വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധം; വിശുദ്ധി

വിശുദ്ധം; വിശുദ്ധി

യഹോ​വ​യിൽ അന്തർലീ​ന​മായ ഒരു ഗുണം. സമ്പൂർണ​മായ ധാർമി​ക​ശു​ദ്ധി​യും പരിശു​ദ്ധി​യും ഉള്ള അവസ്ഥ. (പുറ 28:36; 1ശമു 2:2; സുഭ 9:10; യശ 6:3) മനുഷ്യർ (പുറ 19:6; 2രാജ 4:9), മൃഗങ്ങൾ (സംഖ 18:17), സാധനങ്ങൾ (പുറ 28:38; 30:25; ലേവ 27:14), സ്ഥലങ്ങൾ (പുറ 3:5; യശ 27:13), കാലഘ​ട്ടങ്ങൾ (പുറ 16:23; ലേവ 25:12), പ്രവർത്ത​നങ്ങൾ (പുറ 36:4) എന്നിവയെ​ക്കു​റിച്ച്‌ പറയു​മ്പോൾ പരിശു​ദ്ധ​ദൈ​വ​ത്തി​നാ​യി വിശു​ദ്ധീ​ക​രിച്ച, വേറി​ട്ടു​നിൽക്കുന്ന, ഉഴിഞ്ഞു​വെച്ച എന്നൊക്കെ​യുള്ള ആശയമാ​ണു വിശു​ദ്ധി​യു​ടെ എബ്രാ​യ​പദം ദ്യോ​തി​പ്പി​ക്കു​ന്നത്‌; യഹോ​വ​യു​ടെ സേവന​ത്തി​നുവേണ്ടി വേർതി​രി​ച്ചി​രി​ക്കുന്ന സ്ഥിതി. “വിശുദ്ധം,” “വിശുദ്ധി” എന്നതിനു ഗ്രീക്കു​തി​രുവെ​ഴു​ത്തു​ക​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന പദങ്ങൾക്കും ദൈവ​ത്തി​നുവേണ്ടി വേർതി​രിച്ച എന്ന അർഥമാ​ണു​ള്ളത്‌. ഒരുവന്റെ പെരു​മാ​റ്റ​ത്തി​ലെ വിശു​ദ്ധി​യെ കുറി​ക്കാ​നും ഈ വാക്കുകൾ ഉപയോ​ഗി​ക്കാ​റുണ്ട്‌.—മർ 6:20; 2കൊ 7:1; 1പത്ര 1:15, 16.