെ കാണു​ന്നില്ല. അതു സൂചി​പ്പി​ക്കു​ന്നത്‌, കിരി​യോസ്‌ എന്ന പദത്തിന്റെ സ്ഥാനത്ത്‌ മൂലപാ​ഠ​ത്തിൽ ഒരു പേരു​ണ്ടാ​യി​രു​ന്നു എന്നാണ്‌. (ദൈവ​നാ​മം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തി​നെ​ക്കുറി​ച്ചുള്ള കൂടു​ത​ലായ വിശദാം​ശ​ങ്ങൾക്ക്‌ അനു. സി കാണുക; മർ 5:19-ന്റെ പഠനക്കു​റി​പ്പും കാണുക.) കുട്ടികളില്ലാത്തതിന്റെ പേരി​ലുള്ള അപമാനം മാറി​യ​തി​നെ​ക്കു​റിച്ച്‌ എലിസ​ബത്ത്‌ പറഞ്ഞ വാക്കുകൾ, ഉൽ 30:23-ലെ റാഹേലിന്റെ വാക്കു​ക​ളാ​ണു നമ്മുടെ ഓർമ​യി​ലേക്കു കൊണ്ടു​വ​രു​ന്നത്‌.

യഹോവ നിന്റെകൂടെയുണ്ട്‌: ദൈവ​നാ​മം അടങ്ങിയ ഈ പദപ്ര​യോ​ഗ​വും സമാന​മായ പദപ്ര​യോ​ഗ​ങ്ങ​ളും എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ധാരാ​ള​മാ​യി കാണു​ന്നുണ്ട്‌. (രൂത്ത്‌ 2:4; 2ശമു 7:3; 2ദിന 15:2; യിര 1:19) മറിയ​യോ​ടു ദൈവ​ദൂ​തൻ പറഞ്ഞ ഈ വാക്കു​കൾക്ക്‌, ഗിദെ​യോ​നെ അഭിസം​ബോ​ധന ചെയ്‌ത ദൈവദൂതന്റെ വാക്കു​ക​ളോ​ടു സമാന​ത​യുണ്ട്‌. ന്യായ 6:12-ൽ ആ വാക്കുകൾ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ “വീരനായ യോദ്ധാ​വേ, യഹോവ നിന്റെകൂടെയുണ്ട്‌” എന്നാണ്‌. ഇപ്പോ​ഴുള്ള ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ, ഈ വാക്യ​ത്തി​ലെ “യഹോവ നിന്റെകൂടെയുണ്ട്‌” എന്ന ഭാഗത്ത്‌ കിരി​യോസ്‌ (കർത്താവ്‌) എന്നാണു കാണു​ന്ന​തെ​ങ്കി​ലും ഇതേ പദപ്ര​യോ​ഗം എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ഉപയോഗിച്ചിരിക്കുന്നതിന്റെ പശ്ചാത്തലം കണക്കി​ലെ​ടു​ക്കു​മ്പോൾ കിരി​യോസ്‌ എന്ന പദം ഇവിടെ ദൈവ​നാ​മ​ത്തി​നു പകരമാ​യാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കാം. ഇതു ദൈവ​മായ യഹോ​വ​യെ​യാ​ണു കുറി​ക്കു​ന്ന​തെന്നു മറ്റ്‌ അനേകം ബൈബിൾപ​രി​ഭാ​ഷ​ക​ളും സൂചി​പ്പി​ക്കു​ന്നുണ്ട്‌. അതിനാ​യി ആ പരിഭാ​ഷകൾ ഈ വാക്യ​ത്തി​ലോ അതിന്റെ അടിക്കു​റി​പ്പി​ലോ മാർജി​നി​ലെ കുറി​പ്പു​ക​ളി​ലോ യഹോവ, യാഹ്‌വെ, യഹ്‌വെ, יהוה (യ്‌ഹ്‌വ്‌ഹ്‌ എന്ന എബ്രായചതുരക്ഷരി), കർത്താവ്‌ (വല്യക്ഷ​ര​ത്തിൽ LORD), അദോ​നായ്‌ (വല്യക്ഷ​ര​ത്തിൽ ADONAI) എന്നീ പദങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. ആധികാ​രി​ക​മായ പല ഉറവി​ട​ങ്ങ​ളും ഇതിനെ പിന്താ​ങ്ങു​ന്നു​മുണ്ട്‌.​—അനു. സി കാണുക.

ദൈവ​മായ യഹോവ: ലൂക്ക 1:6-ന്റെ പഠനക്കു​റി​പ്പിൽ കാണു​ന്ന​തു​പോ​ലെ, എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ദൈവ​നാ​മം കാണ​പ്പെ​ടുന്ന അനേകം പദപ്ര​യോ​ഗ​ങ്ങ​ളും തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങ​ളും ലൂക്കോസിന്റെ സുവി​ശേ​ഷ​ത്തി​ലെ ആദ്യത്തെ രണ്ട്‌ അധ്യാ​യ​ങ്ങ​ളിൽ നേരി​ട്ടോ അല്ലാ​തെ​യോ പലവട്ടം പരാമർശി​ക്കു​ന്നുണ്ട്‌. ഇപ്പോ​ഴുള്ള ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഈ വാക്യ​ഭാ​ഗത്ത്‌ കിരി​യോസ്‌ ഹോ തെയോസ്‌ (അക്ഷ. “കർത്താവ്‌ എന്ന ദൈവം”) എന്ന പദപ്ര​യോ​ഗ​മാ​ണു കാണു​ന്ന​തെ​ങ്കി​ലും ഇവിടെ ദൈവ​നാ​മം ഉപയോ​ഗി​ക്കാൻ തക്കതായ കാരണ​ങ്ങ​ളുണ്ട്‌. ദാവീദിന്റെ സിംഹാ​സ​ന​ത്തെ​ക്കു​റി​ച്ചുള്ള ദൈവദൂതന്റെ വാക്കുകൾ, 2ശമു 7:12, 13, 16-ൽ യഹോവ നാഥാൻ പ്രവാ​ച​ക​നി​ലൂ​ടെ ദാവീ​ദി​നു നൽകിയ വാഗ്‌ദാ​ന​മാ​ണു നമ്മുടെ ഓർമ​യി​ലേക്കു കൊണ്ടു​വ​രു​ന്നത്‌. ആ വാക്യ​ങ്ങ​ളോ​ടു ചേർന്നുള്ള തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങ​ളിൽ ദൈവ​നാ​മം അനേകം പ്രാവ​ശ്യം കാണാം എന്നതു ശ്രദ്ധേ​യ​മാണ്‌. (2ശമു 7:4-16) ഇവിടെ “ദൈവ​മായ യഹോവ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പദപ്ര​യോ​ഗ​വും സമാന​മായ പദപ്ര​യോ​ഗ​ങ്ങ​ളും ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ പ്രധാ​ന​മാ​യും കാണു​ന്നത്‌ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള ഉദ്ധരണി​ക​ളി​ലോ എബ്രാ​യ​ഭാ​ഷാ​ശൈ​ലി​യു​ടെ സ്വാധീ​ന​മുള്ള തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങ​ളി​ലോ ആണ്‌. (ലൂക്ക 1:16-ന്റെ പഠനക്കു​റി​പ്പു കാണുക.) എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ പൊതു​വേ കാണു​ന്നത്‌ “ദൈവ​മായ യഹോവ” എന്ന പദപ്ര​യോ​ഗ​മാണ്‌, അല്ലാതെ “ദൈവ​മായ കർത്താവ്‌” എന്നല്ല. “ദൈവ​മായ യഹോവ” എന്ന ഈ പദപ്ര​യോ​ഗ​മാ​കട്ടെ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ 800-ലധികം തവണ കാണു​ന്നുണ്ട്‌. എന്നാൽ സെപ്‌റ്റുവജിന്റിന്റെ പിൽക്കാ​ല​പ്ര​തി​ക​ളിൽ “ദൈവ​മായ യഹോവ” എന്നതിന്റെ എബ്രാ​യ​പ​ദ​പ്ര​യോ​ഗം പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു കിരി​യോസ്‌ ഹോ തെയോസ്‌ (“കർത്താവ്‌ എന്ന ദൈവം”) എന്നാണ്‌. പക്ഷേ ഉൽപത്തി​യു​ടെ സെപ്‌റ്റുവജിന്റ്‌ പരിഭാ​ഷ​യു​ടെ (പപ്പൈ​റസ്‌ ഓക്‌സി​റി​ങ്കസ്‌ vii. 1007) ഒരു ഭാഗം അടങ്ങിയ ചർമപ​ത്ര​ത്തിൽ (ബി.സി. 3-ാം നൂറ്റാ​ണ്ടി​ലേത്‌.) ഉൽ 2:8, 18-ലെ “ദൈവ​മായ യഹോവ” എന്ന പദപ്ര​യോ​ഗ​ത്തി​ലെ ദൈവ​നാ​മം പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു കിരി​യോസ്‌ എന്ന പദം ഉപയോ​ഗി​ച്ചല്ല, പകരം ദൈവനാമത്തിന്റെ (ചതുര​ക്ഷ​രി​യു​ടെ) ഹ്രസ്വ​രൂ​പം ഉപയോ​ഗി​ച്ചാണ്‌. അതിനാ​യി അവിടെ യോദ്‌ എന്ന എബ്രായ അക്ഷരം ഇരട്ടി​പ്പിച്ച്‌ () എഴുതി​യി​രി​ക്കു​ന്നു. ഇനി, സെപ്‌റ്റുവജിന്റിന്റെ ഒരു ആദ്യകാ​ല​ശ​ക​ല​ത്തിൽ (ഫൗവാദ്‌ പപ്പൈ​റസ്‌ Inv. 266) ആവ 18:5, 7 വാക്യ​ങ്ങ​ളിൽ “ദൈവ​മായ യഹോവ” എന്നു വരുന്നി​ടത്ത്‌ ദൈവ​നാ​മം ഗ്രീക്കു​പ​ദ​ങ്ങൾക്കി​ട​യിൽ ചതുരാ​കൃ​തി​യി​ലുള്ള എബ്രായ അക്ഷരങ്ങൾ ഉപയോ​ഗിച്ച്‌ എഴുതി​യി​രി​ക്കു​ന്ന​തും ശ്രദ്ധേ​യ​മാണ്‌. ഈ ശകലം ബി.സി. ഒന്നാം നൂറ്റാ​ണ്ടി​ലേ​താ​ണെന്നു കരുത​പ്പെ​ടു​ന്നു. ചുരു​ക്ക​ത്തിൽ, ഈ പദപ്ര​യോ​ഗം എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ഉപയോഗിച്ചിരിക്കുന്നതിന്റെ പശ്ചാത്തലം കണക്കി​ലെ​ടു​ത്താണ്‌ ഈ വാക്യ​ത്തിൽ ദൈവ​നാ​മം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.​—അനു. സി കാണുക.

