വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 അധ്യായം പതിനൊന്ന്

ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ട്?

ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ട്?
  • ലോകത്തിലെ കഷ്ടപ്പാടുകൾക്കു കാരണം ദൈവമാണോ?

  • ഏദെൻതോട്ടത്തിൽ ഏതു വിവാവിയം ഉന്നയിക്കപ്പെട്ടു?

  • മനുഷ്യ കഷ്ടപ്പാടിന്‍റെ ഫലങ്ങൾ ദൈവം എങ്ങനെ തുടച്ചുനീക്കും?

1, 2. ഇന്നു മനുഷ്യൻ ഏതെല്ലാം വിധങ്ങളിൽ കഷ്ടപ്പെടുന്നു, അനേകർ ഏതൊക്കെ ചോദ്യങ്ങൾ ചോദിക്കാൻ അത്‌ ഇടയാക്കിയിരിക്കുന്നു?

ഒരു യുദ്ധബാധിത പ്രദേത്തെ അതിരൂക്ഷമായ പോരാട്ടത്തിൽ നിരപരാധിളായ ആയിരക്കക്കിനു സ്‌ത്രീളും കുട്ടിളും മരിച്ചുവീണു. അവരെ കൂട്ടത്തോടെ അടക്കംചെയ്‌ത കുഴിക്കു ചുറ്റും നാട്ടിയ ചെറിയ കുരിശുളിൽ ഓരോന്നിലും ഇങ്ങനെ എഴുതിവെച്ചിരുന്നു: “എന്തുകൊണ്ട്?” പലപ്പോഴും ആളുകൾ അതിവേയോടെ ചോദിക്കുന്ന ചോദ്യമാണിത്‌. യുദ്ധമോ വിപത്തോ രോഗമോ കുറ്റകൃത്യമോ നിരപരാധിളായ പ്രിയപ്പെട്ടരുടെ ജീവൻ കവർന്നെടുക്കുയോ വീടുകൾ തകർക്കുയോ മറ്റുവിങ്ങളിൽ തങ്ങൾക്കു വളരെയേറെ കഷ്ടപ്പാടു വരുത്തിവെക്കുയോ ചെയ്യുമ്പോൾ ആളുകൾ ദുഃഖത്തോടെ അങ്ങനെ ചോദിക്കുന്നു. തങ്ങൾക്ക് ഇത്തരം ദുരന്തങ്ങൾ നേരിടുന്നതിന്‍റെ കാരണം അറിയാൻ അവർ ആഗ്രഹിക്കുന്നു.

2 എന്തുകൊണ്ടാണ്‌ ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌? യഹോയാം ദൈവം സർവശക്തനും സ്‌നേവാനും ജ്ഞാനിയും നീതിമാനും ആണെങ്കിൽ ഈ ലോകത്തിൽ ഇത്രയധികം വിദ്വേവും അനീതിയും ഉള്ളത്‌ എന്തുകൊണ്ട്? നിങ്ങൾ ഈ കാര്യങ്ങളെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

3, 4. (എ) ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ടാണെന്നു ചോദിക്കുന്നതിൽ തെറ്റില്ലെന്ന് എന്തു തെളിയിക്കുന്നു? (ബി) ദുഷ്ടതയും കഷ്ടപ്പാടും സംബന്ധിച്ച് യഹോയുടെ മനോഭാവം എന്താണ്‌?

3 ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നത്‌ എന്തുകൊണ്ടാണെന്നു ചോദിക്കുന്നതു തെറ്റാണോ? അങ്ങനെ ചോദിക്കുന്നത്‌, ദൈവത്തോടുള്ള അനാദവാണെന്ന്, തങ്ങൾക്കു ദൈവത്തിൽ വേണ്ടത്ര വിശ്വാമില്ലാത്തതിന്‍റെ സൂചനയാണെന്ന് ചിലർ ഭയക്കുന്നു. എന്നാൽ ബൈബിൾ വായിക്കുമ്പോൾ,  വിശ്വസ്‌തരും ദൈവക്തരും ആയ വ്യക്തികൾക്കു സമാനമായ ചോദ്യങ്ങൾ ഉണ്ടായിരുന്നതായി നിങ്ങൾക്കു മനസ്സിലാകും. ഉദാഹത്തിന്‌, പ്രവാനായ ഹബക്കൂക്‌ യഹോയോട്‌ ഇങ്ങനെ ചോദിച്ചു: “നീ എന്നെ നീതികേടു കാണുമാറാക്കുന്നതും പീഡനം വെറുതെനോക്കുന്നതും എന്തിനു? കവർച്ചയും സാഹസവും എന്‍റെ മുമ്പിൽ ഉണ്ടു; കലഹം നടക്കുന്നു.”—ഹബക്കൂക്‌ 1:3.

