ലൂക്കോസ്‌ എഴുതിയത്‌ 6:1-49

6  ഒരു ശബത്തു​ദി​വസം യേശു വിളഞ്ഞു​കി​ട​ക്കുന്ന വയലി​ലൂ​ടെ പോകു​ക​യാ​യി​രു​ന്നു. യേശുവിന്റെ ശിഷ്യ​ന്മാർ കതിർ പറിച്ച്‌+ കൈയിൽ ഇട്ട്‌ തിരുമ്മി തിന്നു.+  ഇതു കണ്ട ചില പരീശ​ന്മാർ, “നിങ്ങൾ എന്താ ശബത്തിൽ ചെയ്യാൻ പാടില്ലാത്ത* കാര്യം ചെയ്യുന്നത്‌”+ എന്നു ചോദിച്ചു.  എന്നാൽ യേശു അവരോ​ടു ചോദി​ച്ചു: “ദാവീദ്‌ തനിക്കും കൂടെ​യു​ള്ള​വർക്കും വിശന്ന​പ്പോൾ ചെയ്‌തത്‌ എന്താ​ണെന്നു നിങ്ങൾ വായി​ച്ചി​ട്ടി​ല്ലേ?+  ദാവീദ്‌ ദൈവ​ഭ​വ​ന​ത്തിൽ കയറി പുരോ​ഹി​ത​ന്മാ​ര​ല്ലാ​തെ മറ്റാരും തിന്നാൻ പാടില്ലാത്ത* കാഴ്‌ച​യപ്പം വാങ്ങി തിന്നു​ക​യും കൂടെ​യു​ള്ള​വർക്കു കൊടു​ക്കു​ക​യും ചെയ്‌തില്ലേ?”+  പിന്നെ യേശു അവരോ​ടു പറഞ്ഞു: “മനുഷ്യ​പു​ത്രൻ ശബത്തിനു കർത്താ​വാണ്‌.”+  മറ്റൊരു ശബത്തിൽ+ യേശു സിന​ഗോ​ഗിൽ ചെന്ന്‌ പഠിപ്പി​ക്കാൻതു​ടങ്ങി. വലതു​കൈ ശോഷിച്ച* ഒരാൾ അവിടെയുണ്ടായിരുന്നു.+  ശബത്തിൽ യേശു അയാളെ സുഖ​പ്പെ​ടു​ത്തു​മോ എന്നു കാണാൻ ശാസ്‌ത്രി​മാ​രും പരീശ​ന്മാ​രും യേശു​വി​നെ​ത്തന്നെ ശ്രദ്ധി​ച്ചു​കൊ​ണ്ടി​രു​ന്നു. എങ്ങനെ​യെ​ങ്കി​ലും യേശുവിന്റെ കുറ്റം കണ്ടുപി​ടി​ക്കുക എന്നതാ​യി​രു​ന്നു അവരുടെ ലക്ഷ്യം.+  യേശു​വിന്‌ അവരുടെ ചിന്ത മനസ്സി​ലാ​യി.+ അതു​കൊണ്ട്‌, കൈ ശോഷിച്ച* മനുഷ്യനോട്‌, “എഴുന്നേറ്റ്‌ നടുക്കു വന്ന്‌ നിൽക്ക്‌” എന്നു പറഞ്ഞു. അയാൾ എഴു​ന്നേറ്റ്‌ അവിടെ വന്ന്‌ നിന്നു.  യേശു അവരോ​ടു പറഞ്ഞു: “ഞാൻ നിങ്ങ​ളോട്‌ ഒന്നു ചോദി​ക്കട്ടെ: ശബത്തിൽ ഉപകാരം ചെയ്യു​ന്ന​തോ ഉപദ്ര​വി​ക്കു​ന്ന​തോ, ജീവൻ രക്ഷിക്കു​ന്ന​തോ നശിപ്പി​ക്കു​ന്ന​തോ ഏതാണു ശരി?”*+ 10  പിന്നെ ചുറ്റും നിന്നി​രുന്ന എല്ലാവ​രെ​യും നോക്കി​യിട്ട്‌ യേശു ആ മനുഷ്യ​നോട്‌, “കൈ നീട്ടൂ” എന്നു പറഞ്ഞു. അയാൾ കൈ നീട്ടി. അതു സുഖ​പ്പെട്ടു. 11  ആകെ കലിപൂണ്ട അവർ യേശു​വി​നെ എന്തു ചെയ്യണ​മെന്നു കൂടി​യാ​ലോ​ചി​ച്ചു. 12  അന്നൊ​രി​ക്കൽ യേശു പ്രാർഥി​ക്കാ​നാ​യി മലയി​ലേക്കു പോയി.+ രാത്രി മുഴുവൻ ദൈവ​ത്തോ​ടു പ്രാർഥി​ച്ചു​കൊ​ണ്ടി​രു​ന്നു.+ 13  പ്രഭാ​ത​മാ​യ​പ്പോൾ യേശു ശിഷ്യ​ന്മാ​രെ വിളിച്ച്‌ അവരിൽനിന്ന്‌ 12 പേരെ തിര​ഞ്ഞെ​ടു​ത്തു. യേശു അവരെ അപ്പോ​സ്‌ത​ല​ന്മാർ എന്നു വിളിച്ചു.+ 14  യേശു പത്രോസ്‌ എന്നു പേരിട്ട ശിമോൻ, പത്രോസിന്റെ സഹോ​ദ​ര​നായ അന്ത്ര​യോസ്‌, യാക്കോബ്‌, യോഹ​ന്നാൻ, ഫിലി​പ്പോസ്‌,+ ബർത്തൊ​ലൊ​മാ​യി, 15  മത്തായി, തോമസ്‌,+ അൽഫാ​യി​യു​ടെ മകനായ യാക്കോബ്‌, “തീക്ഷ്‌ണ​ത​യു​ള്ളവൻ” എന്നു വിളി​ച്ചി​രുന്ന ശിമോൻ, 16  യാക്കോബിന്റെ മകനായ യൂദാസ്‌, ഒറ്റുകാ​ര​നാ​യി​ത്തീർന്ന യൂദാസ്‌ ഈസ്‌ക​ര്യോത്ത്‌ എന്നിവ​രാ​യി​രു​ന്നു അവർ. 17  യേശു അവരോ​ടൊ​പ്പം ഇറങ്ങി​വന്ന്‌ നിരപ്പായ ഒരു സ്ഥലത്ത്‌ നിന്നു. ശിഷ്യ​ന്മാ​രു​ടെ വലി​യൊ​രു കൂട്ടം അവി​ടെ​യു​ണ്ടാ​യി​രു​ന്നു; അതോ​ടൊ​പ്പം യഹൂദ്യ​യിൽ എല്ലായി​ട​ത്തു​നി​ന്നും യരുശ​ലേ​മിൽനി​ന്നും സോരിന്റെയും സീദോന്റെയും തീര​ദേ​ശ​ങ്ങ​ളിൽനി​ന്നും വലി​യൊ​രു ജനാവലി യേശു പറയു​ന്നതു കേൾക്കാ​നും രോഗങ്ങൾ ഭേദമാ​ക്കി​ക്കി​ട്ടാ​നും വേണ്ടി അവിടെ വന്നിരു​ന്നു.+ 18  അശുദ്ധാത്മാക്കൾ* ബാധിച്ച്‌ കഷ്ടപ്പെ​ട്ടി​രു​ന്ന​വർപോ​ലും സുഖം പ്രാപിച്ചു. 