ഇതാ, യഹോ​വ​യു​ടെ ദാസി!: മറിയ​യു​ടെ ഈ വാക്കു​കൾക്ക്‌, എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ പറഞ്ഞി​രി​ക്കുന്ന മറ്റു ദൈവ​ദാ​സ​രു​ടെ വാക്കു​ക​ളു​മാ​യി സമാന​ത​യുണ്ട്‌. 1ശമു 1:11-ലെ ഹന്നയുടെ വാക്കുകൾ അതിന്‌ ഉദാഹ​ര​ണ​മാണ്‌. അവിടെ, “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവേ, അങ്ങയുടെ ദാസി​യായ എന്റെ വിഷമം കണ്ട്‌. . .” എന്ന്‌ ഹന്ന പ്രാർഥി​ക്കു​ന്ന​താ​യി കാണാം. 1ശമു 1:11-ൽ “ദാസി” എന്നതിനു സെപ്‌റ്റുവജിന്റിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന അതേ ഗ്രീക്കു​പ​ദ​മാ​ണു ലൂക്കോസിന്റെ വിവര​ണ​ത്തി​ലും കാണു​ന്നത്‌. ഇപ്പോ​ഴുള്ള ഗ്രീക്കു കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ, ലൂക്ക 1:38-ൽ കിരി​യോസ്‌ (കർത്താവ്‌) എന്ന പദമാണു കാണു​ന്ന​തെ​ങ്കി​ലും വാക്യത്തിന്റെ സന്ദർഭ​വും (കിരി​യോസ്‌ ദൈവ​ത്തെ​യാ​ണു കുറി​ക്കു​ന്ന​തെന്നു സന്ദർഭം വ്യക്തമാ​ക്കു​ന്നു.) എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ഈ പദപ്ര​യോ​ഗം ഉപയോഗിച്ചിരിക്കുന്നതിന്റെ പശ്ചാത്ത​ല​വും കണക്കി​ലെ​ടു​ത്താണ്‌ ഇവിടെ ദൈവ​നാ​മം ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. ഇനി വ്യാക​ര​ണ​നി​യ​മ​മ​നു​സ​രിച്ച്‌ കിരി​യോസ്‌ എന്ന പദത്തോ​ടൊ​പ്പം കാണാൻ പ്രതീ​ക്ഷി​ക്കുന്ന, ഗ്രീക്ക്‌ നിശ്ചായക ഉപപദം (definite article) ഇവിടെ കാണു​ന്നില്ല എന്നും പണ്ഡിത​ന്മാർ പറയുന്നു. അതിന്റെ അർഥം, കിരി​യോസ്‌ എന്ന പദത്തിന്റെ സ്ഥാനത്ത്‌ മൂലപാ​ഠ​ത്തിൽ ഒരു പേരു​ണ്ടാ​യി​രു​ന്നു എന്നാണ്‌. ഈ വാക്യ​ത്തിൽ ദൈവ​നാ​മ​ത്തി​നു പകരമാ​യാ​ണു കിരി​യോസ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തെന്ന്‌ ഇതും സൂചി​പ്പി​ക്കു​ന്നു.​—അനു. സി കാണുക.

യഹോവ പറഞ്ഞ: മറിയ​യോ​ടു ദൂതൻ പറഞ്ഞ കാര്യങ്ങൾ യഹോ​വ​യിൽനി​ന്നുള്ള വാക്കു​ക​ളാ​യി​രു​ന്നു. ഈ വാക്യ​ത്തി​ന്റെ ഗ്രീക്കു​പാ​ഠ​ത്തിൽ കാണുന്ന പാരാ കിരി​യോ എന്ന പദപ്ര​യോ​ഗം സെപ്‌റ്റുവജിന്റിന്റെ ഇപ്പോ​ഴുള്ള പ്രതി​ക​ളിൽ പലയി​ട​ങ്ങ​ളി​ലും കാണാം. അതിന്റെ എബ്രാ​യ​പാ​ഠ​ത്തിൽ ആ ഭാഗങ്ങ​ളി​ലെ​ല്ലാം ദൈവ​നാ​മ​മുണ്ട്‌ എന്നതു ശ്രദ്ധേ​യ​മാണ്‌. (ഉൽ 24:50; ന്യായ 14:4; 1ശമു 1:20; യശ 21:10; യിര 11:1; 18:1; 21:1) ലൂക്കോസ്‌ 1-ാം അധ്യാ​യ​ത്തിൽ കിരി​യോസ്‌ (കർത്താവ്‌) എന്ന പദം കാണുന്ന മറ്റു ഭാഗങ്ങൾപോ​ലെ​തന്നെ ഇവി​ടെ​യും, വ്യാക​ര​ണ​നി​യ​മ​മ​നു​സ​രിച്ച്‌ കിരി​യോസ്‌ എന്ന പദത്തോ​ടൊ​പ്പം കാണാൻ പ്രതീ​ക്ഷി​ക്കുന്ന ഗ്രീക്ക്‌ നിശ്ചായക ഉപപദം (definite article) കാണു​ന്നില്ല എന്നും പണ്ഡിത​ന്മാർ പറയുന്നു. അതു സൂചി​പ്പി​ക്കു​ന്നത്‌, കിരി​യോസ്‌ എന്ന പദത്തിന്റെ സ്ഥാനത്ത്‌ മൂലപാ​ഠ​ത്തിൽ ഒരു പേരു​ണ്ടാ​യി​രു​ന്നു എന്നാണ്‌. ഇനി, ഈ ഗ്രീക്കു​പ​ദ​പ്ര​യോ​ഗ​ത്തി​നു തത്തുല്യ​മാ​യൊ​രു പദപ്ര​യോ​ഗം ഗ്രീക്ക്‌ സെപ്‌റ്റുവജിന്റിന്റെ ഒരു ആദ്യകാ​ല​ശ​ക​ല​ത്തിൽ (ഫൗവാദ്‌ പപ്പൈ​റസ്‌ Inv. 266) ആവ 18:16 എന്ന തിരു​വെ​ഴു​ത്തു​ഭാ​ഗത്ത്‌ കാണാം. അവിടെ ദൈവ​നാ​മം ഗ്രീക്കു​പ​ദ​ങ്ങൾക്കി​ട​യിൽ ചതുരാ​കൃ​തി​യി​ലുള്ള എബ്രാ​യാ​ക്ഷ​രങ്ങൾ ഉപയോ​ഗിച്ച്‌ എഴുതി​യി​ട്ടുണ്ട്‌. ഈ ശകലം ബി.സി. ഒന്നാം നൂറ്റാ​ണ്ടി​ലേ​താ​ണെന്നു കണക്കാ​ക്ക​പ്പെ​ടു​ന്നു. ലൂക്കോസിന്റെ സുവിശേഷത്തിന്റെ ഇപ്പോ​ഴുള്ള കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഇവിടെ കിരി​യോസ്‌ എന്ന പദമാണു കാണു​ന്ന​തെ​ങ്കി​ലും വാക്യ​സ​ന്ദർഭ​വും ഈ പദപ്ര​യോ​ഗം എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ഉപയോഗിച്ചിരിക്കുന്നതിന്റെ പശ്ചാത്ത​ല​വും കണക്കി​ലെ​ടു​ത്താണ്‌ ഈ വാക്യ​ത്തിൽ ദൈവ​നാ​മം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.

എന്റെ ദേഹി യഹോ​വയെ വാഴ്‌ത്തു​ന്നു: അഥവാ, “എന്റെ ദേഹി യഹോ​വ​യു​ടെ മഹത്ത്വത്തെ വാഴ്‌ത്തു​ന്നു (പ്രസി​ദ്ധ​മാ​ക്കു​ന്നു).” മറിയ​യു​ടെ ഈ വാക്കുകൾ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ സങ്ക 34:3; 69:30 എന്നതു​പോ​ലുള്ള വാക്യങ്ങൾ നമ്മുടെ മനസ്സി​ലേക്കു കൊണ്ടു​വ​ന്നേ​ക്കാം. അതേ വാക്യ​ത്തി​ലോ തൊട്ടു​ചേർന്നുള്ള വാക്യ​ത്തി​ലോ (സങ്ക 69:31) ദൈവ​നാ​മം ഉപയോ​ഗി​ച്ചി​ട്ടുള്ള ബൈബിൾഭാ​ഗ​ങ്ങ​ളാണ്‌ ഇവ. ലൂക്ക 1:46-ലെ “വാഴ്‌ത്തു​ന്നു” എന്നതിന്റെ അതേ ഗ്രീക്കു​പ​ദ​മാണ്‌ (മെഗാ​ലി​നോ) സങ്കീർത്ത​ന​ങ്ങ​ളി​ലെ ആ വാക്യ​ങ്ങ​ളു​ടെ സെപ്‌റ്റുവജിന്റ്‌ പരിഭാ​ഷ​യി​ലും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. സിമാക്കസിന്റെ ഗ്രീക്കു​പ​രി​ഭാഷ അടങ്ങിയ തുകൽച്ചുരുളിന്റെ ഒരു ശകലത്തിൽ (പപ്പൈ​റസ്‌ വിൻഡോ​ബോ​നെൻസിസ്‌ ഗ്രീക്ക്‌ 39777, എ.ഡി. മൂന്നാം നൂറ്റാ​ണ്ടി​ലെ​യോ നാലാം നൂറ്റാ​ണ്ടി​ലെ​യോ.) സങ്ക 69-ന്റെ (സെപ്‌റ്റുവജിന്റിൽ 68) ഒരു ഭാഗം കാണാം. ഈ ശകലത്തി​ലെ സങ്ക 69:13, 30, 31 വാക്യ​ങ്ങ​ളിൽ ദൈവ​നാ​മം കിരി​യോസ്‌ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടില്ല, പകരം ദൈവ​നാ​മ​ത്തി​ലെ നാല്‌ അക്ഷരങ്ങൾ പുരാതന എബ്രാ​യ​ലി​പി​യിൽ ( അല്ലെങ്കിൽ ) കൊടു​ക്കു​ക​യാ​ണു ചെയ്‌തി​ട്ടു​ള്ളത്‌. ഈ തെളി​വും എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ഈ പദപ്ര​യോ​ഗം ഉപയോ​ഗി​ച്ചി​രി​ക്കുന്ന പശ്ചാത്ത​ല​വും കണക്കി​ലെ​ടു​ത്താ​ണു ലൂക്ക 1:46-ൽ ദൈവ​നാ​മം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.​—ഈ വാക്യ​ത്തി​ലെ അപ്പോൾ മറിയ പറഞ്ഞു എന്നതിന്റെ പഠനക്കു​റി​പ്പും ലൂക്ക 1:6, 25, 38 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും അനു. സി-യും കാണുക.