യഹോവ സകല കഷ്ടപ്പാടുളും അവസാനിപ്പിക്കും

4 അങ്ങനെ ചോദിച്ചതിന്‌ യഹോവ വിശ്വസ്‌ത പ്രവാനായിരുന്ന ഹബക്കൂക്കിനെ ശാസിച്ചോ? ഇല്ല. മറിച്ച് ഹബക്കൂക്കിന്‍റെ ആത്മാർഥമായ വാക്കുകൾ അവൻ നിശ്വസ്‌ത ബൈബിൾരേയുടെ ഭാഗമാക്കി. കൂടാതെ, കാര്യങ്ങൾ മെച്ചമായി മനസ്സിലാക്കാനും വിശ്വാത്തിൽ വളരാനും അവനെ സഹായിക്കുയും ചെയ്‌തു. നിങ്ങൾക്കുവേണ്ടിയും അതുതന്നെ ചെയ്യാനാണു യഹോവ ആഗ്രഹിക്കുന്നത്‌. ‘അവൻ നിങ്ങൾക്കായി കരുതുന്ന’തായി ബൈബിൾ പഠിപ്പിക്കുന്നുവെന്ന് ഓർക്കുക. (1 പത്രൊസ്‌ 5:7) ദുഷ്ടതയും അതു വരുത്തിവെക്കുന്ന കഷ്ടപ്പാടും ഏതൊരു മനുഷ്യനെക്കാളുധികം ദൈവം വെറുക്കുന്നു. (യെശയ്യാവു 55:8, 9) ആ സ്ഥിതിക്ക് ഈ ലോകത്തിൽ ഇത്രയധികം കഷ്ടപ്പാടുള്ളത്‌ എന്തുകൊണ്ടാണ്‌?

ഇത്രയധികം കഷ്ടപ്പാടുള്ളത്‌ എന്തുകൊണ്ട്?

5. മാനുഷിക കഷ്ടപ്പാടിന്‍റെ വിശദീമായി ചിലപ്പോൾ നൽകപ്പെടുന്ന കാരണങ്ങളേവ, എന്നാൽ ബൈബിൾ എന്തു പഠിപ്പിക്കുന്നു?

5 ഇത്രയധികം കഷ്ടപ്പാടുള്ളതിന്‍റെ കാരണം അറിയാൻ നാനാസ്ഥരായ ആളുകൾ തങ്ങളുടെ മതനേതാക്കളെയും ഗുരുക്കന്മാരെയും സമീപിച്ചിട്ടുണ്ട്. കഷ്ടപ്പാട്‌ ദൈവഹിമാണെന്നും ദുരന്തങ്ങൾ ഉൾപ്പെടെ സംഭവിക്കാൻപോകുന്നതെല്ലാം വളരെക്കാലം മുമ്പേ അവൻ നിശ്ചയിച്ചുവെച്ചിരിക്കുന്നതാണെന്നും  ആയിരിക്കും അവരിൽ പലരുടെയും ഉത്തരം. ദൈവത്തിന്‍റെ വഴികൾ നമുക്കു മനസ്സിലാക്കാനാവില്ലെന്നോ സ്വർഗത്തിൽ തന്നോടൊപ്പമായിരിക്കാൻ കുട്ടികൾ ഉൾപ്പെടെയുള്ള മനുഷ്യർ മരിക്കാൻ അവൻ ഇടയാക്കുന്നുവെന്നോ ആണ്‌ പലരെയും പഠിപ്പിക്കുന്നത്‌. എന്നാൽ നിങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നതുപോലെ, ദുഷ്ടതയ്‌ക്കു കാരണക്കാരൻ ഒരിക്കലും യഹോയാം ദൈവമല്ല. ബൈബിൾ ഇപ്രകാരം പ്രസ്‌താവിക്കുന്നു: “ദൈവം ദുഷ്ടതയോ സർവ്വശക്തൻ നീതികേടോ ഒരിക്കലും ചെയ്‌കയില്ല.”—ഇയ്യോബ്‌ 34:10.

6. ലോകത്തിലെ സകല കഷ്ടപ്പാടുകൾക്കും പലരും ദൈവത്തെ അകാരമായി കുറ്റപ്പെടുത്തുന്നത്‌ എന്തുകൊണ്ട്?

6 ലോകത്തിലെ സകല കഷ്ടപ്പാടുകൾക്കും മനുഷ്യർ ദൈവത്തെ അകാരമായി കുറ്റപ്പെടുത്തുന്നത്‌ എന്തുകൊണ്ടാണെന്നു നിങ്ങൾക്ക് അറിയാമോ? പലപ്പോഴും, സർവശക്തനായ ദൈവമാണ്‌ ഈ ലോകത്തിന്‍റെ യഥാർഥ ഭരണാധികാരി എന്നു വിചാരിക്കുന്നതുകൊണ്ടാണ്‌ അവർ അങ്ങനെ ചെയ്യുന്നത്‌. ബൈബിൾ പഠിപ്പിക്കുന്ന, ലളിതമെങ്കിലും സുപ്രധാമായ ഒരു സത്യം അവർക്ക് അറിയില്ല. 3-‍ാ‍ം അധ്യാത്തിൽ നിങ്ങൾ ആ സത്യം പഠിക്കുയുണ്ടായി. ഈ ലോകത്തിന്‍റെ യഥാർഥ ഭരണാധികാരി പിശാചായ സാത്താനാണ്‌.

