വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 17

യേശുവിന്റെ ആകർഷകമായ ഗുണങ്ങൾ

യേശുവിന്റെ ആകർഷകമായ ഗുണങ്ങൾ

ഭൂമി​യിൽവെച്ച്‌ യേശു പറഞ്ഞതും ചെയ്‌ത​തും ആയ കാര്യങ്ങൾ പഠിക്കു​മ്പോൾ യേശു​വി​നോ​ടും പിതാ​വായ യഹോ​വ​യോ​ടും നമ്മൾ കൂടുതൽ അടുക്കും. ആകർഷ​ക​മായ ആ ഗുണങ്ങ​ളിൽ ചിലത്‌ ഏതൊ​ക്കെ​യാണ്‌? നമ്മുടെ ജീവി​ത​ത്തിൽ യേശു​വി​ന്റെ ആ ഗുണങ്ങൾ നമുക്ക്‌ എങ്ങനെ പകർത്താം?

1. യേശു പിതാ​വി​നെ​പ്പോ​ലെ​ത​ന്നെ​യാണ്‌ എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

കോടി​ക്ക​ണ​ക്കിന്‌ വർഷങ്ങൾ യേശു യഹോ​വ​യോ​ടൊ​പ്പം സ്വർഗ​ത്തിൽ ഉണ്ടായി​രു​ന്നു. സ്‌നേ​ഹ​വാ​നായ തന്റെ പിതാ​വിൽനിന്ന്‌ യേശു ധാരാളം കാര്യങ്ങൾ കണ്ടുപ​ഠി​ച്ചു. അങ്ങനെ യേശു​വിന്‌ യഹോ​വ​യെ​പ്പോ​ലെ ചിന്തി​ക്കാ​നും പ്രവർത്തി​ക്കാ​നും യഹോ​വ​യു​ടെ വികാ​രങ്ങൾ പ്രകടി​പ്പി​ക്കാ​നും കഴിഞ്ഞു. (യോഹ​ന്നാൻ 5:19 വായി​ക്കുക.) “എന്നെ കണ്ടിട്ടു​ള്ളവൻ പിതാ​വി​നെ​യും കണ്ടിരി​ക്കു​ന്നു” എന്ന്‌ പറയാൻ കഴിയു​ന്നത്ര യേശു യഹോ​വയെ അനുക​രി​ച്ചു. (യോഹ​ന്നാൻ 14:9) അതു​കൊണ്ട്‌, യേശു​വി​ന്റെ വ്യക്തി​ത്വ​ത്തെ​ക്കു​റി​ച്ചു പഠിക്കു​ന്തോ​റും യഹോ​വയെ കൂടുതൽ നന്നായി അറിയാൻ കഴിയും. ഉദാഹ​ര​ണ​ത്തിന്‌, യേശു ആളുക​ളോട്‌ ദയയോ​ടെ ഇടപെ​ട്ട​തിൽനിന്ന്‌ യഹോവ നമ്മളോട്‌ എങ്ങനെ ഇടപെ​ടു​മെന്നു മനസ്സി​ലാ​ക്കാം.

2. യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ യേശു എങ്ങനെ​യാണ്‌ കാണി​ച്ചത്‌?

യേശു പറഞ്ഞു: “ഞാൻ പിതാ​വി​നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു ലോകം അറിയാൻ, പിതാവ്‌ എന്നോടു കല്‌പി​ച്ച​തെ​ല്ലാം ഞാൻ അങ്ങനെ​തന്നെ ചെയ്യു​ക​യാണ്‌.” (യോഹ​ന്നാൻ 14:31) ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ങ്ങ​ളിൽപ്പോ​ലും യഹോ​വയെ അനുസ​രി​ച്ചു​കൊണ്ട്‌ പിതാ​വി​നോ​ടുള്ള സ്‌നേഹം കാണിച്ചു. മാത്രമല്ല, തന്റെ പിതാ​വി​നെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കാൻ യേശു​വിന്‌ വളരെ ഇഷ്ടമാ​യി​രു​ന്നു. ആളുകൾ തന്റെ പിതാ​വി​നെ അറിയാ​നും പിതാ​വു​മാ​യി അടുത്ത ബന്ധത്തി​ലേക്കു വരാനും യേശു ആഗ്രഹി​ച്ചു.—യോഹ​ന്നാൻ 14:23.

3. ആളുകളെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ യേശു എങ്ങനെ​യാണ്‌ കാണി​ച്ചത്‌?

“മനുഷ്യ​മ​ക്ക​ളോട്‌ എനിക്കു പ്രത്യേ​ക​പ്രി​യം തോന്നി” എന്നാണ്‌ യേശു​വി​നെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നത്‌. (സുഭാ​ഷി​തങ്ങൾ 8:31) സ്വന്തം കാര്യം മാത്രം നോക്കാ​തെ, മറ്റുള്ള​വരെ സഹായി​ച്ചു​കൊ​ണ്ടും അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊ​ണ്ടും യേശു സ്‌നേഹം കാണിച്ചു. യേശു അത്ഭുതങ്ങൾ ചെയ്‌തത്‌ മറ്റുള്ള​വ​രോട്‌ മനസ്സലിവ്‌ തോന്നി​യി​ട്ടാണ്‌, അല്ലാതെ തനിക്കു ശക്തിയു​ണ്ടെന്നു കാണി​ക്കാൻവേണ്ടി മാത്രമല്ല. (മർക്കോസ്‌ 1:40-42) യേശു ആളുക​ളോട്‌ ദയയോ​ടെ ഇടപെട്ടു, ആരോ​ടും വേർതി​രി​വു കാണി​ച്ചില്ല. തന്നെ ശ്രദ്ധിച്ച നല്ല മനസ്സുള്ള ആളുകൾക്ക്‌ യേശു ആശ്വാ​സ​വും പ്രത്യാ​ശ​യും പകർന്നു. മനുഷ്യ​കു​ടും​ബ​ത്തോ​ടുള്ള സ്‌നേഹം കാരണം യേശു കഷ്ടപ്പാ​ടു​കൾ സഹിക്കാ​നും മരിക്കാ​നും തയ്യാറാ​യി. എന്നാൽ താൻ പറയുന്ന കാര്യങ്ങൾ അനുസ​രി​ക്കു​ന്ന​വ​രോ​ടു യേശു​വിന്‌ ഇന്നും ഒരു പ്രത്യേക സ്‌നേ​ഹ​മുണ്ട്‌.—യോഹ​ന്നാൻ 15:13, 14 വായി​ക്കുക.

ആഴത്തിൽ പഠിക്കാൻ

യേശു എങ്ങനെ​യുള്ള ഒരു വ്യക്തി​യാ​ണെന്ന്‌ നമുക്ക്‌ കൂടു​ത​ലാ​യി നോക്കാം. യേശു മറ്റുള്ള​വ​രോ​ടു സ്‌നേ​ഹ​ത്തോ​ടെ ഇടപെട്ടു, ഉദാര​മാ​യി കൊടു​ത്തു. അത്‌ നമുക്ക്‌ എങ്ങനെ അനുക​രി​ക്കാ​മെന്ന്‌ പഠിക്കാം.

4. യേശു പിതാ​വി​നെ സ്‌നേ​ഹി​ക്കു​ന്നു

ദൈവ​ത്തോ​ടുള്ള സ്‌നേഹം എങ്ങനെ കാണി​ക്കാ​മെന്ന്‌ യേശു​വി​ന്റെ ജീവി​ത​ത്തിൽനി​ന്നു നമുക്കു പഠിക്കാം. ലൂക്കോസ്‌ 6:12; യോഹ​ന്നാൻ 15:10; 17:26 എന്നീ വാക്യങ്ങൾ വായി​ക്കുക. ഓരോ വാക്യ​വും വായി​ച്ചിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • യേശു​വി​നെ​പ്പോ​ലെ നമ്മൾ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ എങ്ങനെ കാണി​ക്കാം?

