വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 2—ഓർക്കുന്നുണ്ടോ?

ഭാഗം 2—ഓർക്കുന്നുണ്ടോ?

താഴെ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങൾ അധ്യാ​പ​ക​നോ​ടൊ​പ്പം ചർച്ച ചെയ്യുക:

  1. ദൈവം വ്യാജ​മ​ത​ങ്ങളെ എന്തു ചെയ്യും?

    (പാഠം 13 കാണുക.)

  2. പുറപ്പാട്‌ 20:4-6 വായി​ക്കുക.

    • തന്നെ ആരാധി​ക്കാൻ വേണ്ടി ആളുകൾ പ്രതി​മകൾ ഉപയോ​ഗി​ക്കു​മ്പോൾ യഹോ​വ​യ്‌ക്ക്‌ എന്തു തോന്നും?

      (പാഠം 14 കാണുക.)

  3. യേശു ആരാണ്‌?

    (പാഠം 15 കാണുക.)

  4. യേശു​വി​ന്റെ ഏതെല്ലാം ഗുണങ്ങ​ളാണ്‌ നിങ്ങൾക്ക്‌ ഏറ്റവും ഇഷ്ടപ്പെ​ട്ടത്‌?

    (പാഠം 17 കാണുക.)

  5. യോഹ​ന്നാൻ 13:34, 35; പ്രവൃ​ത്തി​കൾ 5:42 എന്നീ വാക്യങ്ങൾ വായി​ക്കുക.

    • യഥാർഥ ക്രിസ്‌ത്യാ​നി​കൾ ആരാണ്‌? അവർ യഥാർഥ ക്രിസ്‌ത്യാ​നി​ക​ളാ​ണെന്ന്‌ നിങ്ങൾ ഉറപ്പിച്ചു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

      (പാഠം 18, 19 കാണുക.)

  6. സഭയുടെ തല ആരാണ്‌? സഭയ്‌ക്ക്‌ നേതൃ​ത്വം കൊടു​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

    (പാഠം 20 കാണുക.)

  7. മത്തായി 24:14 വായി​ക്കുക.

    • ഈ പ്രവചനം ഇന്ന്‌ നടപ്പി​ലാ​കു​ന്നത്‌ എങ്ങനെ​യാണ്‌?

    • നിങ്ങൾ ആരോ​ടാണ്‌ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്നത്‌?

      (പാഠം 21, 22 കാണുക.)

  8. സ്‌നാനം ഒരു നല്ല ഭാവി​ക്കു​വേ​ണ്ടി​യുള്ള ­തുടക്കമാണെന്ന്‌ നിങ്ങൾക്ക്‌ തോന്നു​ന്നു​ണ്ടോ? എന്തു​കൊണ്ട്‌?

    (പാഠം 23 കാണുക.)

  9. സാത്താ​ന്റെ​യും ഭൂതങ്ങ​ളു​ടെ​യും പിടി​യിൽനിന്ന്‌ നമുക്ക്‌ നമ്മളെ​ത്തന്നെ എങ്ങനെ സംരക്ഷി​ക്കാൻ കഴിയും?

    (പാഠം 24 കാണുക.)

  10. ദൈവ​ത്തി​നു നമ്മളെ​ക്കു​റി​ച്ചുള്ള ഉദ്ദേശ്യം ­എന്താണ്‌?

    (പാഠം 25 കാണുക.)

  11. ആളുകൾ കഷ്ടപ്പാ​ടും ദുരി​ത​വും അനുഭ​വി​ക്കു​ന്ന​തും മരിക്കു​ന്ന​തും എന്തു​കൊണ്ട്‌?

    (പാഠം 26 കാണുക.)

  12. യോഹ​ന്നാൻ 3:16 വായി​ക്കുക.

    • പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും പിടി​യിൽനിന്ന്‌ നമ്മളെ രക്ഷിക്കാൻ യഹോവ എന്താണ്‌ ചെയ്‌തത്‌?

      (പാഠം 27 കാണുക.)

  13. സഭാ​പ്ര​സം​ഗകൻ 9:5 വായി​ക്കുക.

    • മരിക്കു​മ്പോൾ നമുക്ക്‌ എന്തു സംഭവി​ക്കു​ന്നു?

    • മരിച്ചു​പോയ ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾക്കു​വേണ്ടി യേശു എന്തു ചെയ്യും?

      (പാഠം 29, 30 കാണുക.)

  14. ദൈവ​രാ​ജ്യ​ഭ​രണം മറ്റ്‌ ഏതൊരു ഭരണ​ത്തേ​ക്കാ​ളും മികച്ച​താ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

    (പാഠം 31, 33 കാണുക.)

  15. ദൈവ​രാ​ജ്യം ഇപ്പോൾ ഭരിക്കു​ന്നു​ണ്ടെന്ന്‌ നിങ്ങൾ വിശ്വ​സി​ക്കു​ന്നു​ണ്ടോ? എന്തു​കൊണ്ട്‌? ദൈവ​രാ​ജ്യം ഭരണം തുടങ്ങി​യത്‌ എപ്പോൾ?

    (പാഠം 32 കാണുക.)