7, 8. (എ) ലോകം അതിന്‍റെ ഭരണാധികാരിയുടെ ഗുണങ്ങൾ പ്രതിലിപ്പിക്കുന്നത്‌ എങ്ങനെ? (ബി) മാനുഷിക അപൂർണയും “കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും” കഷ്ടപ്പാടിന്‌ ഇടയാക്കിയിരിക്കുന്നത്‌ എങ്ങനെ?

7 ബൈബിൾ വ്യക്തമായി ഇങ്ങനെ പ്രസ്‌താവിക്കുന്നു: “സർവ്വലോവും ദുഷ്ടന്‍റെ അധീനയിൽ കിടക്കുന്നു.” (1 യോഹന്നാൻ 5:19) ഒന്നു ചിന്തിച്ചു നോക്കിയാൽ അതു ശരിയല്ലേ? “ഭൂതലത്തെ മുഴുവൻ തെറ്റിച്ചുയുന്ന” അദൃശ്യ ആത്മജീവിയുടെ ഗുണങ്ങളാണ്‌ ഈ ലോകം പ്രതിലിപ്പിക്കുന്നത്‌. (വെളിപ്പാടു 12:9) സാത്താൻ വിദ്വേഷം നിറഞ്ഞനും വഞ്ചകനും ക്രൂരനും ആണ്‌. അതിനാൽ, അവന്‍റെ കീഴിലുള്ള ലോകത്തിൽ വിദ്വേവും വഞ്ചനയും ക്രൂരയും നിറഞ്ഞിരിക്കുന്നു. ഭൂമിയിൽ ഇത്രയധികം കഷ്ടപ്പാട്‌ ഉള്ളതിന്‍റെ ഒരു കാരണം ഇതാണ്‌.

8 നാം 3-‍ാ‍ം അധ്യാത്തിൽ കണ്ടതുപോലെ, ഏദെനിലെ മത്സരത്തെ തുടർന്ന് മനുഷ്യവർഗം അപൂർണരും പാപിളും ആയിത്തീർന്നതാണ്‌ ഇത്രയധികം കഷ്ടപ്പാടുള്ളതിന്‍റെ രണ്ടാമത്തെ കാരണം. ആധിപത്യത്തിനായി പോരടിക്കുന്ന സ്വഭാവം പാപിളായ മനുഷ്യർക്കുണ്ട്. അത്‌ യുദ്ധത്തിലും അടിച്ചമർത്തലിലും കഷ്ടപ്പാടിലും കലാശിക്കുന്നു. (സഭാപ്രസംഗി 4:1; 8:9) കഷ്ടപ്പാടിന്‍റെ മൂന്നാത്തെ കാരണം, “കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളുമാണ്‌.” (സഭാപ്രസംഗി 9:11, NW) ഭരണാധികാരിയെന്നനിയിൽ യഹോയുടെ സംരക്ഷമില്ലാത്ത ഈ ലോകത്തിൽ ചിലപ്പോൾ ഒരു പ്രത്യേക സമയത്ത്‌ ഒരു പ്രത്യേക സ്ഥാനത്ത്‌  ആയിപ്പോകുന്നതുകൊണ്ടു മാത്രം ആളുകൾക്കു ദുരന്തം വന്നുഭവിക്കുന്നു.

9. കഷ്ടപ്പാടു തുടരാൻ അനുവദിച്ചിരിക്കുന്നതിന്‌ യഹോയ്‌ക്ക് ഈടുറ്റ കാരണമുണ്ടെന്നു നമുക്ക് ഉറപ്പുള്ളരായിരിക്കാവുന്നത്‌ എന്തുകൊണ്ട്?

9 കഷ്ടപ്പാടുകൾക്കു കാരണം ദൈവല്ലെന്ന അറിവ്‌ നമുക്ക് എത്രയോ ആശ്വാമാണ്‌! അനേകർക്കും കഷ്ടപ്പാടു വരുത്തിവെക്കുന്ന യുദ്ധങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും അടിച്ചമർത്തലുകൾക്കും പ്രകൃതിവിത്തുകൾക്കും പോലും അവനല്ല ഉത്തരവാദി. എന്നുവരികിലും യഹോവ ഇതെല്ലാം അനുവദിക്കുന്നത്‌ എന്തുകൊണ്ടാണെന്നു നാം അറിയേണ്ടതുണ്ട്. സർവശക്തനാണെങ്കിൽ ഇതിനെല്ലാം അറുതി വരുത്താനുള്ള ശക്തി അവനുണ്ട്. എങ്കിൽപ്പിന്നെ അവൻ അതു ചെയ്യാത്തത്‌ എന്തുകൊണ്ടാണ്‌? ദൈവം സ്‌നേവാനാണെന്ന് നാം മനസ്സിലാക്കിക്കഴിഞ്ഞല്ലോ. അപ്പോൾപ്പിന്നെ കഷ്ടപ്പാടു തുടരാൻ അനുവദിച്ചിരിക്കുന്നതിനു ദൈവത്തിനു തീർച്ചയായും ഈടുറ്റ കാരണം ഉണ്ടായിരിക്കും.—1 യോഹന്നാൻ 4:8.

ഒരു സുപ്രധാന വിവാവിയം ഉന്നയിക്കപ്പെടുന്നു

10. സാത്താൻ എന്താണു ചോദ്യംചെയ്‌തത്‌, എങ്ങനെ?