യഹോവ: എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ദൈവ​നാ​മം കാണ​പ്പെ​ടുന്ന അനേകം പദപ്ര​യോ​ഗ​ങ്ങ​ളും തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങ​ളും ലൂക്കോസിന്റെ സുവി​ശേ​ഷ​ത്തി​ലെ ആദ്യത്തെ രണ്ട്‌ അധ്യാ​യ​ങ്ങ​ളിൽ നേരി​ട്ടോ അല്ലാ​തെ​യോ പലവട്ടം പരാമർശി​ക്കു​ന്നുണ്ട്‌. (ലൂക്ക 1:6, 9, 11, 15, 16, 17, 25, 28, 32, 38, 45, 46 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.) ഈ വാക്യ​ത്തി​ലെ യഹോവ എലിസ​ബ​ത്തി​നോ​ടു മഹാക​രുണ കാണി​ച്ചി​രി​ക്കു​ന്നു എന്ന പദപ്ര​യോ​ഗ​ത്തി​നും എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ ചില വാക്യ​ങ്ങ​ളു​മാ​യി സമാനത കാണാം. ഉൽ 19:18-20-ൽ ലോത്ത്‌ യഹോ​വ​യോട്‌, “യഹോവേ, . . . അങ്ങ്‌ എന്നോടു മഹാദ​യ​യും കാണി​ച്ചി​രി​ക്കു​ന്നു” എന്നു പറയുന്ന ഭാഗം അതിന്‌ ഉദാഹ​ര​ണ​മാണ്‌. ഇപ്പോ​ഴുള്ള ഗ്രീക്കു കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ലൂക്ക 1:58-ൽ കിരി​യോസ്‌ (കർത്താവ്‌) എന്ന പദമാണു കാണു​ന്ന​തെ​ങ്കി​ലും വാക്യത്തിന്റെ സന്ദർഭ​വും (കിരി​യോസ്‌ ദൈവ​ത്തെ​യാ​ണു കുറി​ക്കു​ന്ന​തെന്നു സന്ദർഭം വ്യക്തമാ​ക്കു​ന്നു.) എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ഈ പദപ്ര​യോ​ഗം ഉപയോഗിച്ചിരിക്കുന്നതിന്റെ പശ്ചാത്ത​ല​വും കണക്കി​ലെ​ടു​ത്താണ്‌ ഇവിടെ ദൈവ​നാ​മം ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.​—അനു. സി കാണുക.

യഹോവ: ഈ പരിഭാ​ഷ​യിൽ, ദൈവത്തിന്റെ പേര്‌ ലൂക്കോസിന്റെ സുവി​ശേ​ഷ​ത്തിൽ ആദ്യമാ​യി കാണു​ന്നത്‌ ഇവി​ടെ​യാണ്‌. ഇപ്പോ​ഴുള്ള ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഈ ഭാഗത്ത്‌ കിരി​യോസ്‌ (കർത്താവ്‌) എന്ന പദമാണു കാണു​ന്ന​തെ​ങ്കി​ലും ഇവിടെ ദൈവ​നാ​മം ഉപയോ​ഗി​ക്കാൻ തക്കതായ കാരണ​ങ്ങ​ളുണ്ട്‌. കിരി​യോസ്‌ എന്ന പദം ഇവിടെ ദൈവ​ത്തെ​യാ​ണു കുറി​ക്കു​ന്ന​തെന്നു സന്ദർഭം സൂചി​പ്പി​ക്കു​ന്നു. ലൂക്കോസിന്റെ സുവി​ശേ​ഷ​ത്തി​ലെ ആദ്യത്തെ രണ്ട്‌ അധ്യാ​യ​ങ്ങ​ളിൽ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള അനേകം പദപ്ര​യോ​ഗ​ങ്ങ​ളും തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങ​ളും നേരി​ട്ടോ അല്ലാ​തെ​യോ പരാമർശി​ക്കു​ന്നുണ്ട്‌. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ആ ഭാഗങ്ങ​ളിൽ ദൈവ​നാ​മം കാണാം എന്നതു ശ്രദ്ധേ​യ​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഈ വാക്യ​ത്തിൽ കാണുന്ന കല്‌പ​ന​ക​ളും വ്യവസ്ഥ​ക​ളും എന്ന പദപ്ര​യോ​ഗ​വും നിയമ​പ​ദങ്ങൾ ചേർന്ന സമാന​മായ പദപ്ര​യോ​ഗ​ങ്ങ​ളും എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ സാധാ​ര​ണ​യാ​യി കാണ​പ്പെ​ടു​ന്നതു ദൈവ​നാ​മം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നി​ട​ത്തോ യഹോവ നേരിട്ട്‌ സംസാ​രി​ക്കു​ന്നി​ട​ത്തോ ആണ്‌. (ഉൽ 26:2, 5; സംഖ 36:13; ആവ 4:40; യഹ 36:23, 27) “കല്‌പന,” “വ്യവസ്ഥ” എന്നീ രണ്ടു നിയമ​പ​ദ​ങ്ങ​ളു​ടെ​യും ഗ്രീക്കു​വാ​ക്കു​കൾ സെപ്‌റ്റുവജിന്റിആവ 27:10-ലും കാണാം. ഗ്രീക്ക്‌ സെപ്‌റ്റുവജിന്റിന്റെ ആദ്യകാല പപ്പൈ​റസ്‌ ശകലങ്ങ​ളിൽ ഒന്നിൽ (ഫൗവാദ്‌ പപ്പൈ​റസ്‌ Inv. 266) ഈ വാക്യ​ഭാ​ഗത്ത്‌, ദൈവ​നാ​മം ചതുരാ​കൃ​തി​യി​ലുള്ള എബ്രായ അക്ഷരങ്ങ​ളിൽ എഴുതി​യി​ട്ടുണ്ട്‌. ഈ ശകലം ബി.സി. ഒന്നാം നൂറ്റാ​ണ്ടി​ലേ​താ​ണെന്നു കണക്കാ​ക്ക​പ്പെ​ടു​ന്നു. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ഈ പദപ്ര​യോ​ഗങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു പൊതു​വേ യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളു​മാ​യി ബന്ധപ്പെ​ട്ടാണ്‌. അതു​കൊണ്ട്‌ കിരി​യോസ്‌ എന്ന പദം ലൂക്ക 1:6-ൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു ദൈവ​നാ​മ​ത്തി​നു പകരമാ​യാ​ണെന്നു മനസ്സി​ലാ​ക്കാം. ഇതു ദൈവ​മായ യഹോ​വ​യെ​യാ​ണു കുറി​ക്കു​ന്ന​തെന്നു മറ്റ്‌ അനേകം ബൈബിൾ പരിഭാ​ഷ​ക​ളും സൂചി​പ്പി​ക്കു​ന്നുണ്ട്‌. അതിനാ​യി ആ പരിഭാ​ഷകൾ ഈ വാക്യ​ത്തി​ലോ അതിന്റെ അടിക്കു​റി​പ്പി​ലോ മാർജി​നി​ലെ കുറി​പ്പു​ക​ളി​ലോ യഹോവ, യാഹ്‌വെ, യഹ്‌വെ, יהוה (യ്‌ഹ്‌വ്‌ഹ്‌ എന്ന എബ്രായചതുരക്ഷരി), കർത്താവ്‌ (വല്യക്ഷ​ര​ത്തിൽ LORD), അദോ​നായ്‌ (വല്യക്ഷ​ര​ത്തിൽ ADONAI) എന്നീ പദങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. ആധികാ​രി​ക​മായ പല ഉറവി​ട​ങ്ങ​ളും ഇതിനെ പിന്താ​ങ്ങു​ന്നു​മുണ്ട്‌.​—അനു. സി കാണുക.

യഹോവ: ലൂക്ക 1:6-ന്റെ പഠനക്കു​റി​പ്പിൽ കാണു​ന്ന​തു​പോ​ലെ, എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ദൈവ​നാ​മം കാണ​പ്പെ​ടുന്ന അനേകം പദപ്ര​യോ​ഗ​ങ്ങ​ളും തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങ​ളും ലൂക്കോസിന്റെ സുവി​ശേ​ഷ​ത്തി​ലെ ആദ്യത്തെ രണ്ട്‌ അധ്യാ​യ​ങ്ങ​ളിൽ നേരി​ട്ടോ അല്ലാ​തെ​യോ പലവട്ടം പരാമർശി​ക്കു​ന്നുണ്ട്‌. ഇപ്പോ​ഴുള്ള ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഈ വാക്യ​ഭാ​ഗത്ത്‌ കിരി​യോസ്‌ (കർത്താവ്‌) എന്ന പദമാണു കാണു​ന്ന​തെ​ങ്കി​ലും ഇവിടെ ദൈവ​നാ​മം ഉപയോ​ഗി​ക്കാൻ തക്കതായ കാരണ​ങ്ങ​ളുണ്ട്‌. ഈ വാക്യ​ത്തിൽ കാണുന്ന ‘യഹോ​വ​യു​ടെ വിശു​ദ്ധ​മ​ന്ദി​രം (ആലയം)’ എന്നതി​നോ​ടു സമാന​ത​യുള്ള പദപ്ര​യോ​ഗങ്ങൾ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ വരുന്നി​ടത്ത്‌ മിക്ക​പ്പോ​ഴും ദൈവ​നാ​മം നാല്‌ എബ്രാ​യാ​ക്ഷ​ര​ങ്ങ​ളിൽ കൊടു​ത്തി​രി​ക്കു​ന്നതു കാണാം. (സംഖ 19:20; 2രാജ 18:16; 23:4; 24:13; 2ദിന 26:16; 27:2; യിര 24:1; യഹ 8:16; ഹഗ്ഗ 2:15) എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ കാണുന്ന ഈ പദപ്ര​യോ​ഗ​രീ​തി കണക്കി​ലെ​ടു​ക്കു​മ്പോൾ, കിരി​യോസ്‌ എന്ന പദം ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു ദൈവ​നാ​മ​ത്തി​നു പകരമാ​യാ​ണെന്നു മനസ്സി​ലാ​ക്കാം. ഇതു ദൈവ​മായ യഹോ​വ​യെ​യാ​ണു കുറി​ക്കു​ന്ന​തെന്നു മറ്റ്‌ അനേകം ബൈബിൾ പരിഭാ​ഷ​ക​ളും സൂചി​പ്പി​ക്കു​ന്നുണ്ട്‌. അതിനാ​യി ആ പരിഭാ​ഷകൾ ഈ വാക്യ​ത്തി​ലോ അതിന്റെ അടിക്കു​റി​പ്പി​ലോ മാർജി​നി​ലെ കുറി​പ്പു​ക​ളി​ലോ യഹോവ, യാഹ്‌വെ, യഹ്‌വെ, יהוה (യ്‌ഹ്‌വ്‌ഹ്‌ എന്ന എബ്രായചതുരക്ഷരി), കർത്താവ്‌ (വല്യക്ഷ​ര​ത്തിൽ LORD), അദോ​നായ്‌ (വല്യക്ഷ​ര​ത്തിൽ ADONAI) എന്നീ പദങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. ആധികാ​രി​ക​മായ പല ഉറവി​ട​ങ്ങ​ളും ഇതിനെ പിന്താ​ങ്ങു​ന്നു​മുണ്ട്‌.​—അനു. സി കാണുക.