19  യേശു​വിൽനിന്ന്‌ ശക്തി പുറപ്പെട്ട്‌+ എല്ലാവ​രെ​യും സുഖ​പ്പെ​ടു​ത്തി​യ​തു​കൊണ്ട്‌ ജനം മുഴുവൻ യേശു​വി​നെ തൊടാൻ ശ്രമി​ച്ചു​കൊ​ണ്ടി​രു​ന്നു.+ 20  യേശു ശിഷ്യ​ന്മാ​രെ നോക്കി​ക്കൊണ്ട്‌ പറഞ്ഞു: “ദരിദ്രരായ നിങ്ങൾ സന്തുഷ്ടർ.+ കാരണം ദൈവ​രാ​ജ്യം നിങ്ങൾക്കു​ള്ള​താണ്‌.+ 21  “ഇപ്പോൾ വിശക്കുന്ന നിങ്ങൾ സന്തുഷ്ടർ. കാരണം നിങ്ങൾ തൃപ്‌ത​രാ​കും.+ “ഇപ്പോൾ കരയുന്ന നിങ്ങൾ സന്തുഷ്ടർ. കാരണം നിങ്ങൾ ചിരി​ക്കും.+ 22  “മനുഷ്യപുത്രന്റെ നാമത്തിൽ ആളുകൾ നിങ്ങളെ വെറുക്കുകയും+ ഒറ്റപ്പെടുത്തുകയും+ നിന്ദിക്കുകയും* നിങ്ങളു​ടെ പേര്‌ ചീത്തയാ​ക്കു​ക​യും ചെയ്യു​മ്പോൾ നിങ്ങൾ സന്തുഷ്ടർ.+ 23  അപ്പോൾ സന്തോ​ഷിച്ച്‌ തുള്ളി​ച്ചാ​ടുക. കാരണം സ്വർഗ​ത്തിൽ നിങ്ങളു​ടെ പ്രതി​ഫലം വലുതാണ്‌. അവരുടെ പൂർവി​കർ പ്രവാ​ച​ക​ന്മാ​രോ​ടും അങ്ങനെ​ത​ന്നെ​യാ​ണ​ല്ലോ ചെയ്‌തത്‌.+ 24  “എന്നാൽ ധനികരേ, നിങ്ങളു​ടെ കാര്യം കഷ്ടം!+ കാരണം നിങ്ങൾക്കുള്ള ആശ്വാസം നിങ്ങൾക്ക്‌ ഇപ്പോൾത്തന്നെ മുഴു​വ​നാ​യി കിട്ടി​ക്ക​ഴി​ഞ്ഞു.+ 25  “ഇപ്പോൾ തൃപ്‌ത​രാ​യി​രി​ക്കു​ന്ന​വരേ, നിങ്ങളു​ടെ കാര്യ​വും കഷ്ടം! കാരണം നിങ്ങൾ വിശന്നി​രി​ക്കും. “ഇപ്പോൾ ചിരി​ക്കു​ന്ന​വരേ, നിങ്ങളു​ടെ കാര്യം കഷ്ടം! കാരണം നിങ്ങൾ ദുഃഖിച്ച്‌ കരയും.+ 26  “എല്ലാവരും നിങ്ങളെ പുകഴ്‌ത്തി​പ്പ​റ​യു​മ്പോൾ നിങ്ങളു​ടെ കാര്യം കഷ്ടം!+ കാരണം അവരുടെ പൂർവി​കർ കള്ളപ്ര​വാ​ച​ക​ന്മാ​രെ​യും അങ്ങനെ പുകഴ്‌ത്തി​യി​ട്ടു​ണ്ട​ല്ലോ. 27  “എന്നാൽ എന്റെ വാക്കുകൾ കേട്ടു​കൊ​ണ്ടി​രി​ക്കുന്ന നിങ്ങ​ളോ​ടു ഞാൻ പറയുന്നു: ശത്രു​ക്കളെ സ്‌നേ​ഹി​ക്കുക, നിങ്ങളെ വെറു​ക്കു​ന്ന​വർക്കു നന്മ ചെയ്യുക,+ 28  നിങ്ങളെ ശപിക്കു​ന്ന​വരെ അനു​ഗ്ര​ഹി​ക്കുക, നിങ്ങളെ അപമാ​നി​ക്കു​ന്ന​വർക്കു​വേണ്ടി പ്രാർഥി​ക്കുക.+ 29  നിന്റെ ഒരു കവിളത്ത്‌ അടിക്കു​ന്ന​വനു മറ്റേ കവിളും കാണി​ച്ചു​കൊ​ടു​ക്കുക. നിന്റെ മേലങ്കി പിടി​ച്ചു​വാ​ങ്ങു​ന്ന​വന്‌ ഉള്ളങ്കി​കൂ​ടെ കൊടു​ത്തേ​ക്കുക.+ 30  നിന്നോ​ടു ചോദി​ക്കുന്ന എല്ലാവർക്കും കൊടു​ക്കുക.+ നിനക്കു​ള്ളത്‌ എടുത്തു​കൊ​ണ്ടു​പോ​കു​ന്ന​വ​നോട്‌ അതു തിരികെ ചോദി​ക്കു​ക​യു​മ​രുത്‌. 31  “മറ്റുള്ളവർ നിങ്ങൾക്കു ചെയ്‌തു​ത​ര​ണ​മെന്നു നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ അവർക്കും ചെയ്‌തു​കൊ​ടു​ക്കുക.*+ 32  “നിങ്ങളെ സ്‌നേ​ഹി​ക്കു​ന്ന​വരെ സ്‌നേ​ഹി​ക്കു​ന്ന​തിൽ അഭിമാ​നി​ക്കാൻ എന്തിരി​ക്കു​ന്നു? പാപി​കൾപോ​ലും അവരെ സ്‌നേ​ഹി​ക്കു​ന്ന​വരെ സ്‌നേ​ഹി​ക്കു​ന്നി​ല്ലേ?+ 33  നിങ്ങൾക്ക്‌ ഉപകാരം ചെയ്യു​ന്ന​വർക്ക്‌ ഉപകാരം ചെയ്യു​ന്ന​തിൽ അഭിമാ​നി​ക്കാൻ എന്തിരി​ക്കു​ന്നു? പാപി​കൾപോ​ലും അങ്ങനെ ചെയ്യു​ന്നി​ല്ലേ? 34  തിരികെ തരു​മെന്ന്‌ ഉറപ്പു​ള്ള​വർക്കു വായ്‌പ കൊടു​ത്താൽ അതിൽ അഭിമാ​നി​ക്കാൻ എന്തിരിക്കുന്നു?+ കൊടു​ക്കുന്ന അത്രയും​തന്നെ തിരികെ കിട്ടു​മെ​ന്നു​ള്ള​പ്പോൾ പാപി​കൾപോ​ലും പാപി​കൾക്കു വായ്‌പ കൊടുക്കുന്നില്ലേ? 35  എന്നാൽ നിങ്ങളോ, ശത്രു​ക്കളെ സ്‌നേ​ഹി​ക്കുക. ഉപകാരം ചെയ്യുക. ഒന്നും തിരികെ പ്രതീ​ക്ഷി​ക്കാ​തെ വായ്‌പ കൊടു​ക്കുക.