വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആമുഖ​വും ഉള്ളടക്ക​വും

ആമുഖ​വും ഉള്ളടക്ക​വും

ഏകദേശം 2,000 വർഷം മുമ്പ്‌ ഇസ്രാ​യേ​ലിൽ ജീവി​ച്ചി​രുന്ന മഹാനായ ഒരു അധ്യാ​പ​ക​നാ​യി​രു​ന്നു യേശു​ക്രി​സ്‌തു. അദ്ദേഹം ഒരിക്കൽ ഗലീല​ക്ക​ടൽത്തീ​ര​ത്തിന്‌ അടുത്തുള്ള മലയിൽവെച്ച്‌ പ്രധാ​ന​പ്പെട്ട ഉപദേ​ശങ്ങൾ അടങ്ങിയ ഒരു പ്രസംഗം നടത്തി. ഗിരി​പ്ര​ഭാ​ഷണം എന്ന്‌ അറിയ​പ്പെ​ടുന്ന ഈ പ്രസംഗം ബൈബി​ളി​ലെ മത്തായി​യു​ടെ പുസ്‌ത​ക​ത്തി​ന്റെ 5 മുതൽ 7 വരെയുള്ള അധ്യാ​യ​ങ്ങ​ളി​ലാ​ണു കാണു​ന്നത്‌. നിങ്ങൾക്ക്‌ അതിൽനിന്ന്‌ പലതും പഠിക്കാ​നാ​കും.

  • അധ്യായം 5

    • യേശു മലയിൽവെച്ച്‌ പഠിപ്പി​ച്ചു​തു​ട​ങ്ങു​ന്നു (1, 2)

    • സന്തോ​ഷ​ത്തിന്‌ ഒൻപതുകാരണങ്ങൾ (3-12)

    • ഉപ്പ്‌, വെളിച്ചം (13-16)

    • യേശു നിയമം നിവർത്തി​ക്കു​ന്നു (17-20)

    • കോപം (21-26),വ്യഭിചാരം (27-30), വിവാ​ഹ​മോ​ചനം (31, 32), നേർച്ച (33-37), പ്രതി​കാ​രം (38-42), ശത്രു​ക്ക​ളോ​ടുള്ള സ്‌നേഹം (43-48) എന്നിവ​യോ​ടു ബന്ധപ്പെട്ട ഉപദേശം

  • അധ്യായം 6

    • നീതി​മാ​നാ​യി നടിക്കു​ന്നതു നിറു​ത്തുക (1-4)

    • പ്രാർഥി​ക്കേണ്ട വിധം (5-15)

      • മാതൃ​കാ​പ്രാർഥന (9-13)

    • ഉപവാസം (16-18)

    • ഭൂമി​യി​ലെ​യും സ്വർഗ​ത്തി​ലെ​യും നിക്ഷേ​പങ്ങൾ (19-24)

    • ഇനി ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌ (25-34)

      • ദൈവ​രാ​ജ്യ​ത്തിന്‌ എപ്പോ​ഴും ഒന്നാം സ്ഥാനം കൊടു​ക്കുക (33)

  • അധ്യായം 7

    • വിധി​ക്കു​ന്നതു നിറു​ത്തുക (1-6)

    • ചോദി​ച്ചു​കൊ​ണ്ടി​രി​ക്കുക, അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കുക, മുട്ടി​ക്കൊ​ണ്ടി​രി​ക്കുക (7-11)

    • സുവർണ​നി​യമം (12)

    • ഇടുങ്ങിയ വാതിൽ (13, 14)

    • അവരുടെ ഫലങ്ങളാൽതിരിച്ചറിയുന്നു (15-23)

    • പാറപ്പു​റത്ത്‌ പണിത വീടും മണലിൽ പണിത വീടും (24-27)

    • യേശു പഠിപ്പി​ക്കുന്ന രീതി കണ്ട്‌ ജനക്കൂട്ടം അതിശ​യി​ക്കു​ന്നു (28, 29)