വിവരങ്ങള്‍ കാണിക്കുക

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു

“പിന്നെ ഞാൻ ലോകം നന്നാക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ച്ചി​ട്ടില്ല”

“പിന്നെ ഞാൻ ലോകം നന്നാക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ച്ചി​ട്ടില്ല”
  • ജനനം: 1966

  • രാജ്യം: ഫിൻലൻഡ്‌

  • ചരിത്രം: സാമൂഹികപ്രവർത്തകൻ

എന്റെ പഴയ കാലം:

കുട്ടി​ക്കാ​ലം മുതലേ ഞാനൊ​രു പ്രകൃ​തി​സ്‌നേ​ഹി​യാ​യി​രു​ന്നു. ഫിൻലൻഡി​ന്റെ മധ്യഭാ​ഗ​ത്തുള്ള ജ്യൂവാ​സ്‌ക്യൂ​ലാ എന്ന പട്ടണത്തി​ലാ​ണു ഞാൻ താമസി​ച്ചി​രു​ന്നത്‌. അതിനു ചുറ്റും മനോ​ഹ​ര​മായ കാടു​ക​ളും കണ്ണിനു കുളിർമ​യേ​കുന്ന തടാക​ങ്ങ​ളും ഉണ്ടായി​രു​ന്നു. ഞങ്ങൾ കുടും​ബം ഒരുമിച്ച്‌ അവി​ടെ​യൊ​ക്കെ ഇടയ്‌ക്കു പോകാ​റുണ്ട്‌. ഞാൻ ഒരു പ്രകൃ​തി​സ്‌നേഹി മാത്രമല്ല, മൃഗസ്‌നേ​ഹി​കൂ​ടി ആയിരു​ന്നു. കുഞ്ഞാ​യി​രി​ക്കു​മ്പോൾ ഏതെങ്കി​ലും പൂച്ച​യെ​യോ നായ​യെ​യോ കണ്ടാൽ എനിക്ക്‌ അതിനെ കെട്ടി​പ്പി​ടി​ക്കാ​നും ഉമ്മകൊ​ടു​ക്കാ​നും എന്തു കൊതി​യാ​യി​രു​ന്നെ​ന്നോ! വലുതാ​യി​ക്ക​ഴി​ഞ്ഞ​പ്പോൾ ആളുകൾ മൃഗങ്ങ​ളെ​യൊ​ക്കെ ഉപദ്ര​വി​ക്കു​ന്നതു കാണു​മ്പോൾ എനിക്കു വലിയ ദേഷ്യ​വും സങ്കടവും തോന്നു​മാ​യി​രു​ന്നു. പിന്നീട്‌, മൃഗങ്ങ​ളു​ടെ അവകാ​ശ​ങ്ങ​ളൊ​ക്കെ സംരക്ഷി​ക്കുന്ന ഒരു സംഘട​ന​യിൽ ഞാൻ ചേർന്നു. അവിടെ, എന്നെ​പ്പോ​ലെ മൃഗങ്ങളെ സ്‌നേ​ഹി​ക്കുന്ന ധാരാളം പേർ ഉണ്ടായി​രു​ന്നു.

മൃഗങ്ങളോട്‌ ചെയ്യുന്ന ക്രൂര​ത​യ്‌ക്കെ​തി​രെ ഞങ്ങൾ ഒരുമിച്ച്‌ പോരാ​ടി. രോമം കച്ചവടം ചെയ്യുന്ന കടകൾക്ക്‌ എതി​രെ​യും മൃഗങ്ങളെ പരീക്ഷ​ണ​വി​ധേ​യ​മാ​ക്കുന്ന ലാബു​കൾക്ക്‌ എതി​രെ​യും ഞങ്ങൾ പ്രതി​ഷേ​ധ​ജാ​ഥ​ക​ളും സമരങ്ങ​ളും നടത്തു​മാ​യി​രു​ന്നു. മൃഗങ്ങളെ സംരക്ഷി​ക്കു​ന്ന​തി​നു​വേണ്ടി പുതി​യൊ​രു സംഘട​ന​തന്നെ ഞങ്ങൾ ഉണ്ടാക്കി. ഞങ്ങൾ ഞങ്ങളുടെ പ്രവർത്ത​നങ്ങൾ കൂടുതൽ വിപു​ല​മാ​ക്കി​യ​പ്പോൾ അധികാ​രി​ക​ളു​മാ​യി മിക്ക​പ്പോ​ഴും കശപി​ശകൾ ഉണ്ടായി. എന്നെ പല പ്രാവ​ശ്യം അറസ്റ്റു ചെയ്യു​ക​യും കോട​തി​യിൽ ഹാജരാ​ക്കു​ക​യും ചെയ്‌തി​ട്ടുണ്ട്‌.