+ എങ്കിൽ നിങ്ങളു​ടെ പ്രതി​ഫലം വളരെ വലുതാ​യി​രി​ക്കും. അപ്പോൾ നിങ്ങൾ അത്യുന്നതന്റെ പുത്ര​ന്മാ​രാ​കും. കാരണം, അത്യു​ന്നതൻ നന്ദി​കെ​ട്ട​വ​രോ​ടും ദുഷ്ടന്മാ​രോ​ടും ദയ കാണി​ക്കു​ന്ന​വ​നാ​ണ​ല്ലോ.+ 36  നിങ്ങളു​ടെ പിതാവ്‌ കരുണ​യു​ള്ള​വ​നാ​യി​രി​ക്കു​ന്ന​തു​പോ​ലെ നിങ്ങളും കരുണ​യു​ള്ള​വ​രാ​യി​രി​ക്കുക.+ 37  “വിധിക്കുന്നതു നിറു​ത്തുക! അപ്പോൾ നിങ്ങ​ളെ​യും വിധി​ക്കില്ല.+ കുറ്റ​പ്പെ​ടു​ത്തു​ന്നതു നിറു​ത്തുക! അപ്പോൾ നിങ്ങ​ളെ​യും കുറ്റ​പ്പെ​ടു​ത്തില്ല. എപ്പോ​ഴും ക്ഷമിക്കുക.* അപ്പോൾ നിങ്ങ​ളോ​ടും ക്ഷമിക്കും.*+ 38  കൊടു​ക്കു​ന്നത്‌ ഒരു ശീലമാ​ക്കുക.+ അപ്പോൾ ആളുകൾ നിങ്ങൾക്കും തരും.+ അമർത്തി, കുലു​ക്കി​ക്കൊ​ള്ളിച്ച്‌, നിറഞ്ഞു​ക​വി​യു​ന്നത്ര അളവിൽ നിങ്ങളു​ടെ മടിയി​ലേക്ക്‌ ഇട്ടുതരും. നിങ്ങൾ അളന്നു​കൊ​ടു​ക്കുന്ന അതേ അളവു​പാ​ത്ര​ത്തിൽ നിങ്ങൾക്കും അളന്നുകിട്ടും.” 39  പിന്നെ യേശു അവരോട്‌ ഒരു ദൃഷ്ടാ​ന്ത​വും പറഞ്ഞു: “ഒരു അന്ധനു മറ്റൊരു അന്ധനെ വഴികാ​ട്ടാൻ കഴിയു​മോ? രണ്ടു പേരും കുഴി​യിൽ വീഴില്ലേ?+ 40  വിദ്യാർഥി* അധ്യാ​പ​ക​നെ​ക്കാൾ വലിയ​വനല്ല. എന്നാൽ നല്ല പരിശീ​ലനം കിട്ടി​യ​വ​നെ​ല്ലാം അവന്റെ അധ്യാ​പ​ക​നെ​പ്പോ​ലെ​യാ​കും. 41  സഹോദരന്റെ കണ്ണിലെ കരടു നോക്കുന്ന നീ സ്വന്തം കണ്ണിലെ കഴു​ക്കോൽ കാണാ​ത്തത്‌ എന്താണ്‌?+ 42  സ്വന്തം കണ്ണിൽ കഴു​ക്കോൽ ഇരിക്കു​മ്പോൾ സഹോ​ദ​ര​നോട്‌, ‘നിൽക്ക്‌, ഞാൻ നിന്റെ കണ്ണിലെ കരട്‌ എടുത്തു​ക​ള​യട്ടെ’ എന്നു പറയാൻ നിനക്ക്‌ എങ്ങനെ കഴിയും? കപടഭക്താ, ആദ്യം സ്വന്തം കണ്ണിലെ കഴു​ക്കോൽ എടുത്തു​മാ​റ്റുക. അപ്പോൾ സഹോദരന്റെ കണ്ണിലെ കരടു ശരിക്കു കാണാ​നും അത്‌ എടുത്തു​ക​ള​യാ​നും നിനക്കു പറ്റും.+ 43  “നല്ല മരത്തിൽ ചീത്ത ഫലമോ ചീത്ത മരത്തിൽ നല്ല ഫലമോ കായ്‌ക്കില്ല.+ 44  ഫലം നോക്കി ഒരു മരത്തെ തിരി​ച്ച​റി​യാം.+ മുൾച്ചെ​ടി​യിൽനിന്ന്‌ അത്തിപ്പ​ഴ​വും മുൾപ്പ​ടർപ്പിൽനിന്ന്‌ മുന്തി​രി​പ്പ​ഴ​വും ശേഖരി​ക്കാ​റി​ല്ല​ല്ലോ. 45  നല്ല മനുഷ്യൻ ഹൃദയ​ത്തി​ലെ നല്ല നിക്ഷേ​പ​ത്തിൽനിന്ന്‌ നല്ല കാര്യങ്ങൾ പുറ​ത്തെ​ടു​ക്കു​ന്നു. ചീത്ത മനുഷ്യ​നോ ചീത്ത നിക്ഷേ​പ​ത്തിൽനിന്ന്‌ ചീത്ത കാര്യങ്ങൾ പുറ​ത്തെ​ടു​ക്കു​ന്നു. ഹൃദയം നിറഞ്ഞു​ക​വി​യു​ന്ന​താ​ണ​ല്ലോ വായ്‌ സംസാ​രി​ക്കു​ന്നത്‌.+ 46  “നിങ്ങൾ എന്നെ ‘കർത്താവേ, കർത്താവേ’ എന്നു വിളി​ക്കു​ന്നെ​ങ്കി​ലും ഞാൻ പറയുന്ന കാര്യങ്ങൾ ചെയ്യാ​തി​രി​ക്കു​ന്നത്‌ എന്താണ്‌?+ 47  എന്റെ അടുത്ത്‌ വന്ന്‌ എന്റെ വചനങ്ങൾ കേട്ടിട്ട്‌ അതനു​സ​രിച്ച്‌ പ്രവർത്തി​ക്കു​ന്നവൻ ആരെ​പ്പോ​ലെ​യാ​ണെന്നു ഞാൻ പറയാം:+ 48  ആഴത്തിൽ കുഴിച്ച്‌ പാറമേൽ അടിസ്ഥാ​ന​മിട്ട്‌ വീടു പണിയുന്ന മനുഷ്യ​നെ​പ്പോ​ലെ​യാണ്‌ അയാൾ. വെള്ള​പ്പൊ​ക്കം ഉണ്ടായ​പ്പോൾ ആർത്തല​ച്ചു​വന്ന നദീജലം വീടി​ന്മേൽ വന്നടിച്ചു; എന്നാൽ നന്നായി പണിത വീടാ​യ​തു​കൊണ്ട്‌ അതിന്‌ ഇളക്കം തട്ടിയില്ല.+ 49  കേട്ടി​ട്ടും അതനു​സ​രിച്ച്‌ പ്രവർത്തിക്കാതിരിക്കുന്നവനോ+ അടിസ്ഥാ​ന​മി​ടാ​തെ മണ്ണിൽ വീടു പണിത മനുഷ്യ​നെ​പ്പോ​ലെ​യാണ്‌. ആർത്തല​ച്ചു​വന്ന നദീജലം വീടി​ന്മേൽ വന്നടിച്ച ഉടൻ അതു നിലം​പൊ​ത്തി. ആ വീടിന്റെ തകർച്ച വലുതാ​യി​രു​ന്നു.”