യേശു തന്റെ പിതാ​വി​നെ സ്‌നേ​ഹി​ക്കു​ക​യും പ്രാർഥ​ന​യി​ലൂ​ടെ പിതാ​വി​നോ​ടു കൂടെ​ക്കൂ​ടെ സംസാ​രി​ക്കു​ക​യും ചെയ്‌തു

5. യേശു ആളുക​ളോട്‌ മനസ്സലി​വോ​ടെ ഇടപെ​ടു​ന്നു

യേശു സ്വന്തം കാര്യ​ങ്ങ​ളെ​ക്കാൾ മറ്റുള്ള​വ​രു​ടെ ആവശ്യ​ങ്ങൾക്കാണ്‌ പ്രാധാ​ന്യം കൊടു​ത്തത്‌. ക്ഷീണി​ച്ചി​രു​ന്ന​പ്പോൾപ്പോ​ലും തന്റെ ശക്തിയും സമയവും ഒക്കെ മറ്റുള്ള​വർക്കു​വേണ്ടി ഉപയോ​ഗി​ക്കാൻ യേശു​വിന്‌ മടി​യൊ​ന്നും തോന്നി​യില്ല. മർക്കോസ്‌ 6:30-44 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾ ചർച്ച ചെയ്യുക:

  • മറ്റുള്ള​വരെ സഹായി​ക്കാൻ തനിക്കു മനസ്സു​ണ്ടെന്ന്‌ യേശു കാണി​ച്ചത്‌ എങ്ങനെ​യെ​ല്ലാ​മാണ്‌?—31, 34, 41, 42 വാക്യങ്ങൾ കാണുക.

  • ആളുകളെ സഹായി​ക്കാൻ യേശു​വിന്‌ തോന്നി​യത്‌ എന്തു​കൊ​ണ്ടാണ്‌?—34-ാം വാക്യം കാണുക.

  • യേശു പകർത്തി​യത്‌ യഹോ​വ​യു​ടെ ഗുണങ്ങ​ളാണ്‌. ഇതിൽനിന്ന്‌ യഹോ​വ​യെ​ക്കു​റിച്ച്‌ നമുക്ക്‌ എന്തു പഠിക്കാം?

  • യേശു​വി​നെ അനുക​രി​ച്ചു​കൊണ്ട്‌ നമുക്ക്‌ മറ്റുള്ള​വരെ എങ്ങനെ സ്‌നേ​ഹി​ക്കാം?

6. യേശു ഉദാര​മാ​യി കൊടു​ക്കു​ന്നു

ഒരുപാ​ടൊ​ന്നും ഇല്ലായി​രു​ന്നെ​ങ്കി​ലും ഉള്ളതു കൊടു​ക്കാൻ യേശു​വി​നു മനസ്സാ​യി​രു​ന്നു. മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തിൽ യേശു ഒട്ടും പിശുക്കു കാണി​ച്ചില്ല. നമ്മളും അതു​പോ​ലെ ചെയ്യാ​നാണ്‌ യേശു പറയു​ന്നത്‌. പ്രവൃ​ത്തി​കൾ 20:35 വായി​ക്കുക. എന്നിട്ട്‌ ഈ ചോദ്യം ചർച്ച ചെയ്യുക:

  • സന്തോ​ഷ​മു​ള്ളവർ ആയിരി​ക്കാൻ എന്തു ചെയ്യണ​മെ​ന്നാണ്‌ യേശു പറഞ്ഞത്‌?

വീഡി​യോ കാണുക. അതിനു ശേഷം ഈ ചോദ്യം ചർച്ച ചെയ്യുക:

  • നമ്മുടെ കൈയിൽ അധിക​മൊ​ന്നും ഇല്ലെങ്കി​ലും മറ്റുള്ള​വർക്ക്‌ എങ്ങനെ​യൊ​ക്കെ കൊടു​ക്കാൻ കഴിയും?

നിങ്ങൾക്ക്‌ അറിയാ​മോ?

