വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മനുഷ്യപുത്രൻ

മനുഷ്യപുത്രൻ

സുവിശേ​ഷ​ങ്ങ​ളിൽ ഏകദേശം 80 പ്രാവ​ശ്യം കാണുന്ന ഒരു പ്രയോ​ഗം. യേശുക്രി​സ്‌തു​വി​നെ പരാമർശി​ക്കു​ന്നു. യേശു കേവലം ഭൗതി​ക​ശ​രീ​രം എടുത്ത ഒരു ആത്മ​വ്യക്തി​യല്ല; മറിച്ച്‌ ഭൂമി​യിൽ ജനിച്ചു​കൊ​ണ്ട്‌ യേശു ഒരു മനുഷ്യ​നാ​യി​ത്തീർന്നെന്ന്‌ ഈ പദം സൂചി​പ്പി​ക്കു​ന്നു. ദാനി​യേൽ 7:13, 14-ലെ പ്രവചനം യേശു നിറ​വേ​റ്റുമെ​ന്നും ഈ പ്രയോ​ഗം സൂചി​പ്പി​ക്കു​ന്നു. എബ്രാ​യ​തി​രുവെ​ഴു​ത്തു​ക​ളിൽ യഹസ്‌കേ​ലിനെ​യും ദാനിയേ​ലിനെ​യും ഇങ്ങനെ വിളി​ച്ചി​രി​ക്കു​ന്നതു സന്ദേശ​വാ​ഹ​ക​രായ ആ മനുഷ്യ​രും അവരുടെ സന്ദേശ​ത്തി​ന്റെ ഉറവി​ട​മായ ദൈവ​വും തമ്മിലുള്ള വ്യത്യാ​സം എടുത്തു​കാ​ണി​ക്കാ​നാണ്‌.—യഹ 3:17; ദാനി 8:17; മത്ത 19:28; 20:28.