അടിക്കുറിപ്പുകള്‍

അഥവാ “നിയമം അനുവ​ദി​ക്കാത്ത.”
അഥവാ “തിന്നാൻ നിയമം അനുവ​ദി​ക്കാത്ത.”
അഥവാ “തളർന്ന.”
അഥവാ “തളർന്ന.”
അഥവാ “നിയമാ​നു​സൃ​തം?”
ഭൂതങ്ങളെ കുറി​ക്കു​ന്നു.
അഥവാ “ആക്ഷേപി​ക്കു​ക​യും.”
അഥവാ “അവർക്കും എപ്പോ​ഴും ചെയ്‌തു​കൊ​ടു​ക്കുക.”
അഥവാ “നിങ്ങ​ളെ​യും മോചി​പ്പി​ക്കും.”
അഥവാ “മോചി​പ്പി​ക്കുക.”
അഥവാ “ശിഷ്യൻ.”

പഠനക്കുറിപ്പുകൾ

ദൈവഭവനം: ഇവിടെ വിശുദ്ധകൂടാരത്തെ കുറിക്കുന്നു. യേശു ഇവിടെ സൂചിപ്പിച്ച സംഭവം (1ശമു 21:1-6) നടക്കുന്നതു വിശുദ്ധകൂടാരം നോബിൽ ഉണ്ടായിരുന്ന കാലത്താണ്‌. തെളിവനുസരിച്ച്‌, യരുശലേമിന്‌ അടുത്ത്‌ സ്ഥിതി ചെയ്‌തിരുന്ന ഈ പട്ടണം ബന്യാമീന്റെ പ്രദേശത്തായിരുന്നു.​—അനു. ബി7 (ഭൂപടത്തിലെ ചെറുചിത്രം) കാണുക.

കാഴ്‌ച​യ​പ്പം: ഈ എബ്രാ​യ​പ​ദ​പ്ര​യോ​ഗ​ത്തി​ന്റെ അക്ഷരാർഥം “മുഖത്തി​ന്റെ അപ്പം” എന്നാണ്‌. “മുഖം” എന്ന പദം ചില​പ്പോ​ഴൊ​ക്കെ “സന്നിധി​യെ” കുറി​ക്കു​ന്നു. ഈ കാഴ്‌ച​യപ്പം ഒരു നിരന്ത​ര​യാ​ഗ​മാ​യി യഹോ​വ​യു​ടെ മുഖത്തി​നു മുന്നിൽ, അതായത്‌ സന്നിധി​യിൽ ഉണ്ടായി​രു​ന്നു.​—പുറ 25:30; പദാവ​ലി​യും അനു. ബി5-ഉം കാണുക.

വലതു​കൈ ശോഷിച്ച: യേശു ഈ മനുഷ്യ​നെ ശബത്തിൽ സുഖ​പ്പെ​ടു​ത്തി​യ​തി​നെ​ക്കു​റിച്ച്‌ മൂന്നു സുവി​ശേ​ഷ​യെ​ഴു​ത്തു​കാർ പറയു​ന്നു​ണ്ടെ​ങ്കി​ലും അദ്ദേഹ​ത്തി​ന്റെ വലതു​കൈ​യാ​ണു ശോഷി​ച്ചി​രു​ന്നത്‌ അഥവാ തളർന്നു​പോ​യി​രു​ന്നത്‌ എന്നു രേഖ​പ്പെ​ടു​ത്തി​യതു ലൂക്കോസ്‌ മാത്ര​മാണ്‌. (മത്ത 12:10; മർ 3:1) മത്തായി​യും മർക്കോ​സും പറയാത്ത വൈദ്യ​ശാ​സ്‌ത്ര​പ​ര​മായ വിശദാം​ശങ്ങൾ പലപ്പോ​ഴും ലൂക്കോസ്‌ നൽകി​യി​ട്ടുണ്ട്‌. സമാന​മായ ഒരു ഉദാഹ​ര​ണ​ത്തിന്‌, ലൂക്ക 22:50, 51-നെ മത്ത 26:51-ഉം മർ 14:47-ഉം ആയി താരത​മ്യം ചെയ്യുക.​—“ലൂക്കോസ്‌​—ആമുഖം കാണുക.”

അവരുടെ ചിന്ത മനസ്സി​ലാ​യി: ശാസ്‌ത്രി​മാ​രും പരീശ​ന്മാ​രും ചിന്തിച്ച കാര്യം യേശു​വി​നു മനസ്സി​ലാ​യ​താ​യി ലൂക്കോസ്‌ രേഖ​പ്പെ​ടു​ത്തു​ന്നു. എന്നാൽ മത്തായി​യും മർക്കോ​സും ഈ വിശദാം​ശം ഉൾപ്പെ​ടു​ത്തി​യി​ട്ടില്ല.​—മത്ത 12:10-13; മർ 3:1-3 എന്നീ വാക്യ​ങ്ങ​ളി​ലെ സമാന്ത​ര​വി​വ​ര​ണങ്ങൾ താരത​മ്യം ചെയ്യുക.

ജീവൻ: അഥവാ “ദേഹി.”​—പദാവ​ലി​യിൽ “ദേഹി” കാണുക.

അപ്പോ​സ്‌ത​ല​ന്മാർ: അഥവാ “അയയ്‌ക്ക​പ്പെ​ട്ടവർ.” അപ്പോ​സ്‌തൊ​ലൊസ്‌ എന്ന പദത്തിന്റെ ഉത്ഭവം, “പറഞ്ഞയ​യ്‌ക്കുക” എന്ന്‌ അർഥം​വ​രുന്ന അപ്പോ​സ്‌തെ​ലൊ എന്ന ഗ്രീക്കു​ക്രി​യ​യിൽനി​ന്നാണ്‌. (മത്ത 10:5; ലൂക്ക 11:49; 14:32) ഈ പദത്തിന്റെ അടിസ്ഥാ​നാർഥം യോഹ 13:16-ലെ യേശു​വി​ന്റെ വാക്കുകൾ വ്യക്തമാ​ക്കു​ന്നു. അവിടെ അത്‌ “അയയ്‌ക്ക​പ്പെ​ട്ടവൻ” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.

തീക്ഷ്‌ണ​ത​യു​ള്ളവൻ: അപ്പോ​സ്‌ത​ല​നായ ശിമോ​നെ അപ്പോ​സ്‌ത​ല​നായ ശിമോൻ പത്രോ​സിൽനിന്ന്‌ വേർതി​രി​ച്ചു​കാ​ണി​ക്കുന്ന ഒരു വിശേ​ഷണം. (ലൂക്ക 6:14) ഈ വാക്യ​ത്തി​ലും പ്രവൃ 1:13-ലും കാണുന്ന സെലോ​റ്റേസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തി​നു “തീവ്ര​നി​ല​പാ​ടു​കാ​രൻ; ഉത്സാഹി” എന്നൊ​ക്കെ​യാണ്‌ അർഥം. മത്ത 10:4; മർ 3:18 എന്നീ വാക്യ​ങ്ങ​ളി​ലെ സമാന്ത​ര​വി​വ​ര​ണ​ത്തിൽ കാണുന്ന ‘കനാ​നേയൻ’ (ഒരു എബ്രായ അല്ലെങ്കിൽ അരമായ പദത്തിൽനിന്ന്‌ ഉത്ഭവി​ച്ചത്‌.) എന്ന പദത്തി​നും “തീവ്ര​നി​ല​പാ​ടു​കാ​രൻ; ഉത്സാഹി” എന്നുത​ന്നെ​യാണ്‌ അർഥം. മുമ്പ്‌ ശിമോൻ, റോമാ​ക്കാ​രെ എതിർത്തി​രുന്ന തീവ്ര​നി​ല​പാ​ടു​കാ​രായ ഒരു ജൂതവി​ഭാ​ഗ​ത്തിൽപ്പെട്ട ആളായി​രി​ക്കാൻ സാധ്യ​ത​യു​ണ്ടെ​ങ്കി​ലും അദ്ദേഹത്തിന്റെ തീക്ഷ്‌ണ​ത​യും ഉത്സാഹ​വും കാരണ​മാ​യി​രി​ക്കാം ഇങ്ങനെ​യൊ​രു പേര്‌ കിട്ടി​യത്‌.