10 ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നതിന്‍റെ കാരണം കണ്ടെത്തുന്നതിനു നാം അതു തുടങ്ങിയ സമയത്തെക്കുറിച്ചു ചിന്തിക്കേണ്ടതുണ്ട്. യഹോയോട്‌ അനുസക്കേടു കാണിക്കുന്നതിലേക്കു സാത്താൻ ആദാമിനെയും ഹവ്വായെയും നയിച്ചപ്പോൾ സുപ്രധാമായ ഒരു ചോദ്യം ഉന്നയിക്കപ്പെട്ടു. യഹോയുടെ ശക്തിയെ സാത്താൻ വെല്ലുവിളിച്ചില്ല. യഹോയുടെ ശക്തി അളവറ്റതാണെന്ന് അവനു നന്നായി അറിയാം. എന്നാൽ, യഹോയുടെ ഭരിക്കാനുള്ള അവകാമാണ്‌ അവൻ ചോദ്യംചെയ്‌തത്‌. പ്രജകളിൽനിന്നു നന്മ പിടിച്ചുവെക്കുന്ന ഒരു നുണയനാണ്‌ ദൈവമെന്നു പറഞ്ഞുകൊണ്ട്, യഹോവ നല്ലൊരു ഭരണാധികാരില്ലെന്നു സാത്താൻ ആരോപിച്ചു. (ഉല്‌പത്തി 3:2-5) മനുഷ്യവർഗത്തിനു ദൈവണം ഇല്ലാതിരിക്കുന്നതാണു നല്ലത്‌ എന്നാണ്‌ അവൻ സൂചിപ്പിച്ചത്‌. യഹോയുടെ പരമാധികാത്തിന്മേൽ അതായത്‌ ഭരിക്കാനുള്ള അവന്‍റെ അവകാത്തിന്മേൽ ഉള്ള ഒരു കടന്നാക്രമായിരുന്നു അത്‌.

11. ഏദെനിലെ മത്സരിളെ നശിപ്പിച്ചുഞ്ഞുകൊണ്ട് പ്രശ്‌നം പരിഹരിക്കാൻ യഹോവ ശ്രമിക്കാതിരുന്നത്‌ എന്തുകൊണ്ട്?

11 ആദാമും ഹവ്വായും യഹോയ്‌ക്കെതിരെ മത്സരിച്ചു. ഫലത്തിൽ അവർ ഇപ്രകാരം പറയുയായിരുന്നു: ‘ഞങ്ങൾക്ക് യഹോയുടെ ഭരണം ആവശ്യമില്ല. ശരിയും തെറ്റും സ്വയം തീരുമാനിക്കാൻ ഞങ്ങൾക്കറിയാം.’ ഈ പ്രശ്‌നം യഹോവ എങ്ങനെ പരിഹരിക്കുമായിരുന്നു? മത്സരിളുടെ അവകാവാദം തെറ്റാണെന്നും തന്‍റെ വഴിയാണ്‌ ഏറ്റവും  നല്ലതെന്നും ബുദ്ധിക്തിയുള്ള സകല സൃഷ്ടിളെയും അവൻ എങ്ങനെ ബോധ്യപ്പെടുത്തുമായിരുന്നു? മത്സരിളെ നശിപ്പിച്ചുഞ്ഞിട്ട് ദൈവം ഒരു പുതിയ തുടക്കമിടേണ്ടതായിരുന്നെന്നു ചിലർ പറഞ്ഞേക്കാം. എന്നാൽ, ആദാമിന്‍റെയും ഹവ്വായുടെയും സന്താനങ്ങളെക്കൊണ്ടു ഭൂമി നിറയ്‌ക്കുക എന്നതാണ്‌ തന്‍റെ ഉദ്ദേശ്യമെന്നു യഹോവ പ്രഖ്യാപിച്ചിരുന്നു, അവർ ഒരു ഭൗമിക പറുദീയിൽ ജീവിക്കമെന്ന് അവൻ ആഗ്രഹിച്ചു. (ഉല്‌പത്തി 1:28) യഹോവ തന്‍റെ ഉദ്ദേശ്യങ്ങൾ എല്ലായ്‌പോഴും നിറവേറ്റുന്നു. (യെശയ്യാവു 55:10, 11) മാത്രമല്ല, ഏദെനിലെ മത്സരിളെ നശിപ്പിച്ചുയുന്നത്‌, ഭരിക്കാനുള്ള യഹോയുടെ അവകാശം സംബന്ധിച്ച് ഉന്നയിക്കപ്പെട്ട ചോദ്യത്തിന്‌ ഉത്തരമാകുമായിരുന്നില്ല.

12, 13. ഈ ലോകത്തിന്‍റെ ഭരണാധിനായിത്തീരാൻ സാത്താനെയും തങ്ങളുടെമേൽത്തന്നെ അധികാരം നടത്താൻ മനുഷ്യരെയും യഹോവ അനുവദിച്ചിരിക്കുന്നതിന്‍റെ കാരണം ദൃഷ്ടാന്തീരിക്കുക.

