വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധകൂടാരം

വിശുദ്ധകൂടാരം

ഈജി​പ്‌തിൽനിന്ന്‌ പുറ​പ്പെ​ട്ടുപോ​ന്നശേഷം ഇസ്രായേ​ല്യർ ആരാധ​ന​യ്‌ക്കുവേണ്ടി ഉപയോ​ഗി​ച്ചി​രുന്ന, കൊണ്ടു​ന​ട​ക്കാ​വുന്ന കൂടാരം. ദൈവ​സാ​ന്നി​ധ്യ​ത്തി​ന്റെ പ്രതീ​ക​മാ​യി​രുന്ന യഹോ​വ​യു​ടെ ഉടമ്പടിപ്പെ​ട്ടകം അതിൽ വെച്ചി​രു​ന്നു. ബലി അർപ്പി​ക്കാ​നും ആരാധി​ക്കാ​നും ഉള്ള സ്ഥലമാ​യും അത്‌ ഉപയോ​ഗി​ച്ചി​രു​ന്നു. “സാന്നി​ധ്യ​കൂ​ടാ​രം” എന്നും വിളി​ക്കാ​റുണ്ട്‌. തടി​കൊ​ണ്ടുള്ള ചട്ടക്കൂ​ടാ​യി​രു​ന്നു അതിന്‌. ഈ ചട്ടക്കൂടു കെരൂ​ബു​ക​ളു​ടെ ചിത്ര​പ്പ​ണി​യുള്ള ലിനൻതു​ണികൊണ്ട്‌ മൂടി​യി​രു​ന്നു. കൂടാ​ര​ത്തി​നു രണ്ടു മുറി​ക​ളു​ണ്ടാ​യി​രു​ന്നു. ആദ്യ​ത്തേതു വിശുദ്ധം; രണ്ടാമ​ത്തേത്‌ അതിവി​ശു​ദ്ധം. (യോശ 18:1; പുറ 25:9)—അനു. ബി5 കാണുക.