വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 17

യഹോ​വയെ ആരാധി​ക്കാൻ മോശ തീരു​മാ​നി​ച്ചു

യഹോ​വയെ ആരാധി​ക്കാൻ മോശ തീരു​മാ​നി​ച്ചു

ഈജിപ്‌തിൽ യാക്കോ​ബി​ന്റെ കുടും​ബം ഇസ്രാ​യേ​ല്യർ എന്ന്‌ അറിയ​പ്പെ​ടാൻ തുടങ്ങി. യാക്കോ​ബും യോ​സേ​ഫും മരിച്ച്‌ കഴിഞ്ഞ്‌ ഒരു പുതിയ ഫറവോൻ ഭരണം ആരംഭി​ച്ചു. ഇസ്രാ​യേ​ല്യർ ഈജിപ്‌തു​കാ​രെ​ക്കാൾ ശക്തരാ​യി​ത്തീ​രു​മോ എന്ന്‌ അദ്ദേഹം ഭയപ്പെട്ടു. അതു​കൊണ്ട്‌ ഫറവോൻ ഇസ്രാ​യേ​ല്യ​രെ അടിമ​ക​ളാ​ക്കി. എന്നിട്ട്‌ അവരെ​ക്കൊണ്ട്‌ നിർബ​ന്ധ​മാ​യി ഇഷ്ടിക ഉണ്ടാക്കി​ക്കു​ക​യും വയലിൽ കഠിന​മാ​യി പണി എടുപ്പി​ക്കു​ക​യും ചെയ്‌തു. പക്ഷേ ഈജിപ്‌തു​കാർ ഇസ്രാ​യേ​ല്യ​രെ​ക്കൊണ്ട്‌ എത്രയ​ധി​കം പണി​യെ​ടു​പ്പി​ച്ചോ അതിന​നു​സ​രിച്ച്‌ അവരുടെ എണ്ണവും പെരുകി. ഫറവോന്‌ അത്‌ ഇഷ്ടപ്പെ​ട്ടില്ല. അതു​കൊണ്ട്‌ ഇസ്രാ​യേ​ല്യർക്കു പിറക്കുന്ന എല്ലാ ആൺകു​ഞ്ഞു​ങ്ങ​ളെ​യും കൊന്നു​ക​ള​യാൻ ഫറവോൻ കല്‌പന നൽകി. ഒന്നോർത്തു നോക്കൂ, ഇസ്രാ​യേ​ല്യർക്ക്‌ എത്ര പേടി തോന്നി​ക്കാ​ണും?

യോ​ഖേ​ബെദ്‌ എന്നു പേരുള്ള ഒരു ഇസ്രാ​യേ​ല്യസ്‌ത്രീക്ക്‌ ഒരു ആൺകുഞ്ഞു ജനിച്ചു. നല്ല സുന്ദര​നായ ഒരു കുഞ്ഞ്‌. തന്റെ കുഞ്ഞിനെ സംരക്ഷി​ക്കാൻവേണ്ടി യോ​ഖേ​ബെദ്‌ അവനെ ഒരു കൂടയിൽ കിടത്തി നൈൽ നദിയി​ലെ ഞാങ്ങണ​ച്ചെ​ടി​കൾക്കി​ട​യിൽ ഒളിപ്പി​ച്ചു​വെച്ചു. ആ കുഞ്ഞിന്‌ എന്തു സംഭവി​ക്കു​മെന്നു കാണാൻ അവന്റെ പെങ്ങൾ മിര്യാം കുറച്ച്‌ ദൂരെ മാറി നിൽക്കു​ന്നു​ണ്ടാ​യി​രു​ന്നു.