12 നമുക്കിപ്പോൾ ഒരു ദൃഷ്ടാന്തം പരിചിന്തിക്കാം. ബുദ്ധിമുട്ടേറിയ ഒരു കണക്കു ചെയ്യേണ്ടവിധം ഒരു അധ്യാകൻ ക്ലാസ്സിൽ വിശദീരിക്കുയാണെന്നു സങ്കൽപ്പിക്കുക. എന്നാൽ, അധ്യാകൻ പഠിപ്പിക്കുന്ന ആ വിധം ശരിയല്ലെന്നു ബുദ്ധിമാനും മത്സരിയും ആയ ഒരു വിദ്യാർഥി അവകാപ്പെടുന്നു. അധ്യാകൻ യഥാർഥത്തിൽ ആ ജോലിക്കു കൊള്ളാത്തനാണെന്ന ധാരണ ഉളവാക്കിക്കൊണ്ട്, ആ കണക്ക് ചെയ്യേണ്ട ശരിയായ വിധം തനിക്കറിയാമെന്ന് അവൻ ഉറപ്പിച്ചുയുന്നു. തങ്ങളുടെ സഹപാഠി പറയുന്നതു ശരിയാണെന്നു വിചാരിച്ചുകൊണ്ട് മറ്റു ചില വിദ്യാർഥിളും അവന്‍റെ പക്ഷം പിടിക്കുന്നു. ഇപ്പോൾ അധ്യാകൻ എന്തു ചെയ്യണം? ഈ മത്സരിളെ ക്ലാസ്സിൽനിന്ന് ഇറക്കിവിട്ടാൽ അതു മറ്റു വിദ്യാർഥിളുടെമേൽ  ഉളവാക്കുന്ന ഫലം എന്തായിരിക്കും? തങ്ങളുടെ സഹപാഠിയും കൂട്ടരും പറയുന്നതു ശരിയാതുകൊണ്ടായിരിക്കും അധ്യാകൻ അവരെ ഇറക്കിവിട്ടതെന്ന് അവർ ചിന്തിക്കാൻ സാധ്യയില്ലേ? തന്‍റെ തെറ്റ്‌ വെളിച്ചത്തുരുമെന്ന പേടിയാണ്‌ അദ്ദേഹത്തിനെന്ന് അവർ വിചാരിച്ചേക്കാം. അങ്ങനെ, ക്ലാസ്സിലെ മറ്റു വിദ്യാർഥികൾക്കും അദ്ദേഹത്തോടുള്ള ബഹുമാനം നഷ്ടമായേക്കാം. എന്നാൽ, ആ കണക്കു ചെയ്യുന്ന വിധം ക്ലാസ്സിനെ കാണിക്കാൻ അധ്യാകൻ ആ മത്സരിയെ അനുവദിക്കുന്നെങ്കിലോ?

വിദ്യാർഥി അധ്യാനെക്കാൾ യോഗ്യയുള്ളനോ?

13 ആ അധ്യാകൻ ചെയ്യുന്നതിനു സമാനമായ ഒരു കാര്യമാണ്‌ യഹോവ ചെയ്‌തിരിക്കുന്നത്‌. അവന്‌ ഏദെനിലെ മത്സരിളുടെ കാര്യം മാത്രം ചിന്തിച്ചാൽ പോരായിരുന്നു എന്നതു മനസ്സിൽപ്പിടിക്കുക. ദശലക്ഷക്കക്കിനു ദൂതന്മാർ സംഭവങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുയായിരുന്നു. (ഇയ്യോബ്‌ 38:6; ദാനീയേൽ 7:10) യഹോവ ആ മത്സരം കൈകാര്യം ചെയ്‌തവിധം ആ സകല ദൂതന്മാരെയും ആത്യന്തിമായി ബുദ്ധിക്തിയുള്ള സകല സൃഷ്ടിളെയും വളരെയേറെ സ്വാധീനിക്കുമായിരുന്നു. അതുകൊണ്ട്, യഹോവ എന്താണു ചെയ്‌തത്‌? മനുഷ്യവർഗത്തെ എങ്ങനെ ഭരിക്കുമെന്നു കാണിക്കാനുള്ള അവസരം യഹോവ സാത്താന്‌ അനുവദിച്ചു. സാത്താന്‍റെ വഴിനത്തിപ്പിൻകീഴിൽ തങ്ങളുടെമേൽത്തന്നെ അധികാരം നടത്താൻ ദൈവം മനുഷ്യരെയും അനുവദിച്ചിരിക്കുന്നു.

14. സ്വയം ഭരിക്കാൻ മനുഷ്യരെ അനുവദിച്ചുകൊണ്ടുള്ള യഹോയുടെ തീരുമാനം ഏതു വിധത്തിൽ പ്രയോപ്പെടും?