യഹോ​വ​യു​ടെ കൈ: “കൈ” എന്നതിന്റെ എബ്രാ​യ​പ​ദ​വും ദൈവ​നാ​മ​വും (ചതുര​ക്ഷരി) ഒരുമിച്ച്‌ ഉപയോ​ഗി​ക്കുന്ന ഈ രീതി എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ സാധാ​ര​ണ​മാണ്‌. (പുറ 9:3; സംഖ 11:23; ന്യായ 2:15; രൂത്ത്‌ 1:13; 1ശമു 5:6, 9; 7:13; 12:15; 1രാജ 18:46; എസ്ര 7:6; ഇയ്യ 12:9; യശ 19:16; യഹ 1:3 എന്നിവ ചില ഉദാഹ​ര​ണ​ങ്ങ​ളാണ്‌.) ബൈബി​ളിൽ “കൈ” എന്ന പദം പലപ്പോ​ഴും “ശക്തി” എന്ന അർഥത്തിൽ ആലങ്കാ​രി​ക​മാ​യി ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഒരാൾക്കു കൈ​കൊണ്ട്‌ ശക്തി പ്രയോ​ഗി​ക്കാ​മെ​ന്ന​തു​കൊണ്ട്‌ “കൈ” എന്ന പദത്തിനു “പ്രയോ​ഗിച്ച ശക്തി” എന്നും അർഥം വരാം. “യഹോ​വ​യു​ടെ കൈ” എന്നതിന്റെ ഗ്രീക്കു​പ​ദ​പ്ര​യോ​ഗം ലൂക്ക 1:66-ലും പ്രവൃ 13:11-ലും കാണു​ന്നുണ്ട്‌.—ലൂക്ക 1:6, 66 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും അനു. സി-യും കാണുക.

യഹോ​വ​യു​ടെ കൈ: പ്രവൃ 11:21-ന്റെ പഠനക്കു​റി​പ്പു കാണുക.

യഹോ​വ​യു​ടെ കൈ: “കൈ” എന്നതിന്റെ എബ്രാ​യ​പ​ദ​വും ദൈവ​നാ​മ​വും (ചതുര​ക്ഷരി) ഒരുമിച്ച്‌ ഉപയോ​ഗി​ക്കുന്ന ഈ രീതി എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ സാധാ​ര​ണ​മാണ്‌. (പുറ 9:3; സംഖ 11:23; ന്യായ 2:15; രൂത്ത്‌ 1:13; 1ശമു 5:6, 9; 7:13; 12:15; 1രാജ 18:46; എസ്ര 7:6; ഇയ്യ 12:9; യശ 19:16; 40:2; യഹ 1:3) ലൂക്കോസിന്റെ സുവിശേഷത്തിന്റെ ഇപ്പോ​ഴുള്ള കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഈ വാക്യ​ത്തിൽ കിരി​യോസ്‌ (കർത്താവ്‌) എന്ന പദമാണു കാണു​ന്ന​തെ​ങ്കി​ലും ഈ വാക്യ​ത്തിൽ ദൈവ​നാ​മം ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ അതു​കൊ​ണ്ടാണ്‌. ഇനി വ്യാക​ര​ണ​നി​യ​മ​മ​നു​സ​രിച്ച്‌ കിരി​യോസ്‌ എന്ന പദത്തോ​ടൊ​പ്പം കാണാൻ പ്രതീ​ക്ഷി​ക്കുന്ന, ഗ്രീക്ക്‌ നിശ്ചായക ഉപപദം (definite article) ലൂക്ക 1:66-ൽ കാണു​ന്നില്ല എന്നു പണ്ഡിത​ന്മാർ പറയുന്നു. അതു സൂചി​പ്പി​ക്കു​ന്നത്‌, കിരി​യോസ്‌ എന്ന പദത്തിന്റെ സ്ഥാനത്ത്‌ മൂലപാ​ഠ​ത്തിൽ ഒരു പേരു​ണ്ടാ​യി​രു​ന്നു എന്നാണ്‌. അവരുടെ ആ കണ്ടെത്തൽ ശ്രദ്ധേ​യ​മാണ്‌. കാരണം സെപ്‌റ്റുവജിന്റ്‌ പരിഭാ​ഷ​യു​ടെ കാര്യ​ത്തി​ലും ഇതു​പോ​ലെ​തന്നെ സംഭവി​ച്ചി​ട്ടുണ്ട്‌. അതിന്റെ ആദ്യകാ​ല​പ്ര​തി​ക​ളിൽ ദൈവ​നാ​മ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പിൽക്കാ​ല​പ്ര​തി​ക​ളിൽ അതിനു പകരം കിരി​യോസ്‌ എന്ന പദം ഉപയോ​ഗി​ച്ച​പ്പോൾ വ്യാക​ര​ണ​നി​യമം ആവശ്യ​പ്പെ​ടുന്ന നിശ്ചായക ഉപപദം എപ്പോ​ഴും അതോ​ടൊ​പ്പം ചേർത്തി​ട്ടില്ല. ഇത്തരത്തിൽ കിരി​യോ​സി​നു മുമ്പ്‌ ഒരു നിശ്ചായക ഉപപദം പ്രതീ​ക്ഷി​ക്കുന്ന ഈ വാക്യ​ത്തി​ലും അതു കാണു​ന്നില്ല എന്ന വസ്‌തുത സൂചി​പ്പി​ക്കു​ന്നത്‌, കിരി​യോസ്‌ എന്ന പദം ഇവിടെ ദൈവ​നാ​മ​ത്തി​നു പകരമാ​യി​ട്ടാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ എന്നാണ്‌. “യഹോ​വ​യു​ടെ കൈ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പ​ദ​പ്ര​യോ​ഗം പ്രവൃ 11:21; 13:11 എന്നീ വാക്യ​ങ്ങ​ളി​ലും കാണാം.​—ലൂക്ക 1:6, 9; പ്രവൃ 11:21; 13:11 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും അനു. സി-യും കാണുക.

കൈ: ഈ പദം പലപ്പോ​ഴും “ശക്തി” എന്ന അർഥത്തിൽ ആലങ്കാ​രി​ക​മാ​യി ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഒരാൾ കൈ​കൊണ്ട്‌ ശക്തി പ്രയോ​ഗി​ച്ചേ​ക്കാ​വു​ന്ന​തു​കൊണ്ട്‌ “കൈ” എന്ന പദത്തിനു “പ്രയോ​ഗിച്ച ശക്തി” എന്നും അർഥം വരാം.

യഹോവ വാഴ്‌ത്ത​പ്പെ​ടട്ടെ: എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ സർവസാ​ധാ​ര​ണ​മായ ഒരു പദപ്ര​യോ​ഗ​മാണ്‌ ഇത്‌. അത്തരം സ്ഥലങ്ങളി​ലെ​ല്ലാം​തന്നെ ഈ പദപ്ര​യോ​ഗ​ത്തിൽ ദൈവ​നാ​മ​വും കാണാ​റുണ്ട്‌. (1ശമു 25:32; 1രാജ 1:48; 8:15; സങ്ക 41:13; 72:18; 106:48) ഇപ്പോൾ ലഭ്യമായ ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഈ ഭാഗത്ത്‌ കിരി​യോസ്‌ (കർത്താവ്‌) എന്ന പദമാണു കാണു​ന്ന​തെ​ങ്കി​ലും ഇവിടെ ദൈവ​നാ​മം ഉപയോ​ഗി​ക്കാൻ തക്കതായ കാരണ​ങ്ങ​ളുണ്ട്‌. കിരി​യോസ്‌ എന്ന പദം ഇവിടെ ഇസ്രായേലിന്റെ ദൈവ​ത്തെ​യാ​ണു കുറി​ക്കു​ന്ന​തെന്നു സന്ദർഭം സൂചി​പ്പി​ക്കു​ന്നു. ഈ വസ്‌തു​ത​യും, എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ഈ പദപ്ര​യോ​ഗം ഉപയോഗിച്ചിരിക്കുന്നതിന്റെ പശ്ചാത്ത​ല​വും കണക്കി​ലെ​ടു​ക്കു​മ്പോൾ, കിരി​യോസ്‌ (കർത്താവ്‌) എന്ന പദം ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു ദൈവ​നാ​മ​ത്തി​നു പകരമാ​യാ​ണെന്നു മനസ്സി​ലാ​ക്കാം.​—അനു. സി കാണുക.

രക്ഷയുടെ ഒരു കൊമ്പ്‌: അഥവാ “ശക്തനായ ഒരു രക്ഷകനെ.” ബൈബി​ളിൽ മൃഗങ്ങ​ളു​ടെ കൊമ്പു പലപ്പോ​ഴും ശക്തിയു​ടെ​യും ജയിച്ചടക്കലിന്റെയും വിജയത്തിന്റെയും പ്രതീ​ക​മാ​യി ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (1ശമു 2:1; സങ്ക 75:4, 5, 10; 148:14; അടിക്കു​റി​പ്പു​കൾ) ഇനി, നീതി​മാ​ന്മാ​രോ ദുഷ്ടന്മാ​രോ ആയ ഭരണാ​ധി​കാ​രി​ക​ളെ​യും അത്തരത്തി​ലുള്ള രാജവം​ശ​ങ്ങ​ളെ​യും ആ പദം കുറി​ക്കു​ന്നുണ്ട്‌. അവർ ജയിച്ച​ടക്കി മുന്നേ​റു​ന്ന​തി​നെ, കൊമ്പു​കൊണ്ട്‌ തള്ളുന്ന​തി​നോ​ടാ​ണു താരത​മ്യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. (ആവ 33:17; ദാനി 7:24; 8:2-10, 20-24) ഈ വാക്യ​ത്തി​ലെ “രക്ഷയുടെ ഒരു കൊമ്പ്‌” എന്ന പദപ്ര​യോ​ഗം കുറി​ക്കു​ന്നതു രക്ഷിക്കാൻ ശക്തിയുള്ള മിശി​ഹയെ, ശക്തനായ ആ രക്ഷകനെ ആണ്‌.​—പദാവ​ലി​യിൽ “കൊമ്പ്‌” കാണുക.

ദൈവ​ത്തി​നു വിശു​ദ്ധ​സേ​വനം ചെയ്യാൻ: ഇവിടെ കാണുന്ന ലാറ്റ്രി​യോ എന്ന ഗ്രീക്കു​ക്രി​യ​യു​ടെ അടിസ്ഥാ​നാർഥം “സേവി​ക്കുക” എന്നാണ്‌. തിരു​വെ​ഴു​ത്തു​ക​ളിൽ ഈ പദം, ദൈവ​ത്തി​നാ​യി ചെയ്യുന്ന സേവന​ത്തെ​യോ ദൈവത്തിന്റെ ആരാധ​ന​യു​മാ​യി ബന്ധപ്പെട്ട സേവന​ങ്ങ​ളെ​യോ കുറി​ക്കാൻ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (മത്ത 4:10; ലൂക്ക 4:8; പ്രവൃ 7:7, അടിക്കു​റിപ്പ്‌; റോമ 1:9; ഫിലി 3:3; 2തിമ 1:3; എബ്ര 9:14; 12:28; വെളി 7:15; 22:3) കൂടാതെ, വിശു​ദ്ധ​മ​ന്ദി​ര​ത്തി​ലോ ദേവാ​ല​യ​ത്തി​ലോ ആരാധന അർപ്പി​ക്കു​ന്ന​തി​നെ​യോ വിശു​ദ്ധ​സേ​വനം ചെയ്യു​ന്ന​തി​നെ​യോ കുറി​ക്കാ​നും ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (ലൂക്ക 2:37; എബ്ര 8:5; 9:9; 10:2; 13:10). ചില സന്ദർഭ​ങ്ങ​ളി​ലെ​ങ്കി​ലും വ്യാജാ​രാ​ധ​ന​യോ​ടു ബന്ധപ്പെ​ട്ടും ഈ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​താ​യി കാണാം. അവിട​ങ്ങ​ളിൽ ഇതു കുറി​ക്കു​ന്നത്‌, സ്രഷ്ടാ​വി​നു പകരം സൃഷ്ടി​കൾക്കു സേവനം ചെയ്യു​ന്ന​തി​നെ​യാണ്‌, അഥവാ അവയെ ആരാധി​ക്കു​ന്ന​തി​നെ​യാണ്‌.​—പ്രവൃ 7:42; റോമ 1:25.