മൃഗങ്ങളുടെ കാര്യം മാത്രമല്ല, ലോകത്തു നടക്കുന്ന മറ്റു പല പ്രശ്‌ന​ങ്ങ​ളും എന്റെ ഉറക്കം കെടുത്തി. ഞാൻ ഒരുപാട്‌ സംഘട​ന​ക​ളിൽ പ്രവർത്തി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, മനുഷ്യാ​വ​കാ​ശ​ങ്ങൾക്കു​വേണ്ടി പ്രവർത്തി​ക്കുന്ന ആംനസ്റ്റി ഇന്റർനാ​ഷണൽ, പരിസ്ഥി​തി പ്രവർത്ത​ന​ങ്ങൾക്കു​വേണ്ടി നില​കൊ​ള്ളുന്ന ഗ്രീൻപീസ്‌ എന്നതു​പോ​ലുള്ള സംഘട​ന​ക​ളിൽ. എന്റെ ജീവി​തം​തന്നെ ഈ പ്രവർത്ത​ന​ങ്ങൾക്കു​വേണ്ടി ഞാൻ മാറ്റി​വെച്ചു. പാവ​പ്പെ​ട്ട​വർക്കും പട്ടിണി​ക്കാർക്കും വേണ്ടി ഞാൻ ശക്തമായി വാദിച്ചു.

ഞാൻ ഇങ്ങനെ ഓടി​ന​ട​ന്നിട്ട്‌ ലോകം ഒന്നും നന്നാകാൻ പോകു​ന്നി​ല്ലെന്നു പയ്യെപ്പയ്യെ ഞാൻ മനസ്സി​ലാ​ക്കി. സംഘട​നകൾ ചെറി​യ​ചെ​റിയ പ്രശ്‌നങ്ങൾ ശരിയാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും വലിയ പ്രശ്‌നങ്ങൾ അപ്പോ​ഴും വഷളാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. തിന്മ ലോകത്തെ കീഴട​ക്കു​ക​യാ​ണെ​ന്നും ആർക്കും ഇതെക്കു​റിച്ച്‌ ഒരു ചിന്തയും ഇല്ലെന്നും എനിക്കു തോന്നി. ഒന്നും ചെയ്യാ​നാ​കാ​തെ ഞാൻ പകച്ചു​നി​ന്നു.

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു:

എന്നെ​ക്കൊണ്ട്‌ ഒന്നും ചെയ്യാൻ പറ്റി​ല്ലെന്നു മനസ്സി​ലാ​യ​പ്പോൾ ഞാൻ ദൈവ​ത്തെ​ക്കു​റി​ച്ചും ബൈബി​ളി​നെ​ക്കു​റി​ച്ചും ഒക്കെ ചിന്തി​ക്കാൻ തുടങ്ങി. ഞാൻ മുമ്പ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒപ്പം ബൈബിൾ പഠിച്ചി​രു​ന്ന​താണ്‌. സാക്ഷികൾ എന്നോടു കാണി​ക്കുന്ന സ്‌നേ​ഹ​വും ദയയും ഒക്കെ എനിക്കു വലിയ ഇഷ്ടമാ​യി​രു​ന്നു. പക്ഷേ എന്റെ ജീവി​ത​ത്തിൽ മാറ്റം വരുത്താൻ ഞാൻ തയ്യാറാ​യി​രു​ന്നില്ല. എന്നാൽ ഇപ്പോൾ ഞാൻ മാറി ചിന്തി​ക്കാൻ തുടങ്ങി.