14 നമ്മൾ പരിചിന്തിച്ച ദൃഷ്ടാന്തത്തിലെ അധ്യാകന്‌ ആ മത്സരിയും അവന്‍റെകൂടെ ചേർന്ന വിദ്യാർഥിളും പറയുന്നതു ശരിയല്ലെന്ന് അറിയാം. എന്നാൽ, അവരുടെ അവകാവാദം തെളിയിക്കുന്നതിനുള്ള അവസരം നൽകിയാൽ അതു മുഴു ക്ലാസ്സിനും പ്രയോനം ചെയ്യുമെന്നും അദ്ദേഹം മനസ്സിലാക്കുന്നു. ആ മത്സരികൾ പരാജിരാകുമ്പോൾ, പഠിപ്പിക്കാൻ അർഹതയുള്ളത്‌ അധ്യാനു മാത്രമാണെന്ന് ആത്മാർഥഹൃരായ എല്ലാ വിദ്യാർഥികൾക്കും ബോധ്യമാകും. തുടർന്ന് അധ്യാകൻ ക്ലാസ്സിൽനിന്നു മത്സരിളെ ഇറക്കിവിട്ടാൽ അതിന്‍റെ കാരണം മറ്റു വിദ്യാർഥികൾക്കു മനസ്സിലാകും. സമാനമായി, സാത്താന്‍റെയും അവന്‍റെ പക്ഷംചേർന്ന മത്സരിളുടെയും ദയനീയ പരാജവും മനുഷ്യർക്കു തങ്ങളെത്തന്നെ ഭരിക്കാൻ കഴിയില്ലെന്ന യാഥാർഥ്യവും നിരീക്ഷിക്കുന്നത്‌ സത്യസന്ധരായ സകല മനുഷ്യർക്കും ദൂതന്മാർക്കും പ്രയോനം ചെയ്യുമെന്നു യഹോയ്‌ക്ക് അറിയാം. പുരാകാത്തെ യിരെമ്യാവിനെപ്പോലെ അവർ ഈ സുപ്രധാന സത്യം മനസ്സിലാക്കും: “യഹോവേ, മനുഷ്യന്നു തന്‍റെ വഴിയും നടക്കുന്നന്നു തന്‍റെ കാലടിളെ നേരെ ആക്കുന്നതും സ്വാധീമല്ല എന്നു ഞാൻ അറിയുന്നു.”—യിരെമ്യാവു 10:23.

 എന്തിന്‌ ഇത്രയും കാലം?

15, 16. (എ) ഇത്രയും കാലം കഷ്ടപ്പാടു തുടരാൻ യഹോവ അനുവദിച്ചിരിക്കുന്നതിന്‍റെ കാരണമെന്ത്? (ബി) അതിഘോമായ കുറ്റകൃത്യങ്ങൾപോലുള്ള കാര്യങ്ങൾ യഹോവ തടയാത്തത്‌ എന്തുകൊണ്ട്?

15 എന്നാൽ, ഇത്രയും കാലമായി കഷ്ടപ്പാട്‌ തുടരാൻ യഹോവ അനുവദിച്ചിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? മോശമായ കാര്യങ്ങളെ അവൻ തടയാത്തത്‌ എന്തുകൊണ്ട്? നമ്മുടെ ദൃഷ്ടാന്തത്തിലെ അധ്യാകൻ ചെയ്യുയില്ലാത്ത രണ്ടു കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുക. ഒന്നാമതായി, മത്സരി തന്‍റെ വിശദീണം നൽകുന്നതിനിയ്‌ക്കുവെച്ച് അദ്ദേഹം അവനെ തടസ്സപ്പെടുത്തുയില്ല. രണ്ടാമതായി, മത്സരിയെ അവന്‍റെ അവകാവാദം ശരിയാണെന്നു തെളിയിക്കാൻ യാതൊരു വിധത്തിലും സഹായിക്കുയില്ല. അതുപോലെ, യഹോയും രണ്ടു കാര്യങ്ങൾ ചെയ്യുന്നില്ല. ഒന്നാമത്‌, തങ്ങളുടെ പക്ഷം ശരിയാണെന്നു തെളിയിക്കാനുള്ള സാത്താന്‍റെയും കൂട്ടരുടെയും ശ്രമത്തെ അവൻ തടഞ്ഞിട്ടില്ല. അതുകൊണ്ട്, സമയം കടന്നുപോകാൻ അനുവദിക്കേണ്ടത്‌ ആവശ്യമായിന്നു. മനുഷ്യ ചരിത്രത്തിന്‍റെ ആയിരക്കക്കിനു വർഷങ്ങളിൽ സകലവിധ ഭരണവിങ്ങളും മനുഷ്യൻ പരീക്ഷിച്ചുനോക്കിയിരിക്കുന്നു. ശാസ്‌ത്രമേയിലും മറ്റും മനുഷ്യർ കുറെയൊക്കെ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും, അനീതിയും ദാരിദ്ര്യവും കുറ്റകൃത്യവും യുദ്ധവും ഒന്നിനൊന്നു വർധിച്ചുരുയാണ്‌. മനുഷ്യണം ഒരു പരാജമാണെന്ന് ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുന്നു.