യഹോവ: ഈ പരിഭാ​ഷ​യിൽ, ദൈവത്തിന്റെ പേര്‌ ലൂക്കോസിന്റെ സുവി​ശേ​ഷ​ത്തിൽ ആദ്യമാ​യി കാണു​ന്നത്‌ ഇവി​ടെ​യാണ്‌. ഇപ്പോ​ഴുള്ള ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഈ ഭാഗത്ത്‌ കിരി​യോസ്‌ (കർത്താവ്‌) എന്ന പദമാണു കാണു​ന്ന​തെ​ങ്കി​ലും ഇവിടെ ദൈവ​നാ​മം ഉപയോ​ഗി​ക്കാൻ തക്കതായ കാരണ​ങ്ങ​ളുണ്ട്‌. കിരി​യോസ്‌ എന്ന പദം ഇവിടെ ദൈവ​ത്തെ​യാ​ണു കുറി​ക്കു​ന്ന​തെന്നു സന്ദർഭം സൂചി​പ്പി​ക്കു​ന്നു. ലൂക്കോസിന്റെ സുവി​ശേ​ഷ​ത്തി​ലെ ആദ്യത്തെ രണ്ട്‌ അധ്യാ​യ​ങ്ങ​ളിൽ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള അനേകം പദപ്ര​യോ​ഗ​ങ്ങ​ളും തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങ​ളും നേരി​ട്ടോ അല്ലാ​തെ​യോ പരാമർശി​ക്കു​ന്നുണ്ട്‌. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ആ ഭാഗങ്ങ​ളിൽ ദൈവ​നാ​മം കാണാം എന്നതു ശ്രദ്ധേ​യ​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഈ വാക്യ​ത്തിൽ കാണുന്ന കല്‌പ​ന​ക​ളും വ്യവസ്ഥ​ക​ളും എന്ന പദപ്ര​യോ​ഗ​വും നിയമ​പ​ദങ്ങൾ ചേർന്ന സമാന​മായ പദപ്ര​യോ​ഗ​ങ്ങ​ളും എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ സാധാ​ര​ണ​യാ​യി കാണ​പ്പെ​ടു​ന്നതു ദൈവ​നാ​മം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നി​ട​ത്തോ യഹോവ നേരിട്ട്‌ സംസാ​രി​ക്കു​ന്നി​ട​ത്തോ ആണ്‌. (ഉൽ 26:2, 5; സംഖ 36:13; ആവ 4:40; യഹ 36:23, 27) “കല്‌പന,” “വ്യവസ്ഥ” എന്നീ രണ്ടു നിയമ​പ​ദ​ങ്ങ​ളു​ടെ​യും ഗ്രീക്കു​വാ​ക്കു​കൾ സെപ്‌റ്റുവജിന്റിആവ 27:10-ലും കാണാം. ഗ്രീക്ക്‌ സെപ്‌റ്റുവജിന്റിന്റെ ആദ്യകാല പപ്പൈ​റസ്‌ ശകലങ്ങ​ളിൽ ഒന്നിൽ (ഫൗവാദ്‌ പപ്പൈ​റസ്‌ Inv. 266) ഈ വാക്യ​ഭാ​ഗത്ത്‌, ദൈവ​നാ​മം ചതുരാ​കൃ​തി​യി​ലുള്ള എബ്രായ അക്ഷരങ്ങ​ളിൽ എഴുതി​യി​ട്ടുണ്ട്‌. ഈ ശകലം ബി.സി. ഒന്നാം നൂറ്റാ​ണ്ടി​ലേ​താ​ണെന്നു കണക്കാ​ക്ക​പ്പെ​ടു​ന്നു. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ഈ പദപ്ര​യോ​ഗങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു പൊതു​വേ യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളു​മാ​യി ബന്ധപ്പെ​ട്ടാണ്‌. അതു​കൊണ്ട്‌ കിരി​യോസ്‌ എന്ന പദം ലൂക്ക 1:6-ൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു ദൈവ​നാ​മ​ത്തി​നു പകരമാ​യാ​ണെന്നു മനസ്സി​ലാ​ക്കാം. ഇതു ദൈവ​മായ യഹോ​വ​യെ​യാ​ണു കുറി​ക്കു​ന്ന​തെന്നു മറ്റ്‌ അനേകം ബൈബിൾ പരിഭാ​ഷ​ക​ളും സൂചി​പ്പി​ക്കു​ന്നുണ്ട്‌. അതിനാ​യി ആ പരിഭാ​ഷകൾ ഈ വാക്യ​ത്തി​ലോ അതിന്റെ അടിക്കു​റി​പ്പി​ലോ മാർജി​നി​ലെ കുറി​പ്പു​ക​ളി​ലോ യഹോവ, യാഹ്‌വെ, യഹ്‌വെ, יהוה (യ്‌ഹ്‌വ്‌ഹ്‌ എന്ന എബ്രായചതുരക്ഷരി), കർത്താവ്‌ (വല്യക്ഷ​ര​ത്തിൽ LORD), അദോ​നായ്‌ (വല്യക്ഷ​ര​ത്തിൽ ADONAI) എന്നീ പദങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. ആധികാ​രി​ക​മായ പല ഉറവി​ട​ങ്ങ​ളും ഇതിനെ പിന്താ​ങ്ങു​ന്നു​മുണ്ട്‌.​—അനു. സി കാണുക.

യഹോവ: ഇപ്പോ​ഴുള്ള ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഇവിടെ കിരി​യോസ്‌ (കർത്താവ്‌) എന്ന പദമാണു കാണു​ന്ന​തെ​ങ്കി​ലും ആ സ്ഥാനത്ത്‌ ദൈവ​നാ​മം ഉപയോ​ഗി​ക്കാൻ തക്കതായ കാരണ​ങ്ങ​ളുണ്ട്‌. ഒന്നാമ​താ​യി, സെഖര്യ​യോ​ടുള്ള ദൂതന്റെ വാക്കു​ക​ളിൽ (13-17 വാക്യങ്ങൾ) എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ ഭാഷാ​ശൈലി വളരെ പ്രകട​മാണ്‌. അതിന്‌ ഉദാഹ​ര​ണ​മാണ്‌, ഈ വാക്യ​ത്തിൽ കാണുന്ന അവരുടെ ദൈവ​മായ യഹോവ എന്ന പദപ്ര​യോ​ഗം. ഈ പദപ്ര​യോ​ഗം കാണു​ന്നി​ടത്ത്‌ ഗ്രീക്കിൽ കിരി​യോസ്‌ (കർത്താവ്‌), തെയോസ്‌ (ദൈവം) എന്നീ പദങ്ങളും വ്യക്തി​കളെ കുറി​ക്കുന്ന ഒരു സർവനാ​മ​വും (അവർ) ഒന്നിച്ച്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​താ​യി കാണാം. ഈ മൂന്നു പദങ്ങളും ഇത്തരത്തിൽ ഒന്നിച്ച്‌ ഉപയോ​ഗി​ക്കു​ന്നത്‌ പൊതു​വേ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള ഉദ്ധരണി​ക​ളി​ലെ ഒരു ശൈലി​യാണ്‌. (ലൂക്ക 4:8, 12; 10:27 എന്നീ വാക്യ​ങ്ങ​ളിൽ കാണുന്ന “നിന്റെ ദൈവ​മായ യഹോവ” എന്ന പദപ്ര​യോ​ഗം താരത​മ്യം ചെയ്യുക.) എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലാ​കട്ടെ, “അവരുടെ ദൈവ​മായ യഹോവ” എന്ന പദപ്ര​യോ​ഗം 30-ലധികം തവണ കാണു​ന്നു​ണ്ടെ​ങ്കി​ലും “അവരുടെ ദൈവ​മായ കർത്താവ്‌” എന്ന പദപ്ര​യോ​ഗം ഒരിക്കൽപ്പോ​ലും കാണു​ന്നില്ല. ഇനി, ഈ വാക്യ​ത്തിൽ കാണുന്ന ഇസ്രാ​യേൽമക്കൾ എന്ന പദപ്ര​യോ​ഗ​വും എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ പല പ്രാവ​ശ്യം കാണുന്ന ഒരു എബ്രാ​യ​ശൈ​ലി​യിൽനിന്ന്‌ വന്നതാണ്‌. (ഉൽ 32:32) രണ്ടാമ​താ​യി, ഈ വാക്യ​ത്തിൽ കാണുന്ന “യഹോ​വ​യി​ലേക്കു തിരികെ കൊണ്ടു​വ​രും” എന്ന പദപ്ര​യോ​ഗ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. അതിന്റെ ഗ്രീക്കു​പ​ദ​പ്ര​യോ​ഗ​ത്തോ​ടു സമാന​മായ ഒരു പദപ്ര​യോ​ഗം 2ദിന 19:4-ന്റെ സെപ്‌റ്റുവജിന്റ്‌ പരിഭാ​ഷ​യിൽ കാണാം. ആ വാക്യ​ത്തി​ന്റെ മൂല എബ്രാ​യ​പാ​ഠ​ത്തി​ലും “യഹോ​വ​യി​ലേക്കു മടക്കി​വ​രു​ത്താൻ” എന്നാണു കാണു​ന്നത്‌.​—അനു. സി കാണുക.