ബൈബിൾ എടുത്ത്‌ വായി​ക്കാൻ തുടങ്ങി​യത്‌ എന്നെ ശരിക്കും ആശ്വസി​പ്പി​ച്ചു. മൃഗങ്ങ​ളോ​ടു ദയ കാണി​ക്ക​ണ​മെന്നു പറയുന്ന പല ബൈബിൾവാ​ക്യ​ങ്ങ​ളും ഞാൻ കണ്ടു. ഉദാഹ​ര​ണ​ത്തിന്‌, സുഭാ​ഷി​തങ്ങൾ 12:10-ൽ ഇങ്ങനെ പറയുന്നു: “നീതി​മാൻ തന്റെ വളർത്തു​മൃ​ഗ​ങ്ങളെ നന്നായി നോക്കു​ന്നു.” ലോക​ത്തി​ലെ പ്രശ്‌ന​ങ്ങൾക്കു കാരണ​ക്കാ​രൻ ദൈവ​മ​ല്ലെ​ന്നും മിക്കയാ​ളു​ക​ളും ദൈവം പറയു​ന്നത്‌ അനുസ​രി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണു പ്രശ്‌നം ഇത്രയും വഷളാ​കു​ന്ന​തെ​ന്നും ഞാൻ മനസ്സി​ലാ​ക്കി. മനുഷ്യ​രോ​ടുള്ള യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തെ​ക്കു​റി​ച്ചും കരുണ​യെ​ക്കു​റി​ച്ചും മനസ്സി​ലാ​ക്കി​യത്‌ എന്നെ വല്ലാതെ ആകർഷി​ച്ചു.—സങ്കീർത്തനം 103:8-14.

ആ സമയത്താണ്‌ ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌തകം പഠിക്കു​ന്ന​തി​നുള്ള കൂപ്പൺ എനിക്കു കിട്ടി​യത്‌. ഞാൻ അതു പൂരി​പ്പിച്ച്‌ അയച്ചു. അധികം വൈകാ​തെ, യഹോ​വ​യു​ടെ സാക്ഷി​ക​ളായ ഒരു ദമ്പതികൾ എന്നെ കാണാൻ വന്നു. ബൈബിൾ പഠിപ്പി​ക്കാ​മെന്നു പറഞ്ഞു. ഞാൻ അതു സമ്മതിച്ചു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മീറ്റി​ങ്ങു​കൾക്കു പോകാ​നും തുടങ്ങി. അങ്ങനെ എനിക്ക്‌ ബൈബിൾ പറയുന്ന കാര്യങ്ങൾ ഇഷ്ടമായി.

എനിക്കു ജീവി​ത​ത്തിൽ ഒരുപാട്‌ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞു. ബൈബി​ളാണ്‌ അതിന്‌ എന്നെ സഹായി​ച്ചത്‌. പുകവ​ലി​യും ലക്കുകെട്ട കുടി​യും ഞാൻ ഉപേക്ഷി​ച്ചു. വൃത്തി​യോ​ടും വെടി​പ്പോ​ടും കൂടെ നടക്കാ​നും മാന്യ​മാ​യി സംസാ​രി​ക്കാ​നും ഞാൻ പഠിച്ചു. അധികാ​രി​ക​ളോ​ടുള്ള എന്റെ മനോ​ഭാ​വ​ത്തി​നൊ​ക്കെ മാറ്റം വരുത്തി. (റോമർ 13:1) മുമ്പ്‌ കുത്തഴിഞ്ഞ ജീവിതം നയിക്കു​ന്ന​തൊ​ന്നും എനിക്ക്‌ ഒരു പ്രശ്‌ന​മ​ല്ലാ​യി​രു​ന്നു. പക്ഷേ അക്കാര്യ​ത്തി​ലും ഞാൻ മാറ്റം വരുത്തി.

മൃഗസംരക്ഷണ സംഘട​ന​ക​ളിൽനി​ന്നും മനുഷ്യാ​വ​കാശ സംഘട​ന​ക​ളിൽനി​ന്നും മാറു​ക​യെന്നു പറയു​ന്നത്‌ എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം ഒട്ടും എളുപ്പ​മാ​യി​രു​ന്നില്ല. അതിന്‌ എനിക്കു നല്ല ശ്രമം വേണമാ​യി​രു​ന്നു. എനിക്ക്‌ ആദ്യം തോന്നി​യത്‌ ‘ഈ സംഘടന വിട്ടാൽ ഞാൻ അവരെ​യൊ​ക്കെ വഞ്ചിക്കു​ന്ന​തു​പോ​ലെ ആകില്ലേ’ എന്നാണ്‌. എന്നാൽ പിന്നീ​ടാണ്‌ ഞാൻ മനസ്സി​ലാ​ക്കി​യത്‌, ദൈവ​രാ​ജ്യ​ത്തി​നു മാത്രമേ ഈ പ്രശ്‌നങ്ങൾ എന്നെ​ന്നേ​ക്കു​മാ​യി പരിഹ​രി​ക്കാൻ കഴിയു​ക​യു​ള്ളൂ എന്ന്‌. പിന്നെ അങ്ങോട്ട്‌, ദൈവ​രാ​ജ്യ​ത്തി​നു​വേണ്ടി, മറ്റുള്ളവർ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ അറിയു​ന്ന​തി​നു​വേണ്ടി എന്റെ ഊർജം മുഴുവൻ ഉപയോ​ഗി​ക്കാൻ ഞാൻ തീരു​മാ​നി​ച്ചു.—മത്തായി 6:33.