16 രണ്ടാമത്‌, ഈ ലോകത്തെ ഭരിക്കുന്നതിൽ യഹോവ സാത്താനെ സഹായിച്ചിട്ടില്ല. ഉദാഹത്തിന്‌, അതിഘോമായ കുറ്റകൃത്യങ്ങളും മറ്റും ദൈവം തടഞ്ഞാൽ മത്സരികൾ പറഞ്ഞതു ശരിയാണെന്നു തെളിയിക്കുന്നതിന്‌ അവൻ കൂട്ടുനിൽക്കുന്നതായി വരില്ലേ? ഒരുപക്ഷേ വിപത്‌കമായ ഫലങ്ങളൊന്നും കൂടാതെ മനുഷ്യനു സ്വയം ഭരിക്കാൻ കഴിയുമെന്ന് ആളുകൾ ചിന്തിക്കാൻ ദൈവം ഇടയാക്കുയായിരിക്കില്ലേ? അതേ, അങ്ങനെ പ്രവർത്തിച്ചാൽ യഹോവ ഒരു നുണയ്‌ക്കു കൂട്ടാളി ആകുകയായിരിക്കും. എന്നാൽ, ‘ദൈവത്തിന്നു ഭോഷ്‌കുവാൻ കഴിയില്ല.’—എബ്രായർ 6:18.

17, 18. സാത്താന്യ സ്വാധീത്തിന്‍റെയും മാനുഷിക ഭരണത്തിന്‍റെയും ഫലമായി ഉണ്ടായിട്ടുള്ള സകല ദോഷങ്ങളും സംബന്ധിച്ച് യഹോവ എന്തു ചെയ്യും?

17 എന്നാൽ ദൈവത്തിനെതിരെയുള്ള ദീർഘകാത്തെ ഈ മത്സരം വരുത്തിവെച്ചിട്ടുള്ള സകല ദോഷങ്ങളുടെയും കാര്യമോ? യഹോവ സർവശക്തനാണെന്നു നാം മനസ്സിൽപ്പിടിക്കണം. അക്കാരത്താൽ, മനുഷ്യവർഗത്തിന്‍റെ കഷ്ടപ്പാടുളുടെ ഫലങ്ങൾ തുടച്ചുനീക്കാൻ അവനു കഴിയും. അതുതന്നെയാണ്‌ അവൻ ചെയ്യാൻ പോകുന്നതും. നാം പഠിച്ചതുപോലെ, ഭൂമിയെ ഒരു പറുദീയാക്കിമാറ്റിക്കൊണ്ട് അവൻ നമ്മുടെ ഗ്രഹത്തിനു  വന്നിരിക്കുന്ന കേടുപാടുകൾ പോക്കും. യേശുക്രിസ്‌തുവിന്‍റെ മറുവിയാത്തിലുള്ള വിശ്വാത്താൽ പാപത്തിന്‍റെ ഫലങ്ങൾ നീക്കംചെയ്യപ്പെടും. മരണം വരുത്തിവെക്കുന്ന നഷ്ടം പുനരുത്ഥാത്തിലൂടെ പരിഹരിക്കപ്പെടും. അങ്ങനെ, “പിശാചിന്‍റെ പ്രവൃത്തിളെ അഴിപ്പാൻ” ദൈവം യേശുവിനെ ഉപയോഗിക്കും. (1 യോഹന്നാൻ 3:8) തക്കസമത്തുന്നെ യഹോവ ഇതെല്ലാം നടപ്പാക്കും. അവൻ ഇതിലും നേരത്തേ പ്രവർത്തിച്ചിട്ടില്ലാത്തതിൽ നമുക്കു സന്തോഷിക്കാം. കാരണം, അവൻ ക്ഷമ പ്രകടമാക്കിയിരിക്കുന്നതിനാലാണ്‌ സത്യം പഠിക്കാനും അവനെ സേവിക്കാനും ഉള്ള അവസരം നമുക്കു ലഭിച്ചിരിക്കുന്നത്‌. (2 പത്രൊസ്‌ 3:9, 10) അതേസയം, ദൈവം ആത്മാർഥമായി തന്നെ സേവിക്കുന്നവർക്കായി അന്വേഷിച്ചുകൊണ്ടിരിക്കുയും പ്രശ്‌നപൂരിമായ ഈ ലോകത്തിൽ നേരിട്ടേക്കാവുന്ന ഏതൊരു കഷ്ടപ്പാടും സഹിക്കാനുള്ള സഹായം അവർക്കു നൽകുയും ചെയ്യുന്നു.—യോഹന്നാൻ 4:23; 1 കൊരിന്ത്യർ 10:13.

18 മത്സരിക്കാൻ കഴിയാത്ത ഒരു വിധത്തിൽ ആദാമിനെയും ഹവ്വായെയും ദൈവം സൃഷ്ടിച്ചിരുന്നെങ്കിൽ ഈ കഷ്ടപ്പാടുളെല്ലാം തടയാമായിരുന്നല്ലോയെന്നു ചിലർ ചിന്തിച്ചേക്കാം. ആ ചോദ്യത്തിനുള്ള ഉത്തരത്തിന്‌, യഹോവ നിങ്ങൾക്കു നൽകിയിരിക്കുന്ന വിലയേറിയ ഒരു ദാനത്തെക്കുറിച്ച് ഓർക്കേണ്ടതുണ്ട്.

നിങ്ങൾ ആ ദൈവദാനം എങ്ങനെ ഉപയോഗിക്കും?

കഷ്ടപ്പാടു സഹിച്ചുനിൽക്കാൻ ദൈവം നിങ്ങളെ സഹായിക്കും

19. യഹോവ നമുക്ക് ഏതു വിലപ്പെട്ട ദാനം നൽകിയിരിക്കുന്നു, നാം അതിനെ വിലമതിക്കേണ്ടത്‌ എന്തുകൊണ്ട്?