യഹോവ: സെഖര്യ​യോ​ടു സംസാ​രിച്ച ദൈവ​ദൂ​തന്റെ വാക്കുകൾ (13-17 വാക്യങ്ങൾ) മല 3:1; 4:5, 6; യശ 40:3 എന്നീ തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണു വിരൽ ചൂണ്ടു​ന്നത്‌. ആ വാക്യ​ങ്ങ​ളിൽ ദൈവ​നാ​മം കാണാം. (ലൂക്ക 1:15, 16 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.) ഇപ്പോ​ഴുള്ള ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഈ വാക്യ​ത്തിൽ കിരി​യോസ്‌ (കർത്താവ്‌) എന്ന പദമാണു കാണു​ന്ന​തെ​ങ്കി​ലും എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ ആ വാക്യങ്ങൾ കണക്കി​ലെ​ടു​ക്കു​മ്പോൾ ഇവിടെ ദൈവ​നാ​മം ഉപയോ​ഗി​ക്കാൻ തക്കതായ കാരണ​ങ്ങ​ളുണ്ട്‌. ഇനി ഈ വാക്യ​ത്തി​ലെ, ഒരു ജനത്തെ ഒരുക്കും എന്നതിന്റെ ഗ്രീക്കു​പ​ദ​പ്ര​യോ​ഗ​ത്തോ​ടു സാമ്യ​മുള്ള ഒരു പദപ്ര​യോ​ഗം 2ശമു 7:24-ന്റെ സെപ്‌റ്റുവജിന്റ്‌ പരിഭാ​ഷ​യിൽ കാണാം. അതിന്റെ എബ്രാ​യ​പാ​ഠ​ത്തിൽ കാണു​ന്ന​താ​കട്ടെ, “അങ്ങയുടെ . . . ജനമാ​യി​രി​ക്കാൻ ഇസ്രാ​യേ​ലി​നെ അങ്ങു തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു . . . യഹോവേ” എന്നാണ്‌.​—അനു. സി കാണുക.

യഹോവ: യശ 40:3-ൽനിന്നുള്ള ഉദ്ധരണി​യാണ്‌ ഇത്‌. അതിന്റെ മൂല എബ്രാ​യ​പാ​ഠ​ത്തിൽ ദൈവത്തിന്റെ പേരിനെ പ്രതി​നി​ധാ​നം ചെയ്യുന്ന നാല്‌ എബ്രാ​യ​വ്യ​ഞ്‌ജ​നാ​ക്ഷ​രങ്ങൾ (അതിന്റെ ലിപ്യ​ന്ത​രണം യ്‌ഹ്‌വ്‌ഹ്‌ എന്നാണ്‌.) കാണാം. (അനു. സി കാണുക.) ആ പ്രവചനം യോഹ​ന്നാൻ സ്‌നാ​പ​ക​നിൽ നിറ​വേ​റു​ന്ന​താ​യി ലൂക്കോസ്‌ ഇവിടെ പറഞ്ഞി​രി​ക്കു​ന്നു. പിതാവിന്റെ പ്രതിനിധിയായി, പിതാവിന്റെ നാമത്തിൽ വരാനി​രി​ക്കുന്ന യേശുവിന്റെ വരവ്‌ അറിയി​ക്കു​ന്ന​വ​നാ​യി​രി​ക്കും സ്‌നാ​പ​ക​യോ​ഹ​ന്നാൻ എന്ന അർഥത്തി​ലാണ്‌ അദ്ദേഹം യഹോ​വ​യ്‌ക്കു വഴി ഒരുക്കും എന്നു പറഞ്ഞി​രി​ക്കു​ന്നത്‌. (യോഹ 5:43; 8:29) ഈ പ്രവചനം തന്നിൽ നിറ​വേ​റി​യെന്നു സ്‌നാ​പ​ക​യോ​ഹ​ന്നാൻതന്നെ പറയു​ന്ന​താ​യി യോഹന്നാന്റെ സുവി​ശേ​ഷ​ത്തിൽ കാണാം.​—യോഹ 1:23.

നീ മുമ്പേ പോയി യഹോ​വ​യ്‌ക്ക്‌: പിതാവിന്റെ പ്രതി​നി​ധി​യാ​യി, പിതാവിന്റെ നാമത്തിൽ വരാനി​രി​ക്കുന്ന യേശുവിന്റെ വരവ്‌ അറിയി​ക്കു​ന്ന​വ​നാ​യി​രി​ക്കും സ്‌നാ​പ​ക​യോ​ഹ​ന്നാൻ എന്ന അർഥത്തി​ലാണ്‌ അദ്ദേഹം ‘യഹോ​വ​യ്‌ക്കു മുമ്പേ പോകും’ എന്നു പറഞ്ഞി​രി​ക്കു​ന്നത്‌.​—യോഹ 5:43; 8:29; ഈ വാക്യ​ത്തി​ലെ യഹോവ എന്നതിന്റെ പഠനക്കു​റി​പ്പു കാണുക.

യഹോവ: ഈ വാക്യത്തിന്റെ രണ്ടാം ഭാഗത്ത്‌ കാണുന്ന പ്രവച​ന​രൂ​പ​ത്തി​ലുള്ള സെഖര്യ​യു​ടെ വാക്കു​കൾക്ക്‌ യശ 40:3; മല 3:1 എന്നീ തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങ​ളു​മാ​യി സമാന​ത​യുണ്ട്‌. ആ വാക്യ​ങ്ങ​ളു​ടെ മൂല എബ്രാ​യ​പാ​ഠ​ത്തിൽ ദൈവത്തിന്റെ പേരിനെ പ്രതി​നി​ധാ​നം ചെയ്യുന്ന നാല്‌ എബ്രാ​യ​വ്യ​ഞ്‌ജ​നാ​ക്ഷ​രങ്ങൾ (അതിന്റെ ലിപ്യ​ന്ത​രണം യ്‌ഹ്‌വ്‌ഹ്‌ എന്നാണ്‌.) കാണാം. ഇപ്പോ​ഴുള്ള ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ലൂക്ക 1:76-ൽ കിരി​യോസ്‌ (കർത്താവ്‌) എന്ന പദമാണു കാണു​ന്ന​തെ​ങ്കി​ലും ഈ വാക്യ​വു​മാ​യി ബന്ധമുള്ള എബ്രാ​യ​തി​രു​വെ​ഴു​ത്തു​കൾ കണക്കി​ലെ​ടു​ക്കു​മ്പോൾ ഇവിടെ ദൈവ​നാ​മം ഉപയോ​ഗി​ക്കാൻ തക്കതായ കാരണ​ങ്ങ​ളുണ്ട്‌. (ലൂക്ക 1:6, 16, 17; 3:4 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും അനു. സി-യും കാണുക.) ഇനി, ലൂക്കോസ്‌ 1-ാം അധ്യാ​യ​ത്തിൽ കിരി​യോസ്‌ എന്ന പദം കാണുന്ന മറ്റ്‌ അനേകം ഭാഗങ്ങൾപോ​ലെ​തന്നെ ഇവി​ടെ​യും, വ്യാക​ര​ണ​നി​യ​മ​മ​നു​സ​രിച്ച്‌ കിരി​യോസ്‌ എന്ന പദത്തോ​ടൊ​പ്പം കാണാൻ പ്രതീ​ക്ഷി​ക്കുന്ന ഗ്രീക്ക്‌ നിശ്ചായക ഉപപദം (definite article) കാണു​ന്നില്ല. അതു സൂചി​പ്പി​ക്കു​ന്നത്‌, കിരി​യോസ്‌ എന്ന പദത്തിന്റെ സ്ഥാനത്ത്‌ മൂലപാ​ഠ​ത്തിൽ ഒരു പേരു​ണ്ടാ​യി​രു​ന്നു എന്നാണ്‌. ഇതു ദൈവ​മായ യഹോ​വ​യെ​യാ​ണു കുറി​ക്കു​ന്ന​തെന്നു മറ്റ്‌ അനേകം ബൈബിൾ പരിഭാ​ഷ​ക​ളും സൂചി​പ്പി​ക്കു​ന്നുണ്ട്‌. അതിനാ​യി ആ പരിഭാ​ഷകൾ ഈ വാക്യ​ത്തി​ലോ അതിന്റെ അടിക്കു​റി​പ്പി​ലോ മാർജി​നി​ലെ കുറി​പ്പു​ക​ളി​ലോ യഹോവ, യാഹ്‌വെ, യഹ്‌വെ, יהוה (യ്‌ഹ്‌വ്‌ഹ്‌ എന്ന എബ്രായചതുരക്ഷരി), കർത്താവ്‌ (വല്യക്ഷ​ര​ത്തിൽ LORD), അദോ​നായ്‌ (വല്യക്ഷ​ര​ത്തിൽ ADONAI) എന്നീ പദങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. ആധികാ​രി​ക​മായ പല ഉറവി​ട​ങ്ങ​ളും ഇതിനെ പിന്താ​ങ്ങു​ന്നു​മുണ്ട്‌.​—അനു. സി കാണുക.

ആ കാലത്ത്‌: ലൂക്ക 3:1-3 പറയുന്നതനുസരിച്ച്‌ യോഹന്നാൻ സ്‌നാപകൻ ശുശ്രൂഷ തുടങ്ങിയത്‌ “തിബെര്യൊസ്‌ സീസറിന്റെ ഭരണത്തിന്റെ 15-ാം വർഷം,” അതായത്‌ എ.ഡി. 29-ലെ വസന്തകാലത്ത്‌ (ഏപ്രിലിനോട്‌ അടുത്ത്‌), ആയിരുന്നു. (ലൂക്ക 3:1-ന്റെ പഠനക്കുറിപ്പു കാണുക.) ഏതാണ്ട്‌ ആറു മാസത്തിനു ശേഷം എ.ഡി. 29-ലെ ശരത്‌കാലത്താണ്‌ (ഒക്‌ടോബറിനോട്‌ അടുത്ത്‌) യേശു സ്‌നാനമേൽക്കാൻ യോഹന്നാന്റെ അടുത്ത്‌ ചെന്നത്‌.​—അനു. എ7 കാണുക.