യേശുവിന്റെ നാമത്തിൽ യഹോ​വ​യോ​ടു പ്രാർഥി​ക്കാൻ ബൈബിൾ പഠിപ്പി​ക്കു​ന്നു. (യോഹ​ന്നാൻ 16:23, 24 വായി​ക്കുക.) അങ്ങനെ പ്രാർഥി​ക്കു​മ്പോൾ, നമ്മൾ യഹോ​വ​യു​ടെ സുഹൃ​ത്താ​കാൻവേണ്ടി യേശു ചെയ്‌ത കാര്യ​ങ്ങ​ളോട്‌ വിലമ​തിപ്പ്‌ കാണി​ക്കു​ക​യാണ്‌.

ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “നമ്മുടെ കഷ്ടപ്പാ​ടൊ​ന്നും ദൈവം കാണു​ന്നില്ല.”

  • യഹോ​വ​യു​ടെ ഗുണങ്ങ​ളാ​ണ​ല്ലോ യേശു പകർത്തി​യത്‌. അതു​കൊണ്ട്‌ യേശു ചെയ്‌ത കാര്യ​ങ്ങ​ളിൽനിന്ന്‌ യഹോവ നമുക്കു​വേണ്ടി കരുതു​മെന്ന്‌ എങ്ങനെ മനസ്സി​ലാ​ക്കാം?

ചുരു​ക്ക​ത്തിൽ

യേശു യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നു, ആളുക​ളെ​യും സ്‌നേ​ഹി​ക്കു​ന്നു. യഹോ​വ​യു​ടെ ഗുണങ്ങ​ളാണ്‌ യേശു പകർത്തി​യത്‌. അതു​കൊണ്ട്‌, യേശു​വി​നെ അടുത്ത​റി​യു​മ്പോൾ നമുക്ക്‌ യഹോ​വ​യെ​യും അടുത്ത്‌ അറിയാൻ കഴിയും.

ഓർക്കുന്നുണ്ടോ?

  • യേശു​വി​നെ​പ്പോ​ലെ, നമുക്ക്‌ എങ്ങനെ യഹോ​വയെ സ്‌നേ​ഹി​ക്കാം?

  • യേശു​വി​നെ​പ്പോ​ലെ, നമുക്ക്‌ എങ്ങനെ ആളുകളെ സ്‌നേ​ഹി​ക്കാം?

  • യേശു​വി​ന്റെ ഏതു ഗുണമാണ്‌ നിങ്ങൾക്ക്‌ ഏറ്റവും ഇഷ്ടപ്പെ​ട്ടത്‌?

നിങ്ങൾക്കു ചെയ്യാൻ

കൂടുതൽ മനസ്സി​ലാ​ക്കാൻ

നമുക്കു പകർത്താൻ കഴിയുന്ന യേശു​വി​ന്റെ ചില ഗുണങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക.

“യേശു​വി​നെ അനുക​രി​ക്കാൻ. . . (യേശു—വഴിയും സത്യവും ജീവനും, പേജ്‌ 317)

യേശുവിന്റെ നാമത്തിൽ പ്രാർഥി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം മനസ്സി​ലാ​ക്കുക.

“യേശു​വി​ന്റെ നാമത്തിൽ നമ്മൾ പ്രാർഥി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

യേശു കാഴ്‌ച​യിൽ എങ്ങനെ​യാ​യി​രു​ന്നെന്ന്‌ ബൈബിൾ എന്തെങ്കി​ലും പറയു​ന്നു​ണ്ടോ?

“യേശു​വി​നെ കാണാൻ എങ്ങനെ​യാ​യി​രു​ന്നു?” (വെബ്‌​സൈ​റ്റി​ലെ ലേഖനം)

യേശു സ്‌ത്രീ​ക​ളോ​ടു പെരു​മാ​റിയ വിധത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

“ദൈവം സ്‌ത്രീ​കളെ ആദരി​ക്കു​ക​യും മാനി​ക്കു​ക​യും ചെയ്യുന്നു” (വെബ്‌​സൈ​റ്റി​ലെ ലേഖനം)