ഒറ്റുകാ​ര​നാ​യി​ത്തീർന്ന: അഥവാ “ഒറ്റുകാ​ര​നാ​യി മാറിയ.” ഈ പദപ്ര​യോ​ഗം ശ്രദ്ധേ​യ​മാണ്‌. കാരണം യൂദാ​സിന്‌ ഒരു മാറ്റമു​ണ്ടാ​യെ​ന്നാണ്‌ അതു സൂചി​പ്പി​ക്കു​ന്നത്‌. യേശു​വി​ന്റെ ശിഷ്യ​നാ​യി​ത്തീർന്ന സമയത്തോ യേശു അപ്പോ​സ്‌ത​ല​നാ​യി നിയമി​ച്ച​പ്പോ​ഴോ യൂദാസ്‌ ഒറ്റുകാ​ര​ന​ല്ലാ​യി​രു​ന്നു. യൂദാസ്‌ ഒറ്റുകാ​ര​നാ​യി​ത്തീ​രു​മെന്നു മുൻകൂ​ട്ടി വിധി​ച്ചു​വെ​ച്ചി​രു​ന്നില്ല. മറിച്ച്‌, അപ്പോ​സ്‌ത​ല​നാ​യി​ത്തീർന്ന​ശേഷം എപ്പോ​ഴോ അയാൾ സ്വന്തം ഇച്ഛാസ്വാ​ത​ന്ത്ര്യം ദുരു​പ​യോ​ഗം ചെയ്‌ത്‌ ഒരു ‘ഒറ്റുകാ​ര​നാ​യി​ത്തീ​രു​ക​യാ​യി​രു​ന്നു.’ യൂദാ​സിൽ ആ മാറ്റം വന്നുതു​ട​ങ്ങിയ നിമി​ഷം​മു​തൽ യേശു​വിന്‌ അത്‌ അറിയാ​മാ​യി​രു​ന്നെ​ന്നാണ്‌ യോഹ 6:64 സൂചി​പ്പി​ക്കു​ന്നത്‌.

നിരപ്പായ ഒരു സ്ഥലത്ത്‌ നിന്നു: സന്ദർഭം സൂചി​പ്പി​ക്കു​ന്ന​ത​നു​സ​രിച്ച്‌, തന്റെ 12 അപ്പോ​സ്‌ത​ല​ന്മാ​രെ തിര​ഞ്ഞെ​ടു​ക്കാൻ ഒരു രാത്രി മുഴുവൻ പ്രാർഥി​ച്ച​ശേഷം യേശു മലമു​ക​ളിൽനിന്ന്‌ ഇറങ്ങി​വ​രു​ന്ന​തി​നെ​ക്കു​റി​ച്ചാണ്‌ ഇവിടെ പറയു​ന്നത്‌. (ലൂക്ക 6:12, 13) എന്നിട്ട്‌ യേശു മലഞ്ചെ​രി​വിൽ നിരപ്പായ ഒരു സ്ഥലം കണ്ടുപി​ടി​ക്കു​ന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌, യേശു​വി​ന്റെ പ്രവർത്ത​ന​കേ​ന്ദ്ര​മാ​യി​രുന്ന കഫർന്ന​ഹൂ​മിന്‌ അടുത്താ​യി​രു​ന്നു ആ മല. അവിടെ ഒരു വലിയ ജനക്കൂട്ടം വന്നതാ​യും യേശു അവരെ​യെ​ല്ലാം സുഖ​പ്പെ​ടു​ത്തു​ന്ന​താ​യും വിവരണം പറയുന്നു. “യേശു മലയിൽ കയറി . . . പഠിപ്പി​ക്കാൻതു​ടങ്ങി” എന്നാണ്‌ മത്ത 5:1, 2-ലെ സമാന്ത​ര​വി​വ​രണം പറയു​ന്നത്‌. ലൂക്കോ​സി​ന്റെ വിവര​ണ​ത്തി​ലെ നിരപ്പായ ആ സ്ഥലത്തിന്‌ കുറച്ച്‌ മുകളി​ലുള്ള ഒരു സ്ഥലത്തെ​ക്കു​റി​ച്ചാ​യി​രി​ക്കാം മത്തായി പറഞ്ഞത്‌. മത്തായി​യു​ടെ​യും ലൂക്കോ​സി​ന്റെ​യും വിവര​ണങ്ങൾ ചേർത്തു​വാ​യി​ച്ചാൽ നമുക്ക്‌ ഈ നിഗമ​ന​ത്തി​ലെ​ത്താം: മലമു​ക​ളിൽനിന്ന്‌ ഇറങ്ങിവന്ന യേശു മലഞ്ചെ​രി​വി​ലെ നിരപ്പായ ഒരു സ്ഥലത്തെത്തി. എന്നിട്ട്‌ അവി​ടെ​നിന്ന്‌ കുറച്ച്‌ മുകളി​ലേക്കു കയറി, ആളുക​ളോ​ടു സംസാ​രി​ക്കാൻ തുടങ്ങി. ഇനി മത്ത 5:1-ലേത്‌, ലൂക്കോസ്‌ വിശദ​മാ​യി വർണിച്ച സംഭവ​ത്തി​ന്റെ ഒരു സംഗ്ര​ഹ​മാ​യി​രി​ക്കാ​നും സാധ്യ​ത​യുണ്ട്‌. ലൂക്കോസ്‌ ഉൾപ്പെ​ടു​ത്തിയ വിശദാം​ശ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ മത്തായി അതു ചുരു​ക്കി​പ്പ​റ​ഞ്ഞ​താ​യി​രി​ക്കാം.

സന്തുഷ്ടർ: എന്തെങ്കി​ലും ആസ്വദി​ക്കു​മ്പോൾ ഒരാളു​ടെ മനസ്സിൽ തോന്നുന്ന വെറു​മൊ​രു ആഹ്ലാദമല്ല ഇത്‌. മറിച്ച്‌ മനുഷ്യ​രോ​ടുള്ള ബന്ധത്തിൽ പറയു​മ്പോൾ ഇത്‌, ദൈവ​ത്തി​ന്റെ അനു​ഗ്രഹം കിട്ടിയ, ദൈവ​ത്തി​ന്റെ പ്രീതി​യി​ലാ​യി​രി​ക്കുന്ന ഒരാളു​ടെ അവസ്ഥയെ കുറി​ക്കു​ന്നു. ദൈവ​ത്തെ​യും സ്വർഗീ​യ​മ​ഹ​ത്ത്വ​ത്തി​ലാ​യി​രി​ക്കുന്ന യേശു​വി​നെ​യും കുറിച്ച്‌ പറയു​മ്പോ​ഴും ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.​—1തിമ 1:11; 6:15.

ശിഷ്യ​ന്മാ​രെ: “ശിഷ്യൻ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മതീറ്റീസ്‌ എന്ന ഗ്രീക്കു​പദം ഒരു വിദ്യാർഥി​യെ അഥവാ മറ്റൊ​രാ​ളിൽനിന്ന്‌ അറിവ്‌ നേടു​ന്ന​യാ​ളെ കുറി​ക്കു​ന്നു. അധ്യാ​പ​ക​നു​മാ​യി അഥവാ ഗുരു​വു​മാ​യി ഒരാൾക്കുള്ള വ്യക്തി​പ​ര​മായ അടുപ്പം സൂചി​പ്പി​ക്കുന്ന വാക്കാണ്‌ ഇത്‌. ശിഷ്യന്റെ ജീവി​തത്തെ അപ്പാടെ സ്വാധീ​നി​ക്കുന്ന ഒരു ആത്മബന്ധ​ത്തെ​യാണ്‌ അതു കുറി​ക്കു​ന്നത്‌. യേശു പറയു​ന്നതു കേൾക്കാൻ ഒരു വലിയ ജനക്കൂട്ടം അവിടെ കൂടി​വ​ന്നി​രു​ന്നെ​ങ്കി​ലും സാധ്യ​ത​യ​നു​സ​രിച്ച്‌ തന്റെ തൊട്ട​ടുത്ത്‌ ഇരുന്ന ശിഷ്യ​ന്മാ​രെ മനസ്സിൽക്ക​ണ്ടാ​ണു യേശു പ്രധാ​ന​മാ​യും സംസാ​രി​ച്ചത്‌.​—മത്ത 5:1, 2; 7:28, 29.