തിബെ​ര്യൊസ്‌ സീസറിന്റെ ഭരണത്തിന്റെ 15-ാം വർഷം: എ.ഡി. 14, ആഗസ്റ്റ്‌ 17-നാണ്‌ (ഗ്രി​ഗോ​റി​യൻ കലണ്ടറ​നു​സ​രിച്ച്‌.) അഗസ്റ്റസ്‌ സീസർ മരിച്ചത്‌. സെപ്‌റ്റം​ബർ 15-ന്‌ തന്നെ ചക്രവർത്തി​യാ​യി പ്രഖ്യാ​പി​ക്കാൻ തിബെ​ര്യൊസ്‌ റോമൻ ഭരണസ​മി​തിക്ക്‌ അനുമതി കൊടു​ത്തു. അഗസ്റ്റസിന്റെ മരണം​മു​തൽ കണക്കു​കൂ​ട്ടി​യാൽ, തിബെര്യൊസിന്റെ ഭരണത്തിന്റെ 15-ാം വർഷം എ.ഡി. 28 ആഗസ്റ്റ്‌ മുതൽ എ.ഡി. 29 ആഗസ്റ്റ്‌ വരെ ആണ്‌. എന്നാൽ 15-ാം വർഷം കണക്കു​കൂ​ട്ടു​ന്നതു തിബെ​ര്യൊ​സി​നെ ഔദ്യോ​ഗി​ക​മാ​യി ചക്രവർത്തി​യാ​യി പ്രഖ്യാ​പിച്ച സമയം​മു​ത​ലാ​ണെ​ങ്കിൽ, അത്‌ എ.ഡി. 28 സെപ്‌റ്റം​ബർ മുതൽ എ.ഡി. 29 സെപ്‌റ്റം​ബർ വരെയാണ്‌. തെളി​വ​നു​സ​രിച്ച്‌ എ.ഡി. 29-ലെ വസന്തകാ​ലത്ത്‌ അഥവാ ഏപ്രി​ലി​നോട്‌ അടുത്ത്‌ ആണ്‌ (ഉത്തരാർധ​ഗോ​ള​ത്തി​ലേത്‌) യോഹ​ന്നാൻ തന്റെ ശുശ്രൂഷ തുടങ്ങി​യത്‌. അതു തിബെര്യൊസിന്റെ ഭരണത്തിന്റെ 15-ാം വർഷത്തിൽപ്പെ​ടു​ക​യും ചെയ്യും. ആ സമയത്ത്‌ യോഹ​ന്നാന്‌ ഏതാണ്ട്‌ 30 വയസ്സു​ണ്ടാ​യി​രു​ന്നു. ലേവ്യ​പു​രോ​ഹി​ത​ന്മാർ ദേവാ​ല​യ​സേ​വനം തുടങ്ങി​യി​രു​ന്നത്‌ ആ പ്രായ​ത്തി​ലാണ്‌. (സംഖ 4:2, 3) യേശു യോഹ​ന്നാ​നാൽ സ്‌നാ​ന​മേറ്റ്‌ “ശുശ്രൂഷ ആരംഭി​ക്കു​മ്പോൾ” ലൂക്ക 3:21-23 അനുസ​രിച്ച്‌ യേശു​വി​നും “ഏകദേശം 30 വയസ്സാ​യി​രു​ന്നു.” യേശു മരിച്ച നീസാൻ മാസം വസന്തകാ​ലത്ത്‌ ആയിരു​ന്ന​തു​കൊണ്ട്‌ യേശുവിന്റെ മൂന്നര​വർഷ​ക്കാ​ലത്തെ ശുശ്രൂഷ തുടങ്ങി​യത്‌ ഏഥാനീം മാസ​ത്തോട്‌ അടുത്ത്‌ (സെപ്‌റ്റം​ബർ/ഒക്ടോബർ), ശരത്‌കാ​ലത്ത്‌ ആയിരു​ന്നി​രി​ക്കാം. സാധ്യ​ത​യ​നു​സ​രിച്ച്‌ യേശു​വി​നെ​ക്കാൾ ആറു മാസം മൂത്ത യോഹ​ന്നാൻ ശുശ്രൂഷ ആരംഭി​ച്ചതു യേശു ശുശ്രൂഷ തുടങ്ങു​ന്ന​തിന്‌ ആറു മാസം മുമ്പാ​ണെന്നു തെളി​വു​കൾ സൂചി​പ്പി​ക്കു​ന്നു. (ലൂക്ക, അധ്യാ. 1) ഇതിൽനിന്ന്‌, യോഹ​ന്നാൻ തന്റെ ശുശ്രൂഷ തുടങ്ങി​യത്‌ എ.ഡി. 29-ലെ വസന്തകാ​ല​ത്താ​ണെന്നു ന്യായ​മാ​യും അനുമാ​നി​ക്കാം.​—ലൂക്ക 3:23; യോഹ 2:13 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

ശുശ്രൂഷ ആരംഭി​ക്കു​മ്പോൾ: അഥവാ, “പ്രവർത്തനം തുടങ്ങിയപ്പോൾ; പഠിപ്പി​ക്കാൻ തുടങ്ങി​യ​പ്പോൾ.” അക്ഷ. “തുടങ്ങിയപ്പോൾ; ആരംഭി​ച്ച​പ്പോൾ.” യേശുവിന്റെ ഭൗമി​ക​ശു​ശ്രൂ​ഷ​യു​ടെ തുടക്ക​ത്തെ​ക്കു​റിച്ച്‌ പറയുന്ന പ്രവൃ 1:21, 22; 10:37, 38 വാക്യ​ങ്ങ​ളി​ലും ലൂക്കോസ്‌ ഇതേ ഗ്രീക്കു​പ​ദ​പ്ര​യോ​ഗ​മാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. യേശുവിന്റെ പരസ്യ​ശു​ശ്രൂ​ഷ​യിൽ ആളുക​ളോ​ടു പ്രസം​ഗി​ക്കു​ന്ന​തും അവരെ പഠിപ്പി​ക്കു​ന്ന​തും ശിഷ്യ​രാ​ക്കു​ന്ന​തും ഉൾപ്പെ​ട്ടി​രു​ന്നു.

ഇസ്രാ​യേ​ലി​നു തന്നെത്തന്നെ വെളി​പ്പെ​ടു​ത്തു​ന്ന​തു​വരെ: സ്‌നാ​പ​ക​യോ​ഹ​ന്നാൻ പരസ്യ​ശു​ശ്രൂഷ ആരംഭിച്ച എ.ഡി. 29-ലെ വസന്തകാ​ല​ത്തെ​യാണ്‌ (ഏപ്രി​ലി​നോട്‌ അടുത്ത സമയം.) ഇതു കുറി​ക്കു​ന്നത്‌.​—മർ 1:9; ലൂക്ക 3:1, 23 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

ദൃശ്യാവിഷ്കാരം

ലൂക്കോ​സി​ന്റെ പുസ്‌തകം—ആമുഖ​വീ​ഡി​യോ
ലൂക്കോ​സി​ന്റെ പുസ്‌തകം—ആമുഖ​വീ​ഡി​യോ
ലൂക്കോസിന്റെ സുവിശേഷം—ചില പ്രധാനസംഭവങ്ങൾ

സാധി​ക്കു​ന്നി​ട​ത്തോ​ളം, സംഭവങ്ങൾ അവ നടന്ന ക്രമത്തിൽത്ത​ന്നെ​യാ​ണു കൊടു​ത്തി​രി​ക്കു​ന്നത്‌

ഓരോ സുവി​ശേ​ഷ​ത്തി​ന്റെ​യും ഭൂപട​ത്തിൽ അടയാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു വ്യത്യ​സ്‌ത​മായ സംഭവ​പ​ര​മ്പ​ര​ക​ളാണ്‌

1. ദേവാ​ല​യ​ത്തിൽവെച്ച്‌ സെഖര്യ​ക്കു പ്രത്യ​ക്ഷ​നായ ഗബ്രിയേൽ ദൂതൻ യോഹ​ന്നാൻ സ്‌നാ​പ​കന്റെ ജനനം മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (ലൂക്ക 1:8, 11-13)

2. യേശു​വി​ന്റെ ജനനത്തെ തുടർന്ന്‌ ബേത്ത്‌ലെ​ഹെ​മിന്‌ അടുത്തുള്ള വെളി​മ്പ്ര​ദേ​ശ​ത്തു​വെച്ച്‌ ദൈവ​ദൂ​ത​ന്മാർ ഇടയന്മാർക്കു പ്രത്യ​ക്ഷ​പ്പെ​ടു​ന്നു (ലൂക്ക 2:8-11)

3. 12 വയസ്സുള്ള യേശു ദേവാ​ല​യ​ത്തിൽവെച്ച്‌ ഉപദേ​ഷ്ടാ​ക്ക​ന്മാ​രോ​ടു സംസാ​രി​ക്കു​ന്നു (ലൂക്ക 2:41-43, 46, 47)

4. പിശാച്‌ യേശു​വി​നെ “ദേവാ​ല​യ​ത്തി​ന്റെ ഏറ്റവും ഉയർന്ന ഭാഗത്ത്‌” നിറു​ത്തു​ന്നു, പ്രലോ​ഭി​പ്പി​ക്കു​ന്നു (മത്ത 4:5-7; ലൂക്ക 4:9, 12, 13)

5. നസറെ​ത്തി​ലെ സിന​ഗോ​ഗിൽവെച്ച്‌ യേശു യശയ്യയു​ടെ ചുരു​ളിൽനിന്ന്‌ വായി​ക്കു​ന്നു (ലൂക്ക 4:16-19)

6. യേശു​വി​നെ സ്വന്തം നാട്ടു​കാർ അംഗീ​ക​രി​ക്കു​ന്നില്ല (ലൂക്ക 4:28-30)

7. യേശു നയിനി​ലേക്കു യാത്ര ചെയ്യുന്നു, സാധ്യ​ത​യ​നു​സ​രിച്ച്‌ കഫർന്ന​ഹൂ​മിൽനിന്ന്‌ (ലൂക്ക 7:1, 11)

8. നയിനിൽ യേശു ഒരു വിധവ​യു​ടെ ഒരേ ഒരു മകനെ ഉയിർപ്പി​ക്കു​ന്നു (ലൂക്ക 7:12-15)

9. യേശു ഗലീല​യിൽ രണ്ടാം പ്രസം​ഗ​പ​ര്യ​ടനം നടത്തുന്നു (ലൂക്ക 8:1-3)

10. യേശു യായീ​റൊ​സി​ന്റെ മകളെ ഉയിർപ്പി​ക്കു​ന്നു, സാധ്യ​ത​യ​നു​സ​രിച്ച്‌ കഫർന്ന​ഹൂ​മിൽവെച്ച്‌ (മത്ത 9:23-25; മർ 5:38, 41, 42; ലൂക്ക 8:49, 50, 54, 55)

11. ശമര്യ​യി​ലൂ​ടെ യരുശ​ലേ​മി​ലേക്കു യാത്ര ചെയ്യുന്ന യേശു, ‘മനുഷ്യ​പു​ത്രനു തല ചായി​ക്കാൻ ഇടമില്ല’ എന്നു പറയുന്നു (ലൂക്ക 9:57, 58)

12. യേശു 70 പേരെ അയയ്‌ക്കു​ന്നു, യഹൂദ്യ ആയിരു​ന്നി​രി​ക്കാം അവരുടെ പ്രദേശം (ലൂക്ക 10:1, 2)

13. യരീ​ഹൊ​യി​ലേ​ക്കുള്ള വഴിയി​ലൂ​ടെ യാത്ര ചെയ്‌ത നല്ല ശമര്യ​ക്കാ​രന്റെ ദൃഷ്ടാന്തം (ലൂക്ക 10:30, 33, 34, 36, 37)

14. യരുശ​ലേ​മി​ലേക്കു പോകുന്ന വഴിക്ക്‌ യേശു പെരി​യ​യി​ലെ നഗരങ്ങ​ളി​ലും ഗ്രാമ​ങ്ങ​ളി​ലും പഠിപ്പി​ക്കു​ന്നു (ലൂക്ക 13:22)

15. ശമര്യ​ക്കും ഗലീല​യ്‌ക്കും ഇടയി​ലൂ​ടെ പോകു​മ്പോൾ യേശു പത്തു കുഷ്‌ഠ​രോ​ഗി​കളെ സുഖ​പ്പെ​ടു​ത്തു​ന്നു (ലൂക്ക 17:11-14)

16. യേശു യരീ​ഹൊ​യിൽ നികു​തി​പി​രി​വു​കാ​ര​നായ സക്കായി​യെ സന്ദർശി​ക്കു​ന്നു (ലൂക്ക 19:2-5)

17. യേശു ഗത്ത്‌ശെമന തോട്ട​ത്തിൽവെച്ച്‌ പ്രാർഥി​ക്കു​ന്നു (മത്ത 26:36, 39; മർ 14:32, 35, 36; ലൂക്ക 22:40-43)