19 അഞ്ചാം അധ്യാത്തിൽ കണ്ടതുപോലെ, സ്വതന്ത്ര ഇച്ഛാശക്തിയോടെയാണു മനുഷ്യർ സൃഷ്ടിക്കപ്പെട്ടത്‌. അത്‌ എത്ര വിലപ്പെട്ട ഒരു ദാനമാണെന്നു നിങ്ങൾ തിരിച്ചറിയുന്നുണ്ടോ? ദൈവം അനവധി ജന്തുക്കളെ സൃഷ്ടിച്ചിട്ടുണ്ട്, അവയെ നയിക്കുന്നതു മുഖ്യമായും സഹജജ്ഞാമാണ്‌. (സദൃശവാക്യങ്ങൾ 30:24, NW) ഓരോ നിർദേവും അനുസരിച്ചു പ്രവർത്തിക്കാനായി പ്രോഗ്രാം ചെയ്യാവുന്ന യന്ത്രമനുഷ്യനെ മനുഷ്യൻ നിർമിച്ചിട്ടുണ്ട്. ദൈവം നമ്മെ അതുപോലെ ഉണ്ടാക്കിയിരുന്നെങ്കിൽ നമുക്കു സന്തോമാകുമായിരുന്നോ? ഇല്ല. ഏതുതരം വ്യക്തി ആയിരിക്കണം, ഏതു ജീവിതി പിന്തുണം, എങ്ങനെയുള്ള സുഹൃദ്‌ബന്ധങ്ങൾ സ്ഥാപിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ തിരഞ്ഞെടുപ്പു നടത്താനുള്ള  സ്വാതന്ത്ര്യമുള്ളതിൽ നാം നന്ദിയുള്ളരാണ്‌. ഒരളവിലുള്ള സ്വാതന്ത്ര്യം നാം വിലമതിക്കുന്നു, നമുക്കുണ്ടായിരിക്കാൻ ദൈവം ആഗ്രഹിക്കുന്നതും അതാണ്‌.

20, 21. സ്വതന്ത്ര ഇച്ഛാശക്തി എന്ന ദാനം നമുക്ക് ഏറ്റവും നല്ല വിധത്തിൽ എങ്ങനെ വിനിയോഗിക്കാനാകും, അങ്ങനെ ചെയ്യേണ്ടത്‌ എന്തുകൊണ്ട്?

20 നിർബന്ധത്തിനു വഴങ്ങി ആരും തന്നെ സേവിക്കാൻ യഹോവ ആഗ്രഹിക്കുന്നില്ല. (2 കൊരിന്ത്യർ 9:7) ഒരു പിതാവിന്‍റെയും കുട്ടിയുടെയും ദൃഷ്ടാന്തത്തിലൂടെ ഇതു വ്യക്തമാക്കാം: ‘എന്‍റെ ഡാഡി നല്ല ഡാഡിയാ’ എന്ന് ഒരു കുട്ടി ഉള്ളിന്‍റെ ഉള്ളിൽനിന്നു പറയുന്നതായിരിക്കുമോ ആരെങ്കിലും പറഞ്ഞുകൊടുത്തു പറയിക്കുന്നതായിരിക്കുമോ ഒരു പിതാവിനെ കൂടുതൽ സന്തോഷിപ്പിക്കുക? അതുകൊണ്ട്, യഹോയുടെ ദാനമായ സ്വതന്ത്ര ഇച്ഛാശക്തി നിങ്ങൾ എങ്ങനെ വിനിയോഗിക്കും എന്നതാണു ചോദ്യം. സാത്താനും ആദാമും ഹവ്വായും ഏറ്റവും മോശമായ വിധത്തിലാണ്‌ അത്‌ ഉപയോഗിച്ചത്‌. അവർ യഹോയാം ദൈവത്തെ തള്ളിക്കഞ്ഞു. നിങ്ങൾ എന്തു ചെയ്യും?

21 സ്വതന്ത്ര ഇച്ഛാശക്തിയെന്ന അതിമത്തായ ദാനം ഏറ്റവും നല്ല വിധത്തിൽ ഉപയോഗിക്കാനുള്ള അവസരം നിങ്ങൾക്കുണ്ട്. യഹോയുടെ പക്ഷം ചേർന്നിരിക്കുന്ന ദശലക്ഷക്കക്കിന്‌ ആളുകളോടൊപ്പം നിങ്ങൾക്കു ചേരാനാകും. സാത്താൻ ഒരു നുണയനും അവന്‍റെ ഭരണം ദയനീയ പരാജവും ആണെന്നു തെളിയിക്കുന്നതിൽ സജീവ പങ്കുവഹിച്ചുകൊണ്ട് അവർ ദൈവത്തെ സന്തോഷിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 27:11) ശരിയായ ജീവിതി തിരഞ്ഞെടുത്തുകൊണ്ട് നിങ്ങൾക്കും അതു ചെയ്യാവുന്നതാണ്‌. അടുത്ത അധ്യായം ഇതേക്കുറിച്ചു വിശദീരിക്കും.