പറഞ്ഞു: യേശു​വി​ന്റെ ഗിരി​പ്ര​ഭാ​ഷണം, മത്തായി​യും (5-7 അധ്യാ​യങ്ങൾ) ലൂക്കോ​സും (6:20-49) രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ലൂക്കോസ്‌ ഈ പ്രഭാ​ഷ​ണ​ത്തി​ന്റെ ഒരു ചുരു​ക്ക​രൂ​പ​മാ​ണു നൽകി​യി​രി​ക്കു​ന്നത്‌. എന്നാൽ മത്തായി​യു​ടെ വിവരണം അതിന്റെ നാല്‌ ഇരട്ടി​യോ​ളം വരും. ലൂക്കോ​സി​ന്റെ ഗിരി​പ്ര​ഭാ​ഷ​ണ​വി​വ​ര​ണ​ത്തി​ലെ ഏതാനും വാക്യങ്ങൾ ഒഴിച്ചുള്ള ഭാഗങ്ങ​ളെ​ല്ലാം മത്തായി​യു​ടെ വിവര​ണ​ത്തി​ലുണ്ട്‌. രണ്ടു വിവര​ണ​ങ്ങ​ളും തുടങ്ങു​ന്ന​തും അവസാ​നി​ക്കു​ന്ന​തും ഒരു​പോ​ലെ​യാണ്‌; രണ്ടിലും സമാന​മായ പദപ്ര​യോ​ഗ​ങ്ങ​ളും ധാരാ​ള​മുണ്ട്‌. ഇനി, രണ്ടു വിവര​ണ​ങ്ങ​ളു​ടെ​യും ഉള്ളടക്ക​വും വിഷയങ്ങൾ അവതരി​പ്പി​ച്ചി​രി​ക്കുന്ന ക്രമവും ഏതാണ്ട്‌ ഒരു​പോ​ലെ​യാണ്‌. എന്നാൽ ചില​പ്പോ​ഴൊ​ക്കെ ഒരേ കാര്യം പറയു​ന്നി​ടത്ത്‌ രണ്ടു പേരും തികച്ചും വ്യത്യ​സ്‌ത​മായ പദപ്ര​യോ​ഗങ്ങൾ ഉപയോ​ഗി​ച്ചി​ട്ടു​മുണ്ട്‌. എങ്കിലും ആ രണ്ടു വിവര​ണ​ങ്ങ​ളും തമ്മിൽ യോജി​പ്പു​ള്ള​താ​യി കാണാം. യേശു ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ പറഞ്ഞ ദൈർഘ്യ​മേ​റിയ പല ഭാഗങ്ങ​ളും ലൂക്കോസ്‌ തന്റെ വിവര​ണ​ത്തിൽ ഉൾപ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും യേശു മറ്റു ചില സന്ദർഭ​ങ്ങ​ളിൽ ആവർത്തി​ച്ചി​ട്ടുള്ള കാര്യ​ങ്ങ​ളാണ്‌ അവ എന്നതു ശ്രദ്ധേ​യ​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഗിരി​പ്ര​ഭാ​ഷ​ണ​ത്തി​ന്റെ ഭാഗമാ​യി യേശു പ്രാർഥ​ന​യെ​ക്കു​റി​ച്ചും (മത്ത 6:9-13) വസ്‌തു​വ​ക​ക​ളെ​ക്കു​റി​ച്ചുള്ള ശരിയായ കാഴ്‌ച​പ്പാ​ടി​നെ​ക്കു​റി​ച്ചും (മത്ത 6:25-34) പറഞ്ഞെ​ങ്കി​ലും ലൂക്കോസ്‌ അതു രേഖ​പ്പെ​ടു​ത്തി​യില്ല. സാധ്യ​ത​യ​നു​സ​രിച്ച്‌ ഏതാണ്ട്‌ ഒന്നര വർഷത്തി​നു ശേഷം യേശു ആ വാക്കുകൾ ആവർത്തി​ച്ചു; ലൂക്കോസ്‌ അതു രേഖ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു. (ലൂക്ക 11:2-4; 12:22-31) ഇനി, ലൂക്കോസ്‌ പൊതു​വേ എല്ലാ പശ്ചാത്ത​ല​ത്തിൽനി​ന്നു​മുള്ള ക്രിസ്‌ത്യാ​നി​കൾക്കു​വേ​ണ്ടി​യാണ്‌ സുവി​ശേഷം എഴുതി​യത്‌ എന്നും ഓർക്കുക. അതു​കൊ​ണ്ടു​തന്നെ ഗിരി​പ്ര​ഭാ​ഷ​ണ​ത്തി​ലെ, ജൂതന്മാർക്കു മാത്രം താത്‌പ​ര്യ​മുള്ള ചില വിഷയങ്ങൾ ലൂക്കോസ്‌ ഒഴിവാ​ക്കി​യ​തു​മാ​കാം.​—മത്ത 5:17-27; 6:1-18.

സന്തുഷ്ടർ: മത്ത 5:3-ന്റെ പഠനക്കു​റി​പ്പു കാണുക.

ആശ്വാസം . . . മുഴു​വ​നാ​യി കിട്ടി​ക്ക​ഴി​ഞ്ഞു: ഇവിടെ കാണുന്ന അപേഖൊ എന്ന ഗ്രീക്കുപദത്തിന്റെ അർഥം “മുഴു​വ​നാ​യി കിട്ടുക” എന്നാണ്‌. പൊതു​വേ ബിസി​നെ​സ്സു​കാർ ഉപയോ​ഗി​ക്കുന്ന രസീതു​ക​ളിൽ, “മുഴുവൻ തുകയും അടച്ചു” എന്ന അർഥത്തി​ലാണ്‌ ഈ പ്രയോ​ഗം കണ്ടിരു​ന്നത്‌. ധനിക​രു​ടെ കാര്യം കഷ്ടം എന്നു യേശു പറഞ്ഞത്‌ അവർക്കു സുഖസൗ​ക​ര്യ​ങ്ങ​ളെ​ല്ലാ​മുള്ള നല്ലൊരു ജീവി​ത​മുണ്ട്‌ എന്നതു​കൊ​ണ്ടല്ല. വസ്‌തു​വ​ക​കളെ സ്‌നേ​ഹി​ക്കു​ന്നവർ ദൈവ​സേ​വ​നത്തെ അവഗണി​ക്കാൻ സാധ്യ​ത​യു​ണ്ടെ​ന്നും അങ്ങനെ അവർക്ക്‌ യഥാർഥ​സ​ന്തോ​ഷം നഷ്ടമാ​യേ​ക്കാ​മെ​ന്നും മുന്നറി​യി​പ്പു കൊടു​ക്കു​ക​യാ​യി​രു​ന്നു യേശു. അവർക്കു കിട്ടുന്ന ആശ്വാസം അവരുടെ സുഖസൗ​ക​ര്യ​ങ്ങൾ മാത്ര​മാ​യി​രി​ക്കും. കിട്ടാ​വു​ന്ന​ത്ര​യും സുഖസൗ​ക​ര്യ​ങ്ങൾ ജീവി​ത​ത്തിൽ കിട്ടി​ക്ക​ഴി​യു​മ്പോൾ അവർക്ക്‌ ഒരർഥ​ത്തിൽ “മുഴുവൻ തുകയും” ലഭിച്ച​തു​പോ​ലെ​യാണ്‌. കൂടു​ത​ലാ​യൊ​ന്നും ദൈവം അവർക്കു നൽകില്ല.​—മത്ത 6:2-ന്റെ പഠനക്കു​റി​പ്പു കാണുക.