18. കയ്യഫയു​ടെ വീട്ടു​മു​റ്റ​ത്തു​വെച്ച്‌ പത്രോസ്‌ യേശു​വി​നെ മൂന്നു പ്രാവ​ശ്യം തള്ളിപ്പ​റ​യു​ന്നു (മത്ത 26:69-75; മർ 14:66-72; ലൂക്ക 22:55-62; യോഹ 18:25-27)

19. തലയോ​ടി​ടം (ഗൊൽഗോഥ) എന്നു വിളി​ക്കുന്ന സ്ഥലത്തു​വെച്ച്‌ യേശു കുറ്റവാ​ളി​യോട്‌ “നീ എന്റെകൂ​ടെ പറുദീ​സ​യി​ലു​ണ്ടാ​യി​രി​ക്കും” എന്നു പറയുന്നു (ലൂക്ക 23:33, 42, 43)

20. എമ്മാവൂ​സി​ലേ​ക്കുള്ള വഴിയിൽവെച്ച്‌ യേശു രണ്ടു ശിഷ്യ​ന്മാർക്കു പ്രത്യ​ക്ഷ​നാ​കു​ന്നു (ലൂക്ക 24:13, 15, 16, 30-32)

21. യേശു ശിഷ്യ​ന്മാ​രെ ബഥാന്യ​വരെ കൂട്ടി​ക്കൊ​ണ്ടു​പോ​കു​ന്നു; അടുത്തുള്ള ഒലിവു​മ​ല​യിൽവെച്ച്‌ യേശു സ്വർഗാ​രോ​ഹണം ചെയ്യുന്നു (ലൂക്ക 24:50, 51)

ഹെരോ​ദി​ന്റെ ദേവാ​ല​യ​ത്തി​ലേക്കു പ്രവേ​ശി​ക്കു​മ്പോൾ

ദേവാ​ല​യ​ത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തി​ലേക്കു നടന്നടു​ക്കു​മ്പോൾ സെഖര്യ കണ്ടിരി​ക്കാൻ സാധ്യ​ത​യുള്ള കാര്യ​ങ്ങ​ളാണ്‌ ഈ വീഡി​യോ​യിൽ. ഹെരോദ്‌ പണിത ദേവാ​ല​യ​ത്തിന്‌ 15 നില കെട്ടി​ട​ത്തി​ന്റെ ഉയരമു​ണ്ടാ​യി​രു​ന്നെന്നു ചിലർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌ ദേവാ​ല​യ​ത്തി​ന്റെ മുൻവശം സ്വർണം പൂശി​യ​താ​യി​രു​ന്നു. അതു കിഴക്ക്‌ ദിക്കിന്‌ അഭിമു​ഖ​മാ​യി​രു​ന്ന​തു​കൊണ്ട്‌ ഉദയസൂ​ര്യ​ന്റെ രശ്‌മി​കൾ തട്ടു​മ്പോൾ കണ്ണഞ്ചി​ക്കുന്ന ശോഭ​യോ​ടെ വെട്ടി​ത്തി​ള​ങ്ങി​യി​രി​ക്കാം.

(1) സ്‌ത്രീ​ക​ളു​ടെ മുറ്റം

(2) ദഹനയാ​ഗ​പീ​ഠം

(3) വിശു​ദ്ധ​ത്തി​ലേ​ക്കുള്ള പ്രവേ​ശ​ന​ക​വാ​ടം

(4) ലോഹം വാർത്തു​ണ്ടാ​ക്കിയ കടൽ

ദൈവ​നാ​മം നാല്‌ എബ്രാ​യാ​ക്ഷ​ര​ങ്ങ​ളിൽ കൊടു​ത്തി​രി​ക്കുന്ന സിമാ​ക്ക​സി​ന്റെ ഗ്രീക്കു​പ​രി​ഭാഷ

സിമാക്കസിന്റെ ഗ്രീക്കു​പ​രി​ഭാ​ഷ​യു​ടെ ഒരു ഭാഗമാണ്‌ ഇവിടെ കാണി​ച്ചി​രി​ക്കു​ന്നത്‌. ഈ തുകൽച്ചു​രുൾ എ.ഡി. മൂന്നാം നൂറ്റാ​ണ്ടി​ലെ​യോ നാലാം നൂറ്റാ​ണ്ടി​ലെ​യോ ആണെന്നു കരുത​പ്പെ​ടു​ന്നു. സങ്ക 69:30, 31 വാക്യ​ങ്ങ​ളാണ്‌ (സെപ്‌റ്റു​വ​ജി​ന്റിസങ്ക 68:31, 32) ഇവിടെ കാണി​ച്ചി​രി​ക്കു​ന്നത്‌. സിമാ​ക്കസ്‌ തന്റെ ഗ്രീക്കു​പ​രി​ഭാഷ തയ്യാറാ​ക്കി​യത്‌ എ.ഡി. രണ്ടാം നൂറ്റാ​ണ്ടി​ലാണ്‌. ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കുന്ന ശകലം ‘പി. വിൻഡോ​ബോ​നെൻസിസ്‌ ഗ്രീക്ക്‌ 39777’ എന്നാണ്‌ അറിയ​പ്പെ​ടു​ന്നത്‌. ഇത്‌ ഇപ്പോൾ വിയന്ന​യി​ലെ ഓസ്‌ട്രി​യൻ ദേശീയ ലൈ​ബ്ര​റി​യിൽ സൂക്ഷി​ച്ചി​രി​ക്കു​ന്നു. ഈ പരിഭാഷ ഗ്രീക്കി​ലു​ള്ള​താ​ണെ​ങ്കി​ലും ഇവിടെ കാണി​ച്ചി​രി​ക്കുന്ന ഭാഗത്ത്‌ ദൈവ​നാ​മം പുരാതന എബ്രാ​യ​ലി​പി​യിൽ ( അഥവാ ) രണ്ടു പ്രാവ​ശ്യം കൊടു​ത്തി​രി​ക്കു​ന്ന​താ​യി കാണാം. ലൂക്ക 1:46-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന വാക്കുകൾ പറഞ്ഞ​പ്പോൾ മറിയ​യു​ടെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌ സങ്ക 69:30, 31 ആയിരി​ക്കാം. ആ സങ്കീർത്ത​ന​ഭാ​ഗ​ത്തി​ന്റെ മൂല എബ്രാ​യ​പാ​ഠ​ത്തി​ലും ദൈവ​നാ​മം കാണാം. ചുരു​ക്ക​ത്തിൽ, ലൂക്ക 1:46-ൽ ദൈവ​നാ​മം ഉപയോ​ഗി​ക്കാൻ രണ്ടു കാരണ​ങ്ങ​ളുണ്ട്‌: ഒന്ന്‌, മറിയ​യു​ടെ മനസ്സി​ലു​ണ്ടാ​യി​രു​ന്നി​രി​ക്കാൻ സാധ്യ​ത​യുള്ള എബ്രാ​യ​തി​രു​വെ​ഴു​ത്തു​ഭാ​ഗത്ത്‌ ദൈവ​നാ​മം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. രണ്ട്‌, ഇവിടെ കാണി​ച്ചി​രി​ക്കുന്ന സിമാക്കസിന്റെ ഗ്രീക്കു​പ​രി​ഭാ​ഷ​യി​ലും ദൈവ​നാ​മത്തെ കുറി​ക്കുന്ന നാല്‌ എബ്രാ​യാ​ക്ഷ​രങ്ങൾ കാണാം.​—ലൂക്ക 1:46-ന്റെ പഠനക്കു​റി​പ്പും അനു. സി-യും കാണുക.

എഴുത്തു​പ​ല​കകൾ
എഴുത്തു​പ​ല​കകൾ

“അവന്റെ പേര്‌ യോഹ​ന്നാൻ എന്നാണ്‌” എന്നു സെഖര്യ എബ്രാ​യ​ഭാ​ഷ​യിൽ എഴുതി​ക്കാ​ണി​ച്ചത്‌ ഈ ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്ന​തു​പോ​ലുള്ള ഒരു എഴുത്തു​പ​ല​ക​യി​ലാ​യി​രി​ക്കാം. തടി​കൊണ്ട്‌ ഉണ്ടാക്കിയ ഇത്തരം എഴുത്തു​പ​ല​കകൾ പണ്ട്‌ മധ്യപൂർവ​ദേ​ശത്ത്‌ നൂറ്റാ​ണ്ടു​ക​ളോ​ളം ഉപയോ​ഗ​ത്തി​ലു​ണ്ടാ​യി​രു​ന്നു. അവയുടെ വിളു​മ്പിന്‌ ഉള്ളിലെ ഭാഗത്ത്‌ നേരിയ കനത്തിൽ മെഴുകു നിറയ്‌ക്കും. എന്നിട്ട്‌ മൃദു​ല​മായ ആ പ്രതല​ത്തിൽ ഇരുമ്പോ വെങ്കല​മോ ആനക്കൊ​മ്പോ കൊണ്ടുള്ള ഒരു എഴുത്തു​കോൽ ഉപയോ​ഗിച്ച്‌ എഴുതും. പൊതു​വേ എഴുത്തു​കോ​ലി​ന്റെ ഒരറ്റം കൂർത്ത​തും മറ്റേ അറ്റം ഉളി​പോ​ലെ പരന്നതും ആയിരി​ക്കും. എഴുതി​യതു മായ്‌ച്ച്‌, അവിടം വീണ്ടും മിനു​സ​പ്പെ​ടു​ത്താ​നാ​ണു പരന്ന അറ്റം ഉപയോ​ഗി​ച്ചി​രു​ന്നത്‌. ചില​പ്പോ​ഴൊ​ക്കെ ഒന്നോ അതില​ധി​ക​മോ എഴുത്തു​പ​ല​കകൾ ചെറിയ തുകൽവാ​റു​കൾകൊണ്ട്‌ ബന്ധിച്ചി​രു​ന്നു. ബിസി​നെ​സ്സു​കാർ, പണ്ഡിത​ന്മാർ, വിദ്യാർഥി​കൾ, നികു​തി​പി​രി​വു​കാർ എന്നിവർ ഇത്തരം എഴുത്തു​പ​ല​കകൾ ഉപയോ​ഗി​ച്ചി​രു​ന്നത്‌, ഏറെ കാല​ത്തേക്ക്‌ സൂക്ഷി​ച്ചു​വെ​ക്കേ​ണ്ട​തി​ല്ലാത്ത വിവരങ്ങൾ രേഖ​പ്പെ​ടു​ത്താൻ മാത്ര​മാണ്‌. ഫോ​ട്ടോ​യിൽ കാണി​ച്ചി​രി​ക്കുന്ന എഴുത്തു​പ​ല​കകൾ ഈജി​പ്‌തിൽനിന്ന്‌ കണ്ടെടു​ത്ത​വ​യാണ്‌. അവ എ.ഡി. രണ്ടാം നൂറ്റാ​ണ്ടി​ലേ​തോ മൂന്നാം നൂറ്റാ​ണ്ടി​ലേ​തോ ആണെന്നു കരുത​പ്പെ​ടു​ന്നു.