ഫറവോ​ന്റെ മകൾ നദിയിൽ കുളി​ക്കാൻ വന്നപ്പോൾ ആ കൂട കണ്ടു. അതിനു​ള്ളിൽ കരയുന്ന ഒരു കുഞ്ഞ്‌! അവനെ കണ്ടപ്പോൾ അവൾക്ക്‌ അലിവു തോന്നി. അപ്പോൾ മിര്യാം ചോദി​ച്ചു: ‘രാജകു​മാ​രി​ക്കു​വേണ്ടി കുഞ്ഞിനെ മുലയൂ​ട്ടാൻ ഞാൻ പോയി ഒരു സ്‌ത്രീ​യെ വിളി​ച്ചു​കൊ​ണ്ടു​വ​രട്ടേ?’ ഫറവോ​ന്റെ മകൾ അതിനു സമ്മതി​ച്ച​പ്പോൾ മിര്യാം ചെന്ന്‌ സ്വന്തം അമ്മയെ, യോ​ഖേ​ബെ​ദി​നെ​ത്തന്നെ, വിളി​ച്ചു​കൊ​ണ്ടു​വന്നു. ഫറവോ​ന്റെ മകൾ പറഞ്ഞു: ‘ഈ കുഞ്ഞിനെ കൊണ്ടു​പോ​യി എനിക്കു​വേണ്ടി മുലയൂ​ട്ടണം. ഞാൻ ശമ്പളം തരാം.’

കുട്ടി വളർന്ന​പ്പോൾ യോ​ഖേ​ബെദ്‌ അവനെ ഫറവോ​ന്റെ മകളുടെ അടുത്ത്‌ കൊണ്ടു​വന്നു. അവൾ അവനെ സ്വന്തം മകനായി വളർത്തി, അവനു മോശ എന്നു പേരു​മി​ട്ടു. മോശ അവിടെ ഒരു രാജകു​മാ​ര​നാ​യി വളർന്നു​വന്നു. ആഗ്രഹി​ക്കുന്ന എന്തും അവനു കിട്ടു​മാ​യി​രു​ന്നു. പക്ഷേ മോശ ഒരിക്ക​ലും യഹോ​വയെ മറന്നു​ക​ള​ഞ്ഞില്ല. താൻ ശരിക്കും ഒരു ഇസ്രാ​യേ​ല്യ​നാണ്‌, ഈജിപ്‌തു​കാ​രനല്ല എന്നു മോശയ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ യഹോ​വയെ സേവി​ക്കാൻ മോശ തീരു​മാ​നി​ച്ചു.

40 വയസ്സാ​യ​പ്പോൾ മോശ തന്റെ ജനത്തെ സഹായി​ക്കാൻ നിശ്ചയി​ച്ചു. ഒരു ഈജിപ്‌തു​കാ​രൻ ഇസ്രാ​യേ​ല്യ​നായ ഒരു അടിമയെ അടിക്കു​ന്നതു കണ്ടപ്പോൾ മോശ ആ ഈജിപ്‌തു​കാ​രനെ ശക്തിയാ​യി അടിച്ചു. അയാൾ മരിച്ചു​പോ​യി. മോശ ശവശരീ​രം മണലിൽ കുഴി​ച്ചു​മൂ​ടി. ഫറവോൻ ഇത്‌ അറിഞ്ഞ​പ്പോൾ മോശയെ കൊല്ലാൻ നോക്കി. പക്ഷേ മോശ അവി​ടെ​നിന്ന്‌ മിദ്യാൻ ദേശ​ത്തേക്ക്‌ ഓടി​പ്പോ​യി. അവിടെ യഹോവ മോശയെ പരിപാ​ലി​ച്ചു.

“മോശ . . . വിശ്വാ​സ​മു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ ഫറവോ​ന്റെ മകളുടെ മകൻ എന്ന്‌ അറിയ​പ്പെ​ടു​ന്നതു വേണ്ടെ​ന്നു​വെച്ചു. പാപത്തി​ന്റെ താത്‌കാ​ലി​ക​മായ സുഖത്തി​നു പകരം ദൈവ​ജ​ന​ത്തോ​ടൊ​പ്പം ദ്രോഹം സഹിക്കു​ന്നതു മോശ തിര​ഞ്ഞെ​ടു​ത്തു.”​—എബ്രായർ 11:24, 25