എനിക്കു ലഭിച്ച പ്രയോ​ജ​നങ്ങൾ:

ഒരു സാമൂ​ഹി​ക​പ്ര​വർത്ത​ക​നാ​യി​രുന്ന സമയത്ത്‌, ഞാൻ ആളുകളെ രണ്ടു തരക്കാ​രാ​യി തിരി​ച്ചി​രു​ന്നു. നല്ലയാ​ളു​ക​ളും ചീത്തയാ​ളു​ക​ളും. ചീത്തയാ​ളു​കൾക്ക്‌ എതിരെ പ്രവർത്തി​ക്കാൻപോ​ലും ഞാൻ തയ്യാറാ​യി​രു​ന്നു. ബൈബിൾ പഠിച്ച​തു​കൊണ്ട്‌, ഇപ്പോൾ എനിക്ക്‌ ആളുക​ളോ​ടു പണ്ട്‌ ഉണ്ടായി​രു​ന്ന​തു​പോ​ലെ​യുള്ള കടുത്ത വിദ്വേ​ഷം ഒന്നും ഇല്ല. യേശു പറഞ്ഞതു​പോ​ലെ എല്ലാവ​രെ​യും സ്‌നേ​ഹി​ക്കാൻ ഞാൻ ഇപ്പോൾ ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. (മത്തായി 5:44) ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത മറ്റുള്ള​വരെ അറിയി​ച്ചു​കൊ​ണ്ടും ഞാൻ ആ സ്‌നേഹം കാണി​ക്കു​ന്നു. ഈ നല്ല വേല ആളുകൾക്കു സന്തോ​ഷ​വും സമാധാ​ന​വും ഒക്കെ കൊടു​ക്കു​ന്നതു കാണു​മ്പോൾ എനിക്കും സന്തോഷം തോന്നു​ന്നു.

ഞാൻ എല്ലാ കാര്യ​ങ്ങ​ളും യഹോ​വ​യ്‌ക്കു വിട്ടു​കൊ​ടു​ത്തു. അത്‌ എനിക്കു സമാധാ​നം തന്നു. എല്ലാം സൃഷ്ടിച്ച യഹോവ, മൃഗങ്ങ​ളും മനുഷ്യ​രും ക്രൂര​ത​യ്‌ക്ക്‌ ഇരയാ​കാ​നോ ഈ ഭൂമി ഇതു​പോ​ലെ നശിച്ചു​കി​ട​ക്കാ​നോ എന്നേക്കും അനുവ​ദി​ക്കു​ക​യി​ല്ലെന്ന കാര്യം എനിക്കു ബോധ്യ​മാ​യി. ഇന്ന്‌ കാണുന്ന പ്രശ്‌ന​ങ്ങ​ളെ​ല്ലാം ദൈവ​രാ​ജ്യം പരിഹ​രി​ക്കു​മെന്ന കാര്യ​വും എനിക്ക്‌ ഉറപ്പായി. (യശയ്യ 11:1-9) ബൈബി​ളിൽനിന്ന്‌ ഞാൻ മനസ്സി​ലാ​ക്കിയ കാര്യങ്ങൾ എനിക്കു സന്തോഷം തന്നു. ഇതൊക്കെ മനസ്സി​ലാ​ക്കാൻ മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തും എനിക്കു സന്തോഷം തരുന്ന കാര്യ​മാണ്‌. പിന്നെ ഞാൻ ലോകം നന്നാക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ച്ചി​ട്ടില്ല.