അവർക്കു പ്രതി​ഫലം മുഴുവൻ കിട്ടി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു: ഇവിടെ കാണുന്ന അപേഖൊ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അർഥം “മുഴു​വ​നാ​യി കിട്ടുക” എന്നാണ്‌. പൊതു​വേ ബിസി​നെ​സ്സു​കാർ ഉപയോ​ഗി​ക്കുന്ന രസീതു​ക​ളിൽ, “മുഴുവൻ തുകയും അടച്ചു” എന്ന അർഥത്തി​ലാണ്‌ ഈ പ്രയോ​ഗം കണ്ടിരു​ന്നത്‌. കപടഭക്തർ ദാനം ചെയ്‌തി​രു​ന്നതു മറ്റുള്ള​വരെ കാണി​ക്കാൻവേ​ണ്ടി​യാണ്‌. അവരുടെ ദാനധർമം മറ്റുള്ളവർ കാണു​ക​യും അതിന്റെ പേരിൽ അവരെ പുകഴ്‌ത്തു​ക​യും ചെയ്‌തി​രു​ന്നു. അങ്ങനെ, കിട്ടാ​നുള്ള പ്രതി​ഫ​ല​മെ​ല്ലാം അവർക്ക്‌ അപ്പോൾത്തന്നെ കിട്ടി. അതു​കൊണ്ട്‌ അവർ ദൈവ​ത്തിൽനിന്ന്‌ ഇനി ഒന്നും പ്രതീ​ക്ഷി​ക്ക​രു​താ​യി​രു​ന്നു.

വായ്‌പ: അതായത്‌, പലിശ​യി​ല്ലാ​തെ വായ്‌പ കൊടു​ക്കാൻ. ദരി​ദ്ര​നായ ഒരു സഹജൂ​തനു വായ്‌പ കൊടു​ക്കു​മ്പോൾ പലിശ വാങ്ങാൻ നിയമം ഇസ്രാ​യേ​ല്യ​രെ അനുവ​ദി​ക്കു​ന്നി​ല്ലാ​യി​രു​ന്നു. (പുറ 22:25) ദരി​ദ്രർക്കു കൈയ​യച്ച്‌ വായ്‌പ കൊടു​ക്കാ​നും അതു പ്രോ​ത്സാ​ഹി​പ്പി​ച്ചു.​—ആവ 15:7, 8; മത്ത 25:27.

എപ്പോ​ഴും ക്ഷമിക്കുക, അപ്പോൾ നിങ്ങ​ളോ​ടും ക്ഷമിക്കും: അഥവാ “മോചി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കുക, അപ്പോൾ നിങ്ങ​ളെ​യും മോചി​പ്പി​ക്കും.” “ക്ഷമിക്കുക” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “സ്വത​ന്ത്ര​നാ​ക്കുക; പറഞ്ഞയ​യ്‌ക്കുക; മോചി​പ്പി​ക്കുക” (ഉദാഹ​ര​ണ​ത്തിന്‌, ഒരു തടവു​കാ​രനെ മോചി​പ്പി​ക്കു​ന്ന​തു​പോ​ലെ.) എന്നെല്ലാ​മാണ്‌. ആ ഗ്രീക്കു​പദം ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു വിധി​ക്കുക, കുറ്റ​പ്പെ​ടു​ത്തുക എന്നീ പദങ്ങളു​ടെ വിപരീ​താർഥ​ത്തി​ലാ​യ​തു​കൊണ്ട്‌ ഇവിടെ അത്‌ അർഥമാ​ക്കു​ന്നത്‌, ശിക്ഷ അർഹി​ക്കുന്ന ഒരാ​ളെ​പ്പോ​ലും കുറ്റവി​മു​ക്ത​നാ​ക്കുക, അയാ​ളോ​ടു ക്ഷമിക്കുക എന്നൊ​ക്കെ​യാണ്‌.

കൊടു​ക്കു​ന്നത്‌ ഒരു ശീലമാ​ക്കുക: അഥവാ “കൊടു​ത്തു​കൊ​ണ്ടി​രി​ക്കുക.” ഈ വാക്യ​ത്തിൽ കാണുന്ന “കൊടു​ക്കുക” എന്ന പദത്തിന്റെ ഗ്രീക്കു​ക്രി​യാ​രൂ​പം തുടർച്ച​യായ പ്രവൃ​ത്തി​യെ സൂചി​പ്പി​ക്കു​ന്നു.

നിങ്ങളു​ടെ മടിയി​ലേക്ക്‌: ഇവിടു​ത്തെ ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “നിങ്ങളു​ടെ മാർവി​ട​ത്തി​ലേക്ക്‌ (നെഞ്ചി​ലേക്ക്‌)” എന്നാ​ണെ​ങ്കി​ലും സാധ്യ​ത​യ​നു​സ​രിച്ച്‌ ഇവിടെ അതു കുറി​ക്കു​ന്നത്‌, അയഞ്ഞ പുറങ്കുപ്പായത്തിന്റെ പുറമേ അരപ്പട്ട ധരിക്കു​മ്പോൾ അരപ്പട്ട​യ്‌ക്കു മുകളി​ലേക്കു തൂങ്ങി​ക്കി​ട​ക്കുന്ന കുപ്പാ​യ​ഭാ​ഗ​ത്തെ​യാണ്‌. ആളുകൾ സാധനം വാങ്ങു​മ്പോൾ ചില കച്ചവട​ക്കാർ അത്‌ അവരുടെ വസ്‌ത്രത്തിന്റെ ഈ മടക്കി​ലേക്ക്‌ ഇട്ടു​കൊ​ടു​ത്തി​രു​ന്നു. ഈ രീതി​യെ​യാ​യി​രി​ക്കാം “മടിയി​ലേക്ക്‌ ഇട്ടുത​രും” എന്ന പദപ്ര​യോ​ഗം കുറി​ക്കു​ന്നത്‌.

വെള്ള​പ്പൊ​ക്കം: അപ്രതീ​ക്ഷി​ത​മാ​യി, ശക്തമായ കാറ്റിന്റെ അകമ്പടി​യോ​ടെ വരുന്ന പേമാ​രി​കൾ ഇസ്രാ​യേ​ലിൽ സാധാ​ര​ണ​മാണ്‌. (പ്രത്യേ​കിച്ച്‌ തേബത്ത്‌ മാസത്തിൽ, അതായത്‌ ഡിസംബർ/ജനുവരി മാസങ്ങ​ളിൽ.) അതിന്റെ ഫലമായി വിനാ​ശ​ക​മായ, പൊടു​ന്ന​നെ​യുള്ള പ്രളയ​ങ്ങ​ളും ഉണ്ടാകാം.​—അനു. ബി15 കാണുക.

ദൃശ്യാവിഷ്കാരം

ഗലീല​ക്ക​ട​ലി​ന്റെ വടക്കേ തീരം, വടക്കു​പ​ടി​ഞ്ഞാ​റേ​ക്കുള്ള കാഴ്‌ച
ഗലീല​ക്ക​ട​ലി​ന്റെ വടക്കേ തീരം, വടക്കു​പ​ടി​ഞ്ഞാ​റേ​ക്കുള്ള കാഴ്‌ച

1. ഗന്നേസ​രെത്ത്‌ സമഭൂമി. ത്രി​കോ​ണാ​കൃ​തി​യി​ലുള്ള ഫലഭൂ​യി​ഷ്‌ഠ​മായ ഈ പ്രദേ​ശ​ത്തിന്‌ ഏതാണ്ട്‌ 5 കി.മീ. നീളവും 2.5 കി.മീ. വീതി​യും ഉണ്ടായി​രു​ന്നു. ഗന്നേസ​രെ​ത്തി​ന്റെ തീര​പ്ര​ദേ​ശ​ത്തു​വെ​ച്ചാണ്‌ യേശു മീൻപി​ടു​ത്ത​ക്കാ​രായ പത്രോസ്‌, അന്ത്ര​യോസ്‌, യാക്കോബ്‌, യോഹ​ന്നാൻ എന്നിവരെ തന്നോ​ടൊ​പ്പം ശുശ്രൂഷ ചെയ്യാൻ ക്ഷണിച്ചത്‌.—മത്ത 4:18-22.

2. യേശു​വി​ന്റെ ഗിരി​പ്ര​ഭാ​ഷണം ഇവി​ടെ​യുള്ള മലയിൽവെ​ച്ചാ​യി​രു​ന്നെന്നു പരമ്പരാ​ഗ​ത​മാ​യി വിശ്വ​സി​ച്ചു​പോ​രു​ന്നു.—മത്ത 5:1; ലൂക്ക 6:17, 20.

3. കഫർന്ന​ഹൂം. യേശു ഈ നഗരത്തിൽ താമസി​ച്ചി​രു​ന്നു. കഫർന്ന​ഹൂ​മിൽവെ​ച്ചോ അതിന്‌ അടുത്തു​വെ​ച്ചോ ആണ്‌ യേശു മത്തായി​യെ കണ്ടുമു​ട്ടി​യത്‌.—മത്ത 4:13; 9:1, 9.

വസ്‌ത്ര​ത്തി​ന്റെ മേൽമ​ടക്ക്‌
വസ്‌ത്ര​ത്തി​ന്റെ മേൽമ​ടക്ക്‌

ബൈബിൾക്കാ​ല​ങ്ങ​ളിൽ ഇസ്രാ​യേ​ല്യർ ധരിച്ചി​രു​ന്നതു നെഞ്ചു​ഭാ​ഗം നല്ല അയവുള്ള പുറങ്കു​പ്പാ​യ​ങ്ങ​ളാണ്‌. അരപ്പട്ട​യു​ടെ മീതെ ആ പുറങ്കു​പ്പാ​യ​ത്തി​ന്റെ ഒരു ഭാഗം തൂങ്ങി​ക്കി​ട​ക്കുന്ന രീതി​യിൽ അതു ധരിക്കാം. ആളുകൾ അതു മടക്കി​പ്പി​ടിച്ച്‌ അതിനു​ള്ളിൽ ധാന്യ​വും പണവും മറ്റു വസ്‌തു​ക്ക​ളും കൊണ്ടു​പോ​കുന്ന രീതി​യു​ണ്ടാ​യി​രു​ന്നു. നല്ല വലുപ്പ​മുള്ള ആ മടക്കി​നു​ള്ളിൽ ചില​പ്പോൾ കുഞ്ഞു​ങ്ങ​ളെ​യും ആട്ടിൻകു​ട്ടി​ക​ളെ​യും​പോ​ലും വെച്ചി​രു​ന്നു. (പുറ 4:6, 7; സംഖ 11:12; 2രാജ 4:39; ഇയ്യ 31:33; യശ 40:11) ലൂക്ക 6:38-ൽ “നിങ്ങളു​ടെ മടിയി​ലേക്ക്‌” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “നിങ്ങളു​ടെ മാർവി​ട​ത്തി​ലേക്ക്‌ (നെഞ്ചി​ലേക്ക്‌)” എന്നാ​ണെ​ങ്കി​ലും സാധ്യ​ത​യ​നു​സ​രിച്ച്‌ ഇവിടെ അതു കുറി​ക്കു​ന്നത്‌, അരപ്പട്ട​യ്‌ക്കു മുകളി​ലേക്കു തൂങ്ങി​ക്കി​ട​ക്കുന്ന കുപ്പാ​യ​ഭാ​ഗ​ത്തെ​യാണ്‌. ആളുകൾ സാധനം വാങ്ങു​മ്പോൾ ചില കച്ചവട​ക്കാർ അത്‌ അവരുടെ പുറങ്കുപ്പായത്തിന്റെ ഈ മടക്കി​ലേക്ക്‌ ഇട്ടു​കൊ​ടു​ത്തി​രു​ന്നു. ഈ രീതി​യെ​യാ​യി​രി​ക്കാം “മടിയി​ലേക്ക്‌ ഇട്ടുത​രും” എന്ന പദപ്ര​യോ​ഗം കുറി​ക്കു​ന്നത്‌.

അത്തി മരം, മുന്തി​രി​വള്ളി, മുൾച്ചെടി
അത്തി മരം, മുന്തി​രി​വള്ളി, മുൾച്ചെടി

ദൃഷ്ടാ​ന്ത​ങ്ങ​ളിൽ ഏതൊക്കെ ചെടി​ക​ളെ​ക്കു​റിച്ച്‌ പറയണ​മെന്നു യേശു വളരെ ശ്രദ്ധി​ച്ചാ​ണു തീരു​മാ​നി​ച്ചത്‌. ഉദാഹ​ര​ണ​ത്തിന്‌, മുന്തി​രി​ത്തോ​ട്ട​ത്തിൽ മിക്ക​പ്പോ​ഴും അത്തി മരം നട്ടിരു​ന്നു. ലൂക്ക 13:6-ലെ യേശു​വി​ന്റെ വാക്കുകൾ അതാണു സൂചി​പ്പി​ക്കു​ന്നത്‌. മറ്റു പല ബൈബിൾഭാ​ഗ​ങ്ങ​ളും അത്തിമ​ര​ത്തെ​യും (1) മുന്തി​രി​വ​ള്ളി​യെ​യും (2) കുറിച്ച്‌ ഒരുമിച്ച്‌ പരാമർശി​ച്ചി​ട്ടുണ്ട്‌. (2രാജ 18:31; യോവ 2:22) “സ്വന്തം മുന്തി​രി​വ​ള്ളി​യു​ടെ​യും അത്തി മരത്തി​ന്റെ​യും ചുവട്ടിൽ ഇരിക്കും” എന്ന പദപ്ര​യോ​ഗം സമാധാ​ന​ത്തെ​യും സമൃദ്ധി​യെ​യും സുരക്ഷി​ത​ത്വ​ത്തെ​യും പ്രതീ​ക​പ്പെ​ടു​ത്തി. (1രാജ 4:25; മീഖ 4:4; സെഖ 3:10) എന്നാൽ ആദാം പാപം ചെയ്‌ത​തി​നെ​ത്തു​ടർന്ന്‌ യഹോവ ഭൂമിയെ ശപിച്ച​തി​നെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ മുൾച്ചെ​ടി​യെ​യും ഞെരി​ഞ്ഞി​ലി​നെ​യും കുറി​ച്ചാ​ണു പറഞ്ഞി​രി​ക്കു​ന്നത്‌. (ഉൽ 3:17, 18) മത്ത 7:16-ൽ മുൾച്ചെ​ടി​യെ​ക്കു​റിച്ച്‌ പറഞ്ഞ​പ്പോൾ യേശു​വി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌ ഏതു ചെടി​യാ​ണെന്നു കൃത്യ​മാ​യി പറയാ​നാ​കി​ല്ലെ​ങ്കി​ലും ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്നത്‌ (സെന്റോ​റിയ ഇബേറിക്ക) (3) ഇസ്രാ​യേ​ലിൽ ധാരാ​ള​മാ​യി കാണുന്ന ഒരിനം മുൾച്ചെ​ടി​